"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
== മികവുകൾ മാധ്യമങ്ങളിലൂടെ == | == മികവുകൾ മാധ്യമങ്ങളിലൂടെ == | ||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ അധ്യാപകർ ഏറെ ശ്രദ്ദിക്കാറുണ്ട്. പത്രവാ ർത്തയിലൂടെയും ചാനലിലൂടെയും ഒക്കെ നമ്മുടെ വിദ്യാലയം മാതൃകപരമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സ്കൂളിൽ നടക്കുന്നു.പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന അതേ മാതൃകയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ സ്കൂളിൻ്റെ ലീഡർ കണ്ടെത്താൻ കഴിയുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ട് എണ്ണുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി കുട്ടികളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിലൂടെ കഴിയുന്നു. 2017- 18 അധ്യയനവർഷത്തിൽ നടന്ന സ്കൂൾ തിരഞ്ഞെടുപ്പ് അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു കഴിഞ്ഞു. | വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ അധ്യാപകർ ഏറെ ശ്രദ്ദിക്കാറുണ്ട്. പത്രവാ ർത്തയിലൂടെയും ചാനലിലൂടെയും ഒക്കെ നമ്മുടെ വിദ്യാലയം മാതൃകപരമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സ്കൂളിൽ നടക്കുന്നു.പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന അതേ മാതൃകയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ സ്കൂളിൻ്റെ ലീഡർ കണ്ടെത്താൻ കഴിയുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ട് എണ്ണുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി കുട്ടികളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിലൂടെ കഴിയുന്നു. 2017- 18 അധ്യയനവർഷത്തിൽ നടന്ന സ്കൂൾ തിരഞ്ഞെടുപ്പ് അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു കഴിഞ്ഞു. |
14:06, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും മികച്ച വിദ്യാലയമാണ് കരിപ്പാൽ എസ് .വി.യു .പി .കലാ കായിക രംഗങ്ങളിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും മറ്റു ഇതര പ്രവർത്തനങ്ങളിലും വിദ്യാലയം ഏറെ മുന്നിൽ തന്നെ.നിരവധി സമ്മാനങ്ങളും ഉന്നത സ്ഥാനവും നേടിയെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിലെ സത്യസന്ധത വളർത്തുവാനും മാനിക്കപ്പെടാനും വേണ്ടി ഒരു "ഹോണസ്റ്റി ഷോപ് "സ്കൂളിൽ നടത്തിയിരുന്നു.കുട്ടികൾക്ക് വേണ്ട സാധനങ്ങൾ അവരെടുക്കുകയും രൂപ നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ഷോപ്.പെരുമ്പടവ് ടൌൺ ജെ .സി.ഐ.ആണ് സ്കൂളിന് സൗകര്യമൊരുക്കിയത്.കുട്ടികളിലെ മനസികോന്മേഷത്തിനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും എയറോബിക് പോലുള്ള എക്സർസൈസുകൾ ചെയ്യിപ്പിക്കാറുണ്ട്.
ഒന്ന് ,രണ്ട് ക്ലാസ്സുകളിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് 'സ്നേഹ സ്പർശം ' ബോധവത്കരണ ക്ലാസ്സ് (05 / 02 / 2022 ) നടത്തുകയുണ്ടായി.84 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.കുട്ടികളിലുണ്ടായിരിക്കേണ്ട ലൈഫ് സ്കില്ലിനെ കുറിച്ചും രക്ഷിതാക്കൾക്ക് കുട്ടികളോടുള്ള ആറ്റിറ്റ്യൂട് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും
രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ വി ആണ് .
മികവുകൾ മാധ്യമങ്ങളിലൂടെ
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ അധ്യാപകർ ഏറെ ശ്രദ്ദിക്കാറുണ്ട്. പത്രവാ ർത്തയിലൂടെയും ചാനലിലൂടെയും ഒക്കെ നമ്മുടെ വിദ്യാലയം മാതൃകപരമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സ്കൂളിൽ നടക്കുന്നു.പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന അതേ മാതൃകയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ സ്കൂളിൻ്റെ ലീഡർ കണ്ടെത്താൻ കഴിയുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ട് എണ്ണുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി കുട്ടികളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിലൂടെ കഴിയുന്നു. 2017- 18 അധ്യയനവർഷത്തിൽ നടന്ന സ്കൂൾ തിരഞ്ഞെടുപ്പ് അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു കഴിഞ്ഞു.
കുട്ടികളിൽ ഇതിൽ സർഗാത്മകത അത് വളർത്തുന്ന ഇന്ന് വിവിധ പരിപാടികൾ നടക്കുന്നുണ്ട്.. ഓരോ വർഷങ്ങളിലും കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സപ്ലിമെൻറ് കളും പത്രങ്ങളും പുറത്തിറക്കുന്നു.. കുട്ടികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ഇത്തരം പരിപാടിക്ക് ലഭിക്കുന്നത്.. വിദ്യാലയത്തിലെ ചേർന്നുള്ള സംസ്കാരിക വേദികളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഇറങ്ങുന്ന പത്രങ്ങളുടെയും മറ്റും ചിലവിലേക്ക് സഹായം നൽകുന്നുണ്ട്..
2017- 18 വർഷത്തിൽ പുറത്തിറങ്ങിയ സ്ലേറ്റും പെൻസിലും.. അതുപോലെതന്നെ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഓണ നിലാവ് എന്ന സപ്ലിമെൻ്റും ശ്രദ്ധയാകർഷിച്ചു.
-
മാതൃഭൂമി അച്ചിവ് മെന്റ് പുരസ്കാരം
-
കണ്ണിലുണ്ണി ഷോർട്ട് ഫിലിം
-
മിയവാക്കി ഉദ്ഘാടനം
-
കണ്ണിലുണ്ണി ഷോർട്ട് ഫിലിം
-
ലഹരി വിരുദ്ധ സന്ദേശം
-
ഭക്ഷണ ശാല ഉദ്ഘാടനം
-
ഗാന്ധി പ്രതിമ അനാച്ഛാദനം
ചാനൽ വാർത്തയിലൂടെ :-
-
അധ്യാപക ദിനത്തിൽ കുട്ടി അധ്യാപിക ക്ലാസ്സ് എടുക്കുന്നു.
-
സ്കൂൾ ഇലക്ഷൻ
കലോത്സവം
പഠനത്തോടൊപ്പം കലാമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിരന്തരം ഇടപെടുംകുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനുമായിസ്കൂളിലെ അധ്യാപകർ ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യ കാലങ്ങളിൽ എൽ പി യുപി ഹൈ സ്കൂൾ,ഒറ്റ യൂണിറ്റായാണ് മത്സരങ്ങൾ സംഘടിപ്പി ച്ചിരുന്നത്.ആസമയത്തുംവിദ്യാലയത്തിന്റെ പേര് ഉയർത്തിപ്പിടിക്കാൻ സാധിച്ചിട്ടുണ്ട്.ജനറൽ,സംസ്കൃതം,അറബി,വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങലിൽവിദ്യാലയം എന്നും മുന്നിൽ തന്നെയാണ്.സംസ്‌കൃതം കലോത്സവത്തിൽ2008 മുതൽ ഇതുവരെയും വിദ്യാലയം സബ്ജില്ലയിൽ ഒന്നാംസ്ഥാനവുംജില്ലയിൽ 3 തവണ മികച്ച രണ്ടാമത്തെ വിദ്യാലയുവുമായിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ ഒരു തവണ ഒന്നാം സ്ഥാനവും പിന്നീട് 2 ഉം 3 ഉം സ്ഥാനവും അലങ്കരി ച്ചിട്ടുണ്ട്.ജില്ലാ തലത്തിലും നമ്മുടെ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്.കൂടുത്തലിനങ്ങളിൽ ജില്ലയിൽ മികവ് തെളിയിച്ച നന്ദാകിഷോർ.A രമേശ് സ്കൂളിന്റെ അഭിമാനമായി.
അറബികലോത്സവത്തിലും രണ്ടു തവണ രണ്ടാം സ്ഥാനവും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
-
ശാസ്ത്രീയ സംഗീതം ഒന്നാം സ്ഥാനം
-
വന്ദേ മാതരം ഒന്നാം സ്ഥാനം
-
അറബിക് ഗ്രൂപ്പ് സോങ് ഒന്നാം സ്ഥാനം
-
മലയാളം പദ്യം, സംസ്കൃതം ഗാനം, പദ്യം,ലളിതഗാനം, സംഘ ഗാനം
-
അറബിക് ഓവറോൾ രണ്ടാം സ്ഥാനം
-
സംസ്കൃതോത്സവം ഓവറോൾ ഫസ്റ്റ്.
-
അദ്ധ്യാപകർ
-
സംസ്കൃതം ഗ്രുപ്പ് സോങ് ഒന്നാം സ്ഥാനം
-
കലോത്സവം
ക്യാമ്പുകൾ
കുട്ടികളിലെ സർഗവാസന വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.. വിദ്യാരംഗം കലാ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .. കല സാഹിത്യ മേഖലകളിൽ കഴിവുതെളിയിച്ച നിരവധി വ്യക്തികൾ ക്യാമ്പുകളിൽ കുട്ടികളുമായി സംവദിക്കാറുണ്ട്.. കുരുത്തോല കളരി, അഭിനയക്കളരി, കഥ വരമ്പും കയറി.. തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിനെ ഭാഗമായി നടത്താറുണ്ട്
വിദ്യാലയത്തിലെ പൂർവ അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ എത്താറുണ്ട്.
പഠനയാത്ര .
വിദ്യാലയത്തിൽ നിന്നും എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.. 2016 17 വർഷത്തിൽ തിരുവനന്തപുരം- കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.. തലസ്ഥാനനഗരിയിലെ സുപ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ കഴിഞ്ഞു..
പിന്നീടുള്ള വർഷങ്ങളിൽ മൈസൂർ , എറണാകുളം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടികളുമായി വിനോദയാത്ര സംഘടിപ്പിച്ചു..
ഏകദിന പഠന യാത്രകളും ആളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്താറുണ്ട്.. പരിസ്ഥിതി സൗഹാർദ്ദപരമായ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട.
-
കണ്ണൂർ പയ്യാമ്പലം ബീച്ച്
-
കണ്ണൂർ കോട്ട
-
ശ്രീ പത്മനാഭ പുരം കൊട്ടാരം 2019
-
മൈസൂർ 2018
-
ആറളം ഫാം
-
പയ്യന്നൂർ ഗാന്ധി പാർക്ക്
ഹ്രസ്വ ചിത്രം
പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം ഒന്നാം സ്ഥാനത്തു തന്നെ.2016 ഇൽ പൊതുവിദ്യാഭ്യാസത്തിന്റെ നൻമകൾ
വിളിച്ചോതുന്ന കണ്ണിലുണ്ണി എന്ന ഹ്രസ്വ ചിത്രം പുറത്തിറക്കി.പിന്നീട് 17-18 ഇൽ സൗഹൃദത്തിന്റെ നന്മ എടുത്തു കാണിക്കുന്ന ആൽമരച്ചോട്ടിൽ പുറത്തിറക്കി.
-
ഹ്രസ്വ ചിത്രം ആൽമരച്ചോട്ടിൽ
-
കണ്ണിലുണ്ണി
അധിക വിവരങ്ങൾ
ജാതി മത ചിന്തകൾക്കതീതമായി മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.ഓരോ വർഷവും ഓണാഘോഷം ,ക്രിസ്തുമസ് ,നോമ്പ് തുറ തുടങ്ങിയ പരിപാടികൾ വിദ്യാലയം സങ്കടിപ്പിക്കുന്നു. തെയ്യം പോലുള്ള കലാരൂപങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് പഠന യാത്രകൾ നടത്താറുണ്ട്.1990 -91 ജോസഫ് മാഷിന്റെ കാലഘട്ടത്തിൽ ഓട്ടം തുള്ളൽ കലാരൂപം സ്കൂളിൽ വെച്ച് അവതരിപ്പിച്ചു.ക്ലാരമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന 2008 -09 അധ്യയന വർഷത്തിലും വിദ്യാലയത്തിൽ ഓട്ടം തുള്ളൽ സംഘടിപ്പിച്ചു. 2014 ൽ കഥകളി വേഷം,അതിന്റെ ഛായക്കൂട്ടുകൾ കുട്ടികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വിദ്യാലയം അവസരമൊരുക്കി .ആരോമൽ എന്ന കുട്ടിയാണ് അന്ന് വേഷം ധരിച്ചിരുന്നത്. 2019 ൽ ഉറുദു,അറബി,സംസ്കൃതം ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ചു പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു.
-
മൈലാഞ്ചി മൊഞ്ചു പരിപാടി 2018
-
മൈലാഞ്ചി മൊഞ്ചു പരിപാടി
-
ഇഫ്താർ 2017
-
ക്രിസ്തുമസ് 2019
-
അധ്യാപകർ 2021
-
ക്രിസ്തുമസ് ആഘോഷം 2021
-
ഓണാഘോഷം
-
ഓണാഘോഷം
ചിത്രശാല
ദിനാചരണങ്ങൾ
-
റിപ്പബ്ലിക് ദിനാചരണം 2022
-
ചാന്ദ്രദിനം 2021
-
അധ്യാപകദിനം 2021
-
സ്വാതന്ത്ര്യദിനം
-
പരിസ്ഥിതി ദിനം
-
അധ്യാപകദിനത്തിലെ കുട്ടി അധ്യാപകർ
-
ശിശു ദിനം
-
സ്വാതന്ത്ര്യദിനം
-
സ്വാതന്ത്ര്യദിനം
-
സ്വാതന്ത്ര്യദിനം
ഒന്നാം ക്ലാസ്സ് ഒന്നാം തരം
-
ഒന്നാം ക്ലാസ്സ് ഓണാഘോഷം
-
ഒന്നാംക്ലാസ് പ്രവർത്തനങ്ങൾ
-
ഒന്നാംക്ലാസ് പഠന പ്രവർത്തനങ്ങൾ
-
ഒന്നാം ക്ലാസ്സ് പഠന പ്രവർത്തനം
-
ഒന്നാം ക്ലാസ്സ് പ്രവേശനോത്സവം
-
സ്വാതന്ത്ര്യ ദിനാഘോഷം
-
ക്രിസ്തുമസ് ആഘോഷം
ഹെൽപ്പ് ഡെസ്ക്
കുട്ടികൾ മാനസികവും ശാരീരികവുമായി അനുഭവപ്പെടുന്ന പ്രയാസങ്ങൾ അറിയിക്കാനും പരിഹരിക്കാനുമായി വിദ്യാലയങ്ങളിൽ രൂപീകൃതമായ ഹെൽപ്പ് ഡസ്ക് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ച് വരുന്നു.2016-17 അധ്യയന വർഷത്തിലാണ് ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ശ്രീമതി രുഗ്മിണി പാലങ്ങാട്ട് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്.2018-19 കാലഘട്ടത്തിൽ ഇതിൻ്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് സി.ആർ.സി.തലത്തിൽ കൊട്ടക്കാനം എ.യു.പി.സ്കൂളിൽ വച്ച് നടന്ന മാം-ബേട്ടി പരിപാടിയിൽ അഞ്ച് പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.പ്രത്യേകിച്ച് പെൺകുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ അമ്മമാർ നല്ല സുഹൃത്തായിരിക്കണമെന്നും ആ പ്രായത്തിൽ അവരുടെ ആശങ്കകളെ ക്ഷമയോടെ ദുരീകരിക്കാൻ അമ്മമാർക്ക് സാധിക്കണമെന്നും രക്ഷിതാക്കൾ എന്നും കരുതലായി മക്കളോടൊപ്പമുണ്ട്, എന്ന ഓർമപ്പെടുത്തലായിരുന്നു ആക്ലാസ്. പെൺകുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും നിരവധി തവണ സംഘടിപ്പിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്കായി ഹെൽപ്പ് ഡസ്ക് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വുമൺസ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ വകയായി 2018ൽ ഒരു വെൻഡിങ്ങ് മെഷീനും ഷീപാഡ് വിത്ത് ഷെൽഫും ലഭിച്ചിട്ടുണ്ട്. അത് കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷവും കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ശ്രീമതി പൂജ രാജ് ആണ് ചുമതല നിർവഹിക്കുന്നത്.
പ്രീ പ്രൈമറി വിഭാഗം
2007 08 അധ്യയന വർഷം പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. തുടക്കത്തിൽ പന്ത്രണ്ട് വിദ്യാത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് ഓരോ വർഷം കഴിയുന്തോറും വിദ്യാർത്ഥികളുടെ എണ്ണം
കൂടി വന്ന്നു. ഇപ്പോൾ അത് നാല് ഡിവിഷൻ ആയി മാറിയിട്ടുണ്ട്. നാല്
അദ്ധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു.( ശാലിനി. സജിത 'മിനി.ജിഷ) വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പ് പരീക്ഷ നടത്തി വരുന്നു അതിൽ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കളിക്കാനുള്ള മനോഹരമായ കളിസ്ഥലവും വിവിധ കളി ഉപകരണവും ഇവിടെയുണ്ട്. ഇപ്പോൾ ഏകദേശം നൂറ്റിനാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2018ൽ വിദ്യാർത്ഥികൾ ക്കുള്ള പാർക്ക് ആരംഭിച്ചിട്ടുണ്ട്.
-
പ്രീ പ്രൈമറി വിഭാഗം
-
പ്രീ പ്രൈമറി വിഭാഗം 2018
-
പ്രീപ്രൈമറി സ്കോളർ ഷിപ്