"കെ.എച്ച് .എം യു പി സ്കൂൾ,കാഞ്ഞിരകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ചരിത്രം കൂടുതൽ വിപുലമായി) |
No edit summary |
||
വരി 43: | വരി 43: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി, തലശ്ശേരി | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |
07:52, 31 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എച്ച് .എം യു പി സ്കൂൾ,കാഞ്ഞിരകൊല്ലി | |
---|---|
പ്രമാണം:Khmaups.png | |
വിലാസം | |
കാഞ്ഞിരക്കൊല്ലി കാഞ്ഞിരക്കൊല്ലി പി.ഒ., പയ്യാവൂർ വഴി, കണ്ണൂർ , 670633 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04602215400 |
ഇമെയിൽ | khmaups@gmail.com |
വെബ്സൈറ്റ് | khmaups.weebly.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13458 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോണി തോമസ് |
അവസാനം തിരുത്തിയത് | |
31-10-2017 | 13458 |
ചരിത്രം
പയ്യാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കാഞ്ഞിരക്കൊല്ലിയിലാണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചന്ദനക്കാം പാറയിൽ നിന്നോ മണിക്കടവിൽ നിന്നോ ചെങ്കുത്തായ മലനിരകൾ കയറി 8 കിലോമീറ്റർ വീതം കാൽനടയായോ അല്ലെങ്കിൽ ജീപ്പ് മാർഗമോ യാത്ര ചെയ്താൽ കാഞ്ഞിരക്കൊല്ലിയിൽ എത്താം. സഹ്യപർവ്വതനിരകളുടെ മുകളിൽ കർണ്ണാടക സംസ്ഥാനത്തിലെ കുട കുവനനിരകളോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു ആദിവാസി ഗിരിവർഗ കേന്ദ്രം കൂടിയാണ്. യാത്രാ സൗകര്യങ്ങൾ, വൈദ്യുതി എന്നിവയെല്ലാം ഈ നാട്ടിലേക്കെത്തിയിട്ട് വളരെ ചുരുങ്ങിയ വർഷങ്ങളേ ആയുളളു.
ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഖാദർ ഹാജി മെമ്മോറിയൽ യു.പി സ്കൂളിൽ നിന്നും VII തരം പാസ്സാകുന്ന വിദ്യാർഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ പത്തും പതിനഞ്ചും കിലോമീറ്റർ സഞ്ചരിച്ച് മണിക്കടവിലോ ചന്ദനക്കാംപാറയിലോ എത്തണം. ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത് 1967 ൽ ആണ്. 1968- 69 കാലഘട്ടത്തിൽ, ചന്ദനക്കാംപാറ ഷിമോഗ സെറ്റ് ലേഴ്സ് കോളനിയിൽ പെട്ട കുറേ കുടുംബത്തിൾ കൂടുതൽ കൃഷിഭൂമികൾ തേടി. കാഞ്ഞിരക്കൊല്ലിയിൽ എത്തുകയും, കാഞ്ഞിരക്കൊല്ലിയിൽ കാരക്കാട്ടിടം നായനാരുടെ വകയായി തരിശായി കിടന്നിരുന്ന അനേകം ഏക്കർ ഭൂമി ബലമായി കയ്യേറി വെട്ടിത്തെളിച്ച് താമസമാക്കുകയും ചെയ്തു. കാഞ്ഞിരക്കൊല്ലിയിൽ കുടിയേറ്റം ആരംഭിക്കുന്നതിനും 15 വർഷങ്ങൾക്കു മുമ്പേ തന്നെ സ്കൂളിൻ്റെ സ്ഥാപക മാനേജർ കെ.അബ്ദുൾ ഖാദറുടെ പിതാവും സ്കൂളിൻ്റെ നാമ ഹേതു കനും, ഇരിക്കൂറിലെ പ്രസിദ്ധമുസ്ലിം കുടുംബാഗവുമായ ശ്രീ. കിനാക്കൂ ൽ കാദർ ഹാജി കാഞ്ഞിരക്കൊല്ലിയിലെ 9 കൂപ്പുകൾ പാട്ടത്തിനെടുത്ത് മരംമുറി നടത്തിയിരുന്നു. കാത്തിരക്കൊല്ലിയിലേക്കും പരിസര പ്രദേശ ങ്ങളിലേക്കുംആദ്യമായി കൂപ്പുറോഡുകൾ നിർമ്മിച്ചത് അദ്ദേഹമാണ്. കാഞ്ഞിരക്കൊല്ലിയിൽ സംഘടിത കുടിയേറ്റം നടന്നതോടു കൂടി തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ചിന്തിച്ചു തുടങ്ങി. അന്ന് ഈടുവഴികളിൽ കൂടി 8 കിലോമീറ്റർ നടന്ന് ചന്ദനക്കാംപാറയിലോ മണിക്കടവിലോ എത്തിയാൽ 4-ാം തരം വരെ പഠിക്കാമായിരുന്നെങ്കിലും വഴികൾ പോലും ഇല്ലാതിരുന്ന അവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം കുട്ടികളുടെ പ0നം സാധ്യമായിരുന്നില്ല.ഇതേ തുടർന്ന്, പൊതു കാര്യ പ്രാക്തനും സ്കൂളിൻ്റെ നാമ ഹേതുവിൻ്റെ മകനുമായ ശ്രീ.കെ.അബ്ദുൾ ഖാദറുടെ നേത്യത്യത്തിൽ ശ്രീ.കെ.അബ്ദുൾ ഖാദർ പ്രസിഡൻ്റായി " കാദർ ഹാജി മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റി " എന്ന പേരിൽ ഒരു സൊസൈറ്റി രൂപികരിക്കുകയും കാഞ്ഞിരക്കൊല്ലിയിൽ ഒരു ഷെഡ് നിർമ്മിച്ച് ,വിദ്യാഭ്യാസമുള്ള ചില വ്യക്തികളെ അധ്യാപകരായി നിയമിച്ച് കുട്ടികളെ പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തു. യാതൊരുവിധ സർക്കാർ സഹായവും ഇല്ലാതെ നാട്ടുകാരിൽ നിന്നും പിരിവെടുത്താണ് അക്കാലത്ത് സൊസൈറ്റി അധ്യാപകർക്ക് ചെറിയ തോതിലാണങ്കിലും വേതനം നൽകിയിരുന്നത്.ഈ പ്രവർത്തന ങ്ങൾക്ക് അബ്ദുൾ ഖാദറിനൊപ്പം നേത്യത്വം നൽകിയ പരേതനായ ശ്രീ വർക്കി ജോൺ നാഗ നൂലിൽ പ്രത്യേകം സ്മരണീയനാണ്.കൂടാതെ, ഇതിനു വേണ്ടി കഠിനാധ്യാനം ചെയ്ത ഒട്ടനേകം വ്യക്തികളേയും നന്ദിപൂർവ്വം സ്മരിക്കുന്നു. 1970 ൽ ആരംഭിച്ച ഈ അധ്യയന പ്രക്രിയ കാഞ്ഞിരക്കൊല്ലിയിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ച 1976 വരെ തുടർന്നു. മേൽ കാണിച്ച തരത്തിലുള്ള അധ്യയന പ്രക്രിയയിൽ നാനാതരത്തിലുള്ള വിഷമതകളും പ്രതിസന്ധികളും അനുഭവട്ടെതിനെ തുടർന്ന്, ശ്രീ.അബ്ദുൾ ഖാദറിൻ്റെ നേത്യത്വത്തിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി മേൽ കാണിച്ച തരത്തിലുള്ള അധ്യയന പ്രക്രിയയിൽ നാനാതരത്തിലുള്ള വിഷമതകളും പ്രതിസന്ധികളും അനുഭവട്ടെതിനെ തുടർന്ന്, ശ്രീ.അബ്ദുൾ ഖാദറിൻ്റെ നേത്യത്വത്തിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി കാദർ ഹാജി മെമ്മോറിയൽ "കാദർ ഹാജി മെമ്മോറിയൽ എഡ്യുകേഷണൽ സൊസൈറ്റി " അംഗങ്ങളും കാഞ്ഞിരക്കൊല്ലിയിലെ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ശ്രമിച്ചതിനെ തുടർന്ന്, 1976 ൽ സൊസൈറ്റിയുടെ പ്രസിഡൻ്റായ അബ്ദുൾ ഖാദറിൻ്റെ മാനേജ്മെൻ്റിൽ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ നാമധേയത്തിൽ "കാദർ ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ.പി.സ്കൂൾ " എന്ന പേരിൽ കാഞ്ഞിരക്കൊല്ലിയിൽ ഒരു എയ്ഡഡ് എൽ.പി.സ്കൂൾ അനുവദിച്ചു. സ്കൂൾ അനുവദിച്ചു കിട്ടുന്നതിൽ അന്നത്തെ തളിപ്പറമ്പ് എം.എൽ.എയും യശ്ശ: ശരീരനായ ശ്രീ.സി.പി.ഗോവിന്ദൻ നമ്പ്യാർ വഹിച്ച പങ്ക് അതിപ്രധാനമാണ്. അന്ന് സ്കൂളിന് വേണ്ടി കെട്ടിടമില്ലാതിരുന്നതിനാൽ ശ്രീ.അബ്ദുൾ ഖാദറിൻ്റെ യും സഹോദരൻമാരുടെയും വകയായി കാഞ്ഞിരക്കൊല്ലിയിലുള്ള എസ് സ്റ്റേറ്റ് ബംഗ്ലാവിലാണ് 1 - 6 - 1976 ൽ സ്കൂൾ ആരംഭിച്ചത്.സ്കൂളിലെ ആദ്യത്തെ അധ്യാപകനും അസി. ഇൻ ചാർജുമായി മുൻപേ തന്നെ സൊസൈസ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകനുമായ ശ്രീ.ഒ.ക്രിഷ്ണൻ നിയമിതനായി. അക്കാലത്ത് യാതൊരു വിധ യാത്രാ സൗകര്യങ്ങളോ ജീവിത സൗകര്യങ്ങളോ ഇല്ലാതിരുന്ന കാഞ്ഞിരക്കൊല്ലിയിൽ മറ്റ ധ്യാപകർ ആരും തന്നെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായില്ല.എന്നാൽ സ്കൂൾ ആരംഭിച്ച 76-77 അധ്യയന വർഷത്തിൽ തന്നെ തലശ്ശേരി കോർപറേറ്റിവിലെ മണിക്കടവ് സെൻ്റ് തോമസ് യു.പി.സ്കൂളിൽ അധ്യാപകരായിരുന്ന ശ്രീ.വി.എം.ദെവസ്യ, ശ്രീമതി. എം.എം.അന്നമ്മ എന്നിവർ ഇൻ്റർ മാനേജ്മെൻ്റ് ട്രാൻസ്ഫർ വാങ്ങി, കെ.എച്ച്.എം.എ.യു.പി.സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1979 വരെ മറ്റ ധ്യാപകരാം കാഞ്ഞിരക്കൊല്ലിയിൽ ജോലി ചെയ്യാൻ തയ്യാറായില്ല. മേൽപ്പറഞ്ഞ മൂന്ന് അധ്യാപകരാണ് എല്ലാ ക്ലാസ്സുകളിലും മാറി മാറി പഠിപ്പിച്ചിരുന്നത്. K.E.R. നിബന്ധന ക്കനുസ്യതമായ കെട്ടിടം സ്കൂളിന് ഇല്ലാത്തതിനാൽ സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടായ 1979 വരെ മൂന്നര വർഷക്കാലം ശമ്പളമില്ലാതെ മേൽ കാണിച്ച അധ്യാപകർ അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും വാക്കുകൾക്കതീതമാണ്. കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ സ്ഥിരതാമസമാക്കിയിരുന്ന ശ്രീ.കെ.അബ്ദുൾ ഖാദറിന് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുവാനോ, ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകാനോ കഴിയാതെ വന്നതിനെ തുടർന്ന്, 1978ൽ കോഴിക്കോട് രൂപതയുടെ കീഴലുള്ള ഉളിക്കൽ ലത്തീൻ പള്ളിയുടെ വികാരിയായിരുന്ന ബഹു: ജോസഫ് ഫെർണാണ്ടസ് അച്ചന് സ്കൂളിൻ്റെ മാനേജ്മെൻ്റ് ശ്രീ.അബ്ദുൾ ഖാദർ ഏൽപ്പിച്ചു കൊടുത്തു. ഇത് ഒരു വാക്കാൽ കൈമാറ്റം മാത്രമായിരുന്നു. ബഹു: ജോസഫ് ഫെർണാണ്ടസച്ചൻ സ്കൂളിന് സ്വന്തമായി ഉണ്ടായിരുന്ന സ്ഥലത്ത് 140X20X10 വലുപ്പത്തിൽ ഒരു കെട്ടിടത്തിന്റെ കെട്ടി തൂണുകളും നിർമ്മിച്ചെങ്കിലും ബാക്കി പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഈ സ്ഥിതി 1979 വരെ തുടർന്നു. കെട്ടിടമില്ലാത്തതിനാൽ സ്കൂൾ തന്നെ നഷ്ടപ്പെട്ടു പോകും എന്ന അവസ്ഥ സംജാതമായപ്പോൾ നാട്ടുകാർ ,കാഞ്ഞിരക്കൊല്ലി കൂടി ഉൾപ്പെടുന്ന ചന്ദനക്കംപാറ ഇടവകയിലെ വികാരി ബഹു: എഫ്രേം പൊട്ടന്നാനി അച്ചനെ സമീപിക്കുകയും അദ്ദേഹവും നാട്ടുകാരും അബ്ദുൾ ഖാദറും കൂടി അന്നത്തെ തലശ്ശേരി അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പള്ളി തിരുമേനിയെ കണ് കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. കാര്യകളുടെ ഗൗരവം മനസിലാക്കിയ പിതാവ് സ്കൂൾ ഏറ്റെടുക്കാൻ സന്ന ദ്ധത പ്രകടിപ്പിക്കുകയും ഗ്രീ.അബ്ദുൾ ഖാദർ ,പിതാവുമായുള്ള ഒരു എഗ്രിമെൻ്റ് വഴി സ്കൂളിൻ്റെ മാനേജ്മെൻ്റും 6 ഏക്കർ സ്ഥലവും ഫർണിച്ചറുകളും യാതൊരു പ്രതിഫലവും വാങ്ങാതെ പിതാവിന് ഏൽപ്പിച്ച് കൊടുക്കുകയും ചെയ്തു. സ്കൂളിന് നൽകിയിരുന്ന തൻ്റെ പിതാവിൻ്റെ പേര് മാറ്റരുത് എന്ന ഒരൊറ്റ വ്യവസ്ഥ മാത്രമേ ശ്രീ .കെ .അബ്ദുൾ ഖാദർ വെച്ചിരുന്നുള്ളു. തുടർന്ന്, റവ.ഫാ.എഫ്രേം പൊട്ടനാനിയച്ചൻ്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിൻ്റെ ബാക്കി പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയും 1979ൽ സ്കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.സ്കൂൾ കെട്ടിടത്തിൻ്റെ പണിക്ക് വേണ്ടി 20 കിലോമീറ്റർ അകലെ പയ്യാവൂരിലെ പാറക്കടവിൽ നിന്നും മ ര ഉരുപ്പടികൾ തലച്ചുമടായി ചുമന്ന് കാത്തിരക്കൊല്ലിയിൽ എത്തിച്ച നാട്ടുകാരുടെ സേവനം നിസ്തുലമാണ്. കെട്ടിടത്തിൻ്റെ പണി പകുതി പൂർത്തിയാക്കിയ ബഹു: ജോസഫ് ഫെർണാണ്ടസച്ചതും പണി പൂർത്തിയാക്കിയ ബഹു: എഫ്രേം പൊട്ടനാനി അച്ചനും പ്രത്യേകം സ്മരണീയരാണ്. സ്കൂളിൻ്റെ മാനേജ്മെൻ്റ് എഗ്രിമെൻ്റ് മുഖേന അഭിവന്ദ്യവള്ളോപ്പള്ളി പിതാവിന് കൈമാറിയെങ്കിലും 1992 വരെ രേഖാപരമായി ശ്രീ.കെ.അബ്ദുൾ ഖാദർ മാനേജറായി തുടർന്നു. ഇതിനിടെ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.ഒ.ക്യഷ്ണൻ മാനസിക അസുഖങ്ങളെ തുടർന്ന്, 4-6-1981ൽ സസ്പെൻഡ് ചെയ്യപ്പെടുകയും ശ്രീ .വി .എം.ദേവസ്യ അസിസ്റ്റൻ്റ് ഇൻചാർജായി 4-6-1981 മുതൽ നിയമിതനായി.1982ൽ എൽ.പി.സ്കൂൾ, യു.പി സ്കൂളായി ഉയർത്തപ്പെടുകയുണ്ടായി. ഇതിനു പിന്നിലും ശ്രീ.കെ.അബ്ദുൾ ഖാദറുടെ ശ്രമങ്ങളാണുണ്ടായിരുന്നത്. അന്നത്തെ കോർപ്പറേറ്റ് മാനേജർ മോൺ. മാത്യു എം.ചാലിൽ അച്ചനെയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ബേബിജോണിനെയും നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്.14- 7 - 1982 ൽ V ക്ലാസ്സ് ആരംഭിച്ച് 1 - 6 - 1984 ൽ VIIതരം പൂർത്തിയായി. തികച്ചും ദരിദ്രമായിരുന്ന കാഞ്ഞിരക്കൊല്ലിയിൽ യു .പി .വിഭാഗം ആരംഭിക്കുവാൻ വേണ്ടി 160X 20X12 അളവിൽ വലിയ കെട്ടിടം പണി തീർക്കുവാനും ഫർണിച്ചറുകളും ,മറ്റ് സൗകര്യഞൾ ഉണ്ടാക്കുവാനും കഠിനാധ്യാനം ചെയ്യുകയും ധീരമായ നേത്യത്വം നൽകുകയും ചെയ്ത ചന്ദനക്കാം അസിസ്റ്റൻറ് വികാരിയും പിന്നീട് കാത്തിരക്കൊല്ലിയുടെ പ്രഥമ വികാരിയുമായിരുന്ന റവ.ഫാ.ജോസ് മഞ്ചപ്പള്ളിൽ അച്ചൻ്റെസേവനം നിസ്തുല വും അനുപമവും അനുസ്മരണീയവുമാണ്. സമാദരണീയനായ റവ.ഫാ.ആൻഡ്ര്യൂസ് തെക്കേൽ അച്ചൻ്റെ കാലത്ത് സ്കൂളിൻ്റെ മാനേജ്മെൻ്റ് ആദ്യം ബഹു: അച്ചൻ്റെ പേരിലും പിന്നീട് (1992 ൽ ) തലശ്ശേരി കോർപ്പറേറ്റിലും രേഖാമൂലം കൈമാറി. ദെവസ്യാ ബാറിന് ശേഷം 7 വർഷത്തേക്ക് വർഗീസ് സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.പിന്നീട് സി.ലിസി പോൾ അടുത്ത രണ്ട് വർഷവും ഹെഡ്മിസ്ട്രസായി സേവനം ചെയ്തു.തുടർന്ന്, ശ്രീ.സ്റ്റാനി കെ.എം.സാർ H. Mആയി ഒരു വർഷം മാത്രമേ ഉണ്ടായിരുന്നുളളു എങ്കിലും തലശ്ശേരി കോർപ്പറേൻ്റ് മാനേജ്മെൻ്റിലെ മികച്ച സ്കൂളായി കാദർ ഹാജി മെമ്മോറിയൽ എയ്ഡഡ് യു.പി.സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, 2016 ജൂൺ 1ന് 31 വർഷം പൈസക്കരി യു.പി.സ്കൂളിലെ നിസ്തുല സേവനത്തിനു ശേഷം കാഞ്ഞിരക്കൊല്ലി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ പദവിയിലേക്ക് ശ്രീ.ജോണി തോമസ് സാർ നിയമിതനായി. ഇന്നും ഹെഡ്മാസ്റ്ററായി തുടരുന്നു. ജോണി സാറിൻ്റെ കീഴിൽമ അധ്യാപകരും 1 നോൺ- ടീച്ചിംഗ് സ്റ്റാഫും LKG, UKG ടീച്ചർമാരായി 3 പേരും സേവനമനുഷ്ടിച്ചു പോരുന്നു.117 കുട്ടികളുമായി സ്കൂൾ അതിൻ്റെ സകല തലയെടുപ്പോടും കൂടെ കാത്തിരിക്കായി എന്ന വളരുന്ന ടൂറിസ്റ്റ് ഗ്രാമത്തിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി, തലശ്ശേരി