ഗവ. എച്ച് എസ് ഓടപ്പളളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അധ്യാപകരുടെ റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ

ഓൺലൈൻ പഠനകാലത്ത് ഫസ്റ്റ് ബെൽ ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് വളരെ പ്രയാസം അരുഭവപ്പെട്ടിരുന്നു. ഇതു പരിഹരിക്കാൻ ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ പിന്തുണാ ക്ലാസ്സുകൾ (ഇംഗ്ലീഷ് മീഡിയം) വീഡിയോ റിക്കോർഡ് ചെയ്ത് സ്കൂൾ യൂ ടൂബ് ചാനലിലൂടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും നൽകി. ഗഹനമായ പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിച്ചു. ഗണിതത്തിലെ നിർമ്മിതികളും ഇത്തരത്തിൽ റെക്കോർഡഡ് വീഡിയോ ആയി നൽകി.

എസ്. എസ് . എൽ. സി സഹവാസ ക്യാമ്പിൽ നിന്ന്

എസ്. എസ്. എൽ. സി. സഹവാസ ക്യാമ്പ്

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ ഗോത്രവിഭാഗം കുട്ടികളെ ഒരു മാസത്തിലേറെ സ്കൂളിൽ താമസിപ്പിച്ച് എസ്.എസ്.എൽ.സി. സഹവാസക്യാമ്പ് നടത്തി. എല്ലാ കുട്ടികൾക്കും കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം കർശനമായ നിയന്ത്രണങ്ങളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പ് നടത്തിയത്. സ്കൂളിലെ എല്ലാ അധ്യാപകരുടെയും പിന്തുണയോടെ ക്യാമ്പ് ചിട്ടയായി നടന്നു. 25 ദിവസത്തേക്ക് ഫണ്ട് അനുവദിച്ചിരുന്ന ക്യാമ്പ് അധ്യാപകരുടെയും പിടി.എയുടെയും സ്പോൺസർഷിപ്പോടെ 35 ദിവസം നടത്തി.