എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ

കഠിനംകുളം കോവിഡ്കാല അക്കാ‍ഡമിക പ്രവർത്തനങ്ങൾ

കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ പ്രൈമറി സ്ക്കൂളാണ് ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ. പ്രഥമാധ്യാപകൻ മാത്രമാണ് കോവിഡ് കാലഘട്ടിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഗൂഗിൾ മീറ്റ് വഴി പ്രവേശനോൽസവത്തോടെ ഓൺലൈൻ പഠനവും ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം ആകെ ൬൪ കുട്ടികൾ പഠിക്കുന്നുണ്ട്.

ഫസ്റ്റ്ബെൽ പ്രവർത്ത്നങ്ങൾ (കൈറ്റ് വിക്റ്റേസ്) എല്ലാ കുട്ടികളിലും എത്തിക്കുന്നതിനായി ആദ്യമായി ഇൻ-ആപ്പ് ഏജൻസിയുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്മാർട്ട് ഫോൺ ഇല്ലാതിരുന്ന കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നല്കി. ഓൺലൈൻ പഠനത്തിനും സംശയനിവാരണങ്ങൾക്കുമായി സഹായിച്ചത് മുൻവർഷങ്ങളിലെ താത്ക്കാലിക അധ്യാപകരായിരുന്നു.

ഓൺലൈൻ പഠനത്തിൽ വിരസത ഉണ്ടാകാതിരിക്കാൻ ദിനാചരണങ്ങളും പി.റ്റി.എ. ഓൺലൈൻ ഗൂഗിൾ മീറ്റുകളും ധാരാളം സംഘടിപ്പിച്ചു. പര്സ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വീടുകളിലും വിദ്യാലയങ്ങളിലും വൃക്ഷതൈകൾ നടുകയും അതുമായി ബന്ധപ്പെട്ട് ക്വിസ് മൽസരം, പോസ്റ്റർ, പരിസ്ഥിതിദിന സന്ദേശങ്ങൾ, പരിസ്ഥിതി പാട്ടുകൾ എന്നിവ നടത്തി. വായനദിനത്തോടെയുള്ള പ്രവർത്തനങ്ങളിൽ വായിച്ച പുസ്തകങ്ങളുടെ വായനാനുഭവം ഓൺലൈൻ വഴി പങ്കുവച്ചു. സ്ക്കൂൾ ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിക്കാൻ പുസ്തകവണ്ടി ഉപയോഗപ്പെടുത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, സ്വാതന്ത്ര്യദിനസന്ദേശം, പതാകഉയർത്തൽ,സ്വാതന്ത്ര്യദിനകവിതകൾ, പോസ്റ്റർ, ആൽബം,ദേശീയപതാകനിർമ്മാണം എന്നിവ രക്ഷിതാക്കാളുടെ സഹായത്തോടെകുട്ടികൾ ചെയ്തു. സെപ്റ്റംബർ മാസത്തിൽ ഓണാഘോഷം വെർച്ച്വൽ ആയി നടത്തി. അവരുടെ കായിക, മാനസിക, ബുദ്ധിപരമായ പ്രവർത്തനങ്ങൾക്ക് ഉതകുന്നവയായിരുന്നു മൽസരങ്ങൾ. കുടുംബാന്തരീക്ഷം മെച്ചമാക്കുന്നതിന് എല്ലാ കുട്ടികളും രക്ഷാകർത്താക്കളോടൊപ്പം പങ്കെടുത്തു.

അതോടൊപ്പം പഠനത്തിൽ പിന്നാക്കത്തിലായ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. അവർക്ക് പാഠഭാഗത്തിലെ ചിത്രങ്ങൾ വരപ്പിച്ചും സ്വയം വായനാകുറിപ്പുകൾ എഴുതിയും രസകരമായ കവിതകൾ ചൊല്ലിപ്പിച്ചും പഠനപ്രവർത്തനങ്ങൾ നൽകി. കവിതകളുടെ നൃത്താവിഷ്ക്കാരം കുട്ടികൾക്ക് ഏറെ ഇഷ്ടമായി. പ്രകൃതിനിരീക്ഷണം നടത്തിയും നേരിട്ടറിഞ്ഞും ദൃശ്യങ്ങൾ പ്രൊജക്റ്ററിലൂടെ കാണിച്ചും വർക്ക്ഷീറ്റ് നൽകിയും ഓൺലൈൻ വീഡിയോ കാണിച്ചും കുട്ടികൾക്ക് പഠനാനുഭവങ്ങൾ നൽകി.

ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായിട്ടും മറ്റുള്ള കുട്ടികൾക്കും ലാബ് അറ്റ് ഹോം പദ്ധതി നടപ്പിലാക്കി. മാതാപിതാക്കളുടെ സഹായത്തോടെ വീടുകളിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണങ്ങൾ നിർമ്മിച്ച് വീടുകളിൽ എത്തിച്ചു.

വിക്റ്റേഴ്സ് ക്ലാസ്സുകൾ അനുസരിച്ച് ക്രമമായ പഠനപ്രവർത്തനങ്ങളാണ് നൽകിയത്. വീടൊരു വിദ്യാലയം പദ്ധതി വഴി രക്ഷാകർത്താക്കൾ, അധ്യാപകരുടെ പകരക്കാരെ പോലെ പഠനത്തിന് കുട്ടികളെ സഹായിച്ചു.

പരിസരപഠനത്തിനായിട്ട് ധാരാളം നിരീക്ഷണപ്രവർത്തനങ്ങൾ നല്കി. ചിത്രരചന, നാടൻപാട്ട് ശേഖരണം, അടുക്കളത്തോട്ടനിർമ്മാണം, ക്രാഫ്റ്റുവർക്കുകൾ എന്നിവയെല്ലാെം കോവിഡ്കാല പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകി.