"വെളിയനാട് എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt LPS Veliyanad}}
{{prettyurl|Veliyanad LPGS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School

20:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെളിയനാട് എൽ പി ജി എസ്
വിലാസം
വെളിയനാട്

വെളിയനാട്
,
വെളിയനാട് പി.ഒ.
,
689590
,
ആലപ്പുഴ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0477 2754522
ഇമെയിൽveliyanadlpgs@gmail.com
കോഡുകൾ
സ്കൂൾ കോഡ്46406 (സമേതം)
യുഡൈസ് കോഡ്32111100603
വിക്കിഡാറ്റQ87479704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യദേവി. സി
പി.ടി.എ. പ്രസിഡണ്ട്ലൈജു
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ലൈജു
അവസാനം തിരുത്തിയത്
30-01-202246406


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. എൽ.പി സ്‌കൂൾ വെളിയനാട് 

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912 AD (03 മകരം1087) ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .

ചരിത്രം

കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗര പ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽഎന്നിവർ സൗജന്യ നിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.

ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു. ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.

1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്

വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്



പാഠ്യേതര പ്രവർത്തനങ്ങൾ


== മുൻസാരഥികൾ ==.





വഴികാട്ടി

ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.{{#multimaps: 9.443152, 76.4689731 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=വെളിയനാട്_എൽ_പി_ജി_എസ്&oldid=1505491" എന്ന താളിൽനിന്ന് ശേഖരിച്ചത്