"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 152: വരി 152:
                                                                                                                                  
                                                                                                                                  
  ജനുവരി 22
  ജനുവരി 22
 
          ജനുവരി 22ന് നമ്മുടെ സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രഗതിയുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു.
            ജനുവരി 22ന് നമ്മുടെ സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രഗതിയുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു.


                                                                                                            
                                                                                                            
വരി 161: വരി 160:
                                                                                                                
                                                                                                                
  ജനുവരി 26 റിപ്പബ്ലിക് ദിനം
  ജനുവരി 26 റിപ്പബ്ലിക് ദിനം
 
              ജനുവരി 26 റിപ്പബ്ലിക് ദിനം പതിവുപോലെ പതാക ഉയർത്തിയും മറ്റു പരിപാടികളോടും കൂടി വിപുലമായി ആഘോഷിച്ചു. തുടർന്ന് മധുരപലഹാര വിതരണവും സ്വാതന്ത്രൃ സമര സേനാനികളെക്കുറിച്ചുള്ള  ഒരു വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.
            ജനുവരി 26 റിപ്പബ്ലിക് ദിനം പതിവുപോലെ പതാക ഉയർത്തിയും മറ്റു പരിപാടികളോടും കൂടി വിപുലമായി ആഘോഷിച്ചു. തുടർന്ന് മധുരപലഹാര വിതരണവും സ്വാതന്ത്രൃ സമര സേനാനികളെക്കുറിച്ചുള്ള  ഒരു വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.


                                                                                              
                                                                                              
വരി 177: വരി 175:




  രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് , മാസ്റ്റർപ്ലാൻ കരട് അവതരണം  
  രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് , മാസ്റ്റർപ്ലാൻ കരട് അവതരണം
 
                ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട്‌ രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു. DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു.  
                ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട്‌ രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു. DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു.  


                                                                                            
                                                                                            

20:43, 24 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എൽ.പി.എസ് ചിറ്റൂർ
വിലാസം
ചിറ്റുർ

ജി.വി.എൽ.പി.എസ് ചിറ്റൂർ, ചിറ്റുർ(പി.ഒ)
,
678101
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04922221095
ഇമെയിൽgvlpschittur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈലജ.എൻ.കെ
അവസാനം തിരുത്തിയത്
24-07-201821302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

        ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത്  1930-ൽ ആണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാ നായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966-ൽ  സെഷണൽ സമ്പ്രദായം നിലവിൽ വരികയുo 1991-ൽ അത് അവസാനിക്കുകയുo ചെയ്തു. 
        പി.ലീല, ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുo അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി  പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. 
         ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട  സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു.  
         കഴിഞ്ഞ പല അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ കുട്ടികൾ ഓരോ ക്ലാസ്സിലും വന്നു ചേർന്നതല്ലാതെ കൊഴിഞ്ഞുപോക്ക് എന്നൊരവസ്ഥ ഇല്ല. കൂടാതെ ഒന്നാം ക്ലാസ്സിൽ ഓരോ കൊല്ലവും വന്നു ചേരുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചുവരികയും ചെയ്യുന്നു.സംസ്ഥാനത്തുതന്നെ ഇത് അപൂർവമായ ഒന്നായിരിക്കുo. 
          രണ്ടു പ്രീ-പ്രൈ മറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും  ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം, തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.
          ഇത്തരത്തിലൊരു നീണ്ട ചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. പല കാലയളവുകളിലായി ഇവിടെ സേവ നമനുഷ്ഠിച്ചുപോയ പ്രഗത്ഭമതികളായ ഒട്ടനവധി പേർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറെ മുതൽ കൂട്ടായിട്ടുണ്ട്. പാരമ്പര്യാധിഷ്ഠിത മായ വികാസവും വളർച്ചയും ഇ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്  എന്നത് നിസ്തർക്കമാണ്.

ഭൗതികസൗകര്യങ്ങൾ

          പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകൾ,എല്ലാ ക്ലാസ്സിലും ഫാനുകൾ,വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്,സയൻസ് ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.നിരവധി പുസ്തകങ്ങളോടു കൂടിയ വിശാലമായ സ്ക്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്.
          നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

         *വിദ്യാരംഗം കലാ സാഹിത്യ വേദി.
         *ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

   * ശ്രീ വി.രാജൻ 
   * ശ്രീ ടി.സി.തോമസ് 
   * ശ്രീമതി ഷംസത് ബീഗം  
   * ശ്രീമതി കെ.ബി.വിജയകുമാരി       
   * ശ്രീമതി ജി.അoബിക  
   * ശ്രീമതി നളിനി.സി.ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   * പത്മഭൂഷൺ ഭക്തിഗാനപ്രിയ.പി.ലീല (പ്രശസ്ത ഗായിക)      
   * ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)      
   * ഡോക്‌ടർ.ലതാവർമ്മ       
   * ഹരിശാന്ത് (പ്രഗത്ഭനടൻ)


വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

പ്രവേശനോത്സവം

         2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

         പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി,ബാഡ്ജ്,പ്ലക്കാ൪ഡ്,പതിപ്പ്,പോസ്റ്റർ എന്നിവയുടെ നിർമ്മാണം,പരിസ്ഥിതി ഗാനങ്ങൾ , സ്കിറ്റ് , ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി ശ്രീ കുഞ്ഞുകുഞ്ഞ് നിർവഹിച്ചു. ജൈവകൃഷിയെ പറ്റിയും ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന കുപ്പിയിൽ ചെടി നടുന്ന രീതിയും ,ഡ്രിപ്പിംഗ് രീതിയും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെക്കൊണ്ട് വിത്ത് നട്ടും ചെടികൾ നട്ടും പരിസ്ഥിതി ദിനം ആഘോഷിച്ചു.               

ജൂൺ 19 വായനാവാരം

          ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ ശ്രീമതി കവിതയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. "എന്റെ വാണി" എന്ന പരിപാടി പുതിയ ഈണത്തിലും ഭാവത്തിലും തുടങ്ങിവച്ചു. ക്ലാസ്സ് ലൈബ്രറി വിപുലീകരിച്ചു. കഥ , കവിത, ക്വിസ്സ് , പോസ്റ്റർ മത്സരങ്ങൾ നടത്തി. ചില കൃതികളുടെ ദൃശ്യാവിഷ്കാരം നടന്നു. പ്രശസ്ത എഴുത്തുകാരെ പരിചയപ്പെട്ടു.                              

ജൂൺ 21 യോഗാദിനം

          ജൂൺ 21 ശ്രീ സുനിൽ യോഗാദിനം ഉദ്ഘാടനം ചെയ്തു. യോഗയുടെ ആവശ്യകത, എങ്ങിനെയാണ് ചെയ്യുന്നത് എന്നതിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ഇപ്പോൾ നമുക്ക് ആഴ്ചയിൽ 2 ക്ലാസ്സ് വീതം നടക്കുന്നുണ്ട്.3, 4 ക്ലാസ്സിലെ കുട്ടികൾക്കാണ് യോഗ പരിശീലനം തുടർന്നു ഈ പരിപാടി വരും വർഷങ്ങളിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

ജൂലൈ 5

          ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഷീർ കൃതികൾ പരിചയപ്പെട്ടു. ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു. വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. 

ജൂലൈ 14

          ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു. വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. 

ജൂലൈ 20

          ജൂലൈ 20 വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം ശ്രീമതി ഉമാമഹേശ്വരി ടീച്ചർ നടത്തി.    പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ജൂലൈ 21 ചാന്ദ്രദിനം
           ജൂലൈ 21 ചാന്ദ്രദിനത്തിന് രാവിലെ കുട്ടികൾക്ക് പ്രൊജക്ടറിന്റെ സഹായത്തോടെ സൗരയൂഥത്തിന്റെയും ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചു. ഉച്ചയ്ക്ക് സയൻസ് ക്ലബ് വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഉദ്ഘടിച്ചു. ചാന്ദ്രദിനപ്പാട്ടുകൾ പപ്പറ്റ് ഷോ എന്നിവ നടത്തി. നീൽആംസ്ട്രോങായി വേഷമിട്ടു വന്നത് കുട്ടികൾക്ക് കൗതുകമുണർത്തി.   
 ജൂലൈ 28  ജനറൽ ബോഡിയോഗം         
            ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു. വാർഡ് കൗൺസിലർ ശ്രീ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് സാർ , വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ , എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷീബ എന്നിവരെ തെരഞ്ഞെടുത്തു.

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം

            ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി , പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു. യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു. ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം , നാഗസാക്കി ദിനം, സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ, ഉപ്പുസത്യാഗ്രഹം ,വാഗൻ ട്രാജഡി, ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

              ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കിറ്റ്, ദേശഭക്തിഗാനം, പ്രസംഗം എന്നിവ മികവുറ്റതായിരുന്നു. അവസാനമായി മധുരപലഹാര വിതരണവും നടത്തി.

ഓണാഘോഷം

               ഓണാഘോഷം ഈ സ്കൂളിന്റെ ഒത്തൊരുമയോടെ നടത്തുന്ന നല്ലൊരു പരിപാടിയാണ് നമ്മുടെ ഓണസദ്യ. അമ്മമാരും ,ടീച്ചർമാരും, പിടിഎയും ചേർന്നു 500 പേർക്കാണ് സദ്യ ഒരുക്കിയത്. ഇത് എടുത്തു പറയേണ്ട ഒന്നാണ്. ഓണപ്പാട്ട് ,തിരുവാതിരക്കളി, സുന്ദരിക്ക് പൊട്ടുതൊടൽ, പുലിക്കളി ,മഹാബലി, വാമനൻ, ഓരോ ക്ലാസിലും പൂക്കളം കൊണ്ട് സ്കൂൾ ആഘോഷ ഭരിതമായിരുന്നു. ഈ പരിപാടിയിൽ സഹകരിച്ച രക്ഷിതാക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു.

സ്കൂൾ ഇലക്ഷൻ

               ഈ മാസത്തെ വളരെ നല്ലൊരു പരിപാടിയാണ് സ്കൂൾ ഇലക്ഷൻ. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ ആയി ശരിയായ രീതിയിൽ ഇലക്ഷൻ നടത്തി. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങൾ നൽകി വോട്ട് ചെയ്യുന്ന രീതി കുട്ടികളെ വിസ്മയിപ്പിച്ചു. സ്കൂൾ ലീഡർ തിരഞ്ഞെടുത്തു.

ഒക്ടോബർ 2 ഗാന്ധിജയന്തി

               ഗാന്ധിജയന്തി ഒക്ടോബർ 2 ഒന്നുമുതൽ നാലുവരെയുള്ള കുട്ടികൾ പങ്കെടുത്തുകൊണ്ട് ഗാന്ധിജയന്തി നന്നായിത്തന്നെ ആചരിച്ചു. പ്രധാന അധ്യാപിക അസംബ്ലിയിൽ ഗാന്ധി ജയന്തി സന്ദേശം വായിച്ചു കൊടുത്തു. അത് കുട്ടികൾ ഏറ്റുചൊല്ലി. ഗാന്ധിജിയുടെ ജീവചരിത്രം, ഗാന്ധി കഥകൾ, ക്വിറ്റ് ഇന്ത്യ, ദണ്ഡിയാത്ര തുടങ്ങിയവയുടെ CD പ്രദർശനം നടത്തി.  

ഒക്ടോബർ 10 ഉപജില്ലാ കായികമേള

               സ്കൂൾ കായികമേള ഒമ്പതിനാണ് നടന്നത്. വളരെയധികം ഉത്സാഹഭരിതമായ ഒന്നായിരുന്നു.50 മീറ്റർ ,100 മീറ്റർ , സ്റ്റുഡ് ജംപ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. സബ്ജില്ലാ കായികമേളയ്ക്ക് കുട്ടികളെ തെരഞ്ഞെടുത്തു. പരിശീലനം കൊടുത്തു. ഉപജില്ലാ കായികമേള കഞ്ചിക്കോട് അസീസിയിൽ വെച്ച് ഒക്ടോബർ പത്തിന് നടന്നു.നമ്മുടെ വിദ്യാലയത്തിൽ നിന്നും 19 കുട്ടികൾ   പങ്കെടുത്തു.

സ്കൂൾ കലോൽസവം

               സ്കൂൾ കലോൽസവം 20 ,21 തീയതികളിൽ നടത്തി. ഇരുപതാം തീയതി ആയിരുന്നു കൂടുതൽ ഇനങ്ങൾ നടന്നത്.21ന് തമിഴ് കലോത്സവം ആണ് നടന്നത്. ചിത്രരചന ,ശാസ്ത്രീയ സംഗീതം, കവിത ,കഥ ,മോണോ ആക്ട് , ലളിതഗാനം തുടങ്ങിയ ഇനങ്ങളിൽ സബ്ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു പരിശീലനം കൊടുത്തു വരുന്നു.

സബ്ജില്ല ശാസ്ത്രമേള

                സ്കൂൾതല പ്രവർത്തിപരിചയമേള സെപ്തംബർ 9ന് നടത്തി .കളിമണ്ണ് നിർമ്മാണം ,ചന്ദനത്തിരി നിർമാണം, ഫാബ്രിക് പെയിന്റിങ്, വേയ്സ്റ്റ് മെറ്റീരിയൽ കൊണ്ട് വിവിധ സാധനങ്ങൾ നിർമിക്കൽ തുടങ്ങിയ10 ഇനങ്ങൾക്ക് മത്സരങ്ങൾ നടത്തി. കുട്ടികളെ കണ്ടെത്തി. അവർക്ക് മികച്ച പരിശീലനം കൊടുത്തു. സബ്ജില്ല പ്രവൃത്തിപരിചയ മേളയ്ക്ക് തയ്യാറാക്കി. സയൻസ് സോഷ്യൽ മാക്സ് ക്വിസുകൾ നടത്തി. ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തി. സബ്ജില്ലാ ശാസ്ത്രമേള ഒക്ടോബർ 25, 26, 27 തിയതികളിലായി സെന്റ് പോൾസ് കൊഴിഞ്ഞാമ്പാറയിൽ നടന്നു. പ്രവർത്തിപരിചയം, ഗണിതമേള, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സമ്മാനങ്ങൾ വാരിക്കൂട്ടി. ഫാബ്രിക്ക് പെയിന്റിംഗിൽ ആഷ്ണ.എസ് ,സയൻസ് ചാർട്ടിൽ അഭിനന്ദും ,നന്ദനയും , സോഷ്യൽ ചാർട്ടിൽ ജിതിനും, വിശാലും, പരീക്ഷണത്തിൽ ലക്ഷ്മിയും, ആര്യയും ചോക്ക് നിർമാണത്തിൽ മധുമിതയും ,എംബ്രോയ്ഡറിയിൽ താരാ രമേഷും സമ്മാനങ്ങൾ നേടി . ജില്ലയിൽ പങ്കെടുത്തു. സമ്മാനങ്ങൾ കരസ്ഥമാക്കി. ആഷ്ണ. എസ് ഫാബ്രിക്ക് പെയിന്റിംഗിൽ ഒന്നാംസ്ഥാനവും അഭിനന്ദ് ,നന്ദന സയൻസ്ചാർട്ടിൽ ഒന്നാം സ്ഥാനവും നേടി.  

മോഡൽ ക്ലാസ് പിടിഎ

                 BRC തല മോഡൽ ക്ലാസ് പിടിഎ നമ്മുടെ     വിദ്യാലയത്തിലാണ് നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ നിലവാരം രക്ഷിതാക്കളുമായി ചർച്ച നടത്തി. പഠനപുരോഗതി രേഖയിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കുട്ടികൾതന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കിയത്. BPO മനു സാർ ബിആർസി കോ-ഓർഡിനേറ്റർ മുരളി മാഷ് എന്നിവർ പങ്കെടുത്തു. ഫ്ലോചാർട്ട് പ്രൊജക്റ്ററിൽ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസുകാരും ക്ലാസ് പിടിഎ നടത്തി. വിവിധ പരിപാടികൾ അവതരിപ്പിച്ചു.

നവംബർ1 കേരളപ്പിറവി ദിനം

                 നവംബർ1 കേരളപ്പിറവി ദിനം   കേരളപ്പിറവിയോടനുബന്ധിച്ച് അസംബ്ലിയിൽ കേരളത്തനിമയോടെയുള്ള പല കലാപരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. കേരള പൈതൃകത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇത് സഹായകമായി. 

നവംബർ 14 ശിശുദിനം

                 നവംബർ 14 ശിശുദിനം കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ്                                                                                         

അസംബ്ലിയിൽ പങ്കെടുത്തു ഉത്സാഹവാൻമാരായി. വിവിധ കലാപരിപാടികൾ ഇന്നത്തെ അസംബ്ലിക്ക് കൊഴുപ്പേകി. നഴ്സറി കുട്ടികൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത്. എല്ലാം ക്ലാസുകാരും സജീവമായി പങ്കെടുത്തു. നാലാം ക്ലാസുകാർ സ്കിറ്റ് അവതരിപ്പിച്ചു . ചാച്ചാജിയുടെ ഓഡിയോ ക്ലിപ്പ് അസംബ്ലിയിൽ കേൾപ്പിച്ചു.

പൈലറ്റ് സ്കൂൾ

                 സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ് സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്. ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം. ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു. IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാ൪ജജസ്വലരാക്കി.  ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിനുമോൾ ആണ്. 

സ്കൂൾ ലൈബ്രറി

                വിപുലീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം നവംബർ 17 ന് മുനിസിപ്പൽ ചെയർമാൻ ശ്രീ തിരുവെങ്കിടം . സ്കൂൾ ലീഡർ കുമാരി ആഷ്ണയ്ക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. 
സബ് ജില്ലാ കലോത്സവം
                നവംബർ ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിന് നമ്മുടെ വിദ്യാലയമാണ് വേദിയായത്. നവംബർ 21, 22, 23, 24 തിയദികളിലായി നടന്ന കലാപരിപാടികൾ സ്കൂളിനെയും പരിസരത്തെയും ആഘോഷത്തിമിർപ്പിൽ ആക്കി. പെൻസിൽ ഡ്രോയിങ് പദ്യം ചൊല്ലൽ ജലച്ചായ ദേശഭക്തിഗാനം പ്രസംഗം തമിഴ് കഥാകഥനം എന്നിവയിൽ ഒന്നാംസ്ഥാനം നേടി. ട്രോഫി കരസ്ഥമാക്കി. മികച്ച ഗവൺമെന്റ് സ്കൂളിനുള്ള ഒന്നാം സമ്മാനം നമ്മുടെ സ്കൂളിൽ ആണ് ലഭിച്ചത്.സബ്ജില്ലയിലെ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചത് നമ്മുടെ    വിദ്യാലയത്തിനാണ്. ഈ വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിനു വേണ്ടി പങ്കെടുത്ത എല്ലാ കുരുന്നുകളെയും അഭിനന്ദിച്ചു. 

രണ്ടാം പാദവാർഷിക മൂല്യനിർണയം

                ഡിസംബർ 15 ഡിസംബർ പരീക്ഷ കാലമായി ചുവടുവെച്ചു. ഡിസംബർ 15ന് രണ്ടാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. ഡിസംബർ 22 വരെ പരീക്ഷ ഉണ്ടായിരുന്നു.                          

ക്രിസ്തുമസ്

          ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു. അന്നുതന്നെ ശ്രീമതി ലില്ലി തോമസ് കേക്ക് വിതരണം ചെയ്തു. എല്ലാ ക്ലാസുകാരും ക്ലാസിനുമുന്നിൽ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാനങ്ങൾ ,ക്രിസ്തുമസ് അപ്പൂപ്പൻ എന്നീ ആഘോഷങ്ങൾ ഡിസംബറിനെ ധന്യമാക്കി. ഡിസംബർ 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടി.

ജനുവരി 1,പുതുവത്സരം

           ജനുവരി 1 ഡിസംബർ അവധിക്കുശേഷം ജനുവരി ഒന്നിന് സ്കൂൾ തുറന്നു. അസംബ്ലിയിൽ പുതുവത്സര ആശംസകൾ കൈമാറി. കുട്ടികൾ പുതുവത്സര കാർഡുകൾ മിഠായികൾ കൊടുത്ത് ആഘോഷിച്ചു. പുതുവർഷത്തെ ഉത്സാഹപൂർവ്വം വരവേറ്റു.

ജനുവരി 11,ക്ലാസ് പിടിഎ, ബോധവൽക്കരണ ക്ലാസ്സ്

            ജനുവരി 11ന് ക്ലാസ് പിടിഎ രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് ആരംഭിച്ചു. ശ്രീമതി പൂജ രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. ഇത് ഒരു കൗൺസിലിംഗ് ക്ലാസ്സ് ആയിരുന്നു. രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഓരോ ക്ലാസ് ടീച്ചർമാരും അവരവരുടെ ക്ലാസിന്റെ മൂല്യനിർണയ രൂപരേഖ പ്രൊജക്ടർ മുഖേന രക്ഷിതാക്കൾക്ക് വിശദീകരിച്ചു. ഏറ്റവും പിന്നോക്കം നിൽക്കുന്ന മേഖല കണ്ടെത്തി രക്ഷിതാക്കൾക്ക് ആകുന്ന വിധം കൈത്താങ്ങ് കുട്ടികൾക്ക് നൽകാൻ ഉപദേശം നൽകി. പരീക്ഷ പേപ്പറുകളും പഠനപുരോഗതി രേഖയും രക്ഷിതാക്കൾക്ക് കൈമാറി അഭിപ്രായമറിഞ്ഞു.

ജനുവരി 12

       ദേശിയയുവജന ദിനത്തിന് സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു .   

ജനുവരി 18

         ജനുവരി പതിനെട്ടിന് KITE ലെ ശ്രീ പ്രസാദ് സാർ നമ്മുടെ സ്കൂൾ സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഐടി അധിഷ്ഠിത ക്ലാസ്സിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ച് ടീച്ചർമാർക്ക് ക്ലാസെടുത്തു.  


ജനുവരി 22
          ജനുവരി 22ന് നമ്മുടെ സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രഗതിയുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു.


ജനുവരി 23

             ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശസ്നേഹ ദിനമായി അസംബ്ലിയിൽ വിപുലമായി ആഘോഷിച്ചു.


ജനുവരി 26 റിപ്പബ്ലിക് ദിനം
             ജനുവരി 26 റിപ്പബ്ലിക് ദിനം പതിവുപോലെ പതാക ഉയർത്തിയും മറ്റു പരിപാടികളോടും കൂടി വിപുലമായി ആഘോഷിച്ചു. തുടർന്ന് മധുരപലഹാര വിതരണവും സ്വാതന്ത്രൃ സമര സേനാനികളെക്കുറിച്ചുള്ള  ഒരു വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.


പഠന യാത്ര

           ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി. 65 കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത    യാത്ര ഒരനുഭവമായിരുന്നു. പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. വരുംകാലങ്ങളിലും ഈ സഹകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പീച്ചി ഡാം, മ്യൂസിയം, മൃഗശാല, ഫ്ലവർ ഷോ,സ്നേഹതീരം ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. വിവിധതരം പൂക്കളുടെ മേള കുട്ടികൾക്ക് ആഹ്ലാദകരമായിരുന്നു. 


രക്തസാക്ഷി ദിനം

             ജനുവരി 30 രക്തസാക്ഷി ദിനത്തിനു ഗാന്ധിജിയുടെ ഓർമ പുതുക്കി. മൗന പ്രാർത്ഥനയ്ക്കുശേഷം കുഷ്ഠരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കുട്ടികൾ ഏറ്റുചൊല്ലി.


അപൂർവ്വ ചാന്ദ്ര ഗ്രഹണം

              ജനുവരി 31ന് 152 വർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ചാന്ദ്ര ഗ്രഹണത്തെക്കുറിച്ച് പ്രൊജക്ടർ വഴി നമ്മുടെ സ്കൂളിൽ പ്രദർശനം നടത്തി. ഈ ആകാശ വിസ്മയം കുട്ടികളെ അത്ഭുതഭരിതരാക്കി. 


രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് , മാസ്റ്റർപ്ലാൻ കരട് അവതരണം
               ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട്‌ രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു. DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു. 


ഫെബ്രുവരി 12

             ഫെബ്രുവരി 12 പ്രഗതിയുടെ അവതരണം നടന്നു.LP, UP, ഹൈസ്കൂൾ, ഹയർസെക്കൻഡറിക്കാരുടെ കൂടി ചേർത്ത മാസ്റ്റർപ്ലാൻ പൊതുജന സമക്ഷം പ്രകാശനം ചെയ്തു.                                                           
                                                                 നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം  LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .                                                                                 
                      




വഴികാട്ടി

"https://schoolwiki.in/index.php?title=ജി.വി.എൽ.പി.എസ്_ചിറ്റൂർ&oldid=428416" എന്ന താളിൽനിന്ന് ശേഖരിച്ചത്