"സെന്റ് ജോർജ് യു.പി.എസ്.കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ  അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം  സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്,  അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ,  പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്,  പള്ളിയുടെ ഭരണസമിതി അംഗങ്ങൾ  എന്നിവരുടെ നേതൃത്വത്തിൽ,  പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന  പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. <nowiki>[[കൂടുതൽ അറിയാം |സെന്റ്_ജോർജ്_യു.പി.എസ്.കടപ്ര/ചരിത്രം]]</nowiki> പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു.  പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ,  സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്,  ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ  ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. <br>
പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ  അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം  സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്,  അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ,  പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്,  പള്ളിയുടെ ഭരണസമിതി അംഗങ്ങൾ  എന്നിവരുടെ നേതൃത്വത്തിൽ,  പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന  പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു.  പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ,  സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്,  ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ  ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. <br>
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. ഭരണഘടനക്ക് വിധേയമായി സ്കൂളിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ജി ജോർജ്, ശ്രീ പി. ജെ കോരുത്, ശ്രീ കെ. വി തോമസ്,  ശ്രീ വി. പി നാണു, ശ്രീ തമ്പാൻ,  ശ്രീമതി കെ. ഒ  അന്നമ്മ ശ്രീമതി റബേക്ക മാത്യു,  എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. ഭരണഘടനക്ക് വിധേയമായി സ്കൂളിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ജി ജോർജ്, ശ്രീ പി. ജെ കോരുത്, ശ്രീ കെ. വി തോമസ്,  ശ്രീ വി. പി നാണു, ശ്രീ തമ്പാൻ,  ശ്രീമതി കെ. ഒ  അന്നമ്മ ശ്രീമതി റബേക്ക മാത്യു,  എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  
ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു സക്കറിയയുടെ നേതൃത്വത്തിൽ 7അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ സുരോജ് കിഴക്കേ പറമ്പിലിനെ കൂടാതെ ശ്രീ യോഹന്നാൻ ഗീവർഗീസ് കോട്ടയിൽ ശ്രീ കെ എം വർഗീസ് കളത്തൂർ പുത്തൻപറമ്പിൽ ശ്രീ കോര വർഗീസ്, ശ്രീ പി.  എം വർഗീസ് പുത്തൻപറമ്പിൽ എന്നിവർ ഈ സ്കൂളിന്റെ മാനേജർമാരായി  പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു സക്കറിയയുടെ നേതൃത്വത്തിൽ 7അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ സുരോജ് കിഴക്കേ പറമ്പിലിനെ കൂടാതെ ശ്രീ യോഹന്നാൻ ഗീവർഗീസ് കോട്ടയിൽ ശ്രീ കെ എം വർഗീസ് കളത്തൂർ പുത്തൻപറമ്പിൽ ശ്രീ കോര വർഗീസ്, ശ്രീ പി.  എം വർഗീസ് പുത്തൻപറമ്പിൽ എന്നിവർ ഈ സ്കൂളിന്റെ മാനേജർമാരായി  പ്രവർത്തിച്ചിട്ടുണ്ട്.

22:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ് ജോർജ് യു.പി.എസ്.കടപ്ര
വിലാസം
നിരണം

കിഴക്കുംഭാഗം പി.ഒ.
,
689620
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1954
വിവരങ്ങൾ
ഫോൺ0469 2610160
ഇമെയിൽstgeorgeupskadapra1@gmail.com
കോഡുകൾ
സ്കൂൾ കോഡ്37265 (സമേതം)
യുഡൈസ് കോഡ്32120900414
വിക്കിഡാറ്റQ87593239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സഖറിയ
പി.ടി.എ. പ്രസിഡണ്ട്സിയാദ് എം എ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു
അവസാനം തിരുത്തിയത്
30-01-202237265


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു.
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. ഭരണഘടനക്ക് വിധേയമായി സ്കൂളിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ജി ജോർജ്, ശ്രീ പി. ജെ കോരുത്, ശ്രീ കെ. വി തോമസ്, ശ്രീ വി. പി നാണു, ശ്രീ തമ്പാൻ, ശ്രീമതി കെ. ഒ അന്നമ്മ ശ്രീമതി റബേക്ക മാത്യു, എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു സക്കറിയയുടെ നേതൃത്വത്തിൽ 7അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ സുരോജ് കിഴക്കേ പറമ്പിലിനെ കൂടാതെ ശ്രീ യോഹന്നാൻ ഗീവർഗീസ് കോട്ടയിൽ ശ്രീ കെ എം വർഗീസ് കളത്തൂർ പുത്തൻപറമ്പിൽ ശ്രീ കോര വർഗീസ്, ശ്രീ പി. എം വർഗീസ് പുത്തൻപറമ്പിൽ എന്നിവർ ഈ സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ഭാഗമായി പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. 2 അധ്യാപകരും ഒരു അനധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ഭാഗമായി കമ്പ്യൂട്ടർ ലാബ്, സയൻസ് ക്ലബ് സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര ക്ലബ്ബുകൾ വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. സ്കൂളിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഒരുക്കിയിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടിയ ധാരാളം ആളുകൾ എൻജിനീയർമാർ, ഡോക്ടർമാർ, വക്കീലന്മാർ, വൈദികർ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ ജോലിക്കാർ, പാരാമെഡിക്കൽ ജോലിക്കാർ, വ്യവസായികൾ, തദ്ദേശ ഭരണസാരഥികൾ, കർഷകർ എന്നിങ്ങനെ വിവിധ നിലകളിൽ സ്വദേശത്തും വിദേശത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിശുദ്ധനായ പരുമല തിരുമേനി അവസാനമായി വിവാഹ കൂദാശ നടത്തിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളാണിത്. വെള്ളപ്പൊക്കത്തിന് നാട്ടുകാരുടെ അഭയകേന്ദ്രമായും ഇലക്ഷൻ ബൂത്ത് ആയും ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.ഈ സ്കൂൾ ദേശത്തിന്റെയും ഇടവകയുടെ യും അഭിമാനമായി ഇന്നും നിലകൊള്ളുന്നു..

ചരിത്ര ശേഷിപ്പുകൾ

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ  നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട്  വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ  സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്ന ഈ സ്ഥാപനം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഒരുകാലത്ത് ഒന്നു മുതൽ ഏഴു വരെ രണ്ടു ഡിവിഷനുകളിൽ 500 ലധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. എന്നാൽ മാറിയ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ചില കോട്ടങ്ങൾ നേരിട്ടു എങ്കിലും അതിനെയൊക്കെ മറികടന്ന് ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. കൃഷി ഒരു മുഖ്യ വരുമാനമാർഗ്ഗമായ ഈ സ്ഥലത്ത് മഴക്കെടുതിയിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്കം എല്ലാവർഷവും ഈ സ്കൂളിനെ ബാധിക്കാറുണ്ട്. അപ്പോൾ നാട്ടിലെ സാധാരണക്കാർക്ക് ഈ വിദ്യാലയം ഒരു  അഭയകേന്ദ്രമാണ്. എന്നാൽ 2018 വർഷത്തെ മഹാപ്രളയം സ്കൂളിന്റെ ഭിത്തിയ്ക്കും  തറയ്ക്കും  കാര്യമായ കേടുപാടുകൾ വരുത്തി. എന്നാൽ സ്കൂൾ മാനേജ്മെന്റിന്റെ  അവസരോചിതമായ ഇടപെടലുകൾ ഈ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചു. ഇന്ന് സ്കൂളിന്റെ അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയായി അധ്യയനം തുടങ്ങാൻ പാകത്തിൽ സജ്ജമാണ്. ഒരേക്കർ 37 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ മുറ്റം ഈ സ്കൂളിന്റെ ഒരു പ്രത്യേകതയാണ്. പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ശാന്തത മനസ്സിനെ കീഴ്പ്പെടുത്തുന്നതാണ്. നിലവിൽ സ്കൂളിന്  ഓട് പാകിയ 3 കെട്ടിടങ്ങൾ ആണുള്ളത്. 13 ക്ലാസ് മുറികൾ ആണുള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം,  ഉൾപ്പെടെ ഒന്ന് മുതൽ ഏഴ് വരെ ഓരോ ഡിവിഷനുകൾ  കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. കെട്ടിടങ്ങളെല്ലാം പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുള്ളതാണ്. കൂടാതെ ആകർഷകമായ ചിത്രങ്ങൾ സ്കൂൾ കവാടം മികവുറ്റതാക്കുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ  ക്ലാസ്മുറികളിൽ ഉണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യമുണ്ട് ശരീര നില ശരിയായി ക്രമീകരിക്ക ത്തക്കവിധത്തിൽ ആണ് കുട്ടികളുടെ ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്. മൂന്ന് ശൗചാലയങ്ങൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറി സൗകര്യമുണ്ട്. പൂർവ്വവിദ്യാർത്ഥികളുടെ സംഭാവനയായി ഒരു മൈക്ക് സെറ്റ് ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി പൂർവവിദ്യാർഥികളുടെ സംഭാവനയായി ഒരു വാട്ടർ പ്യൂരിഫയർ ലഭിച്ചു. കൂടാതെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു മഴവെള്ളസംഭരണി സ്കൂളിന് ലഭിച്ചു. വിവരസാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറുന്നതിന് ആയി കേരള ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ഫോർ എഡ്യൂക്കേഷനിൽ നിന്ന്  നാല് ലാപ്ടോപ്പ്, രണ്ട് പ്രൊജക്ടർ,  രണ്ടു സ്പീക്കർ, എന്നിവ സ്കൂളിന് ലഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തെ അതിജീവിച്ച സ്കൂളിന്റെ പൂന്തോട്ടം ഒരു വേറിട്ട കാഴ്ചയാണ്.

മികവുകൾ

ഭൗതികവും അക്കാദമികവും ആയ പ്രവർത്തനങ്ങളിലൂടെ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 125 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ(1to 7)
     2016-17.... 62
     2017-18.... 74
     2018-19.....87
     2019-20.... 87
     2020-21... 105
എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ നേടിയ വിജയങ്ങൾ, ഇൻസ്പെയർ അവാർഡ്, ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ, പ്രവർത്തിപരിചയമേള കളിൽ തുടർച്ചയായി നേടിയ വിജയങ്ങൾ, അറബി കലോത്സവത്തിൽ തുടർച്ചയായി ലഭിച്ച ഓവറോൾ കിരീടങ്ങൾ, തുടങ്ങിയ പാഠ്യേതര വിജയങ്ങൾ ഈ സ്കൂളിന്റെ മികവുകൾ ആണ്.

തനതു പ്രവർത്തനങ്ങൾ.....

..... വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ വായന കുറിപ്പ് തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു വരുന്നു. ....... മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ ...... വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തുന്ന പ്രത്യേക പരിശീലനങ്ങൾ ...... വിവിധ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ ....... കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനായി സ്കൂളിൽ ഒരു കൃഷിത്തോട്ടം പരിപാടി ...... ജൈവവൈവിധ്യ ഉദ്യാനം എന്നിവയെല്ലാം ഈ സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾ ആണ്.

മുൻസാരഥികൾ

  • പി ജി ജോർജ്
  • കെ ജെ കോരുത്
  • കെ വി തോമസ്
  • വി പി നാണു
  • ഡി തമ്പാൻ
  • കെ ഒ അന്നമ്മ
  • റിബെക്കാമ്മ മാത്യു

അദ്ധ്യാപകർ

  • ശ്രീമതി ബിന്ദു സഖറിയ HM
  • ശ്രീമതി കുമാരി എൻ ജ്യോതി UPST
  • ശ്രീമതി അഞ്ജന പി എം LPST
  • ശ്രീമതി സാജിത കെ എൻ LPST
  • ശ്രീമതി ബിൽബി ഡി പെരേര UPST
  • ശ്രീമതി ലീന എം LPST
  • ശ്രീമതി സബീന എം വൈ Arabic Teacher

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

* കൈയ്യെഴുത്തു മാസിക
  • പതിപ്പുകൾ( കഥ, കവിത, കൃഷി, ഓണം, ഗണിതം,...)- ദിനാചരണങ്ങളുടെ യുംക്ലാസ്സ് തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം- പ്രവർത്തി പരിചയമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
  • സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട്
  • ഇക്കോ ക്ലബ്ബ്- സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്
  • പഠനയാത്ര

ക്ലബുകൾ

 വിദ്യാരംഗം കലാ സാഹിത്യ വേദി,   ഇംഗ്ലീഷ് ക്ലബ്ബ്,   ശാസ്ത്ര ക്ലബ്ബുകൾ, പൗൾട്രി ക്ലബ്ബ്  പരിസ്ഥിതി ക്ലബ്,    വായന ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്,  ഹെൽത്ത് ക്ലബ്,  തുടങ്ങിയ ക്ലബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി