"ഗവ. എൽ പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 108: | വരി 108: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # |
13:55, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിനേക്കുറിച്ച്
കായംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കായംകുളം ഗവർണ്മെന്റ് എൽ .പി .സ്കൂൾ .ജില്ലാതല ഓട്ടിസം സെന്റർ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .ഈ സ്കൂളിന്റെ ചുറ്റുവട്ടത്തു മായി ഗവർണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ,കായംകുളം യു .പി.സ്കൂൾ ,കായംകുളം ഉപ ജില്ലാ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നു .
ഗവ. എൽ പി സ്കൂൾ കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0479 2446010 |
ഇമെയിൽ | glpskayamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36401 (സമേതം) |
യുഡൈസ് കോഡ് | 32110600522 |
വിക്കിഡാറ്റ | Q87479279 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നസിയ എം |
പി.ടി.എ. പ്രസിഡണ്ട് | നവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീല |
അവസാനം തിരുത്തിയത് | |
26-01-2022 | Unnisreedalam |
ചരിത്രം
തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബേഡ്സ് ക്ലബ്ബ്.
മുൻ സാരഥികൾ
1 | M NINA |
---|---|
2 | T I NATHEERA |
3 | P ZEENATH |
4 | P E SREELETHA |
5 | V GIRIJA |
6 | R INDU |
നേട്ടങ്ങൾ
പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 0.5കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
{{#multimaps:9.1716695,76.5015875 |zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36401
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ