"സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIbin Sebastian (സംവാദം | സംഭാവനകൾ)
BIbin Sebastian (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രപുരോഗതി എന്ന മഹത്തായ ആശയത്തെ അനുധാവനം ചെയ്‌ത്‌, കുടുംബാന്തരീക്ഷത്തിൽ തളിരിടുന്ന സൗഹൃദത്തിനും സ്നേഹത്തിനും ഒട്ടും മങ്ങലേൽപിക്കാതെ പരിപ്പുഷ്ടമാക്കി കുരുന്നു ഹൃദയങ്ങളെ സമൂഹവുമായി വിളക്കിച്ചേർത്ത് സംസ്ക്കാരസമ്പന്നരും മൂല്യബോധമുള്ളവരുമാക്കിത്തീർക്കുന്ന മഹനീയകർമ്മ നിർവഹണത്തിലൂടെ വിദ്യാഭ്യാസമണ്ഡലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ട് നിലനിൽക്കുന്ന സ്ഥാപനമാണ് ചേന്നാമറ്റത്തെ സിസ്റ്റർ അൽഫോൻസാസ് യു. പി സ്കൂൾ.
                          ദൈവാനുഗ്രഹത്താലും പരിശുദ്ധ മാതാവിന്റെ പ്രത്യേക മധ്യസ്ഥതയാലും 1941- ൽ സ്ഥാപിതമായ ചേപ്പുംപാറ സെന്റ് മേരീസ് ദേവാലയം, പരിമിതമായ സൗകര്യങ്ങൾ പോലും സ്വരൂപിക്കാതെ കഴിഞ്ഞുപോന്ന 1947 കാലഘട്ടത്തിൽ ഇന്നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങി.1947 ജൂലൈ 6 തിയതി ചേർന്ന പള്ളിപൊതുയോഗം ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനത്തെ അന്നത്തെ ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജെയിംസ് കാളാശേരിൽ അംഗീകരിക്കുകയും അതനുസരിച്ചു ബഹു. വികാരി റവ : ഫാ. യാക്കോബ് കാര്യപ്പുറത്ത് 22-7-1947 ൽ ഗവണ്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
               മുളയ്ക്കൻകുന്നിന്റെ തെക്കേ ചെരിവിലായ് സ്കൂളിനുവേണ്ടി 2 ഏക്കർ 16 സെന്റ് സ്ഥലം സംഭാവന ചെയ്തത് പരേതരായ വടക്കേതോപ്പിൽ ശ്രീ. ഉലഹന്നാൻ ഉലഹന്നാനും (1 ഏക്കർ 66 സെന്റ് ) അപ്പച്ചേരിൽ ശ്രീ. മത്തായി മത്തായിയും (50 സെന്റ് ) ആണ്.
1947 നവംബർ 1 ന് പാലാ സെൻട്രൽ ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്ന ശ്രീ. ജോസഫ് അഗസ്തി കയ്യാലയ്ക്കകം അവർകൾ സ്കൂളിന്റെ ശിലാസ്ഥാപനകർമ്മം നടത്തി. സ്കൂൾ സ്ഥാപനത്തിനുള്ള അനുവാദം 1948ജനുവരി 31 ന് ലഭിച്ചു. സിസ്റ്റർ അൽഫോൻസാമ്മയുടെ നാമത്തിൽ ചേന്നാമറ്റത്തെ ഇംഗ്ലീഷ് സ്കൂൾ 1948 മെയ്‌ 17 - ന് ആരംഭിച്ചു. ശ്രീ. പി. റ്റി ജോസഫ് പുത്തൻപുരയ്‌ക്കൽ ഹെഡ്മാസ്റ്റർ ആയും ശ്രീ. വി. റ്റി തോമസ് വയലുങ്കൽ അസിസ്റ്റന്റ് ആയും നിയമിക്കപെട്ടു. ഒരു മാസത്തിനു ശേഷം ശ്രീ. എം. എ എബ്രഹാം മറ്റപ്പള്ളിയും, ശ്രീമതി കെ. സി ത്രേസ്യാമ്മ കിഴക്കേക്കരയും അധ്യാപകരായി നിയമിക്കപ്പെട്ടു.
ഒന്നും രണ്ടും ഫോറങ്ങളോടെ ആരംഭിച്ച സ്കൂളിൽ ആദ്യ വർഷം ചേർന്നത് 104 കുട്ടികളാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==