|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
|
| |
|
| |
| 1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്.മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെകേന്ദ്രമാക്കിയിരിക്കുന്നു.എങ്കിലും പോരായ്മകളുള്ള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈ വിദ്യാലയത്തിനാകും.സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 4 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം , കിച്ചൺ കോംപ്ലക്സ് , ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ ഉണ്ട്.
| |
|
| |
| === കളിസ്ഥലം ===
| |
| [[പ്രമാണം:47045 Ground.jpg|ഇടത്ത്|ചട്ടരഹിതം|165x165ബിന്ദു]]
| |
| സ്കൂളിന് മുൻവശത്തായി വിശാലമായ ഒരു കളിസ്ഥലം ഈ സ്ഥാപനത്തിന് പ്രത്യേക ഭംഗി നൽകുന്ന ഒന്നായി തന്നെ ഇവിടെ നിൽക്കുന്നു. വോളിബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഫുട്ബോൾ കോർട്ട് റഗ്ബി കോർട്ട് എന്നിവയെല്ലാം സ്കൂളിനു മുന്നിൽ ആയി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.കായികാധ്യാപകൻ റിയാസത്ത് അലി സാറിന്റെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിലും രാവിലെയും ചിട്ടയായ പരിശീലനങ്ങൾ നൽകിയതിലൂടെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിവിധ കായിക താരങ്ങളെ എത്തിക്കാൻ ഈ കളിസ്ഥലം സഹായിച്ചിട്ടുണ്ട്.
| |
|
| |
| === ലബോറട്ടറി ===
| |
| സയൻസ് ഗണിത വിഷയങ്ങൾ കൂടുതൽ രസകരവും കൂടുതൽ പ്രവർത്തനാധിഷ്ഠിതം ആക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വളരെ ഭംഗിയായി ലാബുകൾ പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും പ്രത്യേക ലാബുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ലാബുകൾ ജില്ലയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയത് കാരണം പല വിദ്യാലയങ്ങളും മാതൃകയാക്കാൻ വേണ്ടി സ്കൂളിൽ സന്ദർശിക്കാറുണ്ട് . വിശാലമായ ലാബ് സൗകര്യം ഉള്ളത് കാരണം ക്ലാസിലെ വിദ്യാർത്ഥികളെ എല്ലാം കൊണ്ടുപോയി ഇരുത്തി പരീക്ഷണങ്ങൾ കാണിക്കുന്നതിനുo, പരീക്ഷണങ്ങളിൽ ഏർപ്പെടുത്തുന്നതിനും ലാബുകൾ സഹായിക്കുന്നുണ്ട്.ബോട്ടണി ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങി യവപ്രത്യേക ലാബുകളിൽ പ്രവർത്തിക്കുന്നു
| |
|
| |
| === വാഹനസൗകര്യം ===
| |
| [[പ്രമാണം:47045 Bus.jpg|വലത്ത്|ചട്ടരഹിതം|180x180ബിന്ദു]]
| |
| മലയോരമേഖലയിൽ മറ്റു പൊതുഗതാഗത സൗകര്യം വളരെ കുറവായതിനാൽ സ്കൂളിന്റെ കീഴിൽ മൂന്ന് വാഹനങ്ങളിലായി വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നു. വല്ലത്തായിപ്പാറ, തേക്കുംകുറ്റി ,മരഞ്ചാട്ടി തോട്ടക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കുന്നതിന് ഒരു ബ മരഞ്ചാട്ടി ഗേൾസ് ഓർഫനേജിലെ വിദ്യാർഥികളെ എത്തിക്കുന്നതിന് ആയാണ് മറ്റു വാഹനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് .തീർത്തും സൗജന്യമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഈ വാഹനസൗകര്യത്തിൻറെ മുഴുവൻ ചെലവുകളും അധ്യാപകരും മാനേജ്മെന്റും ആണ് വഹിച്ചു കൊണ്ടിരിക്കുന്നത്
| |
|
| |
| === ലൈബ്രറി ===
| |
| വിദ്യാർത്ഥികളിൽ ഇതിൽ വായനാശീലം വളർത്തിയെടുക്കുക അ സാഹിത്യത്തോട് താല്പര്യം പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ നിങ്ങൾക്ക് കൃത്യമായി വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി വരുന്നു അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്കും മാസത്തിലൊരിക്കൽ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ നൽകുന്നത് അധികം ജനകീയ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട്. ലൈബ്രറി യുടെ കീഴിൽ പുസ്തക വണ്ടി യിലൂടെയും ഓൺലൈൻ കാലത്ത് വിതരണം ചെയ്തത് ഇത് വേറിട്ട പ്രവർത്തനമായി വിലയിരുത്തപ്പെടുന്നു
| |
|
| |
| === ടോയ് ലറ്റ് കോംപ്ലക്സ് ===
| |
| [[പ്രമാണം:47045 Toilet.jpg|ഇടത്ത്|ചട്ടരഹിതം|193x193ബിന്ദു]]
| |
| ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി രണ്ടു ഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിയ്ലറ്റ് കോപ്ലക്സ് പ്രവർത്തിച്ചുവരുന്നു ഒന്നു വെൻഡിങ് മെഷീൻ , കത്തിക്കുന്നതിനുള്ള മെഷീനുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റുകൾ ആണ് പെൺകുട്ടികൾക്കായി സ്കൂളിന്റെ പിറകുവശത്തെ തയ്യാറാക്കിയത് എങ്കിൽ ആൺകുട്ടികൾക്ക് ആയി സ്കൂൾ കോമ്പൗണ്ട് ിശാലമായ ഒരു ടോയ്ലറ്റും തയ്യാറാക്കിയിട്ടുണ്ട് മികച്ച നിലവാരത്തിലക്കുള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട. ഓഫീസ് സ്റ്റാഫിനെ ദിവസേനയുള്ള ക്ലീനിംഗ് വളരെയധികം വൃത്തിയോട് കൂടി നിലനിർത്താൻ സാധിക്കുന്നു
| |
|
| |
| === സ്മാർട്ട് റൂം ===
| |
| സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് റൂമായി മാറ്റിയെടുത്തു.എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് കർട്ടനുകൾ സ്ഥാപിച്ച് വളരെ മനോഹരമായാണ് ക്ലാസ് റൂമുകൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
| |
|
| |
| ഈ സ്മാർട്ട് റൂമുകൾ പരമാവധി ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി കൊണ്ടേയിരിക്കുന്നു. ലിറ്റിൽ കൈറ്റ് അവാർഡ് ലഭിച്ച സമയത്തും നവീകരണത്തിനു വേണ്ടി അതിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി. മാക്സിമം ക്ലാസ്സുകൾക്ക് ഉപയോഗം ലഭിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിച്ചു. അതിനുപുറമേ മാനേജ്മെന്റിന്റെയും സഹകരണം കൂടിയായപ്പോൾ ഈ പദ്ധതിയുടെ ഉപയോഗം കൂടുതൽ വിദ്യാർത്ഥികൾക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. മുഴുവൻ അധ്യാപകരും ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി തന്നെയാണ് ക്ലാസുകൾ തുടരുന്നത്.
| |
|
| |
| === കുടിവെള്ളം ===
| |
| സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന രൂപത്തിൽ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിലെ കിണർ , 2 കുഴൽക്കിണറുകൾ, ജലഅതോറിറ്റിയുടെ വാട്ടർ കണക്ഷൻ എന്നിവ ഇതിനായി ഉപയോഗിക്കുന്നു .കൂൾ വാട്ടർ ,ഹോട്ട് വാട്ടർ എന്നിവ ലഭിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുന്ന രൂപത്തിലാണ് ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്
| |
|
| |
| === സിസി ടിവി ===
| |
| സ്കൂളിൻറെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുന്നതിനായി ഹൈസ്കൂൾ യുപി ഹയർസെക്കൻഡറി ബ്ലോക്കുകളിലായി പ്രത്യേകം സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് സ്കൂൾ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും സ്കൂളിൻറെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും എസ്എസ്എൽസി ക്വസ്റ്റൻ പേപ്പറുകളും മറ്റും വരുന്ന സമയത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് സ്കൂളിലെ മുഴുവൻ ബ്ലോക്കുകളിലും പ്രത്യേകം സിസിടിവി ക്യാമറകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്
| |
|
| |
| === കിച്ചൺ കോംപ്ലക്സ് ===
| |
| സ്കൂളിലെ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി അധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൺ കോംപ്ലക്സ് സ്കൂളിൽ നിലവിലുണ്ട്.ഒരേസമയം ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനും അടുക്കളയായി ഉപയോഗിക്കുന്നതിനും ഉതകുന്ന രൂപത്തിൽ വലിപ്പത്തിലുള്ള കിച്ചൺ ആണ് സ്കൂളിൽ ഉള്ളത്. നിലവിലുള്ള സൗകര്യങ്ങൾ തികയാത്തത് കാരണം പുതിയ ഒരു കിച്ചൺ കം സ്റ്റോറിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട് . പഴയതിന്റെ അടുത്ത് തന്നെയാണ് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നത്.കിച്ചണിലെ വേസ്റ്റ് മാനേജ് ചെയ്യുന്നതിനായി ബയോ ഗ്യാസ് പ്ലാന്റും ശുദ്ധ ജലം ലഭിക്കുന്നതിനായി . പ്രത്യേക വാട്ടർ ടാങ്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്
| |