"എം.എൽ.പി.എസ് അയ്യപ്പൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 51: വരി 51:


=വഴികാട്ടി=
=വഴികാട്ടി=
{{#multimaps:11.95900,75.71223|zoom=13}}
{{Slippymap|lat=11.95900|lon=75.71223|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->

20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എൽ.പി.എസ് അയ്യപ്പൻകാവ്
വിലാസം
അയ്യപ്പൻകാവ്

മുബാറക്ക് എൽ പി എസ് അയ്യപ്പൻകാവ്,വിളക്കോട് (പി ഓ), കണ്ണൂർ
,
670703
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ2457010
ഇമെയിൽmubaracklpsapkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്14813 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോളി ജേക്കബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വർഷങ്ങൾക്ക് മുൻപ് പിന്നോക്ക പ്രദേശമായ അയ്യപ്പൻകാവിലുള്ള ജനതയുടെയും അന്തരിച്ച അബൂബക്കർ ഹാജിയുടെയും മഠത്തിൽ ജോർജ് എന്നവരുകളുടെയും മുൻമന്ത്രി കെ.പി.നൂറുദീന്റെയും ശ്രമഫലമായാണ് 1983 സെപ്തംബർ 19 -)o  തിയ്യതി ഈ വിദ്യാലയം നിലവിൽവന്നത്. ഈ നാടിനും സമൂഹത്തിനും വിവിധ മേഖലകളിലായി ഒട്ടനവധി പ്രതിഭകളെ സമ്മാനിക്കുവാൻ കഴിഞ്ഞ ഈ സ്ഥാപനം ഇന്നും നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ഒരു പീടികമുറിയിൽ 121 വിദ്യാർത്ഥികളും ഏക അധ്യാപകനുമായി ശ്രീ. എ എം  ഹരിദാസൻ മാസ്റ്ററുടെ നേത്യത്വത്തിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .17 അധ്യാപകശ്രേഷ്ഠർ ഈ വിദ്യാലയത്തിൽനിന്ന്  പിരിഞ്ഞുപോയി .

ആദ്യകാലഘട്ടം മുതൽ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ ആയിരുന്ന ബഹു: ഹരിദാസൻ മാസ്റ്ററുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ സ്കൂളിന്റെ മുന്നോട്ടുള്ള പുരോഗതികൾക്ക് സഹായകമായി.അദ്ദേഹത്തിന്റെ സുദീർഘമായ 31 വർഷത്തെ സേവനകാലയളവിൽ അദ്ദേഹം സ്കൂളിന്റെ അക്കാദമികവും ബൗധീകവുമായ പുരോഗതിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. 2014 -ഫെബ്രുവരി -28 ന് അദ്ദേഹം സെർവീസിൽ ഇരിക്കെ മരണപ്പെട്ടു.പിന്നീട് ബഹു.ബാബു മാസ്റ്റർ HM ആയി നിയമിക്കപ്പെട്ടു .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 2015-16 അധ്യയനവർഷം ഒരുഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ബാബുമാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

 2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങളും നേട്ടങ്ങളും

  കേരളത്തിൽ ആദ്യമായി എൽ .പി.സ്കൂളിലെ കുട്ടികളുടെ ശബ്ദം ആകാശവാണിയിൽ വന്നത് ഈ സ്കൂളിന്റെ നേട്ടമാണ് .2002 -2003 വർഷം ആദ്യമായി പേരാവൂർ എം.പി.യു.പി. സ്കൂളിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ സബ്ജില്ലയിലുള്ള 83 സ്കൂളുകളിൽ നിന്ന് രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ് .തുടർന്ന് 2003 -2004 വർഷം സബ്ജില്ലയിൽ അറബിക്കളോത്സവത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു..തുടർന്നുള്ള വർഷങ്ങളിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ചരീതിയിൽ  കുട്ടികളുടെപങ്കാളിത്തം ഉറപ്പുവരുത്തുന്നു.സർവശിക്ഷാ അഭിയാൻ കേരളം,മുഴക്കുന്ന് പഞ്ചായത്ത് തലം,മെട്രിക് മേള 2016 ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

നേർക്കാഴ്ച

മാനേജ്‌മെന്റ്

  ഈ സ്ഥാപനത്തിന്റെ എല്ലാവിധ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു മാനേജ്മെന്റാണ് നമുക്കുള്ളത്. 4-6-1997 ൽ നമ്മുടെ പ്രിയങ്കരനായ അബൂബക്കർ  ഹാജിയുടെ നിര്യാണശേഷം അദ്ദേഹത്തിന്റെ പുത്രനായ അഹമ്മദ്‌കുട്ടി ആണ് ഇപ്പോഴത്തെ മാനേജർ

= മുൻസാരഥികൾ

പ്രധാനാധ്യാപകർ...
       എ. എം. ഹരിദാസൻ
       ബാബു ജോസഫ് 
       രതീദേവി

മുൻ അദ്ധ്യാപകർ

 വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സൂസമ്മ ഫ്രാൻസിസ്, മുഹമ്മദ് കെ പി.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എം.എൽ.പി.എസ്_അയ്യപ്പൻകാവ്&oldid=2529642" എന്ന താളിൽനിന്ന് ശേഖരിച്ചത്