"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
===ഭൗതികസൗകര്യങ്ങൾ=== | ===ഭൗതികസൗകര്യങ്ങൾ=== | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. 1500 ൽ പരം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. അവ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുന്നതിന് ലഭ്യമാക്കുന്നുണ്ട്. അതുകൂടാതെ ക്ലാസ്സ് ലൈബ്രറികളിൽ നിന്നും ആഴ്ചയിലൊരിക്കൽ വീട്ടിൽ കൊടുത്തുവിടുകയും വായിച്ച പുസ്തകത്തിനെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുന്നതിന് ആവശ്യപ്പെടുന്നു. | |||
===വായനാ മുറി=== | ===വായനാ മുറി=== | ||
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
===സ്കൂൾ ഗ്രൗണ്ട് === | ===സ്കൂൾ ഗ്രൗണ്ട് === | ||
വരി 112: | വരി 112: | ||
ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്. | ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനഃരുപയോഗിക്കുന്നതിനും കുട്ടികൾക്ക് അവബോധം നൽകുന്നതിന് സ്മാർട്ട് എനർജി പ്രോഗ്രാം സഹായിക്കുന്നു. | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |
11:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി | |
---|---|
വിലാസം | |
ELIVALY കൊടുംമ്പിടി പി ഒ പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1916 |
വിവരങ്ങൾ | |
ഫോൺ | 04822 222373 |
ഇമെയിൽ | stgeorgelpselivaly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31218 (സമേതം) |
യുഡൈസ് കോഡ് | 32101200103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൽഫോൻസ് എം.ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ പ്രദീപ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചുമോൾ സെബാസ്റ്ററുൻ |
അവസാനം തിരുത്തിയത് | |
15-03-2022 | 31218 |
കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത്.
ചരിത്രം
കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. റവ . ഫാ ജോർജ് അമ്പഴത്തിനാൽ ആണ് സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. 1500 ൽ പരം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. അവ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുന്നതിന് ലഭ്യമാക്കുന്നുണ്ട്. അതുകൂടാതെ ക്ലാസ്സ് ലൈബ്രറികളിൽ നിന്നും ആഴ്ചയിലൊരിക്കൽ വീട്ടിൽ കൊടുത്തുവിടുകയും വായിച്ച പുസ്തകത്തിനെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുന്നതിന് ആവശ്യപ്പെടുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. എല്ലാ ആഴ്ചയിലും എല്ലാ ക്ലാസ്സുകാരെയും കായിക പരിശീലനത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കളികളിൽ ഏർപ്പെടുത്തുന്നു.
ഐടി ലാബ്
ആറ് കംപ്യൂട്ടറുകളും രണ്ട് പ്രോജക്റ്ററുകളും സ്ക്രീനും ഉണ്ട്. ഐ.ടി. പരിശീലനം എല്ലാ കുട്ടികൾക്കും അധ്യാപകർ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീതം കുട്ടികളുടെ സംഗീതാഭിരുചി പരിപോഷിപ്പിച്ച് വളർത്തുന്നതിനായി സംഗീത അധ്യാപകരായ സി. റോസിൻ, ശ്രീമതി ചേച്ചമ്മ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തിവരുന്നു. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2000-2001 അധ്യായനവർഷം മുതൽ 2019- 2020 വരെയും എല്ലാ വർഷവും ഓവറോൾ ചാന്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.
ഡാൻസ്
ശരീരത്തിൻറെയും മനസ്സിൻറെയും ഊർജ്ജത്തെ ശരിയായ രീതിയിൽ തിരിച്ചുവിടാനും , ശാരീരികവും മാനസികവുമായ ഉണർവ്വ് നൽകുന്നതിന് സഹായിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രഗത്ഭരായ നൃത്താധ്യാപകർ കുട്ടകൾക്ക് പരിശീലനം നൽകുന്നു
പെയിന്റിങ്
ഡ്രോയിംഗ് അധ്യാപകനായ ശ്രീ. ജോസ് കുന്നുംപുറത്തിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നടത്തിപ്പോരുന്നു. കലോത്സവത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിരുന്നു.
യോഗ
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ശ്രീ. സിജി മരുതോലിയുടെ നേതൃത്വത്തിൽ മൂന്നും നാലും ക്ലാസ്സിലെ കുട്ടികൾക്ക് യോഗാപരിശീലനം നൽകുവരുന്നു.
ജൈവ കൃഷി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി നമ്മുടെ സ്കൂൾ വളപ്പിൽ ഒരു ജൈവ കൃഷിത്തോട്ടം ഉണ്ട്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെ വിവിധ തരത്തിലുള്ള പച്ചക്കറികളും കിഴങ്ങു വർഗ്ഗങ്ങളും കൃഷി ചെയ്യുന്നു. പയർ,വെണ്ട, വഴുതന, പാവൽ, ചീനി, ചീര, കപ്പളം, ചേന്പ് , ചേന, കാച്ചിൽ, ഇഞ്ചി, മുരിങ്ങ തുടങ്ങിയവ തോട്ടത്തിൽ ഉണ്ട്. കുട്ടികൾ വളരെ ഉത്സാഹത്തോടെ അവയെ സംരക്ഷിച്ചുപോരുന്നു. ഈ തോട്ടത്തിലെ ഫലങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് വളർത്തിയെടുക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ കലാസാഹിത്യവേദി വളരെ നന്നായി പ്രവർത്തിക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
കുട്ടികളുടെ നിരീക്ഷണ പാടവവും അന്വേഷണ ത്വരതയും വേണ്ടവിധം പോഷപ്പിക്കുന്നതിനായി വിവിധ പരീക്ഷണങ്ങളും ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ശാസത്ര ക്വിസ്സും ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലും നടത്തുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം നൽകുന്നു.
ഗണിത ക്ലബ്ബ്
ഗണിത പഠനത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, നിത്യജീവിതത്തിൽ ഗണിതത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സ്കൂളിൽ സജ്ജീവമായ ഒരു ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്ര മേളകളിൽ കുട്ടികളുടെ സജ്ജീവ പങ്കാളിത്വം ഉണ്ടായിരുന്നു. എല്ലാ വർഷവും തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
വിദ്യാർത്ഥികളുടെ സാമൂഹ്യാവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യശാസ്ത്രക്ലബ്ബ് വിജയകരമായി മുന്നേറുന്നു. എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവ?ങ്ങൾ ചർച്ച ചെയ്യുന്നു. പ്രധാനപ്പെട്ടവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.
പരിസ്ഥിതി ക്ലബ്ബ്
ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.
സ്മാർട്ട് എനർജി പ്രോഗ്രാം
നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനഃരുപയോഗിക്കുന്നതിനും കുട്ടികൾക്ക് അവബോധം നൽകുന്നതിന് സ്മാർട്ട് എനർജി പ്രോഗ്രാം സഹായിക്കുന്നു.
നേട്ടങ്ങൾ
- 2016 - 17 ലെ നേട്ടങ്ങൾ'
- രാമപുരം സബ്ജില്ലാ കലോത്സവം 1st ഓവറോൾ .
- രാമപുരം സബ്ജില്ലാ സയൻസ് 1st ഓവറോൾ .
- 2015 - 16 രാമപുരം സബ്ജില്ലാ ബെസ്റ്റ് പി.റ്റി.എ. അവാർഡ്.
അധ്യാപകർ
- അൽഫോൻസ് എം .ജെ
- ലിബി തോമസ്
- ഷിഫാമോൾ ജോസ്
- ലിബി ജോസഫ്
മുൻ പ്രധാനാധ്യാപകർ
1998- 2015 ->സിസ്റ്റർ മേരിക്കുട്ടി വി . എൽ
- 2016- 2021 -സിസ്റ്റർ ലിസമ്മ ജോസഫ്
- 2021---സിസ്റ്റർ അൽഫോൻസ് എം .ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.777196,76.723065|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലാ മേലുകാവ് റൂട്ടിൽ അല്ലെങ്കിൽ പാലാ മുട്ടം മൂലമറ്റം റൂട്ടിൽ ബസ്സിൽ കയറി എലിവാലി ബസ്റ്റോപ്പിൽ ഇറങ്ങുക . പാലായിൽ നിന്നും 12 കി.മി. ദൂരം . |
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31218
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ