"സെന്റ് ജോസഫ്‌സ് എൽ പി സ്ക്കൂൾ വാടേൽ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:General body meeting.jpg|ലഘുചിത്രം]] | [[പ്രമാണം:General body meeting.jpg|ലഘുചിത്രം]] | ||
[[പ്രമാണം:International day against Drug Abuse and Illicit Trafficking.jpg|ലഘുചിത്രം]] | [[പ്രമാണം:International day against Drug Abuse and Illicit Trafficking.jpg|ലഘുചിത്രം]] | ||
[[പ്രമാണം:International day against drug abuse.jpg|ലഘുചിത്രം]] | |||
{{prettyurl|St. Joseph`s L.P.S. Wadal Nayarambalam}} | {{prettyurl|St. Joseph`s L.P.S. Wadal Nayarambalam}} | ||
{{Infobox School | {{Infobox School |
13:13, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് എൽ പി സ്ക്കൂൾ വാടേൽ നായരമ്പലം | |
---|---|
വിലാസം | |
നായരമ്പലം st joseph"s lps wadel , നായരമ്പലം പി.ഒ. , 682509 , എറണാകുളം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | stjosephswadal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26528 (സമേതം) |
യുഡൈസ് കോഡ് | 32081400206 |
വിക്കിഡാറ്റ | Q99509929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | നായരമ്പലം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ജെയിൻ സിറിയാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | രേശ്ശ്മ ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | francisa bency |
അവസാനം തിരുത്തിയത് | |
04-08-2022 | Stjosephswadal |
................................
ചരിത്രം
പൗര ജീവിതത്തിൻറെ നാരായവേര് വിദ്യാഭ്യാസം ആണെന്ന് മഹാനായ പ്ലേറ്റോ പറഞ്ഞിട്ടുണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എത്ര പറഞ്ഞാലും മതിയാകില്ല. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിതനാകാനും യുക്തിഭദ്രമായി ചിന്തിക്കാനും കഴിവുകൾ വികസിപ്പിച്ചെടുക്കാനും സഹജീവികളെ സ്നേഹിക്കാനും അവർക്ക് നന്മ ചെയ്യാനും മനുഷ്യന് വിദ്യാഭ്യാസം കൂടിയേതീരൂ
കേരളത്തിൽ എറണാകുളം ജില്ലയുടെ പടിഞ്ഞാറുവശത്തായി അറബിക്കടലിനും കായലുകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന 25 കി.മീ നീളവും ശരാശരി നാല് കി .മീ വീതിയുമുള്ള ഒരു ദ്വീപാണ് വൈപ്പിൻ ദ്വീപ് ഇതിൻ്റെ ഏകദേശം മധ്യഭാഗത്തായി നായരമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു ഈ പഞ്ചായത്തിലാണ് വാടേൽ സ്കൂൾ
സ്ഥാപകൻ: റവ ഫാ മാർക്കൂസ് ഫെർണാണ്ടസ്
1891 മുതൽ 1893 വരെ വാടേൽ ഇടവകയിൽ ശുശ്രൂഷ അർപ്പിച്ചത് ബഹു മാർക്കോസ് ഫെർണാണ്ടസ് അച്ഛനായിരുന്നു. ഒരുദിവസം അദ്ദേഹം ഇടവകാംഗങ്ങളുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടി. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാലയത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അവരോട് സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എത്രയും വേഗം ഒരു വിദ്യാലയം ആരംഭിക്കണമെന്ന തീരുമാനിച്ചു. അതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകാൻ യോഗം ബഹു മാർ ക്കൂസ് അച്ഛനെ ചുമതലപ്പെടുത്തി. അദ്ദേഹം അതിരൂപതയിൽ നിന്നും സർക്കാരിൽ നിന്നും അനുവാദം വാങ്ങിച്ചു.
ആദ്യവിദ്യാലയം 1892
ബഹു തോമാ കത്തനാർ വാങ്ങിച്ച സ്ഥലത്ത് ബഹു മാർ ക്കൂസ് ഫെർണാണ്ടസ് അച്ഛൻ 1892ൽ ഒരു ചെറിയ വിദ്യാലയം ആരംഭിച്ചു വെട്ടുകല്ലുകൊണ്ട് തറ നിർമ്മിച്ചു. അടക്കാ മരത്തിൻറെ കുറ്റികൾ ഉറപ്പിച്ചു അവ പനമ്പുക്കൊണ്ട് മറച്ചു മേൽക്കൂര ഓലമേഞ്ഞു. വിശുദ്ധ യൗസേപ്പിന്റെ പേരാണ് വിദ്യാലയത്തിന് അദ്ദേഹം നൽകിയത് സെൻറ് ജോസഫ് എൽപി രണ്ട് ഡിവിഷനുകളിലായി ഒന്നാം ക്ലാസ് ആരംഭിച്ചു
സെൻറ് ജോസഫ് ക്രിസ്ത്യൻ സ്കൂൾ സംഘം
1922 മുതൽ 1927 വരെ വാടേൽ പള്ളിയുടെ വികാരി ബഹു ഇമ്മാനുവൽ ദി പിയെദാദ് അച്ഛനായിരുന്നു. അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിനും സാമ്പത്തിക വരുമാനം കണ്ടെത്തുന്നതിനുമായി അദ്ദേഹം ഇടവക ജനങ്ങളുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടി യോഗത്തിൽ സംബന്ധിച്ചവർ ഇതിനുവേണ്ടി ഒരു പ്രത്യേക സംഘം ആരംഭിക്കണമെന്ന് തീരുമാനിച്ചു 1923 ആരംഭിച്ച ആ സംഘത്തിൻറെ പേരാണ് നായരമ്പലം വാടയിൽ റോമൻ കത്തോലിക്കാ സെൻറ് ജോസഫ് ക്രിസ്ത്യൻ സ്കൂൾ സംഘം താഴെപ്പറയുന്നവരെ അതിൻറെ ഭാരവാഹികളായി തെരഞ്ഞെടുത്തു 1 തന്നിപ്പിള്ളി പൈലി തൊമ്മൻ
2 മനക്കിൽ ചാക്കു മിഖായേൽ
3 താന്നിപ്പിള്ളി തൊമ്മൻ പത്രോസ്
4 പനക്കൽ വറീത് തൊമ്മൻ
5 അറക്കൽ മാത്തു ഔസേപ്പ്
6 പവ്വോത്തിത്തറ ശൗരിയാർ ചാണ്ടി
7അറക്കൽ ചാക്കു കുര്യൻ
8അറക്കൽ മാത്തു ശൗരി
9 തന്നിപ്പിള്ളി തൊമ്മൻ വർക്കി
10 കാനപ്പിള്ളി ഔസേപ്പ് ആഗസ്തി
ആദ്യകാലങ്ങളിൽ സെൻറ് ജോസഫ് ക്രിസ്ത്യൻ സ്കൂൾ സംഘം വളരെ നല്ലരീതിയിൽ പ്രവർത്തിച്ചു നായരമ്പലം പ്രദേശത്തുള്ള നാനാജാതിമതസ്ഥർ കുറിയിൽ ചേർന്നു കുറിയിൽ നിന്നു ലഭിച്ച ആദായം കൊണ്ടും പള്ളിയിൽ നിന്നുള്ള വരുമാനം കൊണ്ടും സ്ഥലങ്ങൾ വാങ്ങി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 റൈറ്റ് റവ.ഡോക്ടർ എഫ്രേം നരിക്കുളം ചാന്ദാ രൂപതാ ബിഷപ്പ്
2 റവ.ഡോക്ടർ ആൻറണി നരിക്കുളം മോൺസിഞ്ഞോർ എറണാകുളം അങ്കമാലി അതിരൂപത
3 പ്രൊഫസർ വി.ജെ. പാപ്പു പ്രോ വൈസ് ചാൻസിലർ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സുസ്ത്യാർഹമായ സേവനത്തിനുശേഷം വിരമിച്ചു
4 ശ്രീ എ എക്സ് ജോസഫ്, കിറ്റ്കോയുടെ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുക യായിരുന്നു
5 ശ്രീ മാത്യു പോളികാർപ്പ് ഐപിഎസ് റിട്ടയേർഡ് കേരള പോലീസിൽ എസ് പി ആയിരുന്നു
6 ശ്രീ കെ എസ് ഗോപാലകൃഷ്ണൻ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ യുടെ അസിസ്റ്റൻറ് ഡയറക്ടറായി സേവനം ചെയ്യുകയായിരുന്നു
7 ശ്രീ എ ടി ജോർജ് കേരള പോലീസ് അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്നു
8 ശ്രീ എ കെ വിൻസെൻ്റ് മാസ്റ്റർ കൂനമ്മാവ് സെൻറ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുക യായിരുന്നു
9 ആലുവ യു സി കോളേജ് പ്രൊഫസറായിരുന്നു ശ്രീ എൻ ഐ തോമസ് നരികുളം
10 ശ്രീ എൻ ഐ ജോസ് നരികുളം അപ്പോളോ ടയേഴ്സിലെ സീനിയർ ഡയറക്ടറായിരുന്നു
11 ഈ സ്കൂളിൽ നിന്ന് ആദ്യമായി ഡോക്ടർ ആയത് ഡോക്ടർ എൻ ഐ അഗസ്റ്റിൻ നരികുളമാണ്
12 ഡോക്ടർ കെ വി വാസു
13 ശ്രീ എ പി വർഗീസ് അറക്കൽ കായികമേഖലയിൽ അത്ലറ്റിക്സിൽ നാഷണൽ മീറ്റിൽ പങ്കെടുത്തിട്ടുണ്ട് ഹിന്ദുസ്ഥാൻ ഇൻസെക്റ്റി സൈഡ്‌സിൽ അസിസ്റ്റൻറ് എഞ്ചിനീയർ ആയിരുന്നു
14 ഇൻറ്റർ യൂണിവേഴ്സിറ്റി അത് ലറ്റിക്സിൽ താരമായിരുന്ന ഫാനി പീറ്ററും ഈ സ്കൂളിൻറെ സംഭാവനയായിരുന്നു
15 പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ബെന്നി പി നായരമ്പലവും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ സെബി നായരമ്പലവും സ്കൂളിൻറെ സംഭാവനകളാണ്
16 ഡോക്ടർ ലിറ്റി ജോയ് അറക്കൽ ഡെൻറിസ്റ്റ് 17 ഡോക്ടർ നീരജ് ജോൺ നരികുളം വെറ്റിനറി ഡോക്ടർ കാലിഫോർണിയ
വഴികാട്ടി
കേരളത്തിൽ എറണാകുളം ജില്ലയുടെ പടിഞ്ഞാറുവശത്തായി അറബിക്കടലിനും കായലുകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന 25 കി.മീ നീളവും ശരാശരി നാല് കി .മീ വീതിയുമുള്ള ഒരു ദ്വീപാണ് വൈപ്പിൻ ദ്വീപ് ഇതിൻ്റെ ഏകദേശം മധ്യഭാഗത്തായി നായരമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു ഈ പഞ്ചായത്തിലാണ് വാടേൽ സ്കൂൾ
{{#multimaps:10.06293,76.21550|zoom=18}}എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലാണ് കൊച്ചമ്പലം എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. എറണാകുളം ഹൈക്കോടതിയിൽ നിന്നും പറവൂർ ഭാഗത്തേക്കു മുനമ്പം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി കൊച്ചമ്പലം സ്റ്റോപ്പിൽ ഇറങ്ങുക. കൊച്ചമ്പലം ക്ഷേത്രത്തിനു മുൻപിൽ തന്നെയാണ് ബസ്സ് സ്റ്റോപ്പ്. അമ്പലത്തിന് എതിർവശംതന്നെ ടാറിട്ട നല്ലൊരു റോഡ് ഉണ്ട്. ആ റോഡിലൂടെ ഏകദേശം അഞ്ച് മിനിറ്റ്സഞ്ചരിച്ചാൽ സെൻ്റ് ജോർജ് വാടേൽ പള്ളിയിലെത്തും. ഈ പള്ളിയോട് ചേർന്ന് തന്നെയാണ് സെൻറ് ജോസഫ് എൽ പി സ്കൂൾ വാടേൽ സ്ഥിതി ചെയ്യുന്നത്
- അപൂർണ്ണ ലേഖനങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26528
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ