"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:
പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ  നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.
പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ  നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.
===പത്രവാർത്ത===
===പത്രവാർത്ത===
[[പ്രമാണം:Amm nss2.jpg|ലഘുചിത്രം|ലഘുലേഖ വിതരണം ]]
[[പ്രമാണം:37001 nss pathravartha .jpg|ലഘുചിത്രം|സ്നേഹ സഹായം ]]
[[പ്രമാണം:37001 nss pathravartha .jpg|ലഘുചിത്രം|സ്നേഹ സഹായം ]]

22:58, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ്ഒരുസന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻ‌എസ്‌എസ് വോളന്റിയർമാരെ ഒന്നുംരണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.

ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻ‌എസ്‌എസിൽ പ്രവേശനം സൗജന്യമാണ്.

ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻ‌എസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. ജയകുമാർ സർ .2018-19വർഷംവരെ ചുമതല വഹിച്ചിരുന്നു.2019-20 വർഷം മുതൽ സംഗീത എം ദാസ് നേതൃത്വം വഹിക്കുന്നു.


പ്രവർത്തനങ്ങൾ ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.

ലക്ഷ്യങ്ങൾ വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.

പ്രവർത്തനങ്ങൾ2020-21

ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം

എൻഎസ്എസ് വോളന്റി യേഴ്സ് നിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം കുട്ടികളിൽ നടത്തി.

പ്ലാസ്റ്റിക് ബാഗ് വേണ്ട തുണി സഞ്ചി ഞങ്ങൾ തരാം

ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് ബാഗ് വേണ്ട തുണിസഞ്ചി ഞങ്ങൾ തരാം പദ്ധതി തുടങ്ങി എൻഎസ്എസ് യൂണിറ്റ് മണ്ണിര പരിസ്ഥിതി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് പ്രോഗ്രാം ഓഫീസർ സംഗീത എന്താ സി നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും100 തുണിസഞ്ചി സൗജന്യമായി നൽകി.

പേപ്പർ ബാഗ് നിർമ്മാണം

പരിസ്ഥിതി മലിനീകരണത്തിന് എതിരായി പേപ്പർ ബാഗുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു, ഇങ്ങനെ അവർ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.

ആന്റി ഡ്രഗ് പ്രോഗ്രാം

ആന്റി ഡ്രസ്സ് പ്രോഗ്രാമിന് ഭാഗമായി സ്കൂൾ മാനേജർ ജോൺസൺ വർഗീസ് അച്ഛന്റെ നേതൃത്വത്തിൽ റോഡിലെ ലൈൻ വരച്ചു.

മാസ്ക് വിതരണം

വോളണ്ടിയേഴ്സ് നിർമിച്ച ആയിരം മാസ്ക്ക് ജില്ലയ്ക്ക് കൈമാറി പി എസ് സി അംഗം ശ്രീ മണികണ്ഠൻ സർ മാസ്ക് ഏറ്റുവാങ്ങി.

വിദ്യാർത്ഥികൾക്കുള്ള മാസ്ക് വിതരണം

സ്കൂളിൽ എസ്എസ്എൽസി പ്ലസ് വൺ,പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എൻഎസ്എസിന് നേതൃത്വത്തിൽ മാസ്ക് നൽകി.

പരിസ്ഥിദിനത്തിൽ തണൽ കൂട്ടം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വോളണ്ടിയേഴ്സ് നേതൃത്വത്തിൽ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു.

കോവിഡ് കാലത്തെ കൈത്താങ്ങ്

മാസ്ക്, ബെഡ്ഷീറ്റ് ,സാനിറ്റൈസർ തുടങ്ങിയവ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ലെവൽ ടയർ സെൻട്രലിലേക്ക് കൈമാറി.

ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം

ട്രൈബൽ മേഖലയിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എൻഎസ്എസ് യൂണിറ്റിന് നേതൃത്വത്തിൽ പി എസ് സി അംഗം ശ്രീ ജേക്കബ് ജോൺ സാറിന് കൈമാറി.

ഹെൽപ്പ് ഡെസ്ക്

പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.

പത്രവാർത്ത

ലഘുലേഖ വിതരണം
സ്നേഹ സഹായം