"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 157: വരി 157:
</gallery>
</gallery>


== ജില്ലാ ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2024 ==
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"

12:24, 30 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44003
യൂണിറ്റ് നമ്പർLK/2018/44003
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലനെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ലീഡർഫാബിൻ ജെ രാജ്
ഡെപ്യൂട്ടി ലീഡർസാമ്രിൻ പി സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോളി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സാം
അവസാനം തിരുത്തിയത്
30-12-202444003


ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം 23- 24

സ്കൂളിന്റെ 2023 -24 വർഷത്തെ ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 07/07/2003 ന് പാറശ്ശാല എംടിസി ജിനേഷ് സാറിന്റെ നേതൃത്വത്തിൽ രാവിലെ 9:30 ന് കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിക്കുകയും മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും വൈകുന്നേരം 4.30 ന് ക്ലാസ് അവസാനിക്കുകയും ചെയ്തു .ഹെഡ്മിസ്ട്രസിന്റെ സാന്നിധ്യവും മാസ്റ്റർ മിസ്ട്രസ് മാരുടെ നേതൃത്വവും ഉണ്ടായിരുന്നു. എബിറ്റോ സാറിനെ സ്വാഗതം ചെയ്യുകയും .സമ്മറിൻ പി സുനിൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം3.30 ന് ക്ലാസുകൾ നടത്തിവരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26

01) അബിജിൻ എ

02) അഭിനന്ത് എസ് ബിജു

03) ആദിത്യൻ ആർ ഡി

04) അഭിൻ എസ് എസ്

05) അജിൻ എസ്

06) ആകാശ് വി

07) അഖിൽ രാജ് എ വി

08) അക്സ എ ആർ

09) അക്ഷൻ രാജ്

10) ആൻസോ ബെനറ്റ് എസ്

11) ആൻ്റണി വി

12) അനുഷ്ക ജെ എൽ

13) ആഷിൻ രാജ് എ

14) അസ്‌ലാം എം

15) ഡെൽഫർ വി ആർ

16) ദിപ്ഷ ബി എം

17) എബിറ്റോ പി

18) ഫാബിൻ ജെ രാജ്

19) ഗംഗ എസ് എം

20) ഗോഡ്‌വിൻ എ

21) ജീവൻ എസ് ദാസ്

22) ജോവാൻ ജോസ്

23) ജൂലീ ജെ

24) ലിഫ്ന വി എൽ

25) മനു എം

26) മെമി പി അലോഷ്യസ്

27) നന്ദന എസ് ബിജു

28) നിമ്മി സിങ് എസ് ജെ

29) പവിത്ര ബി

30) പ്രീനു പി ബിനു

31) റിനോ എസ്

32) സഭ എസ്

33) സമ്രീൻ പി സുനിൽ

34) സന പി സുനിൽ

35) സാന്ദ്ര ആർ

36) ശിഖ എസ് എസ്

37) തിമോത്തി വി എസ്

38) വൈഷ്ണവി ജി

39) വിനയ് വി

40) വിസ്മയ വി എസ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2024

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ  യൂണിറ്റ് തല ക്യാമ്പ് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ  സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു . യോഗത്തിൽ സ്കൂൾ സീനിയർ അസിസ്റ്റൻ്റും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ശ്രീമതി ജോളി ടീച്ചർ അദ്ധ്യക്ഷയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗം എബിറ്റോ സ്വാഗതം ആശംസിച്ചു. കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം നന്ദിയും അറിയിച്ചു . പൊഴിയൂർ സെൻ്റ് മാത്യൂസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജൂലിയറ്റ്  ഷീബ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 40 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് , എന്നിവയായിരുന്നു യൂണിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയ മേഖലകൾ . വിദ്യാർത്ഥികൾ തങ്ങൾക്ക് നൽകപ്പെട്ട പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി . സ്‌കൂളിലെ ഹാർഡ് വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകൾ നിർമ്മിക്കൽ , സ്കൂളിലെ എല്ലാ   പരിപാടികളുടെയും ഡോക്യുമെൻ്റേഷനും സംഘാടനവും , അങ്ങനെ നിരവധി സേവനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നത്

https://youtu.be/1sewXbFX7TA?si=IO-tN9ZmlikWdWIC

ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2024

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
മേഖല
1 എബിറ്റോ പി അനിമേഷൻ
2 ഫാബിൻ ജെ രാജ് പ്രോഗ്രാമിംഗ്

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ വി പി എസ്സ് മലങ്കര ഹയർസെക്കന്ററി സ്കൂളിൽ വച്ച് ഡിസംബർ 27, 28 തീയതികളിലായി നടന്ന ജില്ലാ തല പഠന ക്യാമ്പിൽ പങ്കെടുത്തു . പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ ഉപയോഗിച്ചുള്ള അനിമേഷൻ, പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ആർഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും പരിചയപ്പെടുത്തി.

വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സംവിധാനത്തിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കി . വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ ക്യാമ്പംഗങ്ങൾ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. തെലങ്കാന സംസ്ഥാനത്തെ എസ് സി ആർ ടി ഡയറക്ടർ ഉൾപ്പെടെയുള്ള ടീം, കൈറ്റ് സി ഇ ഒ ശ്രീ. കെ അൻവർ സാദത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.