"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→LKസർട്ടിഫിക്കറ്റ് വിതരണം) |
||
| വരി 170: | വരി 170: | ||
![[പ്രമാണം:21060 LK POOKALAM1.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 LK POOKALAM1.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 LK POOKALAM2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 LK POOKALAM2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk pookalam1.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk pookalam2.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk pookalam3.png|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:21060 lk pookalam4.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk pookalam5.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk pookalam6.png|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:21060 lk pookalam7.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk pookalam8.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk pookalam9.png|നടുവിൽ|ലഘുചിത്രം]] | |||
|} | |} | ||
13:04, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21060-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21060 |
| യൂണിറ്റ് നമ്പർ | LK/2018/21060 |
| അംഗങ്ങളുടെ എണ്ണം | 120 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ലീഡർ | ബോവാസ് കെ ബോബി |
| ഡെപ്യൂട്ടി ലീഡർ | അക്ഷയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജാത |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീജ |
| അവസാനം തിരുത്തിയത് | |
| 21-09-2024 | Khsmoothanthara |

ക്യാമ്പോണം സംഘടിപ്പിച്ചു
പാലക്കാട് മൂത്താന്തറ കർണ്ണയമ്മൻ സ്കൂളിൽ 1/9/2023 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പ് ഓണം സംഘടിപ്പിച്ചു.ചെണ്ടമേളം ,പൂക്കളം , നാടൻ കളികൾ എന്നിവയുടെ പ്രോഗ്രാമിങ് പരിശീലിപ്പിച്ചു.ഊഞ്ഞാലാട്ടം, ആനിമേഷൻ ആശംസ കാർഡ് എന്നിവയുടെ പരിശീലനവും നടന്നു.കൈറ്റ് റിസോഴ്സ് പേഴ്സണായ ഡോണാ ജോസ് ആണ് ക്ലാസ് നയിച്ചത്.പ്രധാനാധ്യാപിക ആർ ലത ക്യാമ്പ് ഉദ്ഘാടനം നടത്തി.പരിപാടിക്ക് നേതൃത്വം വഹിച്ചത് കൈറ്റ് മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവരാണ് .
പ്രോഗ്രാമിലൂടെ റിഥം കമ്പോസർ ഉപയോഗിച്ച് ചെണ്ട വാദ്യം തയ്യാറാക്കി, പൂക്കൾ ശേഖരിച്ച് പൂക്കളം നിറയ്ക്കുന്ന കമ്പ്യൂട്ടർ ഗെയിമുകളുടെ പരിശീലനം നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് അനിമേഷൻ ആശംസ കാർഡുകളുടെ ജിഫ് ഇമേജുകളും, പ്രമോ വീഡിയോ തയ്യാറാക്കലും ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ ആണ്. 41വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക
മെയ്യ് മാസ പ്രവർത്തനങ്ങൾ
LKസർട്ടിഫിക്കറ്റ് വിതരണം
13/5/24 -----21-24ബാച്ചിൽ kite ലെ 40 വിദ്യാർത്ഥികളും എ ഗ്രേഡ് ഓടുകൂടി ഗ്രേസ് മാർക്കിന് അർഹത നേടുകയും HM നിഷ ടീച്ചറുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
ഹെൽപ് ഡെസ്ക്
20/05/2021 to 24/05/24 തീയതികളിൽ ആയി കർണ്ണകയമ്മൻ സ്കൂളിലെ 2022-25 ബാച്ചിലെ LK കുട്ടികൾ ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായി ചേർന്നു പ്ലസ് വൺ അഡ്മിഷന്റെ ഹെൽപ് ഡെസ്ക് രൂപീകരിക്കുകയും ഫോം ഫില്ല് ചെയ്യുവാനും ,രക്ഷിതാക്കൾ ചോദിക്കുന്ന സംശയത്തിന് ഉത്തരം നൽകുകയും ചെയ്തു. LKകുട്ടികളുടെ ആത്മാർത്ഥമായ ഈ പരിശ്രമത്തിൽ പ്രിൻസിപ്പാൾ രാജേഷ് സാർ വിദ്യാർത്ഥികളെ അനുമോദിച്ചു
നെയിം സ്ലിപ് ,ബസ് കാർഡ്, ഗേറ്റ് പാസ്സ്
25/5/24 to 25/08/24 തീയതികളിലായി 22-25 ബാച്ചിലെ LK വിദ്യാർത്ഥികളായ ആദർശ് എസ്, അഭിഷേക് എന്നിവർ സ്കൂളിന്റെ പേരിലുള്ള നെയിം സ്ലിപ് തയ്യാറാക്കി. മാത്രമല്ല ബസ് കാർഡ്, ഗേറ്റ് പാസ്സ് എന്നിവ തയ്യാറാക്കി
ജൂൺ മാസ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
3/06/24
പ്രവേശനോത്സവത്തിനോടനുബന്ധിച്ച് 23-26 ബാച്ചിലെ LK വിദ്യാർത്ഥികൾ അനുജിത്തും ഹരിയും ഡോക്യുമെന്റേഷൻ നടത്തുകയും എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുകയും ചെയ്തു
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു മരത്തിന്റെ ജീവിതകഥ
ജൂൺ 6 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു മരത്തിന്റെ ജീവിതകഥ അനിമേഷനിലൂടെ കാർട്ടൂൺ ചിത്രം തയ്യാറാക്കിയ 10 Aയിലെ അഭിഷേക് പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു ബോധവൽക്കരണം തന്നെയാണ് ആ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
റേഡിയോയിൽ പത്ര വാർത്ത
5/6/24
കർണ്ണിക റേഡിയോയിൽ ദിവസവും കാലത്ത് പ്രതിജ്ഞക്ക് ശേഷം പത്രവാർത്തയും, സ്കൂൾ വാർത്തയും വായിക്കുന്നത് Kites വിദ്യാർത്ഥികളാണ്.
LK അഭിരുചി പരീക്ഷ
15/6/24
എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് LK അഭിരുചി പരീക്ഷ നടത്തി. 83 കുട്ടികളാണ് പേര് നൽകിയത് 78 പേരാണ് പരീക്ഷ എഴുതിയത്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
26/6/24 ന് റിസൽട്ട് പ്രഖ്യാപിക്കുകയും അതിൽ 40 പേർക്ക് സെലക്ഷൻ ലഭിച്ചതായും അറിഞ്ഞു . റിസൾട്ട് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .
ജൂലൈ മാസ വാർത്തകൾ
ഡിജിറ്റൽ മാസിക - വായനാദിനത്തിൽ
5/7/24 വായനാദിനത്തോടനുബന്ധിച്ച് 8, 9 ,10 ക്ലാസുകളിൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന രചനകൾ ചേർത്തുകൊണ്ട് മഴവില്ല് എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. 9E യിലെ മണികണ്ഠൻ എന്നെ ലിറ്റിൽ കൈറ്റ് വിദ്യാർഥിയാണ് മാഗസിൻറെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തത്.മലയാളം ടൈപ്പിംഗ് ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് മാസ വാർത്തകൾ
യുദ്ധവിരുദ്ധ റാലിയിൽ ലിറ്റിൽ കൈറ്റ്സ്
09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രിലിമിനറി ക്യാമ്പ് 29/8/24
കർണ്ണ കയമ്മൻ സ്കൂളിൽ 2024 ആഗസ്റ്റ് 29 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ലൈവ്ൻ പോൾ നേതൃത്വം വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകൾ നടന്നത്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
രക്ഷാകർതൃ സംഗമം 29/8/24
2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. കൈറ്റ്സിലെ കുട്ടികൾ ആർജിച്ചെടുക്കുന്ന കഴിവുകളെ കുറിച്ചും , അവർ സമൂഹത്തോട് എത്രത്തോളം പ്രതിബദ്ധരായിരിക്കണം എന്നതിനെക്കുറിച്ചും ആണ് മീറ്റിംഗിൽ അവതരിപ്പിച്ചത്.
ക്യാമ്പിലെ അനുഭവങ്ങളെ കുറിച്ച് കുട്ടികൾ രക്ഷിതാക്കളുമായി പങ്കുവെച്ചു .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുന്നിൽ പ്രദർശിപ്പിച്ചു.
കൈറ്റ്സ് വർക്ക് ബുക്ക് വിതരണം-29/8/24
2024-27 ബാച്ചിലെ കൈറ്റ്സ് വിദ്യാർഥികൾക്ക് വർക്ക് ബുക്ക് കൊടുക്കുവാൻ തീരുമാനിച്ചതിന് തുടർന്ന് . വർക്ക് ബുക്കുകൾ ബൈൻഡ് ചെയ്ത് തയ്യാറാക്കുകയും . പിടിഎ പ്രസിഡന്റ് സീ സനോജ്,എച്ച് എം നിഷ ടീച്ചർ എന്നിവരിൽ നിന്നും പ്രവർത്തന പുസ്തകം 40 ഓളം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.
കൈറ്റ്സ് വാർത്ത-30/8/24
2024- 27 ബാച്ചിലെ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്തവീഡിയോ തയ്യാറാക്കി. കൈറ്റ്സ് അദ്ധ്യാപകരുടെ സഹായത്തോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയായ വൈഷ്ണവി വാർത്തകൾ വായിക്കുകയും മറ്റു വിദ്യാർത്ഥികൾ റിപ്പോർട്ട് തയ്യാറാക്കി എഡിറ്റിംഗ് ചെയ്ത് ,കർണ്ണകി ടിവി ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുവാനും പഠിച്ചു .വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സെപ്റ്റംബർ മാസ വാർത്തകൾ
ഡിജിറ്റൽ പൂക്കള മത്സരം
13/9/24 ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി . ഇരുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത് .inkscape എന്ന software ലാണ് വിദ്യാർത്ഥികൾ പൂക്കളം നിർമ്മിച്ചത്.10 മണി മുതൽ 12 മണി വരെ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ മൂന്നു വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായി. സഞ്ജയ് കൃഷ്ണ, നൃത്വവിത് എന്നീ വിദ്യാർത്ഥികൾ ഒന്നാം സമ്മാനവും . ആഗ്നേ നായർ രണ്ടാം സമ്മാനവും നേടി.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി-13/9/24
| ഒന്നാം സ്ഥാനം
സജ്ഞയ് കൃഷ്ണ |
ഒന്നാം സ്ഥാനം
നൃത്വവിത് |
രണ്ടാംസ്ഥാനം
ആഗ്‌നേ നായർ |
|---|
ഡിജിറ്റൽ പെയിന്റിംഗ്
ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 9 - A യിൽ പഠിക്കുന്ന ശ്രീശാന്ത് വരച്ച മഹാബലിയുടെ ഡിജിറ്റൽ പെയിന്റിംഗ് ശ്രദ്ധേയമായി .
പ്രമോഷൻ വീഡിയോ
കലോത്സവത്തിന് വേണ്ടിയുള്ള പ്രമോഷൻ വീഡിയോ , പോസ്റ്ററുകൾ എന്നിവ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ












































