ഉള്ളടക്കത്തിലേക്ക് പോവുക

"മറ്റക്കര എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33087 (സംവാദം | സംഭാവനകൾ)
No edit summary
33087 (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:
33087-mp.jpg|Master Plan
33087-mp.jpg|Master Plan
33087-hitech.jpg|Hi Tech Class Room  
33087-hitech.jpg|Hi Tech Class Room  
</gallery>
==പ്രവർത്തനങ്ങൾ 2018-19==
<gallery>
33087-june5-1.jpg|2018 June 5
33087-yoga.jpg|International Day of Yoga 2018
</gallery>
</gallery>



11:42, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റക്കര എച്ച്.എസ്.എസ്
വിലാസം
മറ്റക്കര

686564
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04812542204
ഇമെയിൽmattakkarahsmattakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്33087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഘുരാജ൯ നായ൪ വി സി
പ്രധാന അദ്ധ്യാപകൻരഘുരാജ൯ നായ൪ വി സി
അവസാനം തിരുത്തിയത്
07-08-201833087


പ്രോജക്ടുകൾ





മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റക്കര ഹയർസെക്കണ്ടറി സ്ക്കൂൾ. ‍മറ്റക്കര എച്ച്.എസ്.എസ്,മറ്റക്കര എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. No.151 N.S.S കരയോഗം - 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ,. 2014-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.കെ.അയ്യപ്പൻ നായർ ആയിരുന്നു.ശ്രീ.വി.എൻ.രാഘവൽ പിള്ള(കരയോഗം പ്രസിഡൻറ്) ശ്രീ.വി.ആർ.ദാമോദരൻ നായർ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങൾ വിസ്മരിക്കാവുന്നതല്ല.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

ഭൂപ്രകൃതി

മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാൽ നമ്മുടെ സ്ക്കൂൾ ഇടനാട് വിഭാഗത്തിൻ പെടുന്നു. കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, അകലക്കുന്നം പഞ്ചായത്തിൽ അയർക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവർണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയർത്തി നിൽക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങൾ! ഇടതൂർന്നു വളരുന്ന റബർ മരങ്ങൾ! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റോഡ് സേഫ്റ്റി ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്,
  • ഐ.ടി. ക്ലബ്
  • വർക്ക് എക്സ്പീരിയൻസ് ലാബ്
  • ഹെൽത്ത് ക്ലബ്
  • നേച്ചർ ക്ലബ്
  • റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
  • എക്കോ & എനർജി ക്ലബ്. ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്
  • ആഴ്ചയിൽ ഒരു ദിവസം കരാട്ടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു


മാനേജ്മെന്റ്

N.S.S കരയോഗം No.151 , മറ്റക്കര

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങൾ

പ്രവർത്തനങ്ങൾ 2017-18

പ്രവർത്തനങ്ങൾ 2018-19

വഴികാട്ടി

{{#multimaps:9.646189 ,76.642945| width=500px | zoom=16 }}


"https://schoolwiki.in/index.php?title=മറ്റക്കര_എച്ച്.എസ്.എസ്&oldid=446229" എന്ന താളിൽനിന്ന് ശേഖരിച്ചത്