"കെ.എം.എച്ച്.എസ്. കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
| ഗോപിനാഥ് മ‍ുത‍ുകാട് ||ലോകപ്രശസ്ത മജീഷ്യൻ|| [[പ്രമാണം:gopinath muthukad.jpeg|thumb|50px]]
| ഗോപിനാഥ് മ‍ുത‍ുകാട് ||ലോകപ്രശസ്ത മജീഷ്യൻ|| [[പ്രമാണം:gopinath muthukad.jpeg|thumb|50px]]
|}
|}
[[ചിത്രം:19-20 sslc .jpeg|thumb|350px|center]]
[[ചിത്രം:SSLC WINNERS.JPEG|thumb|350px|center]]


==വഴികാട്ടി==
==വഴികാട്ടി==

20:43, 7 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എച്ച്.എസ്. കരുളായി
വിലാസം
കരുളായി

കരുളായ് പി.ഒ,
മലപ്പുറം
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04931270271
ഇമെയിൽkmhighschoolkarulai@gmail.com
കോഡുകൾ
സ്കൂൾ കോഡ്48042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ലാജി .എൻ
പ്രധാന അദ്ധ്യാപകൻശ്രീമതി.പി.എൻ പ‍ുഷ്പ
അവസാനം തിരുത്തിയത്
07-08-2020Kmhskarulai


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്.

ചരിത്രം

കിഴക്കൻ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ തിരിനാളമായ് 1968 ൽ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളിൽ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ഒരു ഒറ്റക്കെട്ടിടത്തിൽ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തിൽ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടർ ലാബുകളും, പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മൾട്ടിമീഡിയ ഹാളും, വിശാലമായ സയൻസ് ലാബും ലൈബ്രറിയും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്‍മെന്റ്

മാനേജർ ശ്രീ. ടി. കെ. മുഹമ്മദ്

സ്കൂൾ മാനേജർ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവർകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ സർവതോൻമുഖമയ അഭിവൃദ്ധിയിൽ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സ്ക്കൂളിലെ പഴയ കെട്ടിടങ്ങൾക്ക് പകരമായി പുതിയ കെട്ടിടങ്ങൾ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്‍ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NSS യൂണിറ്റ്
  • ജൈവ പച്ചക്കറി കൃഷി
  • കനിവ് (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹൈസ്കൂൾ വിഭാഗം)
  • തണൽ (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹയർ സെക്കണ്ടറി വിഭാഗം)
  • ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി ഫോട്ടോ
ഗോപിനാഥ് മ‍ുത‍ുകാട് ലോകപ്രശസ്ത മജീഷ്യൻ

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.എം.എച്ച്.എസ്._കരുളായി&oldid=962233" എന്ന താളിൽനിന്ന് ശേഖരിച്ചത്