"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .  
[[പ്രമാണം:35014 kottaram1.jpg|നടുവിൽ|ലഘുചിത്രം|കൊട്ടാരം ആശുപത്രി ]]
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .      

കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .   

11:30, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ. ' 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊട്ടാരം ആശുപത്രി

ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .

കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .

പെൺകുട്ടികളുടെ വിദ്യാഭ്യാസമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്‌സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്‌ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു.

സ്കൂളിന്റെ മുൻവശത്തായിരുന്നു ബസ്‌സ്റ്റാൻഡ് ഉണ്ടായിരുന്നത്‌ . ഒന്നോ രണ്ടോ ബസ് മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത് . സ്കൂൾ പാഠ്യരീതിയിൽ സംഗീതവും തയ്യലും ഉണ്ടായിരുന്നു. എല്ലാ സ്കൂളിലും ഒരേ സിലബസ് അല്ലായിരുന്നു. ഓരോ സ്കൂളിലും പുസ്തകങ്ങൾക്ക് മാറ്റം ഉണ്ടായിരുന്നു . വെള്ളിയാഴ്ച്ച ദിവസം മാത്രമായിരുന്നു യൂണിഫോം ഉണ്ടായിരുന്നത്. (നീല ജംബറും വെള്ള പാവാടയും) അന്ന് അസംബ്ലി ഉണ്ടായിരുന്നു. ബ്ലൂബേർഡ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. മറ്റു ദിവസങ്ങളിൽ കളർ ഡ്രസ്സ് ആയിരുന്നു. 6 രൂപ ഫീസ് കെട്ടിവെച്ചാണ് പരീക്ഷ എഴുതിയിരുന്നത്

1966 ൽ ശ്രീമതി കെ.അംബികാമ്മ ഹെഡ്മിസ്‌ട്രസ് ആയിരുന്ന കാലത്താണ് വിദ്യാലയം കനകജൂബിലി ആഘോഷിച്ചത്. രണ്ടാഴ്ച നീണ്ടുനിന്ന കലാപരിപാടികളും അഖിലേന്ത്യ പ്രദർശനവും അന്ന് നടന്നു. കെ. പാർത്ഥസാരഥി അയ്യങ്കാർ ജനറൽ കൺവീനറും സി.പി. രാമകൃഷ്ണപിള്ള രക്ഷാധികാരിയും ആയിരുന്നു. ശ്രീ കല്ലേലി രാഘവൻപിള്ള കൺവീനറായി സ്മരണികയുടെ പ്രകാശനവും നടന്നു