"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
34035_LittleFlower.jpg|
സ്കൂൾ മധ്യസ്ഥ

34035_LittleFlower.jpg|
സ്കൂൾ മധ്യസ്ഥ

</gallery>
</gallery>

വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പാര ബ്ധങ്ങളുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാ ഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരി ച്ചറിയാതെ ഏറെക്കുറെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസി കതയോടെയും മുൻനിന്ന് പ്രവർത്തിച്ച്ചരി ത്രമാണ് ചാവറയച്ചന്റേത്. ചാവറയച്ചൻ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായുള്ള കഠിനാധ്വാനങ്ങളിൽ വ്യാപൃത നായിരുന്നു. “സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം' എന്ന സങ്കൽപം ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന തിനും പതിറ്റാണ്ടുകൾക്കു മുമ്പാണ് പൊതു വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും വ്യാപനത്തിനുമായി സഭാവേദികൾ ഒന്നടങ്കം ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വിപ്ലവത്തിന് ചാവറയച്ചൻ തയ്യാറായത്. സുറിയാനി കത്തോലിക്കാസഭയുടെ വികാരി ജനറാൾ ആയിരിക്കെ 1865-ൽ ചാവറയച്ചൻ പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ സഭാ സർക്കുലർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണ്. ഓരോ പള്ളിയോടും അനുബന്ധമായി ഒരു പള്ളിക്കൂടം സ്ഥാപിക്കണം. അവിടെ ജാതിമതവർഗ പരിഗണനകളില്ലാതെ എല്ലാവർക്കും പ്രവേശനം നൽകണം. ഇതിനു സാധിക്കാത്ത പള്ളികൾ അടച്ചു പൂട്ടണം എന്നായിരുന്നു ആ സർക്കുലറിന്റെ സാരം. കേരളം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രാഥമികമായ തിരിച്ചറിവുകളിലേക്ക് എത്തിച്ചേർന്നിട്ടുപോലുമില്ലാത്ത കാലത്ത് സാമൂഹ്യനീതിയിലും തുല്ല്യതയിലും അടിയുറച്ച സാർവത്രികമായ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ചാവറയച്ചന്റെ ആഹ്വാനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.

വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പാര ബ്ധങ്ങളുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാ ഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരി ച്ചറിയാതെ ഏറെക്കുറെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസി കതയോടെയും മുൻനിന്ന് പ്രവർത്തിച്ച്ചരി ത്രമാണ് ചാവറയച്ചന്റേത്.
««കൂടുതൽ സഭാചരിത്രം കാണുന്നതിനായി ക്ലിക്ക് ചെയ്യുക»»

സഭാപ്രവർത്തനത്തെ സാമൂഹിക പ്രവർത്തനവുമായി കണ്ണിചേർക്കുന്ന, ആധ്യാത്മിക നയത്തിൻ്റെ ആദ്യ നാമ്പുകൾ നമുക്ക് ചാവറയച്ചനിൽ ദർശിക്കാനാവും. പ്രാർഥനകളും പ്രവർത്തനങ്ങളും മാത്രം പോര, അവ നൽകുന്ന ആത്മീയോർജത്താൽ പ്രചോദിതരായി കർമനിരതരായാലേ ദൈവഹിതത്തിന്റെ സാക്ഷാത്കാരം സാർഥകമാവു എന്ന് കരുതിയ ജ്ഞാനചൈതന്യമായിരുന്നു അദ്ദേഹം. ആ പ്രവർത്തനത്തിന്റെ ഗുണഫലങ്ങൾ തനിക്കോ തൻ്റെ സമുദായത്തിനോ മാത്രമല്ല മറിച്ച് സകല മനുഷ്യർക്കും പ്രാപ്യമാവുംവിധം അത് ജനകീയമാവേണ്ടതുണ്ട് എന്നും ചാവറയച്ചന് ബോധ്യവും നിർബന്ധവുമുണ്ടായിരുന്നു.

സഭാചരിത്രത്തിലോ മറ്റേതെങ്കിലും മതസമൂഹങ്ങളുടെ ചരിത്രത്തിലോ ചാവറയച്ചൻ നടത്തിയതുപോലുള്ള ഒരു വിപ്ലവാഹ്വാനമുണ്ടെന്ന് തോന്നുന്നില്ല. പള്ളി നിലനിൽക്കണമെങ്കിൽ പള്ളിക്കൂടം കെട്ടിയേ തീരു എന്ന നില ഓരോ ഇടവകയിലും സംജാതമാക്കുകവഴി പള്ളിക്കൂടത്തിന്റെ പ്രാധാന്യത്തെ മത പരമായ വിശ്വാസത്തിന്റെ കൂടി പിൻബലത്തിൽ ജനമനസ്സിൽ ദൃഢപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കൃഷിയും മറ്റ് അനു ബന്ധ ജോലിയുമായി നടന്നിരുന്ന സാധാരണക്കാരായ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കടുപ്പിക്കാനും ജീവിത പുരോഗതിക്ക് ആധുനിക വേഗങ്ങൾക്കൊപ്പം നടക്കാൻ പ്രാപ്തരാക്കാനും ചാവറയച്ചന്റെ ആഹ്വാനം പര്യാപ്തമായി. പിൽക്കാലത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം കരസ്ഥമാക്കിയ ഉയർന്ന വിദ്യാഭ്യാസനിലവാരത്തിനും ജീവിത വിജയത്തിനും കാരണമായിത്തീർന്നതും ചരിത്രരേഖയായി മാറിയ ചാവറയച്ചൻ്റെ ഈ ആഹ്വാനമാണ്.

14:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രത്താളുകളിലൂടെ

ചരിത്രതാളുകളിലൂടെ പുറകോട്ട് തിരിഞ്ഞു നോക്കുന്നത് മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് പകരും .ഇന്നലെകളിലെ യാത്ര ദിശമാറിയിരുന്നോ എന്ന പരിശോധന നാളെയ്ക്കുള്ള ദിശാബോധം നൽകും. അറബിക്കടലിനും വേമ്പനാട്ടുകായലിനുമിടയിലുള്ള ചേർത്തല താലൂക്കിൽ വേമ്പനാട്ട് കായലിൻെറ തീരത്തോടുചേർന്ന് കാണുന്ന മണപ്പുറം എന്ന നന്മനിറഞ്ഞ ഗ്രാമത്തിൻെറ ചരിത്രം, ഇവിടുത്തെ സി.എം.ഐ സന്യാസാശ്രമത്തിൻ്റെയും സെൻെറ്. തെരേസാസ് സ്കൂളിൻെറയുംകൂടി ചരിത്രമാണ്. വൈക്കം താലൂക്കിൽ നിന്ന് വേമ്പനാട്ട്കായലിലെ ഓളങ്ങളെ ഒന്നും വകവെയ്കാതെ, സ്കൂൾ വിദ്യാഭ്യാസത്തിനായി ഇക്കരയ്ക്ക് വള്ളങ്ങളിലും ബോട്ടിലും യാത്രചെയ്യുന്ന കുട്ടികൾ സ്കൂളിൻെറ ചരിത്രപ്രാധാന്യം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു.തികഞ്ഞ യാഥാർത്ഥ്യബോധത്തോടുകൂടി മണപ്പുറത്തിൻെറ ചരിത്രതാളുകൾ തുന്നിചേർക്കുവാൻ ശ്രമിക്കുകയാണ്.

സഭാചരിത്രം

വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പാര ബ്ധങ്ങളുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാ ഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരി ച്ചറിയാതെ ഏറെക്കുറെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസി കതയോടെയും മുൻനിന്ന് പ്രവർത്തിച്ച്ചരി ത്രമാണ് ചാവറയച്ചന്റേത്.
««കൂടുതൽ സഭാചരിത്രം കാണുന്നതിനായി ക്ലിക്ക് ചെയ്യുക»»

സ്കൂൾ ചരിത്രം

1926 മെയ് 17ന് വി. കൊച്ചുത്രേസ്യയുടെ നാമത്തിൽ മണപ്പുറം ആശ്രമക്കെട്ടിടത്തിന് അന്നത്തെ പ്രിയോർ ജനറലായിരുന്ന പെരിയ. ബഹു. നേര്യംപറമ്പിലച്ചൻ തറക്കല്ലിട്ടു. 6 മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി. 1926 ഡിസംബറിൽ പ്രഥമ മണപ്പുറം വികാരിയായി ബഹു. പാലക്കൽ തോമാച്ചനും കൂട്ടരും മണപ്പുറത്ത് താമസമാക്കി. പുതിയ രണ്ടു നില കെട്ടിടത്തിന് തറ പണി നടത്തിയത് ബഹു.തോമാച്ചൻ തന്നെയായിരുന്നു.             1929ൽ ബഹു. തോമാച്ചന്റെ പിൻഗാമിയായി വന്ന ബഹു.ബർത്തോൾഡച്ചൻ കെട്ടിടം പണി പൂർത്തിയാക്കി. 1932 ൽ കാനോനിക ഭവനം ആക്കി ഉയർത്തിയ ചെറുപുഷ്പ ആശ്രമത്തിന് ആദ്യത്തെ പ്രിയോർ ബഹു.ബർത്തോൾഡച്ചൻ തന്നെയായിരുന്നു. 1936 ൽ സിഎംഐ അച്ഛൻമാർ മണപ്പുറത്ത് താമസമാക്കിയ കാലം മുതൽ പള്ളിപ്പുറം ഇടവകയുടെ വടക്കേ അതിർത്തിയിലും തൈക്കാട്ടുശ്ശേരി ഇടവകയുടെ വടക്ക് കിഴക്കേ അതിർത്തി പ്രദേശത്തും ഉള്ള ഏവരുടെയും ആധ്യാത്മികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെ സംസ്കാര പൂർണമാക്കാൻ സാധിക്കു എന്ന് പഠിപ്പിച്ച ചാവറയച്ചൻ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള ആദ്യപടിയായി 1938 ൽ തന്നെ ഇവിടെ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. 1964 ൽ യുപി സ്കൂളും 1982ൽ ഹൈസ്കൂളും ആരംഭിച്ചു. ഇന്നുള്ള ഹൈസ്കൂളിന്റെ പുതിയ രണ്ടു നില കെട്ടിടത്തിനന്റെ പിന്നിൽ പ്രവർത്തിച്ചത്, 1996 ജൂൺ 5-ആം തീയതി അന്തരിച്ച ഫാ.നിക്കോളാസ് പൊൻന്തേമ്പിള്ളി അച്ഛനാണെന്ന് കാര്യം പ്രത്യേകം സ്മരണാർഹമാണ്. 1976 ൽ സ്ഥാപിതമായ ഇൻഫൻ്റ് മേരി നഴ്സറി സ്കൂൾ ഇന്ന് സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.

1982 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ

പ്ലാറ്റിനം ജൂബിലി (കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക)

മണപ്പുറത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ് മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ് എം എൽ എ റോഡ് പൂച്ചാക്കൽ റോഡും തെക്ക് മാക്കേ കടവ് തൈക്കാട്ടുശ്ശേരി റോഡും ആണ് അതിരുകൾ വടക്കേ അതിര് വരെക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന പ്രദേശം.

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക