"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* റവ. സി.വെർജീനിയ           -(1936-1971)
{| class="wikitable"
*റവ.സി.റെയച്ചൽ               - (1971-1981)
|-
*റവ.സി. സറ്റെല്ല                 - (1981-1987)
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
*റവ.സി. റെനിറ്റ                 - (1987-2001)
|-
*റവ.സി. അൽഫോ൯സാ       -(2001-2006)
| * റവ. സി.വെർജീനിയ || 1936-1971 || കളത്തിലെ എഴുത്ത്
*റവ.സി. ലിനറ്റ്                   -(2006-2007)
|-
*ശ്രീമതി ഏലിയാമ്മ ആൻറണി   -(2007-2013)
| *റവ.സി.റെയച്ചൽ     || 1971-1981 || കളത്തിലെ എഴുത്ത്
*റവ.സി .ഷീല .വി .എ                 -(2013-
|-
| *റവ.സി. സറ്റെല്ല       || 1981-1987 || കളത്തിലെ എഴുത്ത്
|-
| *റവ.സി. റെനിറ്റ       || 1987-2001 || കളത്തിലെ എഴുത്ത്
|-
| *റവ.സി. അൽഫോ൯സാ || 2001-2006 || കളത്തിലെ എഴുത്ത്
|-
| *റവ.സി. ലിനറ്റ്         || 2006-2007|| കളത്തിലെ എഴുത്ത്
|-
| *ശ്രീമതി ഏലിയാമ്മ ആൻറണി || 2007-2013|| കളത്തിലെ എഴുത്ത്
|-
| *റവ.സി .ഷീല .വി .എ           || 2013- || കളത്തിലെ എഴുത്ത്
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

22:08, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
വിലാസം
കോട്ടയം

കഞ്ഞിക്കുഴി
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം01/06/1934 - 06 - 1934
വിവരങ്ങൾ
ഫോൺ04812570114
ഇമെയിൽmtcarmel33025@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSr.ലിസ്സി .എ .പി
പ്രധാന അദ്ധ്യാപകൻSr.ഷീല .വി .എ
അവസാനം തിരുത്തിയത്
14-08-201833025


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മൗണ്ട് കാർമ്മൽ പിന്നിട്ട ഏഴര പതിറ്റാണ്ടുകൾ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ.എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വ ത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു ബഹുമാന്യരായ മദർക്ലയർ,സിസ്റ്റർ അലോഷ്യസ്, മദർ ഗബ്രിയേൽ, സിസ്റ്റർ ഡെന്നീസ്, സിസ്റ്റർ അന൯സിയേറ്റ, സിസ്റ്റർ സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികൾ.നൂതന സൗകര്യങ്ങളും പ്രവർത്തനങ്ങളും ഒരോ കാല ഘട്ടങ്ങളിലും കാര്യക്ഷമമായി നടത്തിയിരുന്നതിനാൽ ഈ സ്‌കൂളിന്റെ പ്രശസ്തി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അറിയപ്പെടുന്നു . ചരിത്രതിലെ ഒരു നഴികക്കല്ലെന്നു

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്കൾ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്. തുട൪ച്ചയായി 5വ൪ഷം എസ്. എസ്. എൽ . സിയ്ക്ക് നൂറ്‌ ശതമാനം വിജയം,കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു .സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യൽ സയൻസ് ലാബ്, മൾട്ടിമീഡിയ റൂം,പ്രയർ റൂം,സ്റ്റോർ റൂം,കൗൺസിൽറൂം,കോൺഫ്രൻസ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോൾ കോർട്ടും സുസ്സജ്ജമാണ്. സ്കൂൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു.നിർധനരായ കുട്ടികൾക്ക് സൈക്കിൾ നൽകുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാൻ കഴിയുന്നു . സ്കൂൾ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികൾക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്. വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജന പെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചർ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു . "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗ ശേഷിക്ക് ഉദാഹരണങ്ങളുമാണ് .എല്ലാ വർഷവും അച്ചടിച്ച സ്‌കൂൾ മാഗസിൻ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും മൗണ്ട് കർമ്മലിനുണ്ട് . കുട്ടികളുടെയും അധ്യാപകരുടെയും സാഹിത്യ രചനകളും ചിത്രങ്ങളും വെളിച്ചം കാണുന്നതിനുള്ള നല്ലൊരു വേദി കൂടിയാണ് ഈ മാഗസിൻ.. "സുഹൃത്തിനൊരു വീട് " പദ്ദതിയും , യാചകർക്കു നൽകുന്ന "വഴി വക്കിലെ സ്നേഹ വിരുന്നും”, പഴമയുടെ പവിഴ മുത്തുകൾ ശേഖരിക്കുന്ന "പുരാവസ്തു ശേഖരവും പ്രദർശനവും" ,രുചിക്കൂട്ടുകളുടെ "പാചക മേളയും" ,സാഹിത്യകാരന്മാരുമായുള്ള ചർച്ചയും അഭിമുഖവും ,ഫോട്ടോഗ്രാഫി മത്സരവും പ്രദർശനവും,മാതാപിതാക്കന്മാർക്കുള്ള ഐ. ടി -ഇന്റർനെറ്റ് പരിശീലനവും ഒക്കെ തന്നെ ഈ സ്‌കൂളിന്റെ വേറിട്ട പ്രവർത്തനങ്ങളാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നാഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
* റവ. സി.വെർജീനിയ 1936-1971 കളത്തിലെ എഴുത്ത്
*റവ.സി.റെയച്ചൽ 1971-1981 കളത്തിലെ എഴുത്ത്
*റവ.സി. സറ്റെല്ല 1981-1987 കളത്തിലെ എഴുത്ത്
*റവ.സി. റെനിറ്റ 1987-2001 കളത്തിലെ എഴുത്ത്
*റവ.സി. അൽഫോ൯സാ 2001-2006 കളത്തിലെ എഴുത്ത്
*റവ.സി. ലിനറ്റ് 2006-2007 കളത്തിലെ എഴുത്ത്
*ശ്രീമതി ഏലിയാമ്മ ആൻറണി 2007-2013 കളത്തിലെ എഴുത്ത്
*റവ.സി .ഷീല .വി .എ 2013- കളത്തിലെ എഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രേഖ രാജ൯
  • ജെബി൯.റ്റി.സക്കറിയ- ആർക്കിടെക്ക്
  • ഗീതു അന്ന ജോസ്- രാജ്യാന്തര ബാസ്ക്കറ്റ്ബോൾതാരം
  • മീരാ കൃഷ്ണ-സിനി ആർട്ടിസ്റ്റ്
  • സുജാതാ കുര്യൻ-മേളംപറംപിൽ
  • ബിന്ദു കുര്യൻ-സോഷൽ വർക്കർ (ചെന്നൈ)
  • ഷെറിൻ സൂസൻ ജോൺ -(ഐ.എസ്.ആർ.ഒ.)
  • ആശാ ജോസഫ്
  • ശിവാനി (ഫിലിം സ്റ്റാർ ) )
  • ജിൻടൂ സൂസൻ -(എൻജിനീയർ )
  • ലിട്ടി
  • വിദ്യ -(തമിഴ് ഹിന്ദി ഫിലിം സ്റ്റാർ)
  • വിമ്മി മറിയം -(ഫിലിം ഡബ്ബിങ് ആർട്ടിസ്റ് )
  • ഐശ്വര്യ രാജീവ് -(ഫിലിം സ്റ്റാർ )
  • രമ പിഷാരടി (കവയത്രി )

വഴികാട്ടി

{{#multimaps: 9.58811, 76.54278 | width=99% | zoom=16}}