"ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
=='''സബ്‍ജക്റ്റ് റൂമുകൾ (സവിശേഷ ക്ലാസ്സ്മുറികൾ)'''==
==='''ആമുഖം'''===
വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനു‍യോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്.
===പശ്ചാത്തലം===
ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ആധുനിക സാങ്കേതികവിദ്യയുടെ ഇംഗ്ലീഷ് ഭാഷാപഠനം നടത്തുന്നതിന്  2019ൽ '''ഇംഗ്ലീഷ് ലാബ്''' ആരംഭിച്ചിരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് ക്ലാസ്സുകൾ ലാബിൽ വച്ചാണ് മുഖ്യമായും കൈകാര്യം ചെയ്തിരുന്നത്. ഇരുപതോളം വിദേശരാജ്യങ്ങളിലെ കുട്ടികളും അധ്യാപകരുമായി സംവദിച്ച് ഇംഗ്ലീഷ് പഠിക്കാൻ ലാബ് പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ട്. ഹോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലാസ്സ്മുറികൾ പരിചയപ്പെടാനും ഇത്തരം സംവാദങ്ങൾ വഴിയൊരുക്കി. യൂറോപ്പ്യൻ രാജ്യങ്ങളുടെ മാതൃകയിലുള്ള സബ്‍ജക്റ്റ് റൂമുകൾക്ക് വിവിധ വിഷയങ്ങളുടെ പഠനം രസകരമാക്കാനും ഗവേഷണാത്മകമാക്കാനും കഴിയുമെന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ഇത്തരം വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. സ്കൂളിൽ രണ്ടു വർഷം മുമ്പ് തയ്യാറാക്കിയ ‘'''ഇംഗ്ലീഷ് ലാബ്'''' എന്ന ഇംഗ്ലീഷ് ക്ലാസ്സ്മുറിയുടെ വിജയവും ഇത്തരമൊരു പ്രൊജക്ടിന് സ്കൂൾ കൂട്ടായ്മയ്ക്ക് പ്രചോദനമേകി.
===ആസൂത്രണം===
2021-22 വർഷത്തേക്കുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ പദ്ധതികളുടെ ആസൂത്രണയോഗത്തിലാണ് ‘സബ്‍ജക്റ്റ് മുറികൾ’ എന്ന പദ്ധതി നടപ്പിലാക്കാൻ നിർദേശം ഉയർന്നത്. യു.പി. വിഭാഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. പദ്ധതിക്ക് വയനാട് ഡയറ്റ്, സമഗ്രശിക്ഷാ കേരള എന്നിവയുടെ അക്കാദമിക പിന്തുണയും നൽകുമെന്ന് അറിയിച്ചു. ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫറുടെ സഹായത്തോടെ അദ്ദേഹത്തിന്റെ സ്കൂളിലേക്ക് ഓടപ്പള്ളം സ്കൂളിലെ അധ്യാപകർ ‘വെർച്വൽ ടൂർ' നടത്തുകയും സബ്‍ജക്റ്റ് മുറികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് പി.ടി.എ. യോഗത്തിൽ ഈ ക്ലാസ്സ്മുറികൾക്കാവശ്യമായ ഫർണിച്ചറിന് സുൽത്താൻ ബത്തേരി നഗരസഭയെ സമീപിക്കാൻ തീരുമാനിച്ചു.
ഓരോ വിഷയക്ലാസ്സ് മുറികളും തയ്യാറാക്കുന്നതിന് സ്കൂളിലെ എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു. ഈ ഗ്രൂപ്പുകൾ ക്ലാസ്സ്മുറികളിലേക്കാവശ്യമായ സംവിധാനങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും പി.ടി.എ - സ്റ്റാഫ് സംയുക്ത യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
=== നിർവഹണം ===
സുൽത്താൻ ബത്തേരി നഗരസഭ ടി.എസ്.പി. ഫണ്ടിലുൾപ്പെടുത്തി ഈ സവിശേഷ ക്ലാസ്സ്മുറികൾക്കാവശ്യമായ 7.5 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് കാലത്ത് അകലം പാലിച്ചിരിക്കാൻ സൗകര്യമൊരുക്കുന്ന ഫർണിച്ചറാണ് പ്രൊജക്ടിലുള്ളത് എന്നതും ഫണ്ട് അനുവദിക്കുന്നതിന് കൂടുതൽ സഹായകമായി. ഓരോ കുട്ടിക്കും പ്രത്യേകം കസേരകൾ, രണ്ടു കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലുള്ള ടേബിളുകൾ എന്നിവ നഗരസഭ നൽകി. യു.പി. വിഭാഗത്തിലെ ആറ് ക്ലാസ്സ്മുറികൾക്കാവശ്യമായ ഫർണിച്ചറാണ് നഗരസഭ നൽകിയത്.
സബ്‍ജക്റ്റ് മുറികൾ ആയി ക്ലാസ്സ്മുറികളെ മാറ്റുന്നതിന് അധ്യാപകരുടെ ഓരോ വിഷയഗ്രൂപ്പും ആസൂത്രണം ചെയ്ത സൗകര്യങ്ങൾ ഒരുക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി '''അധ്യാപകർ ചേർന്ന് 1.5 ലക്ഷം രൂപ''' നൽകി. പി.ടി.എ. അംഗങ്ങളും സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങളും ക്ലാസ്സ്മുറികളൊരുക്കുന്നതിന് ഒരു മാസത്തോളം സൗജന്യസേവനവും നൽകി. 2022 നവംബർ 4ന് സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ '''ശ്രീ.ടി.കെ.രമേശ്''' ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളും സാഹചര്യങ്ങൾക്കും അനുസൃതമായി സബ്‍ജക്റ്റ് മുറികളിൽ അധ്യയനം നടന്നു വരുന്നു.

21:38, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സബ്‍ജക്റ്റ് റൂമുകൾ (സവിശേഷ ക്ലാസ്സ്മുറികൾ)

ആമുഖം

വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനു‍യോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്.

പശ്ചാത്തലം

ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ആധുനിക സാങ്കേതികവിദ്യയുടെ ഇംഗ്ലീഷ് ഭാഷാപഠനം നടത്തുന്നതിന് 2019ൽ ഇംഗ്ലീഷ് ലാബ് ആരംഭിച്ചിരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് ക്ലാസ്സുകൾ ലാബിൽ വച്ചാണ് മുഖ്യമായും കൈകാര്യം ചെയ്തിരുന്നത്. ഇരുപതോളം വിദേശരാജ്യങ്ങളിലെ കുട്ടികളും അധ്യാപകരുമായി സംവദിച്ച് ഇംഗ്ലീഷ് പഠിക്കാൻ ലാബ് പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ട്. ഹോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലാസ്സ്മുറികൾ പരിചയപ്പെടാനും ഇത്തരം സംവാദങ്ങൾ വഴിയൊരുക്കി. യൂറോപ്പ്യൻ രാജ്യങ്ങളുടെ മാതൃകയിലുള്ള സബ്‍ജക്റ്റ് റൂമുകൾക്ക് വിവിധ വിഷയങ്ങളുടെ പഠനം രസകരമാക്കാനും ഗവേഷണാത്മകമാക്കാനും കഴിയുമെന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ഇത്തരം വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. സ്കൂളിൽ രണ്ടു വർഷം മുമ്പ് തയ്യാറാക്കിയ ‘ഇംഗ്ലീഷ് ലാബ്' എന്ന ഇംഗ്ലീഷ് ക്ലാസ്സ്മുറിയുടെ വിജയവും ഇത്തരമൊരു പ്രൊജക്ടിന് സ്കൂൾ കൂട്ടായ്മയ്ക്ക് പ്രചോദനമേകി.

ആസൂത്രണം

2021-22 വർഷത്തേക്കുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ പദ്ധതികളുടെ ആസൂത്രണയോഗത്തിലാണ് ‘സബ്‍ജക്റ്റ് മുറികൾ’ എന്ന പദ്ധതി നടപ്പിലാക്കാൻ നിർദേശം ഉയർന്നത്. യു.പി. വിഭാഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. പദ്ധതിക്ക് വയനാട് ഡയറ്റ്, സമഗ്രശിക്ഷാ കേരള എന്നിവയുടെ അക്കാദമിക പിന്തുണയും നൽകുമെന്ന് അറിയിച്ചു. ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫറുടെ സഹായത്തോടെ അദ്ദേഹത്തിന്റെ സ്കൂളിലേക്ക് ഓടപ്പള്ളം സ്കൂളിലെ അധ്യാപകർ ‘വെർച്വൽ ടൂർ' നടത്തുകയും സബ്‍ജക്റ്റ് മുറികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് പി.ടി.എ. യോഗത്തിൽ ഈ ക്ലാസ്സ്മുറികൾക്കാവശ്യമായ ഫർണിച്ചറിന് സുൽത്താൻ ബത്തേരി നഗരസഭയെ സമീപിക്കാൻ തീരുമാനിച്ചു.

ഓരോ വിഷയക്ലാസ്സ് മുറികളും തയ്യാറാക്കുന്നതിന് സ്കൂളിലെ എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു. ഈ ഗ്രൂപ്പുകൾ ക്ലാസ്സ്മുറികളിലേക്കാവശ്യമായ സംവിധാനങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും പി.ടി.എ - സ്റ്റാഫ് സംയുക്ത യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

നിർവഹണം

സുൽത്താൻ ബത്തേരി നഗരസഭ ടി.എസ്.പി. ഫണ്ടിലുൾപ്പെടുത്തി ഈ സവിശേഷ ക്ലാസ്സ്മുറികൾക്കാവശ്യമായ 7.5 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് കാലത്ത് അകലം പാലിച്ചിരിക്കാൻ സൗകര്യമൊരുക്കുന്ന ഫർണിച്ചറാണ് പ്രൊജക്ടിലുള്ളത് എന്നതും ഫണ്ട് അനുവദിക്കുന്നതിന് കൂടുതൽ സഹായകമായി. ഓരോ കുട്ടിക്കും പ്രത്യേകം കസേരകൾ, രണ്ടു കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലുള്ള ടേബിളുകൾ എന്നിവ നഗരസഭ നൽകി. യു.പി. വിഭാഗത്തിലെ ആറ് ക്ലാസ്സ്മുറികൾക്കാവശ്യമായ ഫർണിച്ചറാണ് നഗരസഭ നൽകിയത്.

സബ്‍ജക്റ്റ് മുറികൾ ആയി ക്ലാസ്സ്മുറികളെ മാറ്റുന്നതിന് അധ്യാപകരുടെ ഓരോ വിഷയഗ്രൂപ്പും ആസൂത്രണം ചെയ്ത സൗകര്യങ്ങൾ ഒരുക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി അധ്യാപകർ ചേർന്ന് 1.5 ലക്ഷം രൂപ നൽകി. പി.ടി.എ. അംഗങ്ങളും സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങളും ക്ലാസ്സ്മുറികളൊരുക്കുന്നതിന് ഒരു മാസത്തോളം സൗജന്യസേവനവും നൽകി. 2022 നവംബർ 4ന് സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ശ്രീ.ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളും സാഹചര്യങ്ങൾക്കും അനുസൃതമായി സബ്‍ജക്റ്റ് മുറികളിൽ അധ്യയനം നടന്നു വരുന്നു.