"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 27: | വരി 27: | ||
=== എയ്ഡ്സ് ബോധവൽക്കരണം === | === എയ്ഡ്സ് ബോധവൽക്കരണം === | ||
[[പ്രമാണം:37001-Aids awareness class.jpg|ലഘുചിത്രം]] | |||
ഡിസംബർ 1-ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് , സമൂഹബോധവൽക്കരണത്തിനായി എയ്ഡ് ബോധവൽക്കരണ റാലി തുടങ്ങിയവ 2024 ഡിസംബർ മൂന്നിന് വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനിൽ സാമുവേൽ, സുനു മേരി സാമുവേൽ, ആഷ പി. മാത്യു, സൂസൻ ബേബി, എന്നിവർ പ്രസംഗിച്ചു. | ഡിസംബർ 1-ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് , സമൂഹബോധവൽക്കരണത്തിനായി എയ്ഡ് ബോധവൽക്കരണ റാലി തുടങ്ങിയവ 2024 ഡിസംബർ മൂന്നിന് വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനിൽ സാമുവേൽ, സുനു മേരി സാമുവേൽ, ആഷ പി. മാത്യു, സൂസൻ ബേബി, എന്നിവർ പ്രസംഗിച്ചു. | ||
23:10, 3 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25
ആരോഗ്യം കാക്കാൻ വാക്സിൻ
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഓഗസ്റ്റ് 22-ാം തീയതി രാവിലെ 10 മണി മുതൽ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 10,15 വയസ്സ് തികഞ്ഞ കുട്ടികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ അമിത് കൃഷ്ണൻ ഈ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഐഡ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനൊപ്പം അവരുടെ ഉയരവും ഭാരവും പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രഥമധ്യാപിക അനില സാമുവൽ, ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസൻ ബേബി എന്നിവർ ഈ ചടങ്ങിൽ പ്രസംഗിച്ചു. വാക്സിനേഷൻ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അനിവാര്യമായ ഒരു ഇടപെടലാണ്. ഇത് കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അവരുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
ഹൃദയം പറയുന്ന കഥകൾ
2024 സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ ഹൃദ്രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. തങ്ങളുടെ സർഗ്ഗാത്മക ചിത്രങ്ങളിലൂടെ ഹൃദ്രോഗത്തിന്റെ കാരണങ്ങളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രങ്ങളിലൂടെ കാണിച്ചുതന്നു. ഹൃദ്രോഗം ബാധിക്കുന്നവരുടെ ജീവിതശൈലിയിലെ മാറ്റങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു.
ദേശീയ ആയുർവേദ ദിനാചരണം
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 29 ന് ഒമ്പതാം ദേശീയ ആയുർവേദ ദിനാചരണം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷമായി നടന്നു. പരിപാടിക്ക് തുടക്കം കുറിച്ച് ശ്രീമതി അനില സാമുവൽ സ്വാഗതം ആശംസിച്ചു. നീർവിളാകം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സംഗീത കുട്ടികൾക്ക് ആയുർവേദത്തെക്കുറിച്ച് വിശദമായ ക്ലാസുകൾ നയിച്ചു. യോഗാചാര്യൻ ശ്രീ. വിജയമോഹൻ പരിപാടിയിൽ ആശംസകൾ അറിയിച്ചു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി സൂസൻ ബേബി നന്ദി അറിയിച്ചു.
ആയുർവേദത്തെ ജനജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ്. ആയുർവേദത്തിലെ ആഹാരക്രമം, യോഗ, പ്രാണായാമം തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരിച്ച് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിന്റെ പ്രാധാന്യം എടുത്തുപറയുക, ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി അവയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും പ്രേരിപ്പിക്കുക, കുട്ടികളെ ആയുർവേദത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം.
ലോക പ്രമേഹ ദിനം
ലോക പ്രമേഹ ദിനമായ നവംബർ 14ന്, വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ സ്കൂൾ സന്ദർശിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ പ്രധാന അധ്യാപിക അനില സാമുവൽ അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ, ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസൻ ബേബി എല്ലാവരെയും സ്വാഗതം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ സജീവ് ക്ലാസ്സിന് നേതൃത്വം നൽകി. വനിതാ ഹെൽത്ത് സൂപ്പർവൈസർ ഐഡെറ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷബാന, പിടിഎ പ്രസിഡണ്ട് ഡോ. സൈമൺ ജോർജ്, ആശാ പി മാത്യു ടീച്ചർ, എട്ടാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. ക്ലാസ്സിനു ശേഷം, പ്രമേഹ ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി, വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
കൗമാര ബോധവൽക്കരണ ക്ലാസ്
ഇടയാറൻമുള എ എം എം എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഹെൽത്ത് ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ, ഡിസ്‌ട്രിക്ട് ഹോസ്‌പിറ്റൽ കോഴഞ്ചേരിയിലെ അഡോളസെന്റ് കൗൺസിലർ പ്രിയേഷ് ഗോപിനാഥ് 2024 നവംബർ 29 ന് ബോധവൽക്കരണ ക്ലാസ് നടത്തി. കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക, സ്വയം പര്യാപ്തരായ വ്യക്തികളായി മാറാൻ സഹായിക്കുക, സമൂഹത്തിൽ ഉത്തരവാദിത്വത്തോടെ ജീവിക്കാൻ പ്രാപ്തരാക്കുക, മികച്ച തീരുമാനങ്ങൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുക, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ തയ്യാറാക്കുക എന്നിവയായിരുന്നു ഈ അഡോളസെന്റ് ട്രെയിനിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ക്ലാസിൽ, ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ, ഹോർമോണുകളുടെ സ്വാധീനം, ശാരീരികാരോഗ്യം, പോഷകാഹാരം, ശുചിത്വം, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ, ആശയക്കുഴപ്പം, സമ്മർദ്ദം, വിഷാദം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. കൂടാതെ, സുഹൃത്തുക്കളുമായുള്ള ബന്ധം, കുടുംബവുമായുള്ള ബന്ധം, പൊതുസമൂഹവുമായുള്ള ഇടപഴകൽ എന്നിവയെക്കുറിച്ചും ചർച്ച ചെയ്തു. ക്ലാസിന് സ്വാഗതം ആശാ പി മാത്യുവും, നന്ദി സൂസൻ ബേബിയും നിർവഹിച്ചു.
എയ്ഡ്സ് ബോധവൽക്കരണം
ഡിസംബർ 1-ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് , സമൂഹബോധവൽക്കരണത്തിനായി എയ്ഡ് ബോധവൽക്കരണ റാലി തുടങ്ങിയവ 2024 ഡിസംബർ മൂന്നിന് വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനിൽ സാമുവേൽ, സുനു മേരി സാമുവേൽ, ആഷ പി. മാത്യു, സൂസൻ ബേബി, എന്നിവർ പ്രസംഗിച്ചു.
അസംബ്ലി
എയ്ഡ്സ് ദിനത്തോട് ബന്ധപ്പെട്ട് ചിഹ്നം പതിച്ച ബാഡ്ജ് ധരിച്ച് എല്ലാ വിദ്യാർത്ഥികളും, അദ്ധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു.
ബോധവൽക്കരണ ക്ലാസ്
അഡോളസെന്റ് കൗൺസിലർ ഇർഫാന മുഹമ്മദ് ഹനീഫ ഈ ക്ലാസിന് നേതൃത്വം നൽകി. എയ്ഡ്സ് പകരുന്ന വിധം, എയ്ഡ്സ് ബാധിതരോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തം, രോഗത്തെ തടയാനുള്ള മാർഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ്സുകൾ നൽകി.
ബോധവൽക്കരണ റാലി
എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും എയ്ഡ്സ് ബോധവൽക്കരണ ചിഹ്നം പതിച്ച ബാഡ്ജ് ധരിച്ച് റാലിയിൽ സന്തോഷത്തോടെ പങ്കെടുത്തു. റാലിയിൽ എയ്ഡ്സ് പകരുന്ന രീതികളും, അതിനുള്ള പ്രതിവിധികളും വിശദീകരിക്കുന്ന പ്ലക്കാർഡുകൾ ഏന്തി റാലിയിൽ സന്തോഷപൂർവ്വം പങ്കു ചേർന്നു.
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25
ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് ചലഞ്ച്
2024-25 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി, പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചു. ഈ ബോർഡിൽ, ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ പ്രതിദിനം ഒരു പുതിയ ഇംഗ്ലീഷ് വാക്ക് എഴുതി, അതിന്റെ അർത്ഥവും ഒരു ഉദാഹരണ വാക്യവും കൂടി ചേർത്ത് പ്രദർശിപ്പിക്കുന്നു.
ആഴ്ചയിൽ ഒരിക്കൽ, ഈ വാക്കുകളെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, വിജയികളെ പ്രോത്സാഹിപ്പിക്കുന്നതിന് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ പ്രവർത്തനം കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വളരെയേറെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു