"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
|4||പി.സുജിഷ||യു.പി.എസ്.എ||സാമൂഹിക ശാസ്ത്രം | |4||പി.സുജിഷ||യു.പി.എസ്.എ||സാമൂഹിക ശാസ്ത്രം | ||
|- | |- | ||
|5||ഷിജിന||എൽ.പി.എസ്.എ||ശാസ്ത്രം | |5||കെ.കെ.ഷിജിന||എൽ.പി.എസ്.എ||ശാസ്ത്രം | ||
|- | |- | ||
|6||കെ.പ്രസീത||ഹിന്ദി ടീച്ചർ||ഹിന്ദി | |6||കെ.പ്രസീത||ഹിന്ദി ടീച്ചർ||ഹിന്ദി |
12:19, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൗത്ത് കൂത്തുപറമ്പ യു പി എസ് | |
---|---|
വിലാസം | |
പാറാൽ പാറാൽ പി.ഒ കുത്തുപറമ്പ കണ്ണൂർ , 670643 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490-2364260 |
ഇമെയിൽ | skupparal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14670 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ശോഭന |
അവസാനം തിരുത്തിയത് | |
28-04-2020 | 14670 |
ചരിത്രം
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ് ഔദ്യോഗികരേഖ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ മതപ്രചാരണത്തിന് എത്തിയ ക്രിസ്ത്യൻ ഉപദേശിമാർ കുടിൽകെട്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന് വടക്ക്-കിഴക്കായുള്ള പറമ്പിലെ ഷെഡ്‌ഡിലായിരുന്നു ആദ്യം ഈ സ്കൂൾ പ്രവൃത്തിച്ചിരുന്നത്. ഓല ഷെഡ്ഡായ കെട്ടിടം പിന്നെ ഈ നിലയിലേക്ക് മാറുകയായിരുന്നു. ഒന്നാം തരത്തിൽ പൂഴിയിലെഴുതിയായിരുന്നു അക്ഷര പഠനം തുടങ്ങിയിരുന്നത്. അന്ന് പാഠപുസ്തകങ്ങൾ സ്കൂളിൽനിന്ന് ലഭിക്കുന്ന സമ്പ്രദായം ഇല്ലായിരുന്നു. സ്വകാര്യ വിപണിയെയായിരുന്നു പുസ്തകത്തിനായി ആശ്രയിച്ചിരുന്നത്.
1929 മുതലുള്ള രേഖകൾ പ്രകാരം ഹിന്ദു ഗേൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഈ വര്ഷം തന്നെ പെൺകുട്ടികളും ആൺകുട്ടികളും ഉൾച്ചേർന്ന വിദ്യാലയമായിരുന്നു ഇത്. സമൂഹത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഇവിടെ പഠനം നടത്തിയിരുന്നത്. 1943 മുതൽ ഗേൾസ് എലിമെന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തെ പുനർ നാമകരണം ചെയ്തതായി കാണാം. ഈ കാലഘട്ടത്തിൽ ഹിന്ദു മതവിഭാഗത്തിലെ മുന്നോക്ക സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം തന്നെ പിന്നോക്കം നിൽക്കുന്നവരും പഠനം നടത്തിയിരുന്നതായി കാണുന്നു. 1946 മുതൽ വിദ്യാലയം സൗത്ത് കൂത്തുപറമ്പ് ഹയർ എലിമെന്ററി സ്കൂൾ (എസ്.കെ.എച്ച്.ഇ.എസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. എട്ടാം ക്ലാസ്സുവരെ ഇ.എസ്.എസ്.എൽ.സി പഠനം നടന്നിരുന്ന വിദ്യാലയമായിരുന്നു ഇത്.1958-ലാണ് അവസാന ഇ.എസ്.എസ്.എൽ.സി ബാച്ച് പഠനം പൂർത്തിയാക്കിയത്. 1957-മുതൽ ഇന്നത്തെ പേരായ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി
ഭൗതികസൗകര്യങ്ങൾ
അത്യാവശ്യം വേണ്ട ക്ലാസ് മുറികൾ, കുട്ടികൾക്കുള്ള വാഹന സൗകര്യം, സ്കൂളിൽ ഐ.ടി.ലാബ്,ലൈബ്രറി മുതലായവ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഐ.ടി.ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- പ്രകൃതിപഠന ക്യാമ്പ്
- സ്കൗട്ട്
- കരാട്ടെ പരിശീലനം
മാനേജ്‌മെന്റ്
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത് നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീലൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
മുൻസാരഥികൾ
- എം.വി. രമേശ് ബാബു
- എം.സുകുമാരൻ
- കെ.ഗംഗാധരൻ
അധ്യാപകർ
ക്രമസംഖ്യ | അധ്യാപകന്റെ/അധ്യാപികയുടെ പേര് | പദനാമം | വിഷയങ്ങൾ |
---|---|---|---|
1 | കെ.ശോഭന | പ്രധാന അദ്ധ്യാപിക | സയൻസ് |
2 | എം.സുബിനരാജൻ | യു.പി.എസ്.എ | ഇംഗ്ലീഷ് |
3 | സി.കെ.നിബിതദാസ് | സംസ്കൃതം ടീച്ചർ | സംസ്കൃതം |
4 | പി.സുജിഷ | യു.പി.എസ്.എ | സാമൂഹിക ശാസ്ത്രം |
5 | കെ.കെ.ഷിജിന | എൽ.പി.എസ്.എ | ശാസ്ത്രം |
6 | കെ.പ്രസീത | ഹിന്ദി ടീച്ചർ | ഹിന്ദി |
7 | സി.ജിതിൻ | എൽ.പി.എസ്.എ | മലയാളം |
8 | സി.കെ.ശ്രുതിൻ | എൽ.പി.എസ്.എ | മലയാളം |
9 | കെ.ദീപ്തി | യു.പി.എസ്.എ | ഗണിതം |
10 | പി.രസ്ന | എൽ.പി.എസ്.എ | സയൻസ് |
11 | പി.സി.അബ്ദുൾറഷീദ് | അറബിക് ടീച്ചർ | അറബിക് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വക്കേറ്റ് എ.വി ഉണ്ണികൃഷ്ണൻ
- സജിത്ത്.പി (സയന്റിസ്റ്റ്)
- പത്മനാഭൻ കർത്ത
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.820204,75.560296 | zoom=12 }}