"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19856-Mellitham-26.jpg|ഇടത്ത്‌|ലഘുചിത്രം|പ്രധാനധ്യാപകൻ മനോജ് മാഷ് കുട്ടികളോടൊപ്പം.|പകരം=]]
![[പ്രമാണം:19856-Mellitham-26.jpg|ലഘുചിത്രം|പ്രധാനധ്യാപകൻ മനോജ് മാഷ് കുട്ടികളോടൊപ്പം.|പകരം=|നടുവിൽ|307x307ബിന്ദു]]
![[പ്രമാണം:19856-Mellitham-28.jpg|ലഘുചിത്രം|വേങ്ങര ഉപജില്ലാ ഓഫീസർ ശ്രീ ബാലഗംഗാധരൻ മാസ്റ്റർ കുട്ടികളോടൊപ്പം|പകരം=]]
![[പ്രമാണം:19856-Mellitham-28.jpg|ലഘുചിത്രം|വേങ്ങര ഉപജില്ലാ ഓഫീസർ ശ്രീ ബാലഗംഗാധരൻ മാസ്റ്റർ കുട്ടികളോടൊപ്പം|പകരം=|നടുവിൽ|307x307ബിന്ദു]]
![[പ്രമാണം:19856-Mellitham-22.jpg|ഇടത്ത്‌|ലഘുചിത്രം|ശ്രീ.അബ്ദുൽ കലാം മാസ്റ്റർ കുട്ടികളുമായി ശാസ്ത്ര കൗതുകങ്ങൾ പങ്കിടുന്നു]]
![[പ്രമാണം:19856-Mellitham-22.jpg|ലഘുചിത്രം|ശ്രീ.അബ്ദുൽ കലാം മാസ്റ്റർ കുട്ടികളുമായി ശാസ്ത്ര കൗതുകങ്ങൾ പങ്കിടുന്നു|പകരം=|നടുവിൽ|307x307ബിന്ദു]]
![[പ്രമാണം:19856-Mellitham-21.jpg|ലഘുചിത്രം|ശാസ്ത്ര ഹാൾ|പകരം=|നടുവിൽ]]
![[പ്രമാണം:19856-Mellitham-21.jpg|ലഘുചിത്രം|ശാസ്ത്ര ഹാൾ|പകരം=|നടുവിൽ|409x409ബിന്ദു]]
|-
|-
![[പ്രമാണം:19856-Mellitham-4.jpg|ലഘുചിത്രം|കൊച്ചുശാസ്ത്രജ്ഞർ ......|പകരം=]]
![[പ്രമാണം:19856-Mellitham-4.jpg|ലഘുചിത്രം|കൊച്ചുശാസ്ത്രജ്ഞർ ......|പകരം=|നടുവിൽ|350x350ബിന്ദു]]
![[പ്രമാണം:19856 Mellitham-3.jpg|ഇടത്ത്‌|ലഘുചിത്രം|കൊച്ചുശാസ്ത്രജ്ഞർ ......]]
![[പ്രമാണം:19856 Mellitham-3.jpg|ലഘുചിത്രം|കൊച്ചുശാസ്ത്രജ്ഞർ ......|പകരം=|നടുവിൽ|350x350ബിന്ദു]]
![[പ്രമാണം:19856-Mellitham-7.jpg|ഇടത്ത്‌|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ കളിമൺ രൂപങ്ങൾ]]
![[പ്രമാണം:19856-Mellitham-7.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ കളിമൺ രൂപങ്ങൾ|പകരം=|നടുവിൽ|350x350ബിന്ദു]]
![[പ്രമാണം:19856-Mellitham-8.jpg|ലഘുചിത്രം|പഴയകാല ഉപകരണങ്ങളുടെ പ്രദർശനം.]]
![[പ്രമാണം:19856-Mellitham-8.jpg|ലഘുചിത്രം|പഴയകാല ഉപകരണങ്ങളുടെ പ്രദർശനം.|പകരം=|നടുവിൽ|350x350ബിന്ദു]]
|}
|}



08:16, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്.

കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.

കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക്‌ കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...

വിദ്യാരംഗം കലാ സാഹിത്യ വേദി.

പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം

നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ ,PTA ഭാരവാഹികൾ എന്നിവർ ഒത്തു ചേർന്ന് സ്കൂൾ മൈതാനത്ത് ചങ്ങല തീർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞപ്രതിജ്ഞ

ദേശീയ അധ്യാപക ദിനം 2016

  ഈ വർഷത്തെ അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. My   Teacher My Hero എന്ന വിഷയത്തിൽ അധ്യാപകർക്ക് പ്രബന്ധ രചന മത്സരം നടത്തി. മുൻകാല പ്രഥമാധ്യാപകനായിരുന്ന A.P. മാഹിനലി മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.

അധ്യാപകദിന പ്രവർത്തനങ്ങൾ.

അധ്യാപക ശാക്തീകരണം.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി അധ്യാപകർക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകർ ക്ലാസ് മുറിയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവുമായിരുന്നു പ്രധാന ചർച്ചാവിഷയം.

അധ്യാപകർക്കൊപ്പം.

ഓണാഘോഷം

  2016 - 17 അധ്യയന വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. എല്ലാ ക്ലാസ്സുകളിലും വർണ്ണശബളമായ പൂക്കളങ്ങൾ ഒരുക്കി. ചോറ്, സാമ്പാറ്, അവിയൽ, ഉപ്പേരി, പുളിയിഞ്ചി , പപ്പടം, പായസം എന്നിവ ഉൾപ്പെട്ട വിഭവസമൃദ്ധമായ സദ്യ വിളമ്പി. കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കും അധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങൾ
ഓണപ്പൂക്കളം

കേരളപ്പിറവി ദിനാചരണം.

നവംബർ 1 കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരം, ഡിജിറ്റൽ ക്വിസ് മത്സരം എന്നിവ നടത്തി. കേരളത്തെക്കുറിച്ചുള്ള പാട്ടുകൾ പാടിയും ഐതീഹ്യകഥകൾ അവതരിപ്പിച്ചും ക്ലാസ് റൂമുകൾ സജീവമാക്കി.

+
ചിത്ര രചനാ മത്സരത്തിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങൾ.
!
കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരയിനങ്ങളിലെ വിജയികൾക്ക് ട്രോഫികൾ നൽകി.

ശിശുദിനാഘോഷം.

നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ചാച്ചാജിമാർ സ്കൂളിൽ നിറഞ്ഞു നിന്നു. പനിനീർ പുഷ്‌പങ്ങളും ചാച്ചാജി തൊപ്പിയും കുട്ടികൾ മറന്നില്ല. പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ച് ഈ ഒരു ദിവസത്തിന്റെ പ്രധാന്യം കുട്ടികളിലെത്തിക്കാൻ സാധിച്ചു. മധുരവിതരണം നടത്തി കുട്ടികളുമായി അധ്യാപകർ സന്തോഷം പങ്കിട്ടു.

ശിശുദിന പോസ്റ്റർ
ചാച്ചാജിമാർ

ക്രിസ്മസ് ആഘോഷം

2021_22 അധ്യയന വർഷത്തിലെ ജി.എൽ.പി .എസ് പറമ്പിൽ പീടികയിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 21, 22 തിയ്യതികളിൽ രണ്ടു ബാച്ചുകളിലായി നടന്നു. പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് കരോൾ, ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ, കേക്ക് വിതരണം തുടങ്ങി വളരെ ഗംഭീരമായ പരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകി. ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും കുട്ടികൾക്ക് മികച്ച അനുഭവങ്ങളിലൊന്നായി മാറി.

ക്രിസ്മസ് അപ്പൂപ്പൻ ക്ലാസ്സുകൾ സന്ദർശിക്കുന്നു. മധുരവിതരണം നടത്തുന്നു.
ക്രിസ്മസ് കാർഡുകളുമായി കൊച്ചു കൂട്ടുകാർ പുൽക്കൂടിനരികെ സന്തോഷം പങ്കിടുന്നു.
കുട്ടികൾ പുൽക്കൂട് വീക്ഷിക്കുന്നു. ....എന്നും ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരു ദൃശ്യാനുഭവം.
ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും സ്കൂൾ പ്രധാനധ്യാപകനൊപ്പം....

ബ്രെയ്‌ലി ദിനാചരണം.

ബ്രെയ്‌ലി ദിനാചരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ബ്രെയിൻ ലിപി പരിചയപ്പെടുത്തി. കാഴ്ച ശക്തി ഇല്ലാത്തവർ നേരിടുന്ന പ്രയാസങ്ങൾ തിരിച്ചറിയാനും അവരെ നമ്മോടൊപ്പം ചേർത്തു നിറുത്തേണ്ടവരാണെന്ന മനോഭാവം കുട്ടികളിൽ വളർത്താനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ബ്രെയ്‌ലി ദിനാചരണം.

ഭിന്നശേഷി വാരാചരണം

ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 1.12.2021നു 1 A യിലെ  മുഹമ്മദ്‌  സ്വാദിഖിന്റെ വീട് സന്ദർശിക്കുകയും   ക്ലാസ്സ്‌ ടീച്ചർ സന്ധ്യ,  , IEDC കൺവീനർ  സിന്ധുടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഖൗലത്ത് എന്നിവർ സ്കൂളിന്റെ വകയായുള്ള   സമ്മാനങ്ങൾ സ്വാദിഖിനു  കൈമാറുകയും ചെയ്തു.ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം സംസാരിച്ചിരുന്ന  ടീച്ചറെ  കണ്ടപ്പോൾ സ്വദിഖിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.

ഇടത്

മേളിതം 2022

ശാസ്ത്രകലകളുടെ  മേളിതം അരങ്ങേറി.

പറമ്പിൽ പീടിക : ജി എൽ പി എസ് പറമ്പിൽപീടികയിൽ കുട്ടികളുടെ ഉത്സവമായി മേളിതം 2022 അരങ്ങേറി.

ശാസ്ത്രചെപ്പ്‌, നാട്ടകം, പാട്ടുമുറ്റം എന്നീ പേരുകളിൽ സംഘടിപ്പിച്ച പരിപാടികൾക്ക് ഒന്നിച്ചു നൽകിയ പേരാണ് മേളിതം. കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച നിരവധി ലഘുപരീക്ഷണങ്ങൾ  ശാസ്ത്രച്ചെപ്പ് എന്ന പേരിലും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഫോക് ലോർ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച 'നാട്ടകം' എന്ന വിപുലമായ ഫോക് ലോർ പ്രദർശനവും.  IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാടൻ  കലകളുടെ വീഡിയോ പ്രദർശനവും, പുരാതന വീട്ടുപകരണങ്ങളുടെ പ്രദർശനവും നടന്നു. പെരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. അബ്ദുൾ കലാം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വേങ്ങര AEO ശ്രീ. ബാലഗംഗാധരൻ മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാ ഫൈസൽ, PTA പ്രസിഡന്റ് അബ്ദുൽ ഹമീദ് എന്നിവർ സന്നിധരായിരുന്നു. പ്രധാനാധ്യാപകൻ മനോജ്‌ മാസ്റ്ററും മറ്റു അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അബ്ദുൽ കലാം മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കൊച്ചുശാസ്ത്രം

പ്രധാനധ്യാപകൻ മനോജ് മാഷ് കുട്ടികളോടൊപ്പം.
വേങ്ങര ഉപജില്ലാ ഓഫീസർ ശ്രീ ബാലഗംഗാധരൻ മാസ്റ്റർ കുട്ടികളോടൊപ്പം
ശ്രീ.അബ്ദുൽ കലാം മാസ്റ്റർ കുട്ടികളുമായി ശാസ്ത്ര കൗതുകങ്ങൾ പങ്കിടുന്നു
ശാസ്ത്ര ഹാൾ
കൊച്ചുശാസ്ത്രജ്ഞർ ......
കൊച്ചുശാസ്ത്രജ്ഞർ ......
കുട്ടികൾ തയ്യാറാക്കിയ കളിമൺ രൂപങ്ങൾ
പഴയകാല ഉപകരണങ്ങളുടെ പ്രദർശനം.

നാട്ടകം...  കലകളുടെ ലോകത്തേക്ക് ഒരു യാത്ര ....

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .
സ്കൂൾ സ്മാർട്ട് റൂമിൽ നടത്തിയ വിവിധ കേരളീയകലാരൂപങ്ങളുടെ പ്രദർശനം.
പ്രധാനധ്യാപകൻ മനോജ് മാഷിനൊപ്പം കലാ പ്രദർശനം വീക്ഷിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .