"പത്തായം എൽ.പി. സ്ക്കൂൾ, കൊളച്ചേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി==<!--visbot verified-chils->--> | ||
10:50, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തായം എൽ.പി. സ്ക്കൂൾ, കൊളച്ചേരി. | |
---|---|
വിലാസം | |
പാട്ടയം പാട്ടയം എൽപി സ്കൂൾ , കൊളച്ചേരി പി.ഒ. , 670601 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | 13823pattayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13823 (സമേതം) |
യുഡൈസ് കോഡ് | 32021100125 |
വിക്കിഡാറ്റ | Q64457675 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ |
താലൂക്ക് | തളിപ്പറമ്പ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊളച്ചേരി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | LP സ്കൂൾ തലം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിതാര പി |
പി.ടി.എ. പ്രസിഡണ്ട് | ലതീശൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കെ |
അവസാനം തിരുത്തിയത് | |
23-02-2022 | Jyothishmtkannur |
ചരിത്രം
പാട്ടയം എ എൽ പി സ്കൂൾ
ചരിത്രപരമായ സവിശേഷതകൾ ചികഞ്ഞുനോക്കിയാൽ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിന്റെയും സഹന സമരങ്ങളുടേയും ഒരു ഏകകമായി വർത്തിക്കുന്ന കൊളച്ചേരിയിലെ ഒരു ചെറിയ ഗ്രാമമാണ് പാട്ടയം .
കൊളച്ചേരി പഞ്ചായത്തിലെ വിശാലമായ കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ നാട് . പാട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാറാത്ത് പഞ്ചായത്തും, കാട്ടാമ്പള്ളിയും പേരുകേട്ട പാമ്പുരുത്തിയും സ്ഥിതി ചെയ്യുന്നു . മറ്റ് ഭാഗങ്ങളിൽ കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമാണ് .
നിരവധി ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്ള ഒരു പ്രദേശമാണ് പാട്ടയം . നിരവധി സാമുദായിക സംഘടനകളും ഇവിടെ നിലനിന്നിരുന്നു. ചരിത്രപ്രസിദ്ധമായ ചാത്തമ്പള്ളിക്കാവ് പാട്ടയത്തോട് ചേർന്നുകിടക്കുന്ന കൊളച്ചേരി മുക്കിലാണ് .
1935ൽ കവിണിശ്ശേരി മഠത്തിൽ ചന്തുമാസ്റ്റർ, കുന്നത്തുവീട്ടിൽ ചന്തുമാസ്റ്റർ, എം.പി.കണ്ണൻമാസ്റ്റർ, കരിപ്പടി കുഞ്ഞിരാമൻമാസ്റ്റർ തുടങ്ങിയവർ പാട്ടയത്ത് കരുമാരത്തില്ലത്ത് (ജന്മി) നിന്ന് പാട്ടത്തിന് ഭൂമി വാങ്ങി ആരംഭിച്ചതാണ് പാട്ടയം എ എൽ പി സ്കൂൾ സ്വാതന്ത്ര്യസമരവും ജന്മിത്വവ്യവസ്ഥക്കെതിരെയുള്ള സമരവും തീഷ്ണമായിരുന്ന കാലം. എം.എസ്.പി.ക്കാർ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നവരെ ചുട്ടെരിക്കുന്ന കാലം. കൂടുതലും അധ്യാപകരെയാണ് ഇക്കാലത്ത് വേട്ടയാടിയിരുന്നത്. നിരവധി ത്യാഗങ്ങൾ സഹിച്ചാണ് അധ്യാപകർ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോയിരുന്നത്.
ആദ്യകാലങ്ങളിൽ തൊണ്ട്,മണൽ തുടങ്ങിയവയായിരുന്നു വിദ്യ അഭ്യസിക്കാൻ ഉപയോഗിച്ചിരുന്നത്. അന്ന് സ്കൂളിൽ തന്നെ ഗ്രന്ഥംവെപ്പ് ചടങ്ങ് ഉണ്ടായിരുന്നു. അന്ന് കുട്ടികൾക്ക് പായസം മാത്രമായിരുന്നു ഉച്ചക്കഞ്ഞി നൽകിയിരുന്നത്. ഉപരിപഠനത്തിനായി ആദ്യകാലങ്ങളിൽ കുട്ടികൾ അകലെയുള്ള പറശ്ശിനിക്കടവ് ഹൈസ്കൂളിൽ പോകേണ്ട അവസ്ഥയായിരുന്നു.
ആദ്യകാലങ്ങളിൽ സ്കൂളിലെ പഠനരീതി ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പഠനത്തിന് ഉപയോഗിച്ചിരുന്നത് തൊണ്ടും മണലുമായിരുന്നു. ഒന്നാം ക്ലാസിൽ ഹരിശ്രീ ഗണപതയെ നമഃ യാണ് തുടക്കം. ഒപ്പം കുറെ ഒറ്റ ശ്ലോകങ്ങളും അക്ഷരങ്ങളും പൂഴിയിൽ എഴുതിക്കലും. രണ്ടാം തരത്തിൽ സ്ലേറ്റും പെൻസിലും ഉപയോഗിച്ചിരുന്നു. കണക്കിന് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13823
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ