"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഉത്ഘാടനം 20/01/2022 രാവിലെ 10.00മണിയ്ക്ക് സ്കൂൾ HM നിർവ്വഹിച്ചു. തുടർന്ന് കൈറ്റ് മിസ്റ്റേഴ്സ് ക്ലാസ്സുകൾ നയിച്ചു. | ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഉത്ഘാടനം 20/01/2022 രാവിലെ 10.00മണിയ്ക്ക് സ്കൂൾ HM നിർവ്വഹിച്ചു. തുടർന്ന് കൈറ്റ് മിസ്റ്റേഴ്സ് ക്ലാസ്സുകൾ നയിച്ചു. | ||
[[പ്രമാണം: | [[പ്രമാണം:36035scamp1.jpg |ഇടത്ത്|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ''']] | ||
[[പ്രമാണം: | [[പ്രമാണം:36035scamp2.jpg|പകരം=|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്''']] | ||
[[പ്രമാണം:36035scmp3.jpg|പകരം=|നടുവിൽ|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്''']] |
21:06, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ മാഗസിൻ |
36035-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36035 |
യൂണിറ്റ് നമ്പർ | LK/2018/36035 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനു സി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആൻസി അലക്സ് |
അവസാനം തിരുത്തിയത് | |
05-03-2022 | Vvhss thamarakulam |
ഡിജിറ്റൽ പൂക്കളം 2019
![](/images/thumb/8/84/36035-alp-dp-2019-3.png/300px-36035-alp-dp-2019-3.png)
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. 40 കുട്ടികളെ തെരഞ്ഞെടുത്തു.വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതികവിദ്യയും സോഫ്‌റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്ക്കാരവും അവരിൽ സൃഷ്ട്ടിച്ചെടുക്കുക,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം
ആദ്യഘട്ട പരിശീലനം
ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ താമരക്കുളം വി .വി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുനിതാ ഡി പിള്ള യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട്എംഎസ് സലാമത്ത് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ അബ്ദുൽസലാം,മാസ്റ്റർ ട്രെയിനർ കായംകുളം ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പുകളും നടക്കുംഏകദിന പരിശീലത്തിൽ കൈറ്റ് മാസ്റ്റർ ബിനു സി ആർ, കൈറ്റ്സ്,മിസ്ട്രസ് അശ്വതി രാജ് ആർ ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു.സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ സമിതി ത്തെ ചുമതലപ്പെടുത്തി .
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
സിനിമ സാങ്കേതിക വിദ്യയുടെ അനന്തമായ സാദ്ധ്യതകളിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏകദിന ക്യാമ്പ് താമരക്കുളം വി .വി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി സുനിതാ ഡി പിള്ള ക്യാമ്പ് ഉൽഘാടനം ചെയ്തു.അനിമേഷൻ,വീഡിയോ എഡിറ്റിംഗ് ,ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.കുട്ടികളെ എട്ടു പേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചു.സ്കൂളിനെക്കുറിച്ചുള്ള ഒരു വീഡിയോ ഡോക്യുമെന്ററി തയാറാക്കുക എന്നതായിരുന്നു അസൈൻമെന്റ് .എല്ലാ ഗ്രൂപ്പുകളും മികച്ച രീതിയിൽ അത് ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ. വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു. കൈറ്റ് മാസ്റ്റർ ബിനു സി ആർ, കൈറ്റ്സ് മിസ്ട്രസ് അശ്വതി രാജ് ആർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേത‌്യത്വം നൽകി.
ചങ്ങാതിക്കൂട്ടം
സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കൂട്ടയ്മ "ചങ്ങാതിക്കൂട്ടം"-അതിന്റെ ഭവനസന്ദർശന പരിപാടിയിൽ പങ്കാളികളായി. അത്തരം കുട്ടികളോടൊപ്പം അല്പനേരം പങ്കിട്ടു. അവർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. അവിടെ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി.
മികവുത്സവം 2019
2018-19 അധ്യയനവർഷത്തെ മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ സ്കൂളിൽ നടന്നു . ബഹുമാനപ്പെട്ട മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പാഠ്യ വിഷയവുമായി ബന്ധപ്പെട്ട പഠന മികവുകൾ അവതരിപ്പിച്ചു . സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം കാണുന്നതിനുള്ള സാഹചര്യമൊരുക്കി
സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം
2018-19 അധ്യയനവർഷത്തെ മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ "വിസ്മയം" പ്രകാശനം ചെയ്തു.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആഭിമുഖ്യത്തിൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തുകയുണ്ടായി
രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
![](/images/thumb/4/42/36035_PARENTS.jpg/300px-36035_PARENTS.jpg)
ഡോക്യുമെന്ററി ചിത്രീകരണം
പരിസ്ഥിതി ക്ലബ്ബും ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്നുകൊണ്ട് മണ്ണറിവ് എന്ന പേരിൽ ഡോക്യുമെൻററി നിർമ്മിക്കുകയുണ്ടായി. ഡോക്യുമെന്ററി ചിത്രീകരണം നിർവഹിച്ചത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുട്ടികളാണ്.
![](/images/thumb/5/5a/36035DO1.jpg/300px-36035DO1.jpg)
![](/images/thumb/e/e6/36035_DO3.jpg/300px-36035_DO3.jpg)
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻറെ സ്കൂൾ തല ക്യാമ്പിൻറെ ഉത്ഘാടനം 20/01/2022 രാവിലെ 10.00മണിയ്ക്ക് സ്കൂൾ HM നിർവ്വഹിച്ചു. തുടർന്ന് കൈറ്റ് മിസ്റ്റേഴ്സ് ക്ലാസ്സുകൾ നയിച്ചു.
![](/images/thumb/a/a7/36035scamp1.jpg/300px-36035scamp1.jpg)
![](/images/thumb/9/94/36035scamp2.jpg/300px-36035scamp2.jpg)
![](/images/thumb/c/c2/36035scmp3.jpg/300px-36035scmp3.jpg)