"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ajithbathery (സംവാദം | സംഭാവനകൾ)
ചരിത്രം ചേർത്തു
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}സർവ്വോദയ വളർച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ൽ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തിൽ നിന്നാണ് ആദ്യകാലത്ത് വൈദീകർ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌കൂളിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചത് സർവ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു.
 
   സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുൻ മാനേജർമാരാണ് ഫാ. പോൾ വടക്കേൽ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പിൽ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേർ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യിൽ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തൻപാറ എസ്.ജെ., ഫാ. ബേബി ചാലിൽ എസ്.ജെ. തുടങ്ങിയവർ. ഫാ. ഇ.ജെ. തോമസ് എസ്.ജെയാണ് ഇപ്പോൾ സർവ്വോദയയുടെ മാനേജർ പദവി അലങ്കരിക്കുന്നത്.
 
   2004ൽ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ വയനാട് എക്‌സിബിഷൻ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുൻ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സർവ്വോദയ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറിയായി ഉയർന്നു. 1 മുതൽ 12-ാം ക്ലാസ്സു വരെ 1300ൽ പരം കുട്ടികൾ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അൻപത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സർവ്വോദയ.
 
   പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ സർവ്വോദയ മുന്നിട്ടു നിൽക്കുന്നു. ഉപജില്ല-ജില്ല-സംസ്ഥാന പ്രവൃത്തി പരിചയ മേളകളിൽ വർഷങ്ങളായി സർവ്വോദയ സ്‌കൂൾ സാന്നിധ്യമറിയിക്കുന്നുണ്ട്. കലാ-കായിക രംഗത്തും സ്‌കൂൾ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്‌കൂൾ നേതൃത്വം നൽകി എല്ലാ വർഷവും നടത്തിവരുന്ന അഖില വയനാട് സ്‌കൂൾ തല ഫുട്‌ബോൾ ടൂർണ്ണമെന്റാണ് സർവ്വോദയ കപ്പ്. ധാരാളം സ്‌കൂളുകൾ ഈ മത്സരത്തിൽ പങ്കെടുക്കാറുണ്ട്. ഇതിലൂടെ വിദ്യാലയത്തിലെ ഫുട്‌ബോൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു.
 
   വിദ്യാലയത്തിലെ അടൽ ടിങ്കറിംഗ് ലാബ് ഈ മേഖലയുടെ വികസനത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. വയനാട്ടിലെ ഏറ്റവും ശക്തമായ സ്‌കൗട്ട്-ഗൈഡ് പ്രസ്ഥാനം സർവ്വോദയ സ്‌കൂളിലുണ്ട്. ധൈര്യവും അർപ്പണ ബോധവുമുള്ള ധാരാളം വിദ്യാർത്ഥികളെ രാഷ്ട്രപതി, രാജ്യപുരസ്‌കാർ, സ്‌കൗട്ട്-ഗൈഡ്കളായി വളർത്തിയെടുക്കാൻ ഇവരുടെ ശ്രമഫലമായി സാധിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ്, എൻ.സി.സി., ലിറ്റിൽ കൈറ്റ്‌സ്, സഞ്ചയിക, പെൻബൂത്ത്, വിവിധ നേതൃത്വ പരിശീലന ശിബിരങ്ങൾ, എൻ.എം.എം.എസ്. സ്‌കോളർഷിപ്പിനു കുട്ടികളെ തയ്യാറാക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ അനുദിനം വളർച്ചയുടെ പാതയിലാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മൂന്ന് സയൻസ് ലാബുകൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
 
   സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ മാധ്യമ ശ്രദ്ധ നേടി. ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്‌സപിരിമെന്റ്, സയൻസ് സെമിനാർ തുടങ്ങിയ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഇൻസ്‌പെയർ അവാർഡിന് അർഹനായി സോണൽ, സംസ്ഥാന മത്സരത്തിനും മികവ് തെളിയിക്കുയുണ്ടായി. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തതയുള്ള ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹമാണ്. ദൂരെ സ്ഥലത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ നാല് ബസ്സുകൾ സർവ്വോദയയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതിയും യാത്രാ പ്രശ്‌നത്തിന് പരിഹാരമാണ്.
 
   ഗോത്ര സമൂഹത്തിന്റെ പുരോഗതി സർവ്വോദയയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. നാൽപ്പത് ശതമാനത്തിനു മേൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനമാണ് തുടി നാട്ടറിവ് പഠന കേന്ദ്രം. വരും തലമുറയെ അച്ചടക്കവും പൗരബോധവും ഉത്തരവാദിത്വ ബോധവും ഉള്ള നല്ല വ്യക്തികളായി വാർത്തെടുക്കുക എന്ന ദൗത്യത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനം വളർച്ചയുടെ പാതയിലാണ്. ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകർ ഈ വളർച്ചയ്ക്ക് നേതൃത്വം നൽകുമ്പോൾ അർപ്പണ ബോധമുള്ള മാനേജ്‌മെന്റും അവശ്യ ബോധമുള്ള രക്ഷിതാക്കളും ഉത്തരവാദിത്വമുള്ള കുട്ടികളും വിദ്യാലയത്തിന്റെ ലക്ഷ്യം പ്രാപിക്കാൻ കരുത്തു പകരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ സർവ്വോദയയെ മികച്ചതാക്കുന്നു...