"വർഗ്ഗം:29040 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ുപു)
(vf)
വരി 5: വരി 5:
അവള്‍ക്കെപ്പോഴും തന്റെ മകളെക്കുറിച്ചുള്ള വിചാരമായിരുന്നു. സിതാരയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു മാനസീകമായും ശാരീരികമായും അവള്‍ തളര്‍ന്നു. തന്റെ അമ്മയെ ഒരുനോക്കു കാണാന്‍ കൊതിച്ച്  കൊതിച്ച് പൊന്നുമോള്‍ മരണത്തിലേയ്ക്ക് അടുക്കുകയായിരുന്നു. അമ്മയെ കാണാനാവാതെ നിറകണ്ണുകളോടെ അവളുടെ ഈ ലോക ജീവിതം പര്യവസാനിച്ചു. അപ്പോഴും ആ മഴ തുടരുകയായിരുന്നു.
അവള്‍ക്കെപ്പോഴും തന്റെ മകളെക്കുറിച്ചുള്ള വിചാരമായിരുന്നു. സിതാരയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു മാനസീകമായും ശാരീരികമായും അവള്‍ തളര്‍ന്നു. തന്റെ അമ്മയെ ഒരുനോക്കു കാണാന്‍ കൊതിച്ച്  കൊതിച്ച് പൊന്നുമോള്‍ മരണത്തിലേയ്ക്ക് അടുക്കുകയായിരുന്നു. അമ്മയെ കാണാനാവാതെ നിറകണ്ണുകളോടെ അവളുടെ ഈ ലോക ജീവിതം പര്യവസാനിച്ചു. അപ്പോഴും ആ മഴ തുടരുകയായിരുന്നു.
സിതാരയ്ക്ക് തന്റെ നരക യാതനയില്‍ നിന്നും  എങ്ങനെയും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അവളും യാത്രയാവുകയാണ് .... മരണത്തിലേയ്ക്ക്  ..........മഴയുടെ ശക്തി ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു.......
സിതാരയ്ക്ക് തന്റെ നരക യാതനയില്‍ നിന്നും  എങ്ങനെയും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അവളും യാത്രയാവുകയാണ് .... മരണത്തിലേയ്ക്ക്  ..........മഴയുടെ ശക്തി ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു.......
                                                                                                                                                                                                          ആദില മീരാന്‍ X B

14:20, 11 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

തോരാത്ത മഴ

മഴ പെയ്യുകയായിരുന്നു..... ഇടയ്ക്ക് ശക്തി കൂടി.............. കുറഞ്ഞ്....................... ആ മഴ തുടരുന്നു. കണ്ണീര്‍ മഴയായി. പക്ഷെ അതൊരു തിരിച്ചു വരവിനായുള്ള പോരാട്ടമായിരുന്നു. ഇത്തിരി തിരിവെട്ടം തേടിയുള്ള യാത്രയായിരുന്നു അവളുടേത്. നിറഞ്ഞ നിസ്സഹായതയും പ്രശ്നങ്ങളും അലങ്കരിച്ച അവളുടെ ജീവിതത്തില്‍ കനലെരിഞ്ഞുകൊണ്ടേ ഇരുന്നു. ഇതൊരു പെണ്ണിന്റെ കഥയാണ്. ജീവിക്കാനാഗ്രഹിച്ച സിതാരയുടെ കഥ. ജീവിക്കാന്‍ ഇഷ്ടമുള്ള, ആഗ്രഹമുള്ള എല്ലാവരും ചെയ്യതേ അവളും ചെയ്തുള്ളു. ഒരേ ഒരു കൂട്ടായിരുന്ന ഭര്‍ത്താവ് തനിക്ക് ഒരു മകളെ സമ്മാനിച്ച് യാത്രയായപ്പോള്‍ അവള്‍ വിചാരിച്ചിരുന്നില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന്...ഗോവിന്ദ് എന്ന ബിസിനസ്സുകാരന്‍ അവളെ പണ്ടൊരിക്കല്‍ ആഗ്രഹിച്ചിരുന്നതാണ്. അയാളെ അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. അവിടെ നിന്ന് തുടങ്ങുകയായി അവളുടെ ജീവിത പരീക്ഷണങ്ങള്‍. ഭര്‍ത്താവിന്റെ മരണശേഷം രോഗബാധിതയായ മകളെയും കൊണ്ട് അവള്‍ ജീവിക്കാനിറങ്ങിത്തിരിച്ചു.ആദ്യം അവളൊരു തയ്യല്‍ക്കാരിയായി. നാട്ടുകാരുടെ പ്രിയങ്കരിയായി. അപ്പോഴും അവള്‍ക്കാശ്രയും പൊന്നു എന്ന മകള്‍ മാത്രമായിരുന്നു.അവളുടെ ലക്ഷ്യവും അത് തന്നെയായിരുന്നു തന്റെ മകളുടെ ലക്ഷ്യവും പരിശ്രമ ഫലവും ഉയരങ്ങളിലേയ്ക്കുള്ള പടവുകളും. നാട്ടുകാരോട് ഏറെ അവള്‍ കടപ്പെട്ടിരുന്നു. കാരണം അവള്‍ അനാഥയായിരുന്നപ്പോഴും അവള്‍ വളര്‍ന്നത് ആ നാട്ടിലാണ്. പലരുടേയും സഹായങ്ങളും സഹകരണങ്ങളും അവളെ തയ്യലില്‍ അഗ്രഗണ്യയാക്കി. അങ്ങനെയിരിക്കെ അവള്‍ക്ക് വിദേശത്ത് പോവാന്‍ അവസരം ലഭിച്ചു. മകളെ ബോര്‍ഡിംഗിലാക്കി മറുനാട്ടില്‍ പോയി പണമുണ്ടാക്കി തന്റെയും മകളുടെയും ജീവിതം സുന്ദരമാക്കാന്‍ ആഗ്രഹിച്ച് അവള്‍ യാത്രയായി. ഗോവിന്ദനാണ് അവള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തത്. അവിടെച്ചെന്ന അവള്‍ക്ക് ലഭിച്ചത് അടിമപ്പണിയായിരുന്നു. ആവശ്യത്തിന് ഭക്ഷണമില്ല..... ഉറക്കമില്ല. അയാള്‍തന്നെ ചതിക്കുകയായിരുന്നുവെന്ന് അവല്‍ക്ക് മനസ്സിലായി. അവള്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ടിരുന്നു. ആ മഴ തുടര്‍ന്നുകൊണ്ടേയിരുന്നു...................... അവള്‍ക്കെപ്പോഴും തന്റെ മകളെക്കുറിച്ചുള്ള വിചാരമായിരുന്നു. സിതാരയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു മാനസീകമായും ശാരീരികമായും അവള്‍ തളര്‍ന്നു. തന്റെ അമ്മയെ ഒരുനോക്കു കാണാന്‍ കൊതിച്ച് കൊതിച്ച് പൊന്നുമോള്‍ മരണത്തിലേയ്ക്ക് അടുക്കുകയായിരുന്നു. അമ്മയെ കാണാനാവാതെ നിറകണ്ണുകളോടെ അവളുടെ ഈ ലോക ജീവിതം പര്യവസാനിച്ചു. അപ്പോഴും ആ മഴ തുടരുകയായിരുന്നു. സിതാരയ്ക്ക് തന്റെ നരക യാതനയില്‍ നിന്നും എങ്ങനെയും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അവളും യാത്രയാവുകയാണ് .... മരണത്തിലേയ്ക്ക് ..........മഴയുടെ ശക്തി ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു.......

                                                                                                                                                                                                          ആദില മീരാന്‍ X B

"29040 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 32 താളുകളുള്ളതിൽ 32 എണ്ണം താഴെ നൽകിയിരിക്കുന്നു.

2