"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 142: | വരി 142: | ||
pathram 2.jpg| | pathram 2.jpg| | ||
pathram 3.jpg| | pathram 3.jpg| | ||
pala12.jpg| | pala12.jpg|ചാന്ദ്രദിന ക്വിസ് ഇരിട്ടി സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ കെ ബി | ||
</gallery> | </gallery> | ||
22:35, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച് .എസ്.എസ്.പാല | |
|---|---|
![]() | |
| വിലാസം | |
പാല 670673 , കണ്ണൂര് ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 04902457881 |
| ഇമെയിൽ | palaghsshsknr@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | [[14035]] (14035 സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[ കണ്ണൂര്]] |
| വിദ്യാഭ്യാസ ജില്ല | [[ഡിഇഒ തലശ്ശേരി | തലശ്ശേരി]] |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ) |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രവീന്ദ്രൻ |
| പ്രധാന അദ്ധ്യാപകൻ | കെ ആർ വിനോദിനി |
| അവസാനം തിരുത്തിയത് | |
| 13-08-2018 | 14035 |
[[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: കണ്ണൂര് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:14035]] [[Category:1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കേരള ബഡ്ജറ്റിൽ ജി എച്ച് എസ് എസ് പാലയ്ക്ക് 5 കോടി
അന്താരാഷ്ര പദവിയിലേക്കുയരുന്ന പാല ജി എച്ച് എസ് എസിനു കേരള ബഡ്ജറ്റിൽ ബഹു. ധനമന്ത്രി ശ്രീ. തോമസ് ഐസക്ക് 5 കോടി രൂപ അനുവദിച്ചു .സ്കൂൾ വികസന സമിതിയുടെ യോഗം ചേർന്ന് പാല ജി എച്ച് എസ് എസിനു ബഡ്ജറ്റിൽ തുക അനുവദിച്ചതിനു കേരള സർക്കാരിനെ അഭിനന്ദിച്ചു
ചരിത്രം
1924 മെയിൽ മുഴ്ക്കുന്നു എലിമെന്ററി ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു. 1957 ൽ ഗവണ്മെണ്ട് യു പി സ്കൂളായി ഉയർത്തപ്പെട്ടു.1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1979-ൽ SSLC ആദ്യ ബാച്ച് .2000-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 65 കുട്ടികളുള്ള പ്രീപ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി പേരാവൂർ മണ്ഡലത്തിൽ നിന്നും GHSS പാല തിരഞ്ഞെടുക്കപ്പെട്ടു.സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്‌സിന്റെ സേവനം ലഭിക്കുണ്ട്. }}
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- കൗണ്സിലിഗ് സെന്റർ
- ക്ലാസ് ലൈബ്രറി .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചക്ക മഹോത്സവം
നാട്ടു മധുരം നല്ല ഭക്ഷണം എന്ന സന്ദേശവുമായി അഞ്ചാമത് ചക്ക മഹോത്സാവം രുചിഭേദങ്ങളുടെ ഉത്സവമായി.ഇരിട്ടി ഗ്രീൻ ലീഫിന്റെ സ്‌നേഹ പച്ച ഹരിത വിദ്യാലയ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും സഹകരണത്തോടെ സ്കൂൾ പി ടി എ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കൃത്യമായ മുന്നൊരുക്കത്തോടെ പ്രീ പ്രൈമറി മുതൽ 10-)0 തരം വരെയുള്ള 40 ക്ലാസുകളിലെ 1300 ഓളം വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന 300 ഓളം വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങൾ പ്രദർശിപിച്ചു.ഓരോ ക്ലാസിലും പ്രത്യേക ഉദ്ഘാടന ചടങ്ങും ചക്കയറിവ് പ്രദർശനവും ചക്കപ്പാട്ടുകളുടെ അവതരണവും നടന്നു.പ്ലാവിലയും പ്രകൃതി സൗഹർദ വസ്തുക്കളും കൊണ്ട് ക്ലാസ് മുറികൾ അലങ്കരിച്ചതും ശ്രദ്ധേയമായി.ചക്ക ബ്രഡ്, ചക്ക ബിരിയാണി, ചക്ക പുട്ട്, ചക്ക പായസം, ലഡ്ഡു , വട, മധുരവട, ഇഡലി, ചവിണി ചിപ്സ് , ഉണ്ണിയപ്പം , ഹൽവ ,കാലത്തപ്പം,കിണ്ണത്തപ്പം,ജാം,കേക്ക് തുടങ്ങിയ ഇനങ്ങളിലൂടെ പഴയ കാലത്തിന്റെ പ്രധാന ഭക്ഷ്യ വിഭവമായ ചക്കയെ പുതിയ കാലത്തിന്റെ രുചി ഭേദങ്ങൾക്കനുസൃതമായി തയ്യാറാക്കി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റ ഹരിത കേരള മിഷന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതോത്സവത്തിന്റെ കൂടി ഭാഗമായാണ് ചക്ക മഹോത്സവം നടന്നത്.ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വിഭവങ്ങൾ തയ്യാറാക്കി എത്തിക്കുന്ന ചക്ക മഹോത്സവം സംസ്ഥാനത്തു തന്നെ ആദ്യത്തെതാണ്.ഓരോ വിഭവനും തയ്യാറാക്കുന്നതിന്റെ വിശദമായ പാചക കുറിപ്പും അതിന്റെ ഔഷധമൂല്യം അടക്കമുള്ള കാര്യങ്ങളും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചിരിന്നു. പോഷക സമ്പുഷ്ടമായ ഭക്ഷ്യ വിഭവമായിട്ടും ആളുകൾ പാഴാക്കി കളയുന്ന ചക്കയുടെ ഉപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദർശനം വിദ്യാർത്ഥികളുടെ പാഠഭാഗവുമായ് ബന്ധപ്പെട്ട രീതിയിലാണ് ക്രമീകരിച്ചത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ചക്കപാട്ടു പാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് വി വി വിനോദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ കെ സജീവൻ, എം വിനീത, മിനി ചന്ദ്രൻ ,കോ ഓർഡിനേറ്റർ സി എ അബദുൾ ഗഫൂർ, ഇരിട്ടി ഗ്രീൻ ലീഫ് വൈസ് ചെയർമാൻ എൻ ജെ ജോഷി, ജോയിന്റ് സെക്രട്ടറി പി പി രജീഷ്, നിർവാഹക സമിതി അംഗം കെ സി ജോസ്,ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ വിസി ബാലകൃഷ്ണൻ, പ്രധാന അധ്യാപിക കെ ആർ വിനോദിനി, പ്രിൻസിപ്പൽ പി രവീന്ദ്രൻ, കെ എ ഹസ്സൻ ,സീനിയർ അസിസ്റ്റന്റ് സി അബ്ദുൾ അസീസ്, സ്റ്റാഫ് സെക്രട്ടറി എന്ന ഗിരീഷ് ബാല ,റോയി സെബാസ്റ്റൻ ,എം ആർ മഞ്ജുഷ, പി റമീസ് ചന്ദന എന്നിവർ പ്രസംഗിച്ചു .അടുത്ത വർഷം മുതൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിവ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ചക്ക മഹോത്സവം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ നി സോനം നൽകുന്നതിനും തീരുമാനിച്ചു .
ഉണർവ് നവജീവന പരിശീലന പരിപാടി
കഴിവും പഠനശേഷിയും ഉണ്ടെങ്കിലും കുട്ടികൾ വേണ്ടത്ര ജീവിത വിജയം കൈവരിക്കുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് ഉണർവ് എന്ന പരിശീലന പരിപാടി ആരംഭിക്കുന്നത് .ചെറുപ്പത്തിൽ തന്നെ അവനവന്റെ , പ്രശ്നങ്ങൾ കണ്ടെത്തി അവ തിരുത്തി ആൽമവിശ്വാസം കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് .
മാനേജ്മെന്റ്
ഹെഡ് മാസ്റ്റർ : കെ ആർ വിനോദിനി
.പ്രിൻസിപ്പൽ ഇൻ ചാർജ് : രവീന്ദ്രൻ
.പി ടി എ പ്രസിഡന്റ് : വി വി വിനോദ്
മുൻ സാരഥികൾ
മുൻ പ്രഥമാധ്യാപകർ
- 1992 - 1994 C M അബ്ദുൽ ജബ്ബാർ
- 1994 - 1997 R K സദാനന്ദൻ
- 1997 - 1999 വിമലാക്ഷിയമ്മ
- 1999 - 2000 A ബാലൻ
- 2001 - 2004 K K ദാസൻ
- 2004 - 2005 രാഘവൻ കാരിയാടൻ
- 2005 - 2006 മുഹമ്മദ് ചമ്മിയിൽ
- 2006 - 2007 ജസീന്ത
- 2007 - 2008 M കൃഷ്ണകുമാരി
- 2008 - 2009 V കൃഷ്ണ ദാസ്
- 2009 - 2010 ചേച്ചമ്മ കുഞ്ചേറിയ
- 2010 - 2014 K P പദ്‌മനാഭൻ
- 2014 - 2015 കെ ഹരിദാസൻ
- 2015 - 2016 ജനാർദ്ദനൻ ഞാറ്റുതല
പി ടി എ പ്രസിഡന്റുമാർ
എ സി ഗോപാലൻ നമ്പ്യാർ, കെ സി ലക്ഷ്മണൻ, എൻ കെ ദാമോദരപണിക്കർ , കെ സി രവീന്ദ്രൻ, പി വി നാരായണൻ , ടോമി കെ ടി , വി എൻ രവീന്ദ്രൻ , സിപി ജോസഫ്, എ എം കൃഷ്ണൻ കുട്ടി , ബാബു ജോസഫ്, എ ബാബു,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കായിക പ്രതിഭകൾ
- കെ.ടി.കുര്യാച്ചൻ
- ഗ്രീഷ്മ
- ഡൊമനിക്
പോയ വർഷം
പുസ്തക പ്രദർശനം
നമ്മുടെ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വ്യത്യസ്ത വിഭാഗത്തിൽ പെട്ട പുസ്തകങ്ങൾ കാണാനും പരിചയപ്പെടാനും വായനയുടെ വൈവിധ്യത്തെക്കുറിച്ച് തിരിച്ചറി യാനും ഈ പ്രദർശനത്തിൽ കൂടി വിദ്യാർത്ഥികൾക്ക് സാധിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടി സമാഹരിച്ച വിവിധ മേഖലയിൽ പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
കഥയുടെ ഉറവിടം തേടി
ഈ വർ ഷം നടത്തിയ അക്കാദമിക് പ്രവർത്തനമായിരുന്നു കഥയുടെ ഉറവിടം തേടി എന്ന പഠനയാത്ര.8-)0 ക്ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ രണ്ട് മൽസ്യങ്ങൾ എന്ന കഥയുമായി ബന്ധപ്പെട്ട് കഥാകൃത്ത് അംബികാസുതൻ മാങ്ങാടിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പഠനയാത്ര ചെയ്യുകയായിരുന്നു. കവ്വായി കായൽ , ഇടയിലെക്കാട് കാവ് , എന്നിവ സന്ദർശിച്ച് കഥാകൃത്തുമായി സംവദിച്ചുകൊണ്ടു വിദ്യാര്തഥികൾ ഒരു ദിവസം ചെലവഴിച്ചു .രണ്ടു ബസ്സുകളിലായി 100 ഓളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു . എൻഡോസൾഫാൻ ദുരിതബാധിതർക്കു 10000/- രൂപ സംഭാവനയായി നൽകിയാണ് യാത്രാസംഘം മടെങ്ങിയത്. വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായി ഈ പഠനയാത്ര .
മികവുകൾ
കേരള സോഷ്യൽ സയൻസ് അക്കാദമി യുടെ നേതൃത്തത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വാർത്ത അവതരണ മത്സരത്തിൽ ജില്ലയിൽ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനവും ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ A ഗ്രേഡ് ഓടെ മൂന്നാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാലയത്തിലെ 9-)0 ക്ളാസ്സിലെ സിറ്റിമിയ ദേവസ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്
വികസന സെമിനാർ നടത്തി
നമ്മടെ സ്കൂളിനെ അന്താരാഷ്ര നിലവാത്തിലേക്ക് ഉയർത്തുന്നത്തിന്റെ ഭാഗമായി സ്കൂളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ ക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ക്രോഡീകരിക്കുന്നതിനും വേണ്ടി ഒരു ഏകദിന ശിൽപ്പശാല സെപ്തംബർ 5 ന് സ്കൂളിൽ നടത്തി. ജില്ലാ പഞ്ചയാത്ത് മെമ്പർ ശ്രീ .സണ്ണി മേച്ചേരി ശിൽപ്പശാല ഉത്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡണ്ട് ശ്രീ വി വി വിനോദ്, ഹെഡ്മാസ്റ്റർ ശ്രിമതി കെ ആർ വിനോദിനി ടീച്ചർ , പ്രിൻസിപ്പാൾ ശ്രീ. മണികണ്ഠൻ മാസ്റ്റർ മുതലായവർ ആശംസ പ്രസംഗങ്ങൾ നടത്തി. ശ്രീ അബ്ദുൾ ഗഫൂർ മാസ്റ്റർ കരട് രേഖ അവതരിപ്പിച്ചു. 4 ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ച നടത്തി, ചർച്ച ക്രോഡീകരിച്ച് വികസന രേഖയാക്കി.
ചിത്രശാല
2018-19 വർഷം സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ നേർ സാക്ഷ്യം
-
Little kites inaguration by PTA President V Vinod
-
Parents & Students
-
ചക്ക മഹോത്സവം നോട്ടീസ്
-
ചക്ക മഹോത്സവം വിഭവങ്ങൾ
-
ചക്ക മഹോത്സവം വിഭവങ്ങൾ
-
ചക്ക മഹോത്സാവം പത്രതാളിലൂടെ
-
ചാന്ദ്രദിന ക്വിസ് ഇരിട്ടി സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ കെ ബി
</gallery>
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.9384781,75.7221934 |zoom=16}}
pala </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.







