"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
[[പ്രമാണം:47045-sslc.jpeg|നടുവിൽ|ലഘുചിത്രം|876x876ബിന്ദു]] | [[പ്രമാണം:47045-sslc.jpeg|നടുവിൽ|ലഘുചിത്രം|876x876ബിന്ദു]] | ||
== | ==ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക്== | ||
[[പ്രമാണം:47045-rugby5.jpeg|നടുവിൽ|ലഘുചിത്രം|538x538ബിന്ദു]] | ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും.അദ്ധ്യാപകൻ റിയാസത്തലി സാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനങ്ങൾ നടന്നത്. വിജയികളെ പിടിഎ യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു വിശദമായി കാണാൻ ഇവിടെ '''[https://youtu.be/G5dk1rlbJFc ക്ലിക് ചെയ്യുക]'''[[പ്രമാണം:47045-rugby5.jpeg|നടുവിൽ|ലഘുചിത്രം|538x538ബിന്ദു]] |
19:20, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അനർഘ നിമിഷങ്ങൾ
മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ കേരളത്തിലെ അത്യുന്നത സ്കൂളുകളുടെ ഗണത്തിൽ ഇടം പിടിക്കാൻ സഹായിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ് ക്ലബ്... സ്കൂൾ ചരിത്രത്തിലെതന്നെ അത്യുന്നത നേട്ടങ്ങളിൽ ഒന്നായ സംസ്ഥാന പ്രഥമ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2018 സ്കൂളിനെ തേടിയെത്തി. വിദ്യാർഥികളിൽ വിവരസാങ്കേതിക അഭിരുചി വളർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2018 ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന ഐടി ക്ലബ്ബിന് കീഴിലുള്ള ഈ പദ്ധതി 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് തുടക്കം കുറിച്ചത് പരിസര പ്രദേശത്തുള്ള ആദിവാസി കോളനിയിലും മറ്റു പൊതു ജനങ്ങൾക്കിടയിലും കമ്പ്യൂട്ടറിൻറെ പ്രാഥമികപാഠങ്ങൾ പരിചയപ്പെടുത്തി കൊണ്ടുള്ള സാമൂഹ്യ ഇടപെടൽ നടത്തിക്കൊണ്ടാണ് ഈ ക്ലബ്ബ് ശ്രദ്ധേയമായത്. കൂമ്പാറയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മലമുകളിലെ മാങ്കുന്ന് എന്ന ആദിവാസി കോളനിയിലേക്ക് ആണ് സേവനങ്ങളുമായി വിദ്യാർത്ഥികൾ ആദ്യമെത്തിയത്. ആദിവാസി ഊരുകളിൽ കമ്പ്യൂട്ടർ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രദേശത്തെ അംഗനവാടി കൾ കേന്ദ്രീകരിച്ച് വൈകുന്നേരം നാലു മുതൽ അഞ്ചു വരെ ആയിരുന്നു ക്ലാസ്സ്. അതുപോലെതന്നെ ശാരീരികമോ മാനസികമോ ആയി പ്രയാസമനുഭവിക്കുന്ന തും സ്കൂളിൽ വന്ന് വിദ്യാഭ്യാസം ചെയ്യാൻ കഴിയാത്തതുമായ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ അവരുടെ വീടുകളിൽ ലാപ്ടോപ്പുകളും കൊണ്ടായിരുന്നു വിദ്യാർഥികൾ അവർക്ക് സഹായഹസ്തം നൽകിയത്.കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും അധ്യാപകരും കൂടിച്ചേർന്ന് വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി .കമ്പ്യൂട്ടർ പ്രാഥമികപാഠങ്ങൾ ,മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ്, ഇൻറർനെറ്റ് തുടങ്ങിയവയായിരുന്നു പഠനവിഷയങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ച് 5 മണിക്കൂർ ദൈർഘ്യമുള്ള ഒരു പരിശീലന പരിപാടി ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഇങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ടച്ച് ചെയ്യുന്ന രീതിയിലുള്ള സാമൂഹ്യപ്രസക്തിയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഈ ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത് .ഇവരുടെ പ്രവർത്തനങ്ങളിൽ ഉള്ള വൈവിധ്യം തന്നെയാണ് ഇവരെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്. 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാർഡ്. വിദ്യാഭ്യാസ മന്ത്രി ശ്രീ: രവീന്ദ്രനാഥ് ,കൈറ്റ് സി ഇ ഒ അൻവർ സാദത്ത് തുടങ്ങി വിദ്യാഭ്യാസമേഖലയിലെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡ് ദാന ചടങ്. ഈ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ അനർഘ നിമിഷങ്ങളിൽ ഒന്നായി കാണുന്നു. കൂടുതൽ അറിയാൻ
സമർപ്പണം
മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ c രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ സദസ്സിൽ ഒരമ്മ തന്റെ മകൻ ജീവിതാഭിലാഷമായി ഏറ്റെടുത്ത കർമ്മത്തിന്റെ പൂർത്തീകരണം കൺകുളിർക്കെ കാണുന്നുണ്ടായിരുന്നു.വിധി മറ്റൊന്നായിരുന്നെങ്കിൽ ഈ സദസ്സിന്റെ മുൻപന്തിയിൽ ഞങ്ങളോടൊപ്പം ശ്രീ ശബരീഷ് സർ ഉണ്ടാകുമായിരുന്നു എന്ന് ഒരു നിമിഷം തേങ്ങലോടെ ഓർത്തുപോയി. സ്കൂൾ വിക്കി എന്ന ആശയം സഫലമാക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിച്ച ശബരീഷ് സാറിന്റെ അമ്മയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങാൻ ആയതിൽ തികഞ്ഞ അഭിമാനം തോന്നി.തുടർന്ന് ഞങ്ങൾ ഏറ്റവും ആദരിക്കപ്പെടേണ്ട ശബരീഷ് സാറിന്റെ അമ്മയെ കാണാൻ ചെന്നപ്പോൾ മനുഷ്യത്വം മരിക്കാത്ത ഓർമ്മയുടെ കുത്തൊഴുക്ക് കണ്ണിലൂടെ മിന്നിമറയുന്നത് വേദനയോടെ ഞങ്ങൾ നോക്കിനിന്നു കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുപോയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ശബരീഷ് സാറിന്റെ അദൃശ്യസാന്നിധ്യം ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു .കുറച്ചു സമയത്തേക്കെങ്കിലും അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി എന്നത് ഏറെ സന്തോഷകരമാണ്. ഒടുവിൽ യാത്രപറഞ്ഞിറങ്ങുമ്പോൾ ആ തേജസുറ്റ മുഖത്തേക്ക് നോക്കി മനസ്സ് മന്ത്രിച്ചു ജീവിതത്തിന്റെ വഴിത്താരയിലൂടെ നീളം അമ്മയ്ക്ക് അഭിമാനിക്കാം കർമ്മനിരതനായ അമ്മയുടെ മകനെ ഓർത്ത് പ്രിയ ശബരീഷ് സാർ അങ്ങേയ്ക്ക് അഭിമാനിക്കാം സ്നേഹനിധിയായ അമ്മയുടെ മകനായി പിറന്നതിൽ, അവരുടെ ഞങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്നു എന്നതിൽ.
ബെസ്റ്റ് പി.ടി.എ അവാർഡ്
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ ഡി ഇ ഒ ശ്രീ.രാജേന്ദ്രപ്രസാദാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്
ജൈവവൈവിധ്യ ഉദ്യാനം
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്നു കീഴിൽ തയ്യാറാക്കിയ ജൈവവൈവിധ്യ ഉദ്യാനത്തിന് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുളള അവാർഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർഥികളുടെയുംരക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടുകൂടി തയ്യാറാക്കിയിട്ടുള്ള ജൈവവൈവിധ്യ ഉദ്യാനത്തിൽ വ്യത്യസ്തങ്ങളായ ശലഭ ഉദ്യാനങ്ങളും ഉൾക്കൊള്ളുന്നുണ്ട്.
20- 21 അധ്യയനവർഷത്തിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയവർ
ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക്
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും.അദ്ധ്യാപകൻ റിയാസത്തലി സാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനങ്ങൾ നടന്നത്. വിജയികളെ പിടിഎ യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു വിശദമായി കാണാൻ ഇവിടെ ക്ലിക് ചെയ്യുക