"ജി. ജി. എച്ച്. എസ്. എസ് കല്ലായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (ജി.ജി.ബി.എച്ച്.എസ്സ്. കല്ലായ്/ചരിത്രം എന്ന താൾ ജി. ജി. ബി. എച്ച്. എസ്. എസ് കല്ലായി/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
11:14, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ബയർ സെക്കൻ്ററി സ്കൂൾ. 1912ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ച് 1957ൽ യു.പി.സ്കൂളായും ..........ൽ ഹൈസ്കൂളായും -------ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. പഠന പാഠ്യേതരപ്രവർത്തനങ്ങളിൽ സമൂഹത്തിൻറേയും വിദ്യാഭ്യാസവകുപ്പിൻറേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്. മുന്നൂറോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
തടി വ്യവസായത്തിന് പ്രശസ്തമാണ് കല്ലായി. പത്തൊൻപതാം നൂറ്റാണ്ടിൻെറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ തടി വ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പരിസരങ്ങളിൽ നിലവിൽ വളരെക്കുറച്ച് തടിമില്ലുകളാണുള്ളത്. ബ്രിട്ടീഷുകാർ നിർമ്മിച്ച കല്ലായ്പ്പാലം സമീപത്തായി സ്ഥിതിചെയ്യുന്നു.
19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും ചാലിയാർ നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു.തേക്ക്, വീട്ടി തുടങ്ങിയ ശക്തിയും ഈടുമുള്ള തടികൾക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തിൽ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകൾ കല്ലായിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി