സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു. പി /എൽ.പി.വിഭാഗം 2022 വർഷത്തെ പ്രവർത്തനങ്ങൾ
മാർച്ച് 17ന് യു.പി.വിഭാഗം കുട്ടികൾക്കായി എക്സലൻസ് 2022 എന്ന പരിപാടി സംഘടിപ്പിച്ചു. താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക
https://drive.google.com/file/d/1ioW4x2viyLr2Mnr21Lyn0TdgAB0xK69f/view?usp=drivesdk


ചാന്ദ്ര ദിനത്തോടനുബന്ധിച്ചു എൽ . പി. കുട്ടികൾ തയ്യാറാക്കിയ pslv മോഡൽ നിർമ്മാണം ↓


ചാന്ദ്ര ദിനത്തോടനുബന്ധിച്ചു യു . പി. കുട്ടികൾ തയ്യാറാക്കിയ pslv മോഡൽ നിർമ്മാണം ↓



യു .പി.വിഭാഗം പ്രവർത്തനങ്ങൾ ⬇



2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തപ്പെട്ടു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിൻറെ ഫോട്ടോ ക്ലാസ് ടീച്ചേഴ്സ് അയച്ചുകൊടുക്കുകയും ചെയ്തു .
വായനദിനം.
വായനകുറിപ് പോസ്റ്റർ രചന പ്രസംഗ മത്സരം എന്നിവ നടത്തി.
ജൂൺ ആരംഭത്തിൽതന്നെ ടൈംടേബിൾ പ്രകാരം ഗൂഗിൾ ക്ലാസ്സുകൾ ആരംഭിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മിച്ചു.
ചന്ദ്ര ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം കൊളാഷ് മോഡൽ പ്രസംഗം കവിതാരചന എന്നിവ നടത്തി.

മോട്ടിവേഷൻ ക്ലാസ് നടത്തി.
ശ്രീ സതീഷ് ബാബു സാറിൻറെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.
ഭവന സന്ദർശനം നടത്തി.
mid term എക്സാം നടത്തി.
സ്വാതന്ത്ര്യദിനാഘോഷം .
ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം പ്രസംഗ മത്സരം എന്നിവ നടത്തി.
ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അധ്യാപക ദിനാഘോഷം ഓൺലൈനിൽ നടത്തി എത്തി.
ക്ലാസ് പിടിഎ നടത്തി.
ഹിന്ദി ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.
കുട്ടികളും പോഷകാഹാരവും എന്ന വിഷയത്തിൽ ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.
ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി വിതരണം നടത്തി.
കേരളപ്പിറവിയോടനുബന്ധിച്ച് പോസ്റ്റർ മത്സരം കേരള ഗാനം മത്സരം എന്നിവ നടത്തി.
ഉണരാം ഉല്ലസിക്കാം എന്ന പേരിൽ ശ്രീ മാത്യു വയനാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു.
USS പരിശീലനം നൽകി. 28 കുട്ടികൾ യു എസ് എസ് പരീക്ഷ എഴുതി.
എസ് ടി വിഭാഗം കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.ഡ്രോപ്പ് ഔട്ട് കുട്ടികളെ കണ്ടെത്താനായി ഭവന സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും ചെയ്തു.







എൽ .പി .വിഭാഗം പ്രവർത്തനങ്ങൾ ⬇
2021 -22 അധ്യയനവർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തപ്പെട്ടു .ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിൻ്റെ ഫോട്ടോകൾ ചേർത്ത് ക്ലാസ് തലത്തിൽ വീഡിയോ തയ്യാറാക്കി. കൂടാതെ പ്ലക്കാർഡ്, നിർമാണം ,പരിസ്ഥിതി ഗാനാലാപനം ,പ്രസംഗം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു. ജൂൺ 19ന് വായനാദിനം വിവിധ പരിപാടികളോടെ നടത്തി .ക്വിസ്, പ്രസംഗം, ചിത്രവായന, കഥപറയൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. വായനാദിനത്തോടനുബന്ധിച്ച് 20/6 /2021 ശ്രീ. മനോജ് പുളി മാത്ത് കുട്ടികൾക്ക് ബാലകവിതകൾ പരിചയപ്പെടുത്തി.
ജൂലൈ 4 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ അവതരണം ക്ലാസ് തലത്തിൽ നടന്നു.
ജൂലൈ അഞ്ചാം തീയതി 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി മലയാളം അധ്യാപിക ശ്രീമതി. ശ്രീശൈലടീച്ചർ ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി.
21/ 7 /2021 ചാന്ദ്ര ദിനം ആഘോഷിച്ചു. അമ്പിളിമാമനെ കുറിച്ച് ഗാനാലാപനം, ആകാശക്കാഴ്ച, ചിത്രരചന, ചാന്ദ്ര മനുഷ്യൻ , പ്രസംഗം സാങ്കല്പിക യാത്രാവിവരണം, ക്വിസ്സ് എന്നിവ നടത്തി. 22 /7/ 2022 ന് രണ്ടാം ക്ലാസുകാരുടെ ബ്രിഡ്ജിംഗ് ക്ലാസ് നടന്നു . ശ്രീ മാത്യൂസ് വയനാട് ,ബി.ആർ.സി പ്രതിനിധി ശ്രീമതി .ജെസ്ന ടീച്ചർ എന്നിവർ ക്ലാസെടുത്തു .
ഹിരോഷിമ -നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, എന്നിവ നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം , മലയാളിമങ്ക, ഓണപ്പാട്ടുകൾ തുടങ്ങിയ മത്സരങ്ങൾ നടത്തുകയും അതിൻ്റെ വീഡിയോ ക്ലാസ് തലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
അധ്യാപക ദിനം, വയോജന ദിനം, ഗാന്ധിജയന്തി ,തുടങ്ങിയ ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. എല്ലാ മാസവും കുട്ടികൾക്ക് യൂണിറ്റ് എക്സാം നടത്തി.
അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു. എൽ .എസ് .എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി .ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു .എല്ലാ മാസവും ക്ലാസ് പി.ടി.എ കൾ നടത്തി. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
നവംബർ ഒന്നാം തിയതി സ്കൂൾ തുറന്നു. പ്രവേശനോത്സവവും കേരളപ്പിറവി ദിനവും സമുചിതമായി ആഘോഷിച്ചു .നവംബർ 14 ശിശുദിനം ദിനം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു .ശിശുദിനറാലി ,കുട്ടികളുടെ കലാപരിപാടികൾ , മധുരവിതരണം എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടി .ഡിസംബർ മാസത്തിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു .ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ ,കേക്ക് മുറിക്കൽ എന്നിവ നടന്നു

[[പ്രമാണം:15028 ചാച്ചാ നെഹ്‌റു ജന്മദിനം .jpg|പകരം=|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:15028 ചാച്ചാ നെഹ്‌റു ജന്മദിനം .jpg|നടുവിൽ|ലഘുചിത്രം|

ചാച്ചാ നെഹ്‌റു ജന്മദിനം ]]ശിശുദിന ആഘോഷം എൽ പി വിഭാഗം]]

