"ജി.യു.പി.എസ് കുറുമ്പലങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഊർജക്ലബ്ബ്)
(പ്രവർത്തിപരിചയക്ലബ്ബ്)
വരി 107: വരി 107:
*ഹരിത സേന.
*ഹരിത സേന.
*[[\ഊർജക്ലബ്ബ്|ഊർജക്ലബ്ബ്]]
*[[\ഊർജക്ലബ്ബ്|ഊർജക്ലബ്ബ്]]
*[[\പ്രവർത്തിപരിചയക്ലബ്ബ്|പ്രവർത്തിപരിചയക്ലബ്ബ്]]
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
സ്ക‍ൂളിന്റെ ഉന്നമനത്തിനായി പ്രധാനഅധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും എസ്.എം.സി,എം.റ്റി.എ, പി.റ്റി എ ക‍ൂട്ടായി പരിശ്രമിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു.
സ്ക‍ൂളിന്റെ ഉന്നമനത്തിനായി പ്രധാനഅധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും എസ്.എം.സി,എം.റ്റി.എ, പി.റ്റി എ ക‍ൂട്ടായി പരിശ്രമിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു.

12:47, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ് കുറുമ്പലങ്ങോട്
വിലാസം
കുറുമ്പലങ്ങോട്

ജി.യു.പി.സ്കൂൾ കുറുമ്പലങ്ങോട്
,
കുറുമ്പലങ്ങോട് പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഇമെയിൽgups.ku@gmail.com
കോഡുകൾ
സ്കൂൾ കോഡ്48457 (സമേതം)
യുഡൈസ് കോഡ്32050400401
വിക്കിഡാറ്റQ64565274
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുങ്കത്തറ,
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ426
പെൺകുട്ടികൾ420
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് ജോൺ
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ ഇ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
25-01-202248457


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ക‍ുറ‍ുമ്പലങ്ങോട് എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പ‍ുറം ജില്ലയിലെ നിലമ്പ‍ൂർ സബ്‍ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്.

ചരിത്രം

[[ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ‍‍ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെന്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍‍‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ്സ് മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത്

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രാമ ചരിത്രം

കുറുമ്പലങ്ങോട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ട ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഒരു കാർഷിക ഗ്രാമമാണ് കുറുമ്പലങ്ങോട്. ചാലിയാർ പുഴ, കാഞ്ഞിരപ്പുഴ, എഴുവത്തോട്,നീലഗിരികുന്നുകൾ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണിത്.

പുരാതന ചരിത്രശേഷിപ്പുകളുടെ നിരവധി തെളിവുകൾ ഉണ്ടെങ്കിലും, ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്നു കാണുന്ന ജനവാസകേന്ദ്രങ്ങൾക്ക് ഈ ഗ്രാമത്തിൽ ജീവൻ വെക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ കീഴിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് നിരവധി ആദിവാസി കുടുംബങ്ങൾ ജീവിച്ചുവന്നിരുന്നു. കൈപ്പിനി,ചെറിയമാത, പുതുപ്പരിയാരം,അണ്ണടപ്പ്, കണയംകൈ,മാങ്ങോട് ഏന്നിവയായിരുന്നു ആദ്യകാലത്തെ പ്രധാന ആദിവാസി കേന്ദ്രങ്ങൾ. മുണ്ടേക്കാട്ടുപാറക്കൽ, പൂപ്പൊഴിഞ്ഞി, മഞ്ചേരിത്തൊടി,നാലകത്ത്, കൽപ്പത്തൊടി, കുന്ന‍ൂർക്കരപത്തൊന്നുകളം ,കുറ്റിക്കാട്ടിൽ, മാവുങ്ങൽ, എളയാട്, നീലാമ്പ്ര, പുതുപ്പറമ്പിൽ തുടങ്ങിയവയായിരുന്നു ഈ ഗ്രാമത്തിൽ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ എത്തിച്ചേർന്ന പ്രധാനകുടുംബങ്ങൾ.പിന്നീട് മലബോറിന്റെയും തിരുവിതാംകൂറിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുടിയേറ്റക്കാർ ഇവിടെ താമസമാരംഭിച്ചു. ഇന്ന് താരതമ്യേന ജനസാന്ദ്രത ഉയർന്ന ഒരു പ്രദേശമാണ് കുറുമ്പലങ്ങോട്.

നെല്ല്, ചാമ, കശുവണ്ടി, തെങ്ങ്, കവുങ്ങ് എന്നിവയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല കൃഷികൾ. പിന്നീട് റബ്ബർ, മരച്ചീനി തുടങ്ങിയ വിളകൾ കൂടി രംഗപ്രവേശം ചെയ്തു.

1956 ൽ സർക്കാർ മേഖലയിൽ ഈ ഗ്രാമത്തിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണ് കുറുമ്പലങ്ങോട് ഗവൺമെൻറ് പ്രൈമറി സ്കൂൾ. ശ്രീ.മഞ്ചേരിത്തൊടി ചിന്നൻ നായർ, സർക്കാരിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. 1974-75 അധ്യയനവർഷത്തിൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്നും ഈ മേഖലയിലെ ഏക യു.പി സ്കൂളാണ് കുറുമ്പലങ്ങോട് ഗവ യു.പിസ്കൂൾ. മുണ്ടപ്പാടം എ. എൽ പി സ്കൂൾ, ചെമ്പൻകൊല്ലി എ എൽ പി സ്കൂൾ , എരുമമുണ്ട നിർമല ഹയർ സെക്കന്ററി സ്കൂൾ എന്നിവയോണ് ഈ പ്രദേശത്തെ മറ്റ് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ ,

1972 ആഗസ്റ്റ് മാസത്തിലാണ് ഈ ഗ്രാമത്തിലെ ആദ്യ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം നിലവിൽ വന്നത്. ആദ്യത്തെ 12 വർഷം ഈ സ്ഥാപനം ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്. മേച്ചീരി കുടുംബം സർക്കാരിന് സൗജന്യമായി നൽകിയ സ്ഥലത്ത്, 1984 മുതൽ ഈ ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടരുന്നു. ഇന്ന് ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം എന്ന നിലയിലേക്ക് കുറുമ്പലങ്ങോട് PHC ഉയർന്നിട്ടുണ്ട്.

വിവിധ ജാതി-മത-രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ടവർ വളരെ സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഗ്രാമമാണിത്. കലാ-സാംസ്കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഇന്ന് ഈ ഗ്രാമം വളരെയധികം മുന്നേറിയിട്ടുണ്ട്. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ എടുത്തു പറയത്തക്ക ഒരു പ്രദേശമായി ഇന്ന് കുറുമ്പലങ്ങോട് മാറിക്കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

  • ഐ .ടി ലാബ്
  • സ്കൂൾ ബസ്സ്

വിദ്യാലയ വികസനപദ്ധതി

വിദ്യാലയ വികസനപദ്ധതി വായിക്കാം

പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

മാനേജ് മെന്റ്

സ്ക‍ൂളിന്റെ ഉന്നമനത്തിനായി പ്രധാനഅധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും എസ്.എം.സി,എം.റ്റി.എ, പി.റ്റി എ ക‍ൂട്ടായി പരിശ്രമിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു.

നിലവിലെ അധ്യാപകർ

വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

രക്ഷാകർത‍ൃസമിതി

മ‍ുൻകാല പ്രധാന അധ്യാപകർ

നേട്ടങ്ങൾ/ബഹ‍ുമതികൾ

നേട്ടങ്ങൾ/ബഹ‍ുമതികൾ

വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

വഴികാട്ടി

  • നിലമ്പ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ)
  • ഊട്ടി-കോഴിക്കോട് പാതയിൽ ച‍ുങ്കത്തറ ബസ്റ്റാന്റിൽ നിന്നും കയ്‍പിനി വഴി ബസ്സ്-ഓട്ടോ മാർഗം എത്താം (എട്ട‍ുകിലോമീറ്റർ)
  • നിലമ്പ‍ൂർ ബസ്റ്റാന്റിൽ നിന്നും അകമ്പാടം വഴി (പതിനെട്ട് കിലോമീറ്റർ) ബസ്സ് - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.356035,76.241854|zoom=18}}