"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox littlekites  
{{Lkframe/Header}}{{Infobox littlekites  
|സ്കൂൾ കോഡ്=21096
|സ്കൂൾ കോഡ്=21096
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19

17:42, 30 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21096-ലിറ്റിൽകൈറ്റ്സ്
രജിസ്‌ട്രേ‍‍ഷൻ സർട്ടിഫിക്കേറ്റ്
സ്കൂൾ കോഡ്21096
യൂണിറ്റ് നമ്പർLK/2018/21096
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർഅശ്വതി.പി വി.
ഡെപ്യൂട്ടി ലീഡർക‌ൃഷ്‌ണജ.പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‌ുനിത.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എം,ജിജേഷ്
അവസാനം തിരുത്തിയത്
30-05-202321096gohs

ഡിജിറ്റൽ മാഗസിൻ 2019‍‍


ഹൈടക് വിദ്യാലയങ്ങള‌ുടെ ഐ .ടി ക‌ൂട്ടായ്‌മ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികളെ തെരഞ്ഞടുത്ത‌ു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ലിറ്റിൽ കൈറ്റ്സ്

ദിൽഫ.എൻ,ഹനിയ.എം,അഫ്‌നാൻ.വി,അബിൻസറി.കെ.എച്ച്,ലിൻഷ.കെ, ഹർഷ.കെ,സഫ്‌വാന.എം,ഫിദ.ഒ,മ‌ുഹമ്മദ് അൻഷിഫ്.എം,അശ്വതി.പി.വി, ആദിത്യ.പി,റിൻഷ.വി,നസ്‌ല.പി,വിസ്‌മയ.എം,രഹന.പി,നസ്‌ലിയ.പി.പി, ക‌ൃഷ്ണപ്രിയ.എം,അശ്വതി.കെ,നവ്യക‌ൃഷ്ണ.പി,ക‌ൃഷ്ണജ.പി,ആദില.വി.പി,ഷിഫ.ടി സഹ്റ ബിന്ദ‌ു സ‌ുബൈർ.പി,സഹ്‌വ.ഇ,യദ‌ു ക‌ൃഷ്ണൻ.സി,സ‌ുമിത.പി,ഹിബ.പി, ആദിത്യ.സി,അഞ്‌ജന.പി,അബന.പി.എസ്,അജ്ന ബേബി.പി,സ്‌ന‌േഹ.യ‌ു, അളഗ.പി,അർച്ചന ക‌ൃഷ്ണ.പി,നന്ദന.വി,ഷഹന ഷെറിൻ.എം,ഗോപിക.കെ, വിജിലേഷ്.സി,ശയന.പി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019

      2019ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 

ആദിത്.പി.ഗോപാൽ,മ‌ുഫീദ.പി,ഷിബില.സി.പി,അന‌ുശ്രീ.പി,അൻഷിദ ബാന‌ു.സി.പി,നിദ.കെ.ടി,ഫിദ ഷെറിൻ .കെ.ടി,നിദ മോൾ.പി,നഷില.വി.പി, തൻസീഹ്.എം,മ‌ുഹമ്മദ് റിനീഷ്.സി.പി,നന്ദന.പി,ഷഹന.കെ,ദാനിഷ്.വി,സിയ ന‌ുജ‌ൂം.ടി,അനാംമിക.കെ,അനീന.കെ, ഷബിൻ ഷാദ്.സി.പി,അൻഷിദ.ടി,സാന്ദ്ര .കെ,അമ‌ൃത.കെ,ഷിഫ.എം,അഫ്‌ന.ടി,അർച്ചന.ടി,സന സക്കീർ ഹ‌ുസൈൻ, നാജില ഷെറിൻ.ടി.പി,അമ‌ൃതപ്രിയ.കെ,അമ്‌ന ഷിഫ.പി,മ‌ുഹമ്മദ് സിനാൻ.ടി,വർഷ.എം,മ‌ുഹമ്മദ് മ‌ുർഷിദ്,ജിസ്‌നയ.സി,മ‌ുഹീബ‌ുദ്ദീൻ.വി, ഹഫീഷ് റയാൻ.പി.കെ

പ്രവർത്തനങ്ങൾ

LK ബോർഡ്

ഹൈടെക് ക്ലാസ്സ് ഉപകരണങ്ങൾ പരിചയപ്പെടൽ

ഹൈടെക് ഉപകരണങ്ങൾ പരിചയപ്പെടൽ

കേരളത്തിലെ പൊത‌ു വിദ്യാലയങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്ത‌ുന്നതിന്റെ ഭാഗമായി സർക്കാരിന്റെ നിർദേശപ്രകാരം പൊത‌ുജന പങ്കാളിത്തത്തോടെ സ്‌ക‌ൂളിലെ 55 ക്ലാസ് മ‌ുറികള‌ും ഹൈടെക് വൽക്കരിക്ക‌ുകയ‌ും ഈ ഹൈടെക് വിദ്യാലയങ്ങളിലെ ക‌ുട്ടികള‌ുടെ എെ.ടി ക‌ൂട്ടായ്‌മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. എം.കെ ഇക്ബാലിന്റെ നേത‌ൃത്വത്തിൽ ഒര‌ു ഏക ദിന ക്ലാസ് നടത്ത‌ുകയ‌ും ചെയ്‌ത‌ു.പ്രസ്‌ത‌ുത പരിപാടി‌ എച്ച്.എം ശ്രീ.അബ്‌ദ‌ുന്നാസറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.ഒ.ഫിറോസ് ഉദ്ഘാടനം ചെയ്‌ത‌ു.ഹൈടെക് ഉപകരണ സജ്ജീകരണ പ്രവർത്തനവ‌ും സംരക്ഷണവ‌ും പരിപാലനവ‌ും, മറ്റ‌ു വിദ്യാർത്ഥികള‌ുടെ രക്ഷിതാക്കളെ പരിശീലിപ്പിക്കൽ ത‌ുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‌ുടെ ഉത്തരവാദിത്വമാണ്.അവരെ ബോധ്യപ്പെട‌ുത്താൻ ക‌ുമാരി അശ്വതി ലിറ്റിൽ കൈറ്റ്സ് ലീഡറായി .അസിസ്റ്റന്റ് ലീഡറായി ക‌ുമാരി ക‌ൃഷ്ണജയ‌ും തിരഞ്ഞെട‌ുക്കപ്പെട്ട‌ു.കൈറ്റ് മിസ്‌ട്രസ് ശ്രീമതി സ‌ുനിത,കൈറ്റ് മാസ്റ്ററായ ശ്രീ എം.കെ ഇക്ബാൽ എന്നിവർ പരിപാടിക്ക് നേത‌ൃത്വം നൽകി.

തിരിച്ചറിയൽ കാർഡ് വിതരണം

തിരിച്ചറിയൽ കാർഡ് വിതരണം
തിരിച്ചറിയൽ കാർഡ് വിതരണം


എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക്ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 40 ക‌ുട്ടികൾക്ക് കൈറ്റ് നൽകിയ തിരിച്ചറിയൽകാർഡ് വിതരണം നടത്തി.പ്രസ്‌ത‌ുത ചടങ്ങ് എച്ച്.എം.ശ്രീ. പി.അബ്‌ദുന്നാസർ യ‌ൂണിറ്റ് ലീഡർ അശ്വതിയ്ക് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ച‌ു.പി.ടി.എ.പ്രസിഡന്റെ് ഒ.ഫിറോസ‌് സ്റ്റാഫ് സെക്രട്ടറി മ‌ുഹമ്മദ് സർ,സീനിയർ അധ്യാപകരായ ശ്രീ ഹനീഫ ,ശ്രീ .ഉമ്മർ വടക്കേപീടിക ശ്രീ.അബ്‌ദ‌ുൾ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു.ശ്രീ ഹനീഫ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോട് ക്ലബ്ബിന്റെ പ്രാധാന്യത്തെ ക‌ുറിച്ച് സംസാരിച്ച‌ു.

അനിമേഷൻ രംഗത്ത‌ുള്ള പരിശീലനം

അനിമേഷൻ രംഗത്ത‌ുള്ള പരിശീലനം

എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനിമേഷൻ രംഗത്ത‌ുളള പരിശീലനം നൽകി.4 മണിക്ക‌ൂറായി നിലനിൽക്ക‌ുന്ന ഈ പരിശീലനംഎല്ലാ ബ‌‌ുധനാ‌ഴ്ച്ചയ‌ും വൈക‌ുന്നേരം 4 മ‌ുതൽ 5 വരെയാണ് നടത്ത‌ുക.Tupi tube സോഫ്റ്റ് വെയർ ഉപയോIഗിച്ചാണ് അനിമേഷൻ തയ്യാറാക്കിയത്.ക‌ുട്ടികൾ എല്ലാവര‌ും മികച്ച പ്രകടനം ആണ് കാഴ്‌ച്ച വെച്ചത്.ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ഇകബാൽ സാറ‌ും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് സ‌ുനിത ടീച്ചറ‌ും ചേർന്നാണ് പരിശീലനം നൽകിയത്.

കമ്പ്യ‌ൂട്ടർ പ്രോഗ്രോമിങ്

പ്രോഗ്രാമിന്റെ ബാല വാരങ്ങൾ ഏറ്റവ‌ും ലളിതമായി മനസിലാക്ക‌ുവാൻ സഹായകമായ ഒര‌ു വിഷ്വൽ പ്രോഗ്രാമിങ്ങ് ഭാഷയാണ് സ്‌ക്രാ‌ച്ച്.സ്‌ക്രാച്ച് 2 ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ പരിശീലിപ്പിക്കൽ ക‌ുട്ടികളിൽ യ‌ുക്തിചിന്തയ‌ും പ്രോഗ്രാമിങ്ങ് അഭിര‌ുചിയ‌ും വളർത്ത‌ുന്നതിന് ഈ പരിശീലനം വളരെപ്രയോചനപ്പെട്ട‌ു.സ്‌ക്രാച്ചിലെ സെൻസിങ്ങ് ഉപയോഗിച്ച് നിർദിഷ്‌ട രേഖയില‌ൂടെ വസ്‌ത‌ുവിനെ ചലിപ്പിക്ക‌ുന്ന പ്രവർത്തനം ക‌ുട്ടികളിൽ അതീവ താൽപര്യം ജനിപ്പിച്ച‌ു.

വിദഗ്ദ ക്ലാസ്

എടത്തനാട്ട‌ുകര ഗവ. ഓറിയന്റൽ ഹൈസ്‌ക‌ൂൾ ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികൾക്ക‌ുള്ള വിദഗ്‌ദ ക്ലാസ്സ്മാസ്റ്റർ ട്രൈനർ ശ്രീ.അബ്‌ദ‌ുൾ ലത്തീഫ്  നൽകി.  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളെ  4 വിവിധ  ഗ്ര‌ൂപ്പ‌ുകളാക്കി ഇലക്‌ട്രോണിക് ഉപകരണങ്ങളെ പ്രൊജക്‌ടർ  ഉപയോഗിച്ച്   കാണിച്ച്കൊട‌ുത്ത്അവ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്ര‌ൂപ്പിന‌ും  പോയിന്റ് നൽകി.ലിറ്റിൽ കൈറ്റിനെ ക‌ുറിച്ച‌ും ഹൈടെക്  ക്ലാസ്‌മ‌ുറികളെ ക‌ുറിച്ച‌ുമ‌ുള്ള വീഡിയേകൾ കാണിച്ച‌ുകൊട‌ുക്ക‌ുകയ‌ും ഈ  വിവരങ്ങൾ  അടിസ്ഥാനമാക്കി ടീമ‌ുകൾ പരസ്‌പരം ചോദ്യങ്ങൾ ചോദിച്ച്  എല്ലാ ടീമ‌ുകള‌ും മികച്ചനിലവാരം പ‌ുലർത്ത‌ുകയ‌ും ചെയ്‌ത‌ു.

ഏകദിന യ‌ൂണിറ്റ് തല ക്യാമ്പ്

ഏകദിന യ‌ൂണിറ്റ് തല ക്യാമ്പ്

എടത്തനാട്ട‌ുകര ഗവ. ഓറിയന്റൽ ഹൈസ്‌ക‌ൂൾ ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികൾക്ക‌ുള്ള ഏകദിന യ‌ൂണിറ്റ് തല ക്യാമ്പ് 04/08/2018ന് നടത്തി.പ്രസ്‌ത‌ുത പരിപാടി‌ എച്ച്.എം ശ്രീ.അബ്‌ദ‌ുന്നാസർ ഉദ്ഘാടനം ചെയ്‌ത‌ു.പി.ടി.എ.പ്രസിഡന്റ് ശ്രീ.ഒ.ഫിറോസ് അധ്യക്ഷനായി.സീനിയർ അധ്യാപകരായ ശ്രീ.ഹംസക‌ുട്ടി,ശ്രീ.അബ‌ൂബക്കർ,ശ്രീ.നാസർ,ശ്രീമതി.നെഫീസ,എന്നിവർ ആശംസ അർപ്പിച്ച‌ു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.ഇക്‌ബാൽ ലിറ്റിൽ കൈറ്റ്സ്സ് മിസ്ട്രസ്സ് ശ്രീമതി.സ‌ുനിത എന്നിവരാണ് ക്ലാസ്സ് എട‌ുത്തത്.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്ന സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച‌ുള്ള പ്രവർത്തനങ്ങൾ പഠിപ്പിക്ക‌ുകയ‌ും ക‌ുട്ടികൾ തയ്യാറാക്കിയ വീഡിയോകൾ അവർ ഒഡാസിറ്റി സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച‌ു തയ്യാറാക്കിയ ശബ്ദവ‌ും ക‌ൂട്ടിച്ചോചേർത്ത്എഡിറ്റ് ചെയ്യ‌ുകയ‌ും ചെയ്ത‌ു.മികച്ച രീതിയില‌ുള്ള അവതരണവ‌ും ഉണ്ടായി.

മലയാളം കമ്പ്യ‌ൂട്ടിങ് പരിശീലനം

മലയാളം കമ്പ്യ‌ൂട്ടിങ് പരിശീലനം

എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യ‌ൂട്ടിങ് പരിശീലനം നൽകി.

ചന്ദ്രഗ്രഹണ നിരീക്ഷണം

ജ‌ൂലൈ 26 ചാന്ദ്ര ദിനത്തോടന‌ുബന്ധിച്ച് എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റർ സർ ഇക്ബാൽ എം.കെ യ‌ുടെ നേത‌ൃത്വത്തിൽ എല്ലാ ക്ലാസില‌ും സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ചാന്ദ്ര നിരീക്ഷണത്തിന് അവസരമൊര‌ുക്കി.സ്‌ക‌ൂളിലെ യ‌ു.പി. മ‌ുതൽ ഹൈസ്‌ക‌ൂൾ വരെ യ‌ുളള എല്ലാ ക്ലാസില‌ും ലിറ്റിൽ കൈറ്റ്സസ് അംഗങ്ങൾ എത്തി ചാന്ദ്ര ഗ്രഹണം നിരീക്ഷിക്കാൻ സഹായിച്ച‌ു.എല്ലാ ക‌ുട്ടികള‌ും അധ്യാപകര‌ും ഒരേ പോലെ സംത‌ൃപ്തരായി.

മൊബൈൽ ആപ്പ് നിർമാണ പരിശീലനം

മൊബൈൽ ആപ്പ് നിർമാണ പരിശീലനം

എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക്ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നടത്തി ചെറിയ-ചെറിയ പ്രോഗ്രാമിങ്ങില‌ൂടെ ബാല പാഠം മനസിലാക്കാന‌ും മൊബൈൽ ആപ്പ് നിർമിക്കാൻ കഴിയ‌ുമോ എന്ന സംശയ ങ്ങൾക്ക് ഉത്തരം കണ്ടെത്താന‌ും ഈ സെക്ഷനില‌ൂടെ കഴിഞ്ഞ‌ു.മ്യ‌ൂസിക്,ഡ്രോയിങ്ങ്, കാൽക്ക‌ുലേറ്റർ എന്നീ ആപ്പ‌ുകൾ ആപ്പ‌ുകൾ നിർമിക്കാൻ പരിശീലനം നൽകി.

ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള പരിശീലനം

ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള പരിശീലനം

എടത്തനാട്ട‌ുകര ഗവ:ഒാറിയന്റൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള പരിശീലനം നൽകി.എല്ലാ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള‌ുടെയ‌ും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാനതത്ത്വങ്ങള‌ുടെ വളരെ സ‌ൃഷ്‌ടിപരവ‌ും രസകരവ‌ുമായ രീതിയിൽ അവതരിപ്പിക്കാൻ ഈ സെഷനില‌ൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്ക‌ുകയ‌ും അവരിൽ ഇലക്‌ട്രോണിക്‌സ് അഭിര‌ുചി വളർത്താൻ സാധിക്ക‌ുകയ‌ും ചെയ്‌ത‌ു.

റാസ്‌പറി പൈ ഉപയോഗിച്ച‌ുള്ള പരിശീലനം

റാസ്‌പറി പൈ ഉപയോഗിച്ച‌ുള്ള പരിശീലനം

എടത്തനാട്ട‌ുകര ഗവ ഓറിയന്റൽ ഹൈസ്‌ക്ക‌ൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌ുളള റാസ്‌പറി പൈ ഉപയോഗിച്ച‌ുളള പരിശീലനം എച്ച്.എം. അബ്‌ദ‌ുന്നാസർ സാറിന്റെ നേത‌ൃത്വത്തിൽ നൽകി

ഹാർഡ് വെയർ പരിശീലനം

ഹാർഡ് വെയർ പരിശീലനം

എടത്തനാട്ട‌ുകര ഗവ ഓറിയന്റൽ ഹൈസ്‌ക്ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹാർഡ്‌വെയർ മേഖലയിൽ ശ്രീ.എം ഇക്ബാലിന്റെ നേത‌ൃത്വത്തിൽ ക്ലാസ് നൽകി.ഹൈടെക് പദ്ധതിയ‌ുടെ ഭാഗമായി സ്‌ക‌ൂളിൽ സ്ഥാപിച്ച 55 ക്ലാസ് റ‌ൂമ‌ുകള‌ുടെയ‌ും 3 ലബ‌ുകള‌ുടെയ‌ും ഹൈടെക് ഉപകരണങ്ങള‌ുടെ പരിപാലനം ഉപയോഗവ‌ും ക‌ൂട‌ുതൽ കാര്യക്ഷമമാക്ക‌ുന്നതിന് അധ്യാപകരോടൊപ്പം പ്രവർത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌് സാധിക്ക‌ുന്ന‌ു

ഇന്റർനെറ്റ‌ും സൈബർ സ‌ുരക്ഷയ‌ും-ക്ലാസ്സ്

ഇന്റർനെറ്റ‌ും സൈബർ സ‌ുരക്ഷയ‌ും

എടത്തനാട്ട‌ുകര ഗവ ഓറിയന്റൽ ഹൈസ്‌ക്ക‌ൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌ു ഇന്റർനെറ്റ‌ും സൈബർ സ‌ുരക്ഷയ‌ും എന്ന വിഷയത്തെ ക‌ുറിച്ച് ക്ലാസ്സ് എട‌ുത്ത‌ു.സ്‌ക‌ൂളിലെ സീനിയർ അധ്യാപകനായ ഹനീഫ സർ ആണ് ക്ലാസ്സ് എട‌ുത്തത്.

ഭിന്നശേ‍ഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ്

ഭിന്നശേ‍ഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ്

എടത്തനാട്ട‌ുകര ഒാറിയന്റെൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌ക‌ൂളിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് ഐ.ടി. പരിശീലന ക്യാമ്പ് നടത്തി .പ്രസ്‌ത‌ുത ചടങ്ങ് ഹെഡ് ‌മാസ്റ്റർ . ശ്രീ.അബ്‌ദ‌ുന്നാസർ സാർ ഉദ്ഘാടനം ചെയ്‌ത‌ു.20 ഒാളം ഭിന്നശേ‍ഷിമൊബൈൽ ആപ്പ് നിർമാണ പരിശീലനംക്കാരായ ക‌ുട്ടികൾക്ക് അവര‌ുടെ 10‌-ാം ക്ലാസിലെ IT പ്രാക്‌ടിക്കല‌ുമായി ബന്ധപ്പെട്ട പരിശീലനമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയത്.സിൻഫിഗ് അനിമേഷൻ, Inkscape, Qgis എന്നീ ഭാഗങ്ങള‌ുമായി ബന്ധപ്പെട്ട പ്രാക്‌റ്റിക്കൽ ആണ്പഠിപ്പിച്ചത്.ഈപരിശീലനത്തില‌ൂടെ പ്രാക്‌റ്റിക്കൽ സ്വയം ചെയ്യാൻ അവർക്ക‌ു കഴഞ്ഞ‌ു.ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ അൻഷിഫ്.എം,യദ‌ു ക‌ൃ‍ഷ്‌ണൻ.സി എന്നിവർ ക്ലാസ് എട‌ുത്ത‌ു.അബിൻ സെറി, സ്‌നേഹ, റിൻ‍ഷ,നവ്യ, അളഗ, ഷിഫ, അഫ്‌നാൻ എന്നിവർ പരിശീലനത്തിന് നേത‌ൃത്വം നൽകി.

ഡോക്യ‌ുമെന്റേ‍‍ഷൻ

സ്ക‌ൂളിൽ നടക്ക‍ുന്ന എല്ലാ പ്രവർത്തനങ്ങള‌ുടെയ‌ും ഡോക്യ‌ുമെന്റേ‍‍ഷൻ തയ്യാറാക്ക‌ുന്നത‌ും അവയിൽ ചിലത് വിക്‌ടേഴ്സ് ചാനലിൽ അപ് ലോഡ് ചെയ്യ‌ുന്നത‌ും ലിറ്റിൽകൈറ്റ്സ് അംഗങ്ങള‌ുടെ നേതൃത്തിലാണ്.

ഫോട്ടോകൾ

ഡിജിറ്റൽ പ‍ൂക്കളം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ എച് എസ് ,എച്ഛ് എസ് എസ് വിഭാഗം കുട്ടികൾ പങ്കെട‍ുത്ത‍ു

പ്രമാണം:21096-pkd-dp-2019-1.jpg
‍ഡിജിറ്റൽ പ‍ൂക്കളം
പ്രമാണം:21096-pkd-dp-2.jpg
ഡിജിറ്റൽ പ‍ൂക്കളം
പ്രമാണം:21096-pkd-dp3.jpg
‍ഡിജിറ്റൽ പ‍ൂക്കളം




വിദ്യാകിരണം പരിശീലനം

വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി  ഹെഡ്മാസ്റ്റർ ശ്രീ സക്കീർ ഹുസൈൻ sr പരിപാടി ഉത്ഘടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സക്കീർ ബാബു. ഷഫ്‌ന, നിഹാൽ, ഫിദ, ഹാഫിസ് റഹ്‌മാൻ, അൻസാർ ബാബു, സനനാസർ, ആതിൽ എന്നിവരാണ് ലാപ്ടോപ് ഉപയോഗിക്കുന്ന വിധം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ സുനിത ടീച്ചർ  ജിജേഷ് സർ എന്നിവർ നേതൃത്വം നൽകി.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നv കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി അണ് വിദ്യാകിരണം.

ഭിന്നശേഷിക്കാർക്കുള്ള പരിശീലനം

ഭിന്നശേഷിക്കാർക്കുള്ള പരിശീലനം

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ.ടി. പരീക്ഷാ പാഠഭാഗവുമായി ബന്ധപ്പെട്ട് ഐ.സി.ടി പരിശീലനം നൽകി. പ്രധാനാധ്യാപകൻ സി.സക്കീർ ഹുസൈൻ പരിശീലനം ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ് സ്പെഷ്യൽ എഡ്യൂക്കേറ്ററായ പി ദിവ്യ എന്നിവരുടെ നേതൃ ത്തിൽ  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളായ യു.ശ്രേയ, കെ.ഫർഹാൻ, പി.ആദർശ്, ഇ.അഖിൽദേവ്, സി.പി.ജിൻഷാദ്, കെ.ശ്രീദേവിക,  സി.നന്ദിത കൃഷ്ണ, എൻ.അലൂഫ  എന്നിവരാണ് തങ്ങളുടെ സഹപാഠികൾക്ക് എസ് എസ് എൽ സി പരീക്ഷ അടിസ്ഥാനമാക്കി പുതിയ മോഡ്യൂൾ അനുസരിച്ചുള്ള പരിശീലനം ആണ് നൽകിയത്..ഇങ്കുസ്‌കേപ്പ്. സിൻഫിഗ് സ്റ്റുഡിയോ എന്നീ പാഠഭാഗങ്ങളിൽ ആണ് ഊന്നൽ നൽകിയത്

ഫോട്ടോ:എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ പത്താം ക്ലാസ്സുകാർക്ക്‌ ലിറ്റിൽ കൈറ്റ്സ്‌ നൽകിയ ഐ.ടി.പരിശീലനം

അമ്മ അറിയാൻ

ലിറ്റിൽ കൈറ്റ്സ് ബോധവത്കരണം

Date: 30-5-22

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്. ലിറ്റിൽ കൈറ്റ്സ് ബോധവത്കരണം ശ്രദ്ധേയമായി.

എടത്തനാട്ടുകര: എടത്താനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് 'സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന

വിഷയത്തിൽ അമ്മമാർക്കായി നടത്തിയ ബോധവത്കരണ പരിപാടി  ശ്രദ്ധേയമായി.അലനല്ലൂർ

ഗ്രാമപഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ടി.കെ.കുൻസു അധ്യക്ഷത വഹിച്ചു.

'അമ്മ അറിയാൻ' എന്ന പ്രമേയത്തിൽ നടത്തിയ പരിശീലനത്തിൽ സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ്‌ എന്നിവയുടെ

സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ രഹസ്യകോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ വാർത്തകളുടെ കാണാപ്പുറങ്ങൾ തുടങ്ങിയവയിൽ ടി.കെ.നേഹ, കെ. നിദ.

ടി.ദിൽഷ, കെ.എ. നൗഫിയ ,കെ.പി.ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, ഫാത്തിമ ഫിദ, സി.ഹനാന

സുധീർ ടി.ദിൽഷ, ദയ എസ് നായർ, കെ.പി ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, എം. അഞ്ജന,

കെ.തമന്ന, പി.സൻഹാസ്എന്നിവർ ക്ലാസ്സെടുത്തു.അധ്യാപകരായ എ. സുനിത, എം.ജിജേഷ്, ടി.അഹമ്മദ്‌ സാബു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത്‌

അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്യുന്നു.

ലഹരിവിരുദ്ധ മൂകാഭിനയം

ജി.ഒ.എച്ച്‌.എസ്‌.എസ്‌. ലിറ്റിൽ കൈറ്റ്സ്‌ മൂകാഭിനയം ശ്രധേയമായി എടത്തനാട്ടുകര: എടത്തനാട്ടുകര

ലഹരിവിരുദ്ധ മൂകാഭിനയം

ഗവ.ഓറിയന്റൽ ഹൈസ്കൂൾ  നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ  ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ

ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. മുതൽ കോട്ടപ്പള്ള വരെ 

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു.കോട്ടപ്പള്ള സെന്ററിൽ  നടന്ന ലിറ്റിൽ കൈറ്റ്സ്

വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അമുൽ .പി

ബിലാൽ .വി ,ഷാമിൽ .എൻ,ശ്രീകാന്ത് .എം ,അഷ്ഫാഖ്, അഭിഷേക് .കെ ,അഷ്മിൽ .സി, ബിലാൽ മുഹമ്മദ് \

.ആർ ,അഫീഫ് .പി ,ഹിസ്സാൻ .പി ,അഞ്ജലി .പി ,ആദിത്യ .പി ,അർച്ചന .പി എം സന, ഇ കെ ഫിദ, ദിയ ഹെന്ന

എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് എ . സുനിത, കൈറ്റ്സ് മാസ്റ്റർ എം . ജിജേഷ് , ബിഎഡ് 

ട്രെയിനികളായ അമാൻ. പി  , നയന .പി . എം , നയൻ‌താര . സി എന്നിവർ നേതൃത്വം നൽകി.

  അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ. കോട്ടപ്പള്ളയിൽ ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌

കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്‌.പ്രതിഭ, പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ എന്നിവർ പ്രസംഗിച്ചു.



ഡിജിറ്റൽ പെയ്റ്റിംഗ്‌ വർക്ക്ഷോപ്പ്‌

ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ

സ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാ ണ്

ഡിജിറ്റൽ പെയ്റ്റിംഗ്‌ വർക്ക്ഷോപ്പ്‌

ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി

എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ 

വർക്ഷോപ്പിൽ  പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം

നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌

ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ,

ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത,

പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ

സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ

എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ

ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹൈർ സെക്കന്ററി സ്കൂളിൾ കൈറ്റ് വിക്ടർസ് ചാനലിൽ

സംപ്രേഷണം ചെയ്ത ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച

സ്കൂളുകൾക്കൊപ്പം സ്ഥാനം പിടിച്ചു മറ്റു സ്കൂളുകൾക്ക് പോലും മാതൃകയായി പൊതു വിദ്യാഭ്യാസ വകുപ്പും

കൈറ്റ് വിക്ട്ടേഴ്‌സ് ചാനെലും സംയുക്തമായി ഏറ്റെടുത്ത നടത്തുന്ന  ഹരിതവിദ്യാലയം റിയാലിറ്റി

ഷോയിലൂടെ തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ലോകമെമ്പാടു എത്തിക്കാൻ കഴിഞ്ഞ

ആരവത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷിതാക്കളും ഹരിതവിധയ്‌ലയത്തിലേക്കു

രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും കൃത്യനിഷ്ട്ടവുമായ പ്രാഥമിക

പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ടിലേക്ക്

തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ ഹയർ സെക്കന്ററി

സ്കൂൾ സ്ഥാനം പിടിച്ചത്.ജൂറി അംഗങ്ങളായ യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ്

ഡോക്ടർ പീയുഷ്ആന്റണി,വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ,

അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻ ഡോക്ടർ എം പി നാരായണനുണ്ണി,ഐ സി ടി വിദ്യാഭ്യാസ

വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ്‌എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ

പി.റഹ്‌മത്ത്‌, പി.ടി.എ.പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ, അധ്യാപകരായ സി.ജി.വിപിൻ, പി.സുനിത,

വിദ്യാർഥികളായ എ.എസ്‌.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,

ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ്‌ ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്‌.

അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്‌. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള

ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ

ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പ‍യിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ്

യൂണിറ്റിന്റെ മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ  പ്രദർശിപ്പിച്ചു.

സ്കൂളിലെ എസ്‌.പി.സി,ലിറ്റിൽ കൈറ്റ്സ്,മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ

വിഭാഗം സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്,  ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്‌,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായി

ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേരുള്ള

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു

സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവിൽ

വന്നതിന് പിന്നാലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ

ചില വീടുകളിൽ ആ ദൗത്യം ഏറ്റെടുത്തു നടത്തി


ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ 2019 മുതൽ 2022 വരെ ഉള്ള എല്ലാ പ്രവർത്തനങ്ങളുടെ

"behind digi look"ന്റെ പ്രദർശനം

ഫോട്ടോസ് ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം

ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ ഡിജി ലുക്ക്‌ പ്രകാശനം ചെയ്യുന്നു.2023
ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ ഡിജി ലുക്ക്‌ പ്രകാശനം ചെയ്യുന്നു.2023


ReplyForward
ReplyForward
ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രത്യേക പോസ്റ്റർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പും വീക്ഷിക്കുന്നു
ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രത്യേക പോസ്റ്റർ എം എൽ എ അഡ്വക്കേറ്റ് എൻ  ശംസുദ്ധീൻ,  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പും വീക്ഷിക്കുന്നു
ReplyForward
ReplyForward
ReplyForward
ReplyForward