"ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 176: വരി 176:
* പളളുരുത്തിയിൽ സ്ഥിതിചെയ്യുന്നു.
* പളളുരുത്തിയിൽ സ്ഥിതിചെയ്യുന്നു.
----
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --><nowiki>{{</nowiki>{{#multimaps:  |zoom=16}}{{#multimaps:9.91754,76.27722 |zoom=9.917383,76.277026}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --><nowiki>{{</nowiki>{{#multimaps:  |zoom=16}}{{#multimaps:  |zoom=16}}{{#multimaps:9.91754,76.27722 |zoom=9.917383,76.277026}}
----
----

15:38, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി
വിലാസം
പള്ളൂരുത്തി

പള്ളൂരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0484 223882
ഇമെയിൽpalluruthygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26335 (സമേതം)
യുഡൈസ് കോഡ്32080802009
വിക്കിഡാറ്റQ99507925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പലത.വി.ആർ
പി.ടി.എ. പ്രസിഡണ്ട്ഷമീർ
എം.പി.ടി.എ. പ്രസിഡണ്ട്സൻസിയ
അവസാനം തിരുത്തിയത്
22-02-2022Gups palluruthy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്


ചരിത്രം

പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവഃ യു.പി.സ്കൂൾ പള്ളുരുത്തി 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരു കേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് കൊച്ചുപള്ളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടികുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു . ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. അത്പോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് .

കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . ധാരാളം അധ്യാപകരും നിറയെ കുട്ടികളും ഉണ്ടായിരുന്ന ഒരു ഭൂതകാലം ഈ വിദ്യാലയത്തിനുണ്ട് .

നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂര തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത് . സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു . ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . അത്കൊണ്ട് തന്നെ എണ്ണത്തിൽ വളരെയധികം വർദ്ധനവുള്ള ഒരു സ്കൂൾ കൂടിയായിരുന്നു ഇത് .

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ് റൂം
  2. ലൈബ്രററി
  3. ലാബ്
  4. ആധുനിക അടുക്കള

ഹൈടെക് കെട്ടിടം നിർമാണ പുരോഗതിയിൽ . നിലവിൽ ഒരു പ്രൊജക്ടറും , 3 കമ്പ്യൂട്ടർ , 10 ലാപ്ടോപ് എന്നിവ ഉണ്ട് ..

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ തരം ക്ലബ്ബുകൾ
  • ദിനാചരണങ്ങളോനുബന്ധിച്ഛ് പ്രമുഖരുടെ ക്ലാസുകൾ
  • ഹരിതസേന
  • ജൈവവള നിർമാണം
  • സോപ്പ് നിർമാണം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടേളി ടീച്ചർ
  2. അൽഫോൺസ് .പി.എ
  3. കൗസു
  4. പ്രസാദ്
  5. ശ്രീലത
  6. മറായാമ്മ
  7. ജമുജ .കെ .ജി
  8. രുഗ്മിണി ടീച്ചർ
sno name date of entry date of retirement picture
1
2
3
4
5

നേട്ടങ്ങൾ

  • ഉപജില്ല അറബി കലോൽസവങ്ങളിൾ യു. പി. വിഭാഗത്തിൽ തുടർച്ചയായി രണ്ടാം സാഥാനം.
  • സംസ്ഥാന തലത്തിൽ അറബി കയ്യെഴുത്ത് മാഗസിൻ നിർമാണ ത്തിൽ മൂന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുഹമ്മദ് ബഷീർ ( ഡെപ്യൂട്ടി കലക്ടർ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പളളുരുത്തി വെളി ബസ് സ്റ്റോപ്പിൽ നിന്നും കിഴക്കോട്ട് അഞ്ഞൂറ് മീറ്റർ അകലേ.
  • പളളുരുത്തിയിൽ സ്ഥിതിചെയ്യുന്നു.

{{{{#multimaps: |zoom=16}}{{#multimaps: |zoom=16}}{{#multimaps:9.91754,76.27722 |zoom=9.917383,76.277026}}