"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 162: | വരി 162: | ||
100% | 100% | ||
== പ്രധാന അധ്യാപകർ == | |||
ശ്രീമതി.ചന്ദ്രിക എൻ.എ | |||
ശ്രീ.പുരുഷോത്തമൻ കെ.പി | |||
ശ്രീ.ഗോപി.എം.കെ | |||
ശ്രീ.സുരേശൻ പി.വി | |||
ശ്രീ.പി.കുഞ്ഞിക്കണ്ണൻ | |||
ശ്രീ.ചന്ദ്രശേഖരൻ | |||
ശ്രീമതി.ജി.വി.ഭവാനി | |||
ശ്രീ.കുഞ്ഞമ്പു | |||
ശ്രീ.ജയവർധനൻ | |||
ശ്രീമതി.സുകുമാരി | |||
11:57, 14 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് ചേലോറ | |
---|---|
പ്രമാണം:HGSSCKNR.JPG | |
വിലാസം | |
ചേലോറ GHSS CHELORA,PO.VARAM,KANNUR DT 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04972722200 |
ഇമെയിൽ | ghsscheloraknr@gmail.com |
വെബ്സൈറ്റ് | www.ghssschelora.wordpress.com ,www.ghsschelora.webs.com,SCHOOL WEB SITE |
കോഡുകൾ | |
സ്കൂൾ കോഡ് | 13054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലത |
പ്രധാന അദ്ധ്യാപകൻ | എൻ.എ ചന്ദ്രിക |
അവസാനം തിരുത്തിയത് | |
14-08-2019 | 13054 |
ചരിത്രം
ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യ ത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. 2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010 ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ മുകുളം പദ്ധതി പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യ മർഹിക്കുന്ന വസ്തുതയാണ്.
റിസൽട്ട്
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
- HARITHA K V .ASWATHI K P, ATHIRA P K
== മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ==2018
- AMAYA VINOD.SHANIYA K.ANJANA V.ATHIRA V.ANAGHA K
SSLC 2012
SSLC 2013
SSLC 2014
SSLC 2015
SSLC 2016
SSLC 2017
SSLC 2018
എസ്.എസ്.എൽ.സി വിജയശതമാനം
അധ്യയന വർഷം | പരീക്ഷ എഴുതിയവർ | വിജയ ശതമാനം | ടോപ്പ്സ്കോറേസ് |
---|---|---|---|
1997 - 1998 | |||
1998 - 1999 | |||
1999 - 2000 | |||
2000 - 2001 | |||
2001 - 2002 | |||
2002 - 2003 | |||
2003 - 2004 | |||
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ | |||
2005 - 2006 | 100% | - | |
2006 - 2007 | 100% | - | |
2007 - 2008 | 100% | - | |
2008 - 2009 | 100% | - | |
2009 - 2010 | 100% | - | |
2010 - 2011 | 100% | - | |
2011 - 2012 | 99.3% | ASWATHI KP,HARITHA K V ,ATHIRA P K |
2016-2017 | |95% 2018-2019 100%
പ്രധാന അധ്യാപകർ
ശ്രീമതി.ചന്ദ്രിക എൻ.എ ശ്രീ.പുരുഷോത്തമൻ കെ.പി ശ്രീ.ഗോപി.എം.കെ ശ്രീ.സുരേശൻ പി.വി ശ്രീ.പി.കുഞ്ഞിക്കണ്ണൻ ശ്രീ.ചന്ദ്രശേഖരൻ ശ്രീമതി.ജി.വി.ഭവാനി ശ്രീ.കുഞ്ഞമ്പു ശ്രീ.ജയവർധനൻ ശ്രീമതി.സുകുമാരി
സാരഥികൾ
Principal- Smt.SREELATHA
HeadMaster:Smt. N.A CHANDRIKA
PTA President:Sri.K K PRASANTHAN
പ്രവേശനോത്സവം 2017
ജൂൺ 1 ന് ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെആചരിചു.സ്വാഗത ഗാനം, മധുരപലഹാര വിതരണം, ഫ്രത്യേക അസംബ്ലിയിൽ പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരികൽ തൂടർന്ന് ഉച്ചഭക്ഷണവും നൽകി.
പ്രവേശനോത്സവം 2018
•ജൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.
വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. കുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു.
ജൂൺ4----ബഹു: പുരാവസ്തു, തുറമുഖ വകുപ്പ് മന്ത്രിയും കണ്ണൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപചെലവിൽ അനുവദിച്ച സ്ക്കൂൾ ബസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണീർകോർപ്പറേഷൻ മേയർ കുമാരി ഇ.പി ലതയുടെഅധ്യക്ഷതയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഒാഫ് ചെയ്തു.പ്രിൻസിപ്പാൾ ശ്രീ കെ.ഒ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുമാരി കെ കമലാക്ഷി, കൗൺസിലർ ശ്രീ എം പി ഭാസ്ക്കരൻ, സുധീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കുമാർ നന്ദിപറഞ്ഞു.
♦ജൂൺ-5--- പരിസ്ഥിതിദിനം സ്ക്കൂൾ അസംബ്ലിയിൽ പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ കുമാർ സ്ക്കൂൾ ലീഡർ അഭിജിത്തിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാന അധ്യാപിക, പ്രിൻസിപ്പാൾ സീഡ് കോർഡിനേറ്റർ എന്നിവർ പരിസ്ഥിതിബോധവൽക്കരണവും ദിനാചരണത്തിന് ആശംസകളും അർപ്പിച്ച് സംസാരിച്ചു.പിന്നീട് പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി കഥ ,കവിത, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിദിന റാലിയും വൃക്ഷത്തൈ വിതരണവും.
♦ജൂൺ 12--------- ബാലവേല വിരുദ്ധദിത്തോടനുബന്ധിച്ച് ബോധവൽക്കരണവും പോസ്റ്റർ രചനാമൽസരവും നടത്തി.വൈകുന്നേരം വിവിഘ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സൂചിമുഖി മാസികയുടെ എഡിറ്ററുമായ ശ്രീ ടി പി പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.
♦ജൂൺ 19--------- വായനാദിനം സ്ക്കൂൾ അസ്സംബ്ലിയിൽ പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി.
♦ജൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ് എന്നിവയുടെ ഉദ്ഘാടനം സ്മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും
ക്വിസ് മൽസരവും നടന്നു.
♦ജൂൺ 21--------അന്താരാഷ്ട്ര യോഗാദിനം അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ചു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക.
♦ജൂൺ 26--------അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം പോസ്റ്റർ രചനാമൽസരം, ബോധവൽക്കരണക്ലാസ്സ്, എന്നിവ സംഘടിപ്പിച്ചു.
♦ജൂലായ്3---------Little Kite കുട്ടികൾക്കുള്ള ഒരു ദിവസത്തെ പരിശീലനം .
♦ജൂലായ് 5-------- വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം ബഷീറിന്റെ ഒരു മനുഷ്യൻ എന്ന കഥയ്ക്ക് തയ്യാറാക്കിയ പഠനം ഗോപിക അസംബ്ലിയിൽ അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന ലഘു നാടകം വൈകുന്നേരം സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. ലൈബ്രറി കൗൺസിലിന്റെ ഭാഗമായുള്ള ക്വിസ് മൽസരം ഉച്ചയ്ക്ക് നടന്നു ദിയ, ശലഭ, അദ്വൈത് എന്നിവർ തിരഞ്ഞെടുത്തു. ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായുള്ള ക്വിസ് മൽസരം നടന്നു.
♦ജൂലായ് 11-------- ലോക ജനസംഖ്യാദിനം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സും, കോളാഷ് നിർമ്മാണവും നടന്നു.
♦ജൂലായ് 21-------ചാന്ദ്രദിനം ചാന്ദ്രദിന ക്വിസ്, സി.ഡി പ്രദർശനം, പത്രിക നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
♦ജൂലായ് 23------- കലക്ട് അറ്റ് സ്ക്കൂൾ- പ്ലാസ്റ്റിക്ക് കലക്ഷൻ പദ്ധതി വിശദീകരണവും ഉദ്ഘാടനവും സ്ക്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക നിർവ്വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പച്ചപ്പ് എന്ന പരിസ്ഥിതി മാസികയും പ്രകാശനം ചെയ്യ്തു.
♦ആഗസ്റ്റ് 3..............ലോകമുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പോസ്റ്റർ രചന, പ്രബന്ധ രചന എന്നിവ സംഘടിപ്പിച്ചു.
♦ആഗസ്റ്റ്4................ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടത്തി. 19 കുട്ടികളും 3 അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, ഒാഡിയോ വീഡിയോ എഡിറ്റിംങ് എന്നീ മൊഡ്യൂൾ പരിചയപ്പെടുത്തി.
♦ആഗസ്റ്റ്6...........ഹിരോഷിമ നാഗസാക്കിദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബും ജെ ആർ സി ക്ലബും ചേർന്ന് യുദ്ധവിരുധ റാലി സംഘടിപ്പിച്ചു.
♦ആഗസ്റ്റ്8...................ദേശീയ പുനരുപയോഗദിനം ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്ത്തുക്കൾ ഉപയോഗിച്ച് കുട്ടികളുണ്ടാക്കിയ കരകൗശലവസ്ത്തുക്കളുടെ പ്രദർശനവും മൽസരവും നടത്തി.
♦ആഗസ്റ്റ് 15....................സ്വാതന്ത്രദിനം സ്ക്കൂൾ അസംബ്ലി ചേർന്ന് പ്രിൻസിപ്പാളും പ്രഥമ അധ്യാപികയും പതാക ഉയർത്തി. അധ്യാപകരും പിടിഎ പ്രസിഡന്റും സ്വാതന്ത്രദിന ആശംസകൾ നേർന്നു. കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ലഘു നാടകം എന്നിവ അവതരിപ്പിച്ചു. ക്വിസ് മൽസരം നടത്തി. മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
♦ആഗസ്റ്റ്22..............പ്രകൃതി ദുരന്തത്തിന്റെ ഭാഗമായുള്ള കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് കുട്ടികളും ജിവനക്കാരും ചേർന്ന് ശേഖരിച്ച കിറ്റ് മാതൃഭൂമി ഒാഫീസിൽ എത്തിച്ചു.
♦സെപ്തമ്പർ 5---------അധ്യാപകദിനംഗുരുവന്ദനം, കുട്ടികൾ തയ്യാറാക്കിയ ആശംസകാർഡുകൾ അധ്യാപകർക്ക് കൈമാറി. അധ്യപകദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികൾ അധ്യാപകരായി വിവിധ വിഷയങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു.
♦സെപ്തംബർ12--------ശ്രാവണപൂർണ്ണിമ ദേശീയസംസ്കൃതദിനംസംസ്കൃത ഭാഷയുടെ പ്രാധാന്യം ദിനാചരണത്തിന്റെ പ്രത്യേകത എന്നിവയെപ്പറ്റി അദ്വൈത് സംസാരിച്ചു.സംസ്കൃത ഭാഷയിലുള്ള പതിപ്പ്തയ്യാറാക്കി,. നടത്തി.ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജുകൾ വിതരണം ചെയ്തു.
♦സെപ്തംബർ18-----ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂൾ റീഡിംങ് റൂമിൽ പുസ്തക പ്രവേശനം നടത്തി.
♦സെപ്തംബർ22---ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണ്ണൂർ വിദ്യാഭാസ ജില്ല ഇംഗ്ലിഷ് റോൾപ്ലേ മൽസരത്തിൽ സ്ക്കൂൾ ടീമ് പങ്കെടുത്ത് രണ്ടാംസ്ഥാനം നേടി 9ാം ക്ലാസ്സിലെ സാനിയ,സയന,കാവ്യ കൃഷ്ണ,അനന്യ,വൈഷ്ണവി എന്നിവരാണ് പങ്കെടുത്തത്.
♦ഒക്ടോബർ 1------------ലോക വയോജനദിനം സ്ക്കൂൾ ജെ ആർ സി അംഗങ്ങൾ തോട്ടട അഭയനികേതൻ സന്ദർശിച്ചു.അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.
♦ഒക്ടോബർ 2------ഗാന്ധിജയന്തി ക്വിസ് മൽസരം, പ്രസംഗ മൽസരം, പതിപ്പ് നിർമ്മാണംഎന്നിവ സംഘടിപ്പിച്ചു. എൻ എസ് എസ്,ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ കോമ്പൗണ്ടും പരിസരപ്രദേശങ്ങളിലും ശുചീകരണം നടത്തി.
♦ഒക്ടോബർ 9-------സംസ്ഥാന തൈക്കൊണ്ട മൽസരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ ആദിത്യൻ സി എം, ആദേശ് ശശീന്ദ്രൻ എന്നീ കുട്ടികളെ അസംബ്ലിയിൽ അനുമോദിച്ചു.
♦ഒക്ടോബർ 5--------സ്ക്കൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി. ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്ജില്ലാ കലോൽസവത്തിൽ കുട്ടികൾ പങ്കെടുത്തു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
♦ഒക്ടോബർ 20------ SSLC കുട്ടികളുടെ ക്ലാസ്സ് പി ടി എ , കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള കൗൺസിലിങ് ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. മോകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹൈസ്ക്കൂളിലെ കൗൺസിലിങ് അധ്യാപകനായ ശ്രീ മനോജ് മാസ്റ്ററാണ് ക്ലാസ്സെടുത്ത്.
♦ഒക്ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ വൈസ് ചെയർ പേഴ്സൺ---- സയന പി
സെക്രട്ടറി----- അംഗീത് ആർ
ജോ.സെക്രട്ടറി-- വിഷ്ണുജ എ ആർട്സ് ക്ലബ് സെക്രട്ടറി---അമൃത എൽ ജോ.സെക്രട്ടറി---അനശ്വര സി എച്ച് കായിക വേദി സെക്രട്ടറി-----അർജുൻ വി സി ജോ.സെക്രട്ടറി----- അക്ഷര എം സാഹിത്യ വേദി സെക്രട്ടറി--- ഖദീജത്തുൽ നിദ ജോ.സെക്രട്ടറി------സഫ എ കെ
♦ഒക്ടോബർ23------ ഇരിവേരി പിഎച്ച് സി യുടെ ആഭിമുഖ്യത്തിൽ ദന്തസംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.ഡോക്ട്ടർമാർ എല്ലാ കുട്ടികളെയും പരിശോധിച്ചു.
♦ഒക്ടോബർ30 -------കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്ത്രോൽസവം സെന്റ്തേരേസാസ് ഹൈസ്ക്കൂളിൽ നടന്നു. വിവിധ മേളകളിൽ ഇരുപതോളം കുട്ടിൾ പങ്കടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. മരപ്പണിയിൽ അഭിജിത്ത് കെ , കൊത്തുപ്പണിയിൽ ആകാശ് ഒ സി എന്നിവർ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹതനേടി.
♦നവംബർ 1-------കേരളപ്പിറവി ദിനം മലയാള സാഹിത്യ ക്വിസ് മൽസരം
♦നവംബർ 14----- ശിശുദിനം കുട്ടികൾക്കുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചു. നെഹറു അനുസ്മരണം, ശിശുദിന സന്ദേശം, എന്നിവ സ്ക്കൂൾ അസംബ്ലിയിൽ സാന്ദ്ര സന്തോഷ് അവതരിപ്പിച്ചു.ലോക പ്രമേഹദിനംംത്തോടനുബന്ധിച്ച് ജീവിതശൈലി രോഗത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു.നമ്മുടെ പ്രദേശത്തെ ജീവിതശൈലി രോഗികളുടെ സർവ്വേ പ്രോജക്ട് നടത്താൻ ഹെൽത്ത് ക്ലബ് അംഗങ്ങൾക്ക് നിർദേശം നൽകി.
♦നവംബർ 16----- മലയാളത്തിളക്കം---മലയാള ഭാഷയിലെ പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ്സ് നൽകി.
♦നവംബർ 21---- മലയാളത്തിളക്കം പരിശീലന പദ്ധിയിൽ ഉൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു പഠന പുരോഗതി വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തു.
♦നവംബർ 24----- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്വിസ് സംഘടിപ്പിച്ചു .അദ്വൈത് പ്രദീപ്, വിൻസിയ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് ശേഷം ചേലോറ പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി.
2019-2020 അക്കാദമികവ൪ഷത്തെ പ്രവ൪ത്തനങ്ങൾ
ജൂൺ 6 പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി അനുമോദിച്ചു
ജൂൺ -14 ലോക രക്തദാന ദിനം..................
സ്ക്കൂൾ അസംബ്ലിയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി. കുട്ടികൾ രക്തദാന പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി.
ജൂൺ-19 വായന ദിനം..............
വായനവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ വായനാ മൽസരം, സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ് മൽസരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകി.
ജൂൺ-21 അന്താരാഷ്ട്ര യോഗദിനം............................ റിട്ട.അധ്യാപികയായ ശ്രീമതി കെ.പ്രഭാവതി ടീച്ചർ കുട്ടികൾക്ക് രണ്ടാഴ്ചത്തെ യോഗ പരിശീലനം ആരംഭിച്ചു. എല്ലാദിവസവും ഓരോ മണിക്കുർ പരിശീലനമാണ് നൽക്കുന്നത്.
ജൂൺ -26....അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി.
ജൂലൈ-5..........ബഷീർ ദിനം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ക്വിസ് മത്സരവും ഡോക്യുമെന്ററി പ്രദർശനവും വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
ജൂലൈ-11..........ലോകജനസംഖ്യാദിനം
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം, പോസറ്റർ നിർമ്മാണം എന്നിവ നടത്തി.
ജൂലൈ -15............ സ്ക്കൂളിലെ ശാസ്ത്രം,ഗണിത ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,വിദ്യാരംഗം, വിവിധ ഭാഷകൾ എന്നീ ക്ലബുകളുടെ ഉദഘാടനം റിട്ടയർഡ് അധ്യാപകനും റിസോഴ്സ് പേഴ്സണുമായ ശ്രീ.സി.എം. രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു.
ജൂലൈ-21.....ചാന്ദ്രദിനം
ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബുകളുടെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,ചാർട്ട് നിർമ്മാണം, ചാന്ദ്രയാൻന്റെ വീഡിയോ പ്രദർശനം നടത്തി
ഭൗതികസൗകര്യങ്ങൾ
മൾട്ടി മീഡിയ ക്ലാസ്സ് റൂം
ലാബ്
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- എലിപ്പനി ബോധവൽക്കരണ സന്ദേശ യാത്ര
- ഓണാഘോഷം 2011
ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ
ഓണാഘോഷം നവ്യാനുഭവമായി
ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ ഓണാഘോഷം ഗംഭീരമാക്കി. കുട്ടികളുടെ ചെണ്ടമേളം, അത്തപൂക്കള മത്സരം എന്നിവയുടെ അകമ്പടിയോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
പ്രിൻസിപ്പാൾ സി.എം. ശശീന്ദ്രൻ, ഹെഡ്മാസ്റ്റർ എം. കെ. ഗോപി, പി.ടി.എ. പ്രസിഡന്റ് കെ. പ്രദീപൻ എന്നിവർ കുട്ടികൾക്ക് ഓണസന്ദേശവും ഓണാശംസകളും നൽകി.
- ഊർജ്ജ സംറക്ഷണ ക്ലബ്ബ്
കെ .എസ്.ഇ.ബി, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യതിൽ ഊർജ്ജ സംറക്ഷണ ക്ലബ്ബ് രൂപീകരിചു പ്രവർതിചു വരുന്നു.
ഒക്ടോബർ മാസത്തിലെ പ്രവർത്തനങ്ങൾ
ഒക്ടോബർ 2 ഗാന്ധിജയന്തി പ്രത്യേക അസംബ്ലി പരിപാടികൾ സംഘടിപിച്ചു.തുടർന്ന് കുുട്ടികളുടെ ദേശഭക്തിഗാനം , പ്രസംഗ മത്സരം, ക്യിസ് മത്സരം എന്നിവയും നടത്തി
11/10/2017 കുുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ എൻറെ മലയാളം പദ്ധതി ചേലോറ ജി.എച്ച്.എസ്.എസിലും 11/10/17ന് കൃത്യം 10മണിക്ക് തന്നെ തുടങ്ങി പ്രഥമാധ്യാപികയുടെ ആമുഖഭാഷണത്തിനു ശേഷമാണ് ക്ലാസ് ആരംഭിച്ചത്
12/10/17 മലയാളത്തിളക്കം- പത്താം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി 12/10/17ന് ആരംഭിച്ചു. മലയാളം അധ്യാപികമാർ ക്ലാസുകൾ കൈകാര്യം ചെയ്യ്തു
സയൻസ് ക്ലബ്ബ്
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 28/6/2017 ന് ശ്രീ.സുധാകർ കല്ല്യാസ് നിർ വഹിചു. കെ ഷീജ ടീച്ചറും സയൻസ് ക്ലബ്ബ് അംഗങ്ങളുംചില രസതന്ത്ര പരീക്ഷണങൾ കാണിചു.
ഐറ്റി ക്ലബ്ബ്'
- ഹാർഡ് വെയർ പരിശീലനം
കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ വച്ച് നടന്ന ഹാർഡ് വെയർ പരിശീലനത്തിൽ റിഥിൻ എസ്.എസ്, വൈശാഖ്.പി.കെ, സംഗീർത്ത് ശ്രീധരൻ, അഖിൽ ജിത്ത് എന്നിവർ പങ്കെടുത്തു.
- ANTS -അനിമേഷൻ സിനിമ നിർമാണം
ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 2011 സെപ്റ്റംബർ 5,6,7,17 തീയ്യതികളിലായി നടത്തിയ ants അനിമേഷൻ സിനിമാ നിർമ്മാണത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 5കുട്ടികൾ പങ്കെടുത്തു.റിഥിൻ എസ് സുമനൻ,ആദിത്യ ജെ രാജ്,സംഗീർത്ത് ശ്രീധരൻ,ഹസ്ന ഹാഷിം, ശ്രീഹർഷ് ഗിരീഷ്
- ഐ.ടീ.മേള 2011 സ്ഖൂൾ തലം
CONDUCTED SCHOOL LEVEL IT COMPETITION IN THE FOLLOWING EVENTS
- STUDENTS DIGITAL PAINTIONG
- STUDENT MULTIMEDIA PRESENTATION
- MALAYALAM TYPING
- IT QUIZ
2017-18 അദ്ധ്യന വർഷം 8,9 ക്ലാസ്സിലെ കൂട്ടികളെ ഉൾപ്പെടുത്തി 20 അംഗങ്ങളൂള്ള ഹായ് സ്ക്കൂൾ കൂട്ടിക്കൂട്ടം പദ്ധതി രൂപീകരിച്ചു. കൂട്ടികൾക്ക് പരിശീലനം നൽകിവരൂന്നു.
സൊഷ്യൽ സയൻസ് ക്ലബ്ബ്'
സൊഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനംശ്രീ.സുധാകർ കല്ല്യാസ് നിർവഹിച്ചു
ഹെൽത്ത് ക്ലബ്ബ്
25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.
-
25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.
3.10.2017 ന് മീസിൽസ്, റൂബെല്ല പ്രതിരോധകുത്തിവെയ്പ് ചേലോറ പി.എച്ച്.സി യിലെ ആരോഗ്യവകൂപ്പ് ഉദ്യോഗസ്ഥരുടേയും അംഗൻവാടി-ആശാവർക്കരുടെയും നേത്യത്വത്തിൽ വിജയകരമായി നടത്തി.ഏകദേശം 90% കുുട്ടികളും വാക്സിനെടുത്തു
സ്കൂൾകലോൽസവം 2011
ഫോട്ടോ ഗാലറി
-
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്യുന്നു. -
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്തൂ -
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർ ശ്രീ.ഗോപി മാസ്റ്റർ കുട്ടികൾക്ക് മര തൈകൾ വിതരണം ചെയ്തു. -
ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി . -
25/07/2011 ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി. -
ശിവനാരായണൻ മാസ്ററർ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നു. -
നാളേക്കായ് ഇത്തിരി ഊർജ്ജം (Energy Club Formation)Awareness to students about energy conservation by KSEB staff -
ഓണം 2011 -
ഓണം 2011 -
ഓണം 2011 -
ഓണം 2011
യാത്ര അയപ്പ്
-
-
-
ഹെഡ് മാസ്റ്റെർ Sri.Kunhikkannan Master ക്ക് യാത്ര അയപ്പ് നൽകി -
സീനിയർ അസിസ്റ്റൻറ് മുസ്തഫ മാസ്റ്റർക്ക് യാത്ര അയപ്പ് നൽകി -
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കണ്ണൂർ - ഇരിട്ടി റോഡിൽ , മതുക്കോത്ത് നിന്നും 1 കി.മി. ദൂരം' SCHOOL WEB SITE കണ്ണി തലക്കെട്ട്
|