"സി കെ എം യു പി എസ്സ് തോട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
== <big>ചിത്രശാല</big> == | == <big>ചിത്രശാല</big> == | ||
[[പ്രമാണം:45266തിരികെ സ്കൂലിലെ.jpeg|ലഘുചിത്രം|തിരികെ ]] | |||
[[പ്രമാണം:45266തിരികെ.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266തിരികെ സ്കൂലിലെ.jpeg|ലഘുചിത്രം|2021 ]] | |||
[[പ്രമാണം:45266വിദ്യരങ്ക.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266ആട്ഃഈജ്ജേഏവ്വാ.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266ഗ്ഗാണീട്ഃആ.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266 ശാംംആ.jpeg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.731721, 76.414310| width=500px | zoom=10 }} | {{#multimaps: 9.731721, 76.414310| width=500px | zoom=10 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി കെ എം യു പി എസ്സ് തോട്ടകം | |
---|---|
![]() | |
വിലാസം | |
THOTTAKAM തോട്ടകം PO പി.ഒ. , 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | ckmupst@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45266 (സമേതം) |
യുഡൈസ് കോഡ് | 32101300305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അഞ്ജു മോഹൻ |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യമോൾ G |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
അവസാനം തിരുത്തിയത് | |
30-01-2022 | 45266-psitc |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് വൈക്കം താലൂക്കിൽ തോട്ടകം എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിലാണ് സി കേശവൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1976 സ്ഥാപിതമായ ഈ സ്കൂളിൽ 5 6 7 ക്ലാസുകൾ ആണ് പ്രവർത്തിക്കുന്നത്. വൈക്കം വെച്ചൂർ റോഡിൽ കിഴക്കുവശത്തായി പ്രവർത്തിച്ചുവരുന്ന സ്കൂളിൽ അഞ്ച് അധ്യാപകരും ഒരു അധ്യാപകരുമായി ആറ് ജീവനക്കാരാണുള്ളത്. മനോഹരമായ ഒരു ചെറിയ പൂന്തോട്ടത്താൽ ഭംഗിയാക്കപ്പെട്ട സ്കൂളിന് ആവശ്യത്തിനുള്ള ക്ലാസ് മുറികളും, ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളുമുണ്ട്.
ചരിത്രം
1976 ഏപ്രിൽ 10ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം പണി തുടങ്ങി. മെയ് 31ന് അതായത് 51 ദിവസങ്ങൾകൊണ്ട് 120 അടി നീളമുള്ള കെട്ടിടം പണി പൂർത്തിയായി. 1976 ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1977 പൊതുയോഗം കൂടി തോട്ടകം ടിപി ഭവനിൽ ശ്രീ വിജയനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും പുതിയ ഭരണസമിതി ഭരണം ഏറ്റെടുക്കുകയും ചെയ്ത. തെക്ക് ഭാഗം കിഴക്ക് പടിഞ്ഞാറ് കെട്ടിടം പണി പൂർത്തിയായി. ഒരദ്ധ്യാപകനേ സ്കൂൾ മാനേജർ ലഭിച്ചതിൽ ഏവരും അത്യന്തം സന്തോഷിച്ചു. കാര്യമായ സാമ്പത്തിക സാഹചര്യങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ ഒരു സ്കൂൾ നിയമാനുസരണം ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടി ആരംഭിക്കുവാൻ സാധിച്ചത് ഗുരുദേവ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു പോരുന്നു. സി കെ എം യു പി സ്കൂൾ സ്ഥാപിക്കുന്നതിന് തികഞ്ഞ ആത്മാർത്ഥതയോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ച യശശരീരനായ ഇ. കരുണാകരൻ തുപ്പുറത്ത്, ഒ.വി.കൃഷ്ണൻ ഒറ്റത്തെങ്കുങ്കൽ , പി. കെ .വാസവൻ പൂന്തുരുത്ത്, കെ. കെ. വേലു കട്ടപ്പുറത്ത്, സി. വി.കുമാരൻ കണ്ടങ്കേരിൽ, പി. പരമേശ്വരൻ വല്യാക്കട തുടങ്ങിയവരേയും ശ്രീനാരായണഗുരുദേവ ഭക്തരായ എല്ലാ അംഗങ്ങളെയും എക്കാലവും നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്. ഒരേക്കർ സ്ഥലവും 120,100 അടി വീതമുള്ള രണ്ട് കെട്ടിടങ്ങളും 5, 6, 7 എന്നീ മൂന്ന് ക്ലാസ്സുകളും ഓരോന്നിലും 3 ഡിവിഷൻ വീതം 9 ഡിവിഷനുകളും ആവശ്യമായ എല്ലാ ഉപകരണങ്ങളും, ആകെ 12 ജീവനക്കാരും ഉൾക്കൊള്ളുന്ന ഈ സ്ഥാപനം 1978 ജൂണിൽ പൂർത്തിയായി ഏവർക്കും അഭിമാനകരമായി പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നന്നായിത്തന്നെ നടത്തപ്പെടുന്നുണ്ട്. മഹാമാരിയുടെ സമയത്തും ക്ലബ്ബ് പ്രവർത്തനങ്ങളും കുട്ടികളുടെ കലാപരിപാടികളും മത്സരപ്പരീക്ഷകളും മറ്റും കൃത്യമായി നടത്തിപ്പോരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതo തുടങ്ങിയ കുട്ടികൾ പഠിക്കുന്ന ഭാഷകളിൽ നടത്തിപ്പോരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങൾക്കെല്ലാം സ്കൂളിൽ കുട്ടികൾ വന്നപ്പോൾ സമ്മാനങ്ങളും നൽകി. മധുരം മലയാളം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, അതിജീവനം തുടങ്ങിയ സർക്കാർ നിർദേശങ്ങളും പരിശീലനങ്ങളും നൽകിയ പരിപാടികൾ കൃത്യമായും ചിട്ടയോടും നടത്തിയതോടൊപ്പം ഹിന്ദി, സംസ്കൃത, ഗണിത ദിനാചരണങ്ങൾ വിവിധ കലാപരിപാടികളോടെ നടത്തി. മറ്റു ദിനാചരണങ്ങളും വിവിധ ക്ലബ് പ്രവർത്തനങ്ങളും ഓൺലൈനിൽ മത്സരയിനങ്ങൾ ആയും അല്ലാതെയും നടത്തി. ഈ വർഷം ക്രിസ്മസ് ആഘോഷം രണ്ട് ബാച്ചുകളിലായി പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും ബിരിയാണി നൽകിയും സമ്പന്നമായി നടത്തി.പോയ വർഷങ്ങളിലെ തനതു പ്രവർത്തനമായി നടത്തിയ നക്ഷത്രവനം, ഔഷധതോട്ടം എന്നിവ പിന്നാലെ വന്ന കോവിഡ് മൂലം പരിപാലിക്കാൻ കഴിയാതെയായി. അത് മൂലം ചില മരങ്ങൾ വീണ്ടും നടേണ്ടതുണ്ട്. ബാക്കിയുള്ള മരങ്ങളും ഔഷധസസ്യ തോട്ടവും ഇപ്പോഴും നിലവിൽ ഉണ്ട്..
- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാ പരിപാടികൾ നടത്തുന്നതിന് മാസത്തിലൊരു ഞായറാഴ്ച നൽകിവരുന്നു കുട്ടികൾ വളരെയധികം ഉത്സാഹത്തോടുകൂടി നാടൻ പാട്ട്, ഡാൻസ്, കവിത, ഗാനാലാപനം, ചിത്രരചന എന്നീ പരിപാടികളുമായി ഓൺലൈനായി പങ്കുചേർന്നു പോരുന്നു
ഭൗതിക സാഹചര്യങ്ങൾ
സ്കൂളിന് ആവശ്യമുള്ള ക്ലാസ് മുറികളും ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ, ലാപ്പ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സഹായത്താൽ ആധുനിക വിദ്യാഭ്യാസം മികച്ച രീതിയിൽ നൽകുന്നതിന് സാധിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള ശുചിമുറികൾ ഷി- ടോയ്ലറ്റ് എന്നിവ സ്കൂളിനുണ്ട്.കൂടാതെ അടച്ചുറപ്പുള്ള ഒരു പാചകപ്പുരയും ഉണ്ട്.
ചിത്രശാല







വഴികാട്ടി
{{#multimaps: 9.731721, 76.414310| width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45266
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ