"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 93: വരി 93:


|}
|}
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം  2019]]

15:25, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അംഗങ്ങൾ പ്രവർത്തനങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി ഡിജിറ്റൽ മാഗസിൻ 2019

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു. ബുധനാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാപുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . 2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ടീം 2019-2021

സ്കൂൾതല പ്രിലിമിനറി ക്യാമ്പ്

ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2019 ന് നടന്നു. സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ ക്ലാസ്സെടുത്തു.

യൂണിറ്റ് തല ക്ലാസ്സുകൾ / റുട്ടീൻ ക്ലാസ്സുകൾ

യൂണിറ്റ് തല ക്ലാസ്സുകൾ സാധാരണയായി എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് നടത്തുന്നത്.എന്നാൽ ബുധനാഴ്ചകളിൽ അസൗകര്യം മൂലം ക്ലാസ്സ് നടത്താൻ കഴിയാതെ വരുമ്പോൾ മറ്റു ദിവസങ്ങളിൽ ക്ലാസ്സ് നടത്തുന്നു. ജൂലൈ മാസത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ, അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ, സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പരിശീലനം നൽകി.

ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും

സെപ്റ്റംബർ 2ന് ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തി . 22 കു‍ുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അത്തപ്പൂക്കളവും ഒരുക്കി.

ലിറ്റിൽ കൈറ്റ്സ് ടീം 2018-2020

33070-ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33070-ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
യൂണിറ്റ് നമ്പർLK/2018/33070
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർഅനീഷാമോൾ റ്റി എച്ച്
ഡെപ്യൂട്ടി ലീഡർമിന്നുമോൾ എലിസബത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു പി ചാക്കോ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റിൻസി എം പോൾ
അവസാനം തിരുത്തിയത്
04-09-201933070

യൂണിറ്റ് തല യോഗങ്ങൾ

ഓരോ മാസവും യൂണിറ്റ് യോഗങ്ങൾ ചേരുകയും യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.കൈറ്റ് മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ ചേരുന്നത്.യോഗനടപടികളുടെ മിനുട്സ് യൂണിറ്റ് ലീഡറും ഡെപ്യൂട്ടി ലീഡറും ചേർന്ന് തയ്യാറാക്കുന്നു.

സ്കൂൾ തല പരിശീലനങ്ങൾ

എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 3.30 മുതൽ 4.30 വരെ ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു.

ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം

ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് ലീഡർമാർക്കും അദ്ധ്യാപകർക്കും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലന മേൽനോട്ടം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു.

ലിറ്റിൽകൈറ്റ്സ് ഐ ഡി വിതരണം

സ്ക്കൂൾ ഹെഡ്മിസ്ട്രസ് മേരി മാണി ഓഗസ്റ്റ് നാലിന് ലിറ്റിൽകൈറ്റ്സ് ഐ ഡി വിതരണം നിർവഹിച്ചുകൊണ്ട് സ്ക്കൂൾ തല ക്യാംപ് ഉദ്ഘാടനം ചെയ്തു.

വിദഗ്ധരുടെ ക്ലാസ്സ്

1. വീഡിയോ എഡിറ്റിംഗ്

ഓഗസ്റ്റ് നാലിന് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂൾ എസ് ഐ റ്റി സി ബീന ബെഞ്ചമിൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിംഗ് മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെയായിരുന്നു ക്ലാസ്സ്.

2. റോബോട്ടിക്സ്

ഫെബ്രുവരി 28 ന് റോബോട്ടിക്സ് എന്ന വിഷയത്തിൽ അടൽ ടിങ്കറിംഗ് ലാബ് ട്രെയിനർ മുബീൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു. തദവസരത്തിൽ രണ്ടു ബാച്ചുകളിലെയും ലിറ്റിൽ കൈറ്റ്സ് പങ്കെടുത്തു.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പെയ്‍ൻറിംഗ്, പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടത്തി.ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു.

സബ്‌ജില്ലാ പ്രോഗ്രാമിംഗ്, ആനിമേഷൻ പരിശീലന ക്യാമ്പ്

നാലുകുട്ടികളെ ഉപജില്ലാക്യാമ്പിന് തെരഞ്ഞെടുത്തു.പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ വിജയിച്ച കുട്ടികളും ആനിമേഷന് തെരഞ്ഞെടുത്ത കുട്ടികളും MDHSS Kottayam വച്ച് സെപ്റ്റംമ്പർ 28,29 തിയതികളിൽ നടന്ന രണ്ടു ദിവസത്തെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.

സബ്‌ജില്ലാ ക്യാമറ പരിശീലന ക്യാമ്പ്

ഡിസംമ്പർ 26,27തിയതികളിൽ ഡി ആർ സി കോട്ടയത്ത് വെച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ 2 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിന്നു എല്സബത്ത് , ,അനശ്വര രാജൻ എന്നിവർ പങ്കെടുത്തു. .വീഡിയോ ഷൂട്ടിംഗ് , KDEnlive വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും കുട്ടികൾക്ക് ലഭിച്ചു.ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത്.

സ്കൂൾ വിക്കി അപ്ഡേഷൻ

രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസിനെ സഹായിക്കുന്നു. ഡിജിറ്റൽമാഗസിൻ തയ്യാറാക്കിയത് ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമാണ്

സ്ക്കൂൾ തല പ്രവർത്തനങ്ങൾ ഡോക്കുമെന്റേഷൻ

സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ ഇവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുക്കുന്നു. നല്ല പാഠം പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ, ക്രിസ്തുമസ് പ്രോഗ്രാമുകൾ ഇവയുടെ സിഡി നിർമ്മാണം, അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ് ബുക്ക് അപ് ലോഡിംഗ് , അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനത്തിന്റെ ന്യൂസ് വിക്ടേഴ്സ് ചാനൽ അപ് ലോഡിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളാണ്.

ഡിജിറ്റൽ മാഗസിൻ

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഡിജിറ്റൽ മാഗസിൻ "ബുക്കാനൻ ഇ പേപ്പർ കാസിൽ " സ്ക്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു. ഡിജിറ്റൽ മാഗസിൻ പ്രകാശനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു.

ഫേസ് ബുക്ക് ലൈവ് സംപ്രേഷണം

ഫെബ്രുവരി എട്ടാം തീയതി നടന്ന അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം തൽസമയം ലിറ്റിൽ കൈറ്റ്സ് മീഡിയ അപ് ലോഡ് ചെയ്തു. ഫേസ് ബുക്ക് ലൈവ് അപ് ലോഡിംഗ് എല്ലാവർക്കും തൽസമയം പരിപാടികൾ കാണുന്നതിനുള്ള അവസരമുണ്ടാക്കി.

ന്യൂസ് അപ് ലോഡിംഗ്

അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനത്തിന്റെ ന്യൂസ് വിക്ടേഴ്സ് ചാനലിൽ അപ് ലോഡ് ചെയ്തു.

ഫീൽഡ് ട്രിപ്പ്

മംഗളം എഞ്ചിനീയറിംഗ് കോളജിലേക്ക് നടത്തിയ ഫീൽഡ് ട്രിപ്പ് റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗങ്ങളിൽ പുതിയ ആശയങ്ങൾ ലഭിക്കുന്നതിനിയ‌ടയാക്കി.

രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം സംഘടിപ്പിച്ചു. സൈബർ ബോധവൽക്കരണ ക്ലാസ്സു്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി

ബുക്കാനൻ ഡിജിറ്റൽ പൂക്കള ഡിസൈനിംഗ് 2019
ബുക്കാനൻ ഡിജിറ്റൽ പൂക്കളഡിസൈനിംഗിൽ നിന്നും...
ബുക്കാനൻ പൂക്കളമൊരുക്കൽ2019
ബുക്കാനൻ ഡിജിറ്റൽ പൂക്കളം
ബുക്കാനൻ ഡിജിറ്റൽ പൂക്കളം
ബുക്കാനൻ അത്തപ്പൂക്കളം 2019
വിദഗ്ധരുടെ ക്ലാസ്സ് - റോബോട്ടിക്സ്
മംഗളം എഞ്ചിനീയറിംഗ് കോളജ് പ്രദർശനവേദിയിൽ നിന്നും..
മംഗളം എ‍ഞ്ചിനീയറിംഗ് കോളജിലേക്ക്
ഡിജിറ്റൽ മാഗസിൻ പ്രകാശനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു
ലിറ്റിൽകൈറ്റ്സ് @ATL
ബുക്കാനൻ അടൽടിങ്കറിംഗ് ലാബ് ഉദ്ഘാടനം
ബുക്കാനൻ ഇ മാഗസിൻ
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ് സ്വതന്ത്രസോഫ്റ്റ്വെയർ ദിനം
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ് സ്വതന്ത്രസോഫ്റ്റ്വെയർ ദിനംമത്സരങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2019-21 entrance test
ബുക്കാനാൻ സ്നേഹവെളിച്ചം പരിപാടിയിൽ നിന്നും
ബുക്കാനൻ ലിറ്റിൽകൈറ്റ്സ് ഐ.ഡി

|} ഡിജിറ്റൽ പൂക്കളം 2019