"എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 164: | വരി 164: | ||
നാഗസാക്കി ദിനം | നാഗസാക്കി ദിനം | ||
സ്വാതന്ത്ര ദിനം | |||
അധ്യാപക ദിനം | അധ്യാപക ദിനം | ||
വരി 175: | വരി 175: | ||
റിപ്പബ്ലിക് ദിനം | റിപ്പബ്ലിക് ദിനം | ||
* | * | ||
14:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
എം .റ്റി .എൽ .പി .എസ്സ് .പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് പുല്ലാട് പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0469 2661333 |
ഇമെയിൽ | mtlpspulladanamala@gmail.com |
വെബ്‍സൈറ്റ് | mtlpspulladanamala.org |
കോഡുകൾ | |
സ്കൂൾ കോഡ് | 37332 (സമേതം) |
യുഡൈസ് കോഡ് | 32120600524 |
വിക്കിഡാറ്റ | Q87593762 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | പി. ഉണ്ണികൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലീനാ സന്തോഷ് |
അവസാനം തിരുത്തിയത് | |
24-01-2022 | 37332 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാർത്തോമ്മാ ലോവർ പ്രൈമറി സ്കൂൾ പുല്ലാട്. ആനമല സ്കൂൾ എന്നാണു അറിയപ്പെടുന്നത്.
ചരിത്രം
അയിരൂർ കോളാകോട്ട് ജോൺ ഉപദേശി കല്ലുവാരിക്കലും പൂവത്തുംമൂട്ടിൽ മത്തായി സാർ പുല്ലാട് മാടോലിൽ പൊര്യയ്ക്കലും ഓരോ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു.അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ കുറഞ്ഞു വന്ന സഹചാര്യത്തിൽ ആനമല പ്രാർത്ഥന യോഗക്കാരുടെ ക്ഷണംസ്വീകരിച്ച് 1910ൽ ആനമല പ്രാർത്ഥനാലയത്തിൽ വച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനു തയാറായി വന്നു.അങ്ങനെ ഇവിടെ സ്‌കൂൾ ആരംഭിച്ചു. ആനമല മത്തായിച്ചൻ ദാനമായി നൽകിയ സ്ഥലത്തു 1909ഇൽ മാരാമൺ ഇടവകയുടെ ആനമല പ്രാർത്ഥനയോഗക്കാർ നിർമ്മിച്ചതായിരുന്നു ഈ പ്രാർത്ഥനാലയം. പ്രാർത്ഥനയോഗത്തിലെ അംഗങ്ങൾ നെടുമ്പ്രയാർ നിന്നും കൽത്തൂണും കീഴ്‌വായ്‌പൂർ നിന്നും മുളയും കല്ലൂപ്പാറ നിന്നും തെങ്ങിൻ കീറും തോളിൽ ചുമന്നു കൊണ്ടു വന്നാണ് ഇതു നിർമ്മിച്ചത്.കൂടുതൽ ചരിത്രം
പിൽക്കാലത്തു,സാംസ്‌കാരിക- മത - രാഷ്ട്രീയ രംഗത്തു ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു സാക്ഷ്യം വഹിക്കാനും, ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പുരോഗതിയിൽ നിർണായകമായ ഒരു പങ്കു വഹിക്കാനും ഈ വിദ്യാലത്തിനു കഴിഞ്ഞു. 1917 മുതൽ 1957 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച പരേതനായ വെള്ളിക്കര കോമാട്ട് ശ്രീ. വി. ഇ. വർക്കി സാറിന്റെ സേവനം വിലപ്പെട്ടതാണ്. സാർ സാമ്പത്തിക ക്ലേശത്താലും മറ്റും പഠനം തുടരാൻ ബുദ്ധിമുട്ടിയ പല കുട്ടികളെയും വീട്ടിലെത്തി സന്ദർശിച്ച് തുടർന്നു പഠിക്കുന്നതിനു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാരാമൺ ഇടവകയുടെ പ്രാർത്ഥന യോഗത്തിലെ 55 വീട്ടുകാർ ചേർന്നു 1955-ൽ ആനമല സെന്റ് തോമസ് മാർത്തോമ്മാ ഇടവക രൂപംകൊണ്ടു. തുടർന്ന് സ്കൂൾ ഈ ഇടവകയുടെ പരിധിയിൽ ഉൾപ്പെട്ടു. ആനമല ഇടവകയുടെ വികാരി ഈ സ്കൂളിന്റെ ലോക്കൽ അഡ്വൈസറി കമ്മറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകണമെന്നആലോചനയുടെ ഫലമായി അതു നടപ്പിലാക്കുന്നതിനു L.A.C തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കുമ്പനാട് ബ്രാഞ്ച് ഈ ആവശ്യത്തിനായി ഒരു കമ്പ്യൂട്ടർ നൽകുകയുണ്ടായി. 2003- ൽ കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഭിവന്ദ്യ തോമസ് മാർ തിമൊഥേയോസ് എപ്പിസ്കോപ്പ തിരുമനസ്സു കൊണ്ടു നിർവ്വഹിച്ചു. 2003 ഓഗസ്റ്റ് 29 ന് സ്കൂൾ L.A.C, P.T.A എന്നിവയുടെ നേതൃത്വത്തിൽ ഒരു ഓണസദ്യ സംഘടിപ്പിക്കുകയും അതിൽ നിന്നും ലഭിച്ച സംഭാവന ഉപയോഗിച്ചു ഒരു കമ്പ്യൂട്ടർ റൂമും,നിലവിലുണ്ടായിരുന്ന വരാന്ത വിപുലപ്പെടുത്തി രണ്ടു താൽക്കാലിക ക്ലാസ് മുറികളും നിർമ്മിക്കുകയുണ്ടായി.ആവശ്യമായ നാലു ക്ലാസ് മുറികൾ ലഭ്യമായതിനാലും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതുകൊണ്ടും സ്കൂൾ എക്കണോമിക് പട്ടികയിൽ ഉൾപെട്ടതിനാലും സ്കൂളിന്റെ അപേക്ഷ പരിഗണിച്ചു, ഒന്ന്, രണ്ട് ക്ലാസ്സുകളിൽ ഉണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി, 2005-2006 ൽ സർക്കാർ ഒരു അധ്യാപക തസ്തിക കൂടി അനുവദിച്ചു. കുട്ടികളുടെ വിനോദത്തിനായി പൂർവ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തിൽ ഒരു ചിൽഡ്രൻസ് പാർക്ക് ക്രമീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ് മുറികളുണ്ട്.4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ് റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ബാലസഭ
- ഇക്കോ ക്ലബ്ബ്
- മനോരമ നല്ലപാഠം യൂണിറ്റ്
- സ്പോർട്സ് ക്ലബ്ബ്
മികവുകൾ
സ്കൂൾ ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവർത്തി പരിചയ മേള, സ്കൂൾ കലോത്സവം സബ്ജില്ല, ജില്ല തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും അനധ്യപകർക്കും പ്രതേകം ടോയ്ലറ്റ്.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമതിലും കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റോടുകൂടിയ കവാടം. വർഷം മുഴുവൻ ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസ്സായ കിണർ. എല്ലാ ക്ലാസ്സിലേക്കും ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടറുകളും.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്കൂൾ സജീവമായി ഏർപ്പെടുന്നു. ഈ വർഷം നല്ല പാഠത്തിന്റെ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും പൂർവികരുടെ അനുഗ്രഹവും ഏറ്റുവാങ്ങിയ വിദ്യാലയം.മികവുകൾ മികവുകൾ
മുൻസാരഥികൾ
ക്രമ നമ്പർ |
പേര് | സേവനമനുഷ്ഠിച്ച വർഷം |
1 |
ശ്രീ.വി.ഇ.വർക്കി |
1917-1957 |
2 |
ശ്രീ.കോശി വർഗീസ് |
1957-1961 |
3 |
ശ്രീ.മാത്യു ഈപ്പൻ |
1961-1964 |
4 |
ശ്രീമതി.വി.ഐ.മേരി |
1964-1981 |
5 |
ശ്രീമതി.പി.എം.തങ്കമ്മ |
1981-1983 |
6 | ശ്രീമതി. സി. ഒ.ഗ്രേസിയമ്മ | 1983-1990 |
7 |
ശ്രീമതി.എ.എസ്.ശോശാമ്മ |
1990-1991 |
8 |
ശ്രീമതി.ആനിയമ്മ തോമസ് |
1991-1994 |
9 |
ശ്രീ.കെ.വി തോമസ് |
1994-2020 |
10 |
ശ്രീ.തോമസ് മാത്യു |
2020- |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
1.Rev. P. J. ഫിലിപ്പ് -മാർത്തോമ്മാ സഭ മുൻ സഭാ സെക്രട്ടറി
2. Prof. P. M. വർഗീസ് -Retd.പ്രൊഫസർ കോഴഞ്ചേരി സെന്റ്. തോമസ് കോളേജ്
3.ശ്രീ. തമ്പാൻ തോമസ് - മുൻ ട്രേഡ് യൂണിയൻ പ്രസിഡന്റ്
4.ശ്രീ. M. P. ചാക്കോ - ചീഫ് ഇൻസ്ട്രക്ടർ, സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് &ടെക്നോളജി, ചാലക്കുടി
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
പുകയില വിരുദ്ധ ദിനം
ചാന്ദ്ര ദിനം
ഹിരോഷിമ ദിനം
നാഗസാക്കി ദിനം
സ്വാതന്ത്ര ദിനം
അധ്യാപക ദിനം
ഗാന്ധി ജയന്തി
കേരളപ്പിറവി
ശിശു ദിനം
റിപ്പബ്ലിക് ദിനം
അദ്ധ്യാപകർ
1.തോമസ് മാത്യു HM
2.സുജ എസ് ജോൺ LPST
3.സിസി മരിയ കുര്യൻ LPST
4.റ്റിനു ആൻ ജോൺസൺ
ക്ലബ്ബുകൾ
- ഇക്കോ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
.സയൻസ് ക്ലബ്ബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.361421, 76.668992| zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37332
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ