"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
==സയൻസ് മേള (25/7/2025)==
==സയൻസ് മേള (25/7/2025)==
സ്കൂളിൽ നടന്ന ശാസ്ത്രമേള കുട്ടികൾക്ക് ശാസ്ത്രവിഷയങ്ങളിൽ താല്പര്യം വളർത്താനും അവരുടെ വൈജ്ഞാനിക കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വേദിയായി മാറി .അഞ്ചു മുതൽ ഏഴു വരെയുള്ള കുട്ടികൾക്കായി നടത്തിയ ശാസ്ത്രമേളയിൽ വിജയികളായവരിൽ ഇമ്പ്രൊവൈസ്ഡ് എസ്‌പിരിമെന്റ്  വിഭാഗത്തിൽ ശിവലയ എൽ നായർ ,ദേവഹാര എ എൻ എന്നിവർ ഉൾപ്പെടുന്നു.

==സ്കൂൾ പ്രവൃത്തി പരിചയ മേള (25/07/2025)==
വിവിധ തൊഴിൽ മേഖലകളെ കുറിച്ച് വിദ്യാർഥിനികൾക്ക് അറിവ് നൽകുന്നതിനും തങ്ങളുടെ തൊഴിൽ സാധ്യതകളെ  കുറിച്ച്  ബോധവൽക്കരണം ഒരുക്കുന്നതിനും ഈമേള  സഹായകമായി .മികച്ച പ്രവർത്തനങ്ങൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു.ഫാബ്രിക് പെന്റിങ്ങിനു ആരാധ്യ എസ്  എസ് ഒന്നാം സ്ഥാനവും അഭിജ നായർ എ ജെ രണ്ടാം സ്ഥാനവും നേടി.ഫാബ്രിക് പെയിന്റിംഗ് യൂസിങ് വെജിറ്റബ്ൾസ് വിഭാഗത്തിൽ ആരാധ്യ എസ ആർ ഒന്നാമതും ആവണി എ രണ്ടാമതും എത്തി.ബീഡ്‌സ് വർക്ക് എന്ന ഇനത്തിൽ ശ്രീനന്ദ എൽ ,അലിയ ആർ ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി അഗര്ബത്തിമേക്കിങ്ങിനു ദേവഗംഗ എ എസും പോട്ടറി പെയിന്റിങ്ങിനു അഭിനയ എ എസും സബ്ജില്ലാതല മത്സരങ്ങൾക്ക് യോഗ്യത നേടി .സ്റ്റഫഡ് ടോയ്‌സ്  മത്സര ഇനത്തിൽ രെഞ്ജിമാ ആർ എം ഒന്നാം സ്ഥാനവും സ്നേഹ ബി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എംബ്രോയിഡറി വർക്കിൽ ആരാധ്യ എസ് കൃഷ്ണസബ്ജില്ലാ മത്സര യോഗ്യത നേടി.

==സ്വദേശ് മെഗാ ക്വിസ് (30/7/25)==
==സ്വദേശ് മെഗാ ക്വിസ് (30/7/25)==

09:00, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

പ്രൈമറി വിഭാഗത്തിൽ 5,6,7ക്ലാസ്സുകളിലായി 126കുട്ടികളും, 7 അധ്യാപകരുമാണുള്ളത്. ഓരോ സ്റ്റാൻഡേർഡിലും രണ്ട് ഡിവിഷൻ വീതവും UPക്ക് വേണ്ടി ഒരു പ്രത്യേക IT ലാബും ഉണ്ട് . UPവിഭാഗത്തിൽ ജെ ആർ സി യൂണിറ്റ് ഉണ്ട്.ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി ഏഴാം ക്ലാസ്സിന് GOTECപദ്ധതി നടപ്പിലാക്കി വരുന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നല്ലരീതിയിൽ നടന്നു വരുന്നു. പഠനപിന്തുണ ക്ലാസ് , ശ്രദ്ധ ക്ലാസ് എന്നിവയും നല്ല രീതിയിൽ നടന്നു വരുന്നു.

പരിസ്ഥിതി ദിനാചരണം (05/6/25)

2025 ജൂൺ 5 ന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസ്സെമ്പ്ളിയിൽ പ്രിൻസിപ്പൽ ശ്രീ സുധീരൻ കെ. ജെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,PTA പ്രസിഡന്റ്‌, HM, ടീച്ചേഴ്സ്,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.ഇക്കോ ക്ലബ് ,നേച്ചർ ക്ലബ് ,എന്നിവയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ  നട്ടു . പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന  പോസ്റ്റർ രചന മത്സരം , പരിസ്ഥിതി ദിന ഗാനാലാപനം  ,പരിസ്ഥിതി ദിന ക്വിസ്  എന്നിവ സംഘടിപ്പിച്ചു .

പോസ്റ്റർ രചന മത്സരത്തിൽ ഏഴാം ക്ലാസ്സിലെ കീർത്തന ബൈജു ഒന്നാം സ്ഥാനവും  ദിയ വിഷ്ണു രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

ക്വിസ്  മത്സരത്തിൽ ഏഴാം ക്ലാസ്സിലെ ഗൗരി സുനിൽ ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

വായനദിനം(19/06/ 2025)

ഈ വർഷത്തെ വായനദിനം  വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം ജൂൺ 19 നു നടന്നു .തുടർന്നുള്ള വായനാദിന പ്രവർത്തനങ്ങളായ പുസ്തകപ്രദര്ശനം ,വായനദിനക്വിസ് ,ഭാവാത്മകവായന ,കൈയ്യെഴുത്തുമത്സരം ,പോസ്റ്റർ രചനാമത്സരം എന്നിവ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു .ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം ഏഴാംക്ലാസ്സിലെ ഗൗരിസുനിലിനും രണ്ടാംസ്ഥാനം ആറാംക്ലാസ്സിലെ മാധവി ഡി പ്രവീണിനും ലഭിച്ചു . അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായരും ആറാം ക്‌ളാസ്സിലെ സനപ്രവീണും  ഭാവാത്മകവായനയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . കൈയ്യെഴുത്തുമത്സരത്തിൽ ഒന്നാംസ്ഥാനം അഞ്ചാംക്ലാസ്സിലെ ഗാഥ ജി പി യ്യും  രണ്ടാംസ്ഥാനം അഷ്ടമി എ യും നേടി .

സ്കൂൾ ശാസ്ത്രമേള(25/7/2025) [up വിഭാഗം ]

സയൻസ് ,സാമൂഹ്യശാസ്ത്ര ,ഗണിതശാസ്ത്രമേളയോടൊപ്പം പ്രവൃത്തി പരിചയ മേളയും നടന്നു .

ഗണിത ശാസ്ത്രമേള(25/7/2025)

ജ്യോമെട്രിക്കൽ ചാർട് ,നമ്പർ ചാർട് ,പസിൽ ,ഗെയിം ,സ്റ്റിൽ മോഡൽ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് മത്സരം നടന്നത് . ജ്യോമെട്രിക്കൽ ചാർട്ടിനു ഏഴാം ക്ലാസ്സിലെ ദയസുരേഷിനും ജ്യോമെട്രിക്കൽ ചാർട്ടിന് അഞ്ചാം ക്ലാസ്സിലെ സിദ്ധി സുജിത്തിനും സ്റ്റിൽ മോഡലിന് ഏഴിലെ ഗൗരിശാന്തിനും ഗണിത പസിലിനു അഞ്ചാം ക്ലാസ്സിലെ ദേവനന്ദയും മാത്‍സ് ഗെയിമിനു ഏഴാം ക്ലാസ്സിലെ അനാമിക ഉല്ലാസും ഒന്നാമതെത്തി സബ്ജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി .

സോഷ്യൽ സയൻസ് മേള (25/7/2025)

സോഷ്യൽ സയൻസ് മേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .

വർക്കിംഗ് മോഡലിൽ അനുഗ്രഹ വി നായർ, കൃഷ്ണ എൽ ആർ എന്നിവർ ഒന്നാം സ്ഥാനം നേടുകയും സ്റ്റിൽ മോഡലിൽ സന പ്രവീൺ ,ആരാധ്യ എസ് ഗോപൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു .

സയൻസ് മേള (25/7/2025)

സ്കൂളിൽ നടന്ന ശാസ്ത്രമേള കുട്ടികൾക്ക് ശാസ്ത്രവിഷയങ്ങളിൽ താല്പര്യം വളർത്താനും അവരുടെ വൈജ്ഞാനിക കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വേദിയായി മാറി .അഞ്ചു മുതൽ ഏഴു വരെയുള്ള കുട്ടികൾക്കായി നടത്തിയ ശാസ്ത്രമേളയിൽ വിജയികളായവരിൽ ഇമ്പ്രൊവൈസ്ഡ് എസ്‌പിരിമെന്റ് വിഭാഗത്തിൽ ശിവലയ എൽ നായർ ,ദേവഹാര എ എൻ എന്നിവർ ഉൾപ്പെടുന്നു.

സ്കൂൾ പ്രവൃത്തി പരിചയ മേള (25/07/2025)

വിവിധ തൊഴിൽ മേഖലകളെ കുറിച്ച് വിദ്യാർഥിനികൾക്ക് അറിവ് നൽകുന്നതിനും തങ്ങളുടെ തൊഴിൽ സാധ്യതകളെ കുറിച്ച് ബോധവൽക്കരണം ഒരുക്കുന്നതിനും ഈമേള സഹായകമായി .മികച്ച പ്രവർത്തനങ്ങൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു.ഫാബ്രിക് പെന്റിങ്ങിനു ആരാധ്യ എസ് എസ് ഒന്നാം സ്ഥാനവും അഭിജ നായർ എ ജെ രണ്ടാം സ്ഥാനവും നേടി.ഫാബ്രിക് പെയിന്റിംഗ് യൂസിങ് വെജിറ്റബ്ൾസ് വിഭാഗത്തിൽ ആരാധ്യ എസ ആർ ഒന്നാമതും ആവണി എ രണ്ടാമതും എത്തി.ബീഡ്‌സ് വർക്ക് എന്ന ഇനത്തിൽ ശ്രീനന്ദ എൽ ,അലിയ ആർ ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി അഗര്ബത്തിമേക്കിങ്ങിനു ദേവഗംഗ എ എസും പോട്ടറി പെയിന്റിങ്ങിനു അഭിനയ എ എസും സബ്ജില്ലാതല മത്സരങ്ങൾക്ക് യോഗ്യത നേടി .സ്റ്റഫഡ് ടോയ്‌സ് മത്സര ഇനത്തിൽ രെഞ്ജിമാ ആർ എം ഒന്നാം സ്ഥാനവും സ്നേഹ ബി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എംബ്രോയിഡറി വർക്കിൽ ആരാധ്യ എസ് കൃഷ്ണസബ്ജില്ലാ മത്സര യോഗ്യത നേടി.

സ്വദേശ് മെഗാ ക്വിസ് (30/7/25)

ഇന്ന് സ്കൂൾ തല സ്വദേശ് മെഗാ ക്വിസ് നടത്തി . 7Bയിലെ ഗൗരി സുനിൽ ഒന്നാം സ്ഥാനവും ആനന്തിക ലക്ഷ്മി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

.