"ഗുരുദേവ സ്മാരക എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 48: | വരി 48: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
--> |
18:30, 2 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഗുരുദേവ സ്മാരക എൽ.പി.എസ് | |
---|---|
പ്രമാണം:School-photo.png /home/kite/Desktop/IMG 20170815 100454.jpg | |
വിലാസം | |
ചെറുപ്പറമ്പ ഗുരുദേവസ്മാരകം എൽ പി , 670693 | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 04902466140 |
ഇമെയിൽ | gdslpschool2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14522 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീല സി പി |
അവസാനം തിരുത്തിയത് | |
02-05-2021 | 14522 |
ചരിത്രം
ചരിത്രത്തിലേക്ക്
ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി.
ആരംഭകാലത്ത് ശ്രീമതി വികെ കൗസല്യ ടീച്ചർ പ്രധാന അധ്യാപികയായും,ശ്രീ ഗോവിന്ദൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരുമായി സ്കൂളിൽ ജോലി ചെയ്തു. പിന്നീട് ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ ചാത്തു മാസ്റ്റർ , ടി പി മാത ടീച്ചർ, എം ദേവൂട്ടി ടീച്ചർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി കെ ദാമോദരൻ നമ്പ്യാർ ,എം ദേവൂട്ടി ടീച്ചർ തുടങ്ങിയവരും അധ്യാപകരായിരുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യം ആയിരുന്ന ശ്രീ പി ഗംഗാധരൻ മാസ്റ്റർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു. ശ്രീ ചാത്തു മാസ്റ്ററുടെ പിൻഗാമികളായി ശ്രീമതി ദേവൂട്ടി ടീച്ചർ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ശ്രീനിവാസൻ മാസ്റ്റർ, വി കെ വിജയചന്ദ്രൻ മാസ്റ്റർ , ഐ കുമാരൻ മാസ്റ്റർ, ഷീല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ വിവിധ കാലയളവുകളിൽ ആയി സ്കൂളിന്റെ സാരഥ്യം വഹിച്ചു.
ഇന്നും സ്കൂൾ ഒരു പിടി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊണ്ട് ജൈത്രയാത്ര തുടരുന്നു.....