"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 29: | വരി 29: | ||
|സ്കൂൾ തലം=എൽ.പി | |സ്കൂൾ തലം=എൽ.പി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=47 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|പ്രധാന അദ്ധ്യാപിക=ഗീതാകുമാരി എൽ | |പ്രധാന അദ്ധ്യാപിക=ഗീതാകുമാരി എൽ | ||
|പി.ടി.എ. പ്രസിഡണ്ട്=വിനു വി | |പി.ടി.എ. പ്രസിഡണ്ട്=വിനു വി | ||
വരി 40: | വരി 40: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|ആൺ കുട്ടികളുടെ എണ്ണം= | |ആൺ കുട്ടികളുടെ എണ്ണം=11}} | ||
== ചരിത്രം == | == ചരിത്രം == |
15:25, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം | |
---|---|
വിലാസം | |
കഠിനംകുളം ഗവൺമെന്റ് എൽപിഎസ്. കഠിനംകുളം. പുതുകുറിച്ചി , പുതുകുറിച്ചി പി.ഒ. , 6 9 5 3 0 3 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 6 - 1906 |
വിവരങ്ങൾ | |
ഫോൺ | 0 4 7 1 2 7 5 6 6 2 6 |
ഇമെയിൽ | gskvlpskadinamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43407 (സമേതം) |
യുഡൈസ് കോഡ് | 32140300405 |
വിക്കിഡാറ്റ | Q64036217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കഠിനംകുളം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | എൽ പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാകുമാരി എൽ |
പി.ടി.എ. പ്രസിഡണ്ട് | വിനു വി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
20-11-2023 | 43407 1 |
ചരിത്രം
1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു. കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്വകാര്യമാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നര ഏക്കറോളം വസ്തു ഈ സ്ക്കൂളിന് സ്വന്തമായിട്ടുണ്ട്. രാജഭരണ കാലഘട്ടത്തിൽ പതിച്ചു കിട്ടിയതാണ് ഈ സ്ഥലം. തിരുവിതാക്കൂറ് മഹാരാജവ് ജലയാത്രയിൽ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ ദർശത്തിനെത്താറുണ്ടായിരുന്നു. ഇന്നത്തെ കഠിനംകുളം പോലീസ് സ്റ്റേഷനു സമീപമുള്ള കടവിൽ നിന്ന് രാജാവും പരിവാരങ്ങളും മാഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിവക്കിലാണ് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന സ്ക്കൂളിന് രാജാവ് പതിച്ചു നൽകിയതായിരിക്കാം ഈ ഭൂമി. തുടർന്ന് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, സ്ക്കൂളിന്റെ പേര് ഗവൺമെൻറ് എസ്. കെ. വി. എൽ. പി.സ്ക്കൂൾ എന്നാക്കി മാറ്റുുകയും ചെയ്തു. 1989-പഴയ കെട്ടിടത്തിന് പകരം ഇന്നു കാണുന്ന ഈ വിദ്യാലയം നിർമ്മിച്ചു. തുടക്കത്തിൽ രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഓരോ ഡിവിഷൻ മാത്രമേ നിലവിലുള്ളു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഗ്രാമവാസികൾ ഈ വിദ്യാലയത്തിലാണ് താമസിക്കുന്നത്. ഈ സ്ക്കൂൾ ഇനിയും ഏറേ മുന്നോട്ട് പോകേണ്ടതുണ്ട് നാട്ടുകാരുടെ സഹകരണം കൊണ്ട് ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുന്നു. സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം ആഡിറ്റോറിയം സുസജ്ജമായ കന്പൂട്ടർ ലാബ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യം
ജൈവ വൈവിധ്യ പാർക്ക്
കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്ക്
സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ
പാഠ്യേതര പ്രവർത്തനങ്ങ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
മാനേജ്മെന്റ്
സർക്കാർ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പ്രാദേശിക നിയന്ത്രണം പി.റ്റി.എ. എം.പി.റ്റി.എ. എസ്.എം.സി എസ്.ആർ.ജി. എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
ഗീതാകുമാരി എൽ 06-07-2023 മുതൽ തുടരുന്നു
രജി വി 1-08 -2022 മുതൽ 09-06-2023 വരെ എ.സമീറ 09-12-2021 മുതൽ
ശ്രീല എസ്. 07-12-2021 മുതൽ 09-12-2021 വരെ
എസ്.മധു 08-07-2019 മുതൽ 07-12-2021 വരെ
വൈ. ലത 07-06-2019 മുതൽ 08-07-2019 വരെ
ജെ.മുഹമ്മദ് റാഫി 08-05-2017 മുതൽ 07-06-2019 വരെ
അനിത പി. 06-06-2016 മുതൽ 08-05-2017 വരെ
ബേബി ഷമ്മി ഗഫൂർ 18-06-2015 മുതൽ 06-06-2016 വരെ
സെലിൻ എം.ആർ.(ഇൻ ചാർജ്ജ്) 31-03-2015 മുതൽ 18-06-2015 വരെ
റ്റി.വി.സവിത 25-10-2011 മുതൽ 31-03-2015 വരെ
ജെ.നബീസത്ത് ബീവി 04-07-2011 മുതൽ 25-10-2011 വരെ
വൃന്ദ(ഇൻ ചാർജ്ജ്) 03-06-2011 മുതൽ 04-07-2011 വരെ
ജി.സുമം 21-04-2010 മുതൽ 03-06-2011 വരെ
ജുമൈലത്ത് ബീവി എ. 23-07-2009 മുതൽ 21-04-2010 വരെ
ശശികല കുമാരി(ഇൻ ചാർജ്ജ്) 31-03-2009 മുതൽ 23-07-2009 വരെ
ഉഷാദേവി ആർ. 01-06-2008 മുതൽ 31-03-2009 വരെ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണിയാപുരം-> പടിഞ്ഞാറ്റ്മുക്ക് -> ചാന്നാങ്കര -> പോലീസ് സ്റ്റേഷൻ ->കഠിനംകുളം മഹാദേവക്ഷേത്രം റോഡിൽ-> അമ്മൻകോവിലിന് തെക്കുവശം (എൻ.എസ് എസ് . കരയോഗം ) -> ഗവൺമെൻറ് എസ് കെ വി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.60229,76.81813|zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43407
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ