"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ഹൈസ്കൂൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
09:41, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഏതൊരു സ്കൂളിന്റേയും യശസ്സ് വർദ്ധിപ്പിക്കുന്നത് ഹൈസ്കൂൾ വിഭാഗമാണ്. നമ്മുടെ സ്കൂളിന്റെ വർഷങ്ങളായുളള യശസ്സിന് പ്രധാനകാരണം ഹൈസ്കൾ വിഭാഗത്തിന്റെ മികവാണ്. എസ്.എസ്.എൽ.സി കുട്ടികളുടെ വിജയവും ഫുൾ എപ്ലസുകളുമാണ് നമ്മുടെസ്കൂളിന്റെ സ്ഥിരമായ അഭിമാനനേട്ടം. കഴിഞ്ഞ അധ്യയനവർഷം നമ്മുടെ 269 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 106 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചിട്ടുണ്ട്.
<br>ഹൈസ്കൂൾ വിഭാഗത്തിലെ SPC, NCC, JRC, Litle Kite എന്നീ ക്ലബ്ബുകൾ സ്കൂളിന് അഭിമാനകരമായ നേട്ടങ്ങളാണ് നൽകിയിട്ടുളളത്. ഓരേോ വർഷം കഴിയുന്തോറും ഹൈസ്കൂൾ വിഭാഗത്തിൽ വർദ്ധിക്കുന്ന അഡ്മിഷനും ,വർദ്ധിക്കുന്ന ക്ലാസ് ഡിവിഷനും നമ്മുടെ ഹൈസ്കൂൾ വിഭാഗത്തിന്റെ മികവിനുളള അംഗീകീരമാണ്.സമീപത്തെ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽനിന്നും നമ്മുടെ സ്കൂളിലേയ്ക്ക് കൂടുതലായി കുട്ടികൾ വന്നുചേർന്നതോടെ ഹെസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ വർദ്ധിച്ചിട്ടുണ്ട്. ആകെ 10 ന് ആറ് ഡിവിഷനുകളും 9 ന് ഏഴ് ഡിവിഷനുകളും 8ന് ഒൻപത് ഡിവിഷനുകളും നിലവിലുണ്ട്. എട്ടാംക്ലാസിലെ ഒൻപത് ഡിവിഷനുകളിൽ D മുതൽ Iവരെ ആറ് ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയമാണ്.
<br>ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ കർമ്മശേഷിയുടെ പ്രതിഫലനമാണ് നമുക്ക് ലഭിച്ചിട്ടുണ്ട് അംഗീകാരങ്ങളും ബഹുമതികളും
<br>ഹരിതവിദ്യാലയപുരസ്കാരം ,മികച്ച പിറ്റിഎയ്ക്കുളള പുരസ്കാരങ്ങൾ,മാതൃഭൂമി സീഡ് പുരസ്കാരം, സമ്പൂർണ്ണഹരിതനിയമാവലിച്ചട്ടം പാലിക്കുന്ന സ്കൂളിനുളള പുരസ്കാരം, മനോരമ നല്ലപാഠം പുരസ്കാരം, കുട്ടികൾക്കുളള വിവിധസ്കോളർഷിപ്പുകൾ-എൻ.എം.എം.എസ്,എൻ.റ്റി.എസ്,ഇൻസ്പെയർ അവാർഡ് പ്രോജക്ടുകൾ തുടങ്ങിയവയെല്ലാം നേടാൻ സാധിച്ചത് ഹെസ്കൂൾ വിഭാഗം അധ്യാപകരുടെ ക്രിയാത്മകമായ സംഭാവനകൊണ്ട് തന്നെയാണ്.