"ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/മഹാമാരിയെ തോൽപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
21:45, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരിയെ തോൽപ്പിക്കാം
കലാലയജീവിതത്തിലെ നിർണ്ണായകമായ വാർഷിക പരീക്ഷപോലും നേരിടാനാവാതെ നമ്മളെല്ലാവരും വേനലവധിക്കുമുൻപേ വീട്ടിലിരിക്കേണ്ടിവന്നിരിക്കുന്നു. അതിന് കാരണമായതോ നഗ്നനേത്രംകൊണ്ട് കാണാൻപോലും കഴിയാത്ത ഇത്തിരിക്കുഞ്ഞൻ വൈറസ്- കോവിഡ് 19 ! സ്വയം ബുദ്ധിജീവികൾ എന്ന് വിശേഷിപ്പിക്കുന്ന ഞാനടക്കമുള്ള മാനവരാശിക്ക് ഇന്ന് വീട്ടിൽനിന്നിറങ്ങാൻപോലും കഴിയാത്ത അവസ്ഥ. ഒരു പണിയുമില്ലാതെ നമ്മൾ വിഡ്ഢിപ്പെട്ടിക്ക് മുന്നിൽ കാലുംകയറ്റിയിരിക്കുമ്പോൾ നമുക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരേയും നിയമപാലകരേയും ഞാൻ സ്നേഹപൂർവം സ്മരിക്കുന്നു. ഈ രോഗത്തിനെതിരെയുള്ള മരുന്ന് നമ്മുടെ പ്രതിരോധശേഷി വളർത്തിയെടുക്കുക എന്നതും സാമൂഹിക അകലം പാലിക്കുക എന്നതുമാണ്. ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ നമ്മുടെ കർത്തവ്യമാണ് സമൂഹത്തിനായി വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നത്. അത് ഇന്നുമുതൽ പ്രാവർത്തികമാക്കുമെന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം. പുറത്ത്പോയി വരുന്നനവരോട് കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് കഴുകാൻ ആവശ്യപ്പെടുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോവും വായയും മൂക്കും തൂവാലകൊണ്ട് മറയ്ക്കുക. കോവിഡ്ബാധയുടെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക. വരൂ നമുക്ക് ഒരുമിച്ച് തുരത്താം ഈ മഹാവിപത്തിനെ.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം