"കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
2020 -21 അധ്യയന വർഷത്തിലെ എൽ.എസ് .എസ് &യു ,എസ് എസ് സ്കോളർ ഷിപ് പരീക്ഷയിൽ നമ്മുടെ വിദ്യാലയം ഉയർന്ന നിലവാരം പുലർത്തി.ഓൺലൈൻ പഠനത്തിന്റെ കാലഘട്ടത്തിൽ പോലും വളരെ നല്ല രീതിയിൽ കുട്ടികളെ അതിനു പ്രാപ്തരാക്കാൻ അദ്ധ്യാപകർക്ക് കഴിഞ്ഞു.11 എൽ.എസ് .എസ്,8 യു ,എസ് എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.എൽ.എസ് .എസ് നേതൃത്വം നീതു മോൾ ജേക്കബും യു ,എസ് എസ് നേതൃത്വം സുജേഷ് പി.വി. എന്നിവരും വഹിച്ചു. | 2020 -21 അധ്യയന വർഷത്തിലെ എൽ.എസ് .എസ് &യു ,എസ് എസ് സ്കോളർ ഷിപ് പരീക്ഷയിൽ നമ്മുടെ വിദ്യാലയം ഉയർന്ന നിലവാരം പുലർത്തി.ഓൺലൈൻ പഠനത്തിന്റെ കാലഘട്ടത്തിൽ പോലും വളരെ നല്ല രീതിയിൽ കുട്ടികളെ അതിനു പ്രാപ്തരാക്കാൻ അദ്ധ്യാപകർക്ക് കഴിഞ്ഞു.11 എൽ.എസ് .എസ്,8 യു ,എസ് എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.എൽ.എസ് .എസ് നേതൃത്വം നീതു മോൾ ജേക്കബും യു ,എസ് എസ് നേതൃത്വം സുജേഷ് പി.വി. എന്നിവരും വഹിച്ചു. | ||
'''2022-23''' | '''2022-23 ആലപ്പുഴയിൽ നടന്ന യോഗാസന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയ്ക്കു വേണ്ടി (സബ്‌ജൂനിയർ )മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാർത്തിക് .ടി.വി.നമ്മുടെ വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സുകാരനാണ്.''' | ||
<gallery> | <gallery> |
17:09, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.
വർഷംതോറും LSS , USS സ്കോളർഷിപ്പുകൾ വിദ്യാലയത്തിന്‌ലഭിക്കാറുണ്ട്.
സംസ്കൃതം സ്കോളർഷിപ്പ്, അറബി ടാലന്റ് എക്സാം , സുഗമ ഹിന്ദി പരീക്ഷ ,അലീഫ് അറബിക് ടാലന്റ് ടെസ്റ്റ് .കഴിഞ്ഞ മൂന്നു വർഷമായി ഉറുദു ഭാഷാ പഠനത്തിൽ അല്ലാമാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാറുണ്ട്. കഴിഞ്ഞ വർഷം (2020-2021 ) അഞ്ചാം തരത്തിലെ നാഫിഹ ടി.പി. സംസ്ഥാനത്തിൽ റാങ്ക് നേടിയിട്ടുണ്ട്. അതുപോലെത്തന്നെ അക്ഷരമുറ്റം ക്വിസിൽ രണ്ടു തവണ സമ്മാനം നേടിയിട്ടുണ്ട്. ഇന്ദുലേഖ, നയന ടീം ആൽബിൻ ജിജി - പാർത്ഥിപ് ടീം എന്നിവർ മികവു തെളിയിച്ചു. മാത്സ് ടാലന്റ് എക്സാമിൽ നമ്മുടെ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. 'ന്യൂ മാത്‍സ് ' ന് ആൽബിൻ ജിജി ജില്ലാ ത ല ത്തിലേക്ക് അർഹത നേടിയിട്ടുണ്ട്
2020 - 21 അധ്യയന വർഷത്തിൽ ആറാം തരത്തിലെ പാർവതി നമ്പ്യാർ ശാസ്ത്ര പരീക്ഷണത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
വിദ്യാരംഗം സാഹിത്യോത്സവത്തിൽ നന്ദകിഷോർ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കലോത്സവത്തിൽ സ്കൂളിന് ഒന്നും മൂന്നും സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കൃതോത്സവത്തിൽ തുടർച്ചയായി ഒൻപതുവർഷങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം രണ്ടു തവണ നേടിയിട്ടുണ്ട്.
2020 -21 അധ്യയനവർഷം കോവി ഡ് കാലത്ത് സ്കൂളിൽ നടത്തിയ online പ്രവർത്തനങ്ങളുടെ മികവിനെ മുൻ നിർത്തി കെ.എം മാത്യു ഫൗണ്ടേഷൻ അപ്രീസിയേഷൻ അവാർഡിന് സ്കൂൾ അർഹമായി.
നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ സംസ്ഥാനകലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.
2020 -21 അധ്യയന വർഷത്തിലെ എൽ.എസ് .എസ് &യു ,എസ് എസ് സ്കോളർ ഷിപ് പരീക്ഷയിൽ നമ്മുടെ വിദ്യാലയം ഉയർന്ന നിലവാരം പുലർത്തി.ഓൺലൈൻ പഠനത്തിന്റെ കാലഘട്ടത്തിൽ പോലും വളരെ നല്ല രീതിയിൽ കുട്ടികളെ അതിനു പ്രാപ്തരാക്കാൻ അദ്ധ്യാപകർക്ക് കഴിഞ്ഞു.11 എൽ.എസ് .എസ്,8 യു ,എസ് എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.എൽ.എസ് .എസ് നേതൃത്വം നീതു മോൾ ജേക്കബും യു ,എസ് എസ് നേതൃത്വം സുജേഷ് പി.വി. എന്നിവരും വഹിച്ചു.
2022-23 ആലപ്പുഴയിൽ നടന്ന യോഗാസന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയ്ക്കു വേണ്ടി (സബ്‌ജൂനിയർ )മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാർത്തിക് .ടി.വി.നമ്മുടെ വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സുകാരനാണ്.
-
നേട്ടങ്ങൾ
-
LSS&USS
-
പുരസ്കാരങ്ങൾ
-
മികവുകൾ സ്കൂൾ പത്രത്തിൽ
-
എൽ.എസ് .എസ് &യു .എസ് .എസ് സ്കോളർഷിപ് 2020-21
-
യോഗാ സംസ്ഥാന ചാമ്പ്യൻ 2022-23
നേട്ടങ്ങൾ അധ്യാപകരിലൂടെ
വിദ്യാരംഗം രൂപീകൃതമായ ആദ്യ ഘട്ടങ്ങളിൽ അധ്യാപകരുടെ കവിത ആലാപനത്തിൽ എം വി ജനാർദ്ദനൻ സമ്മാനം നേടിയിട്ടുണ്ട്.
അധ്യാപകരുടെ കായിക മേളയിൽ 400,200, മീറ്ററിൽ ഒന്നാം സ്ഥാനം എം വി ജനാർദ്ദനൻ മാഷ് നേടിയിട്ടുണ്ട് വിദ്യാരംഗം ജില്ലാ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്
സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി ബിന്ദു കെ ടീച്ചർ 2017 ൽ ദലമർമ്മരങ്ങൾ (ഗ്രാമീണ ജീവിതത്തിന്റെ നേർപകർപ്പായ നോവൽ) 2019 ൽ അവിചാരിതം (ജീവിതത്തിന്റെ പൊരിവെയിൽ വാടുകയും അതിജീവിതത്തിൽ തളിർക്കുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകൾ അടങ്ങുന്ന കഥകളുടെ സമാഹാരം)
2021 ൽ ( പച്ചയായ മനുഷ്യരുടെ നേർ കാഴ്ചകളുടെ കഥാ സമാഹാരം )എന്നീ സാഹിത്യ സൃഷ്ടികൾ പ്രകാശനം ചെയ്തിട്ടുണ്ട്.ശ്രീമതി ഷീജ മുകുന്ദൻ
വിദ്യാരംഗം സാഹിത്യോത്സവത്തിൽ അധ്യാപകരുടെ കവിതാലാപനത്തിൽ ജില്ലാതലത്തിൽ മൂന്നുതവണ ശ്രീമതി ഷീജ മുകുന്ദൻ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2017 - 18 അധ്യയന വർഷത്തിൽ കെ.എസ്.ടി.എ അധ്യാപക കലോത്സവത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും2019 - 20 കാലഘട്ടത്തിൽ K ST F നടത്തിയ പദ്യോച്ചാരണം ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്
അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് അഭിനയിച്ച മേടപ്പത്ത എന്ന നാടകം ഏറെ ശ്രദ്ദിക്കപ്പെട്ടു .ചിത്ര രചനയിലും വിദ്യാലയത്തിലെ അതുപോലുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് നാരായണൻ മാസ്റ്ററാണ് .അദ്ദേഹം വരച്ച ചിത്രങ്ങളുടെ പ്രദർശനം സന്തോഷ് കീഴാറ്റൂർ ആണ് ഉദ്‌ഘാടനം ചെയ്തത്.
-
നാടകം
-
ബിന്ദു കെ
-
ഷീജ മുകുന്ദൻ
-
എം വി ജനാർദ്ദനൻ
-
ഇ വി നാരായണൻ
നേട്ടങ്ങൾ പൂർവ വിദ്യാർഥികളിലൂടെ
നിരവധി പൂർവ വിദ്യാർത്ഥികൾ ആഗോള തലത്തിൽ നമ്മുടെ വിദ്യാലയത്തിന്റെ യശസ്സുയർത്തിയവരാണ്.അതിൽ നാം ഏറെ അഭിമാനിക്കുന്നു. വളരെ ചുരുക്കം പേരുടെ മാത്രമേ പേര് രേഖപ്പെടുത്തിയിട്ടുള്ളു.ഡോക്ടറേറ്റ് കിട്ടിയവരും,റാങ്ക് ജേതാക്കളും,ഉയർന്ന പദവി അലങ്കരിക്കുന്നവരും,ഗോവെർന്മെന്റ് ജീവനക്കാരും,കൃഷിക്കാരും,കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തിയവരും തുടങ്ങി ഒട്ടനവധി ആളുകൾ നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനമാണ്.ലോക ചമ്പ്യാൻഷിപ്പും ,ധ്യാൻചന്ദ് പുരസ്കാരവും കരസ്ഥമാക്കിയ കെ സി ലേഖ നമ്മുടെ പൂർവ വിദ്യാർത്ഥിയാണ്.