"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും . | പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ ഈ സ്കൂൾ ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കലാരംഗത്ത് കുട്ടികൾക്ക് അധ്യാപകർ പരിശീലനം നൽകി വരുന്നുണ്ട്. ചന്ദനത്തിരി നിർമ്മാണം, നെറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ബീഡ്സ്സ് വർക്ക്, യോഗ തുടങ്ങിയവയിലൊക്കെ കുട്ടികൾക്ക് പരിശീലനം ലഭ്യമാകുന്നുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |
13:12, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോട് നഗരസഭ പരിധിക്കുള്ളിൽ, കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഹെഡ്മിസ്ട്രസ്സും PTA യും ചേർന്നാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇവർ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ സ്കൂളിന് മുതൽക്കൂട്ടാണ്.
ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ | |
---|---|
വിലാസം | |
കസബ ബീച്ച് അട്ക്കത്ത്ബയൽ കാസറഗോഡ് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 9446017245 |
ഇമെയിൽ | gfupsadkathbail@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11450 (സമേതം) |
യുഡൈസ് കോഡ് | 32010300309 |
വിക്കിഡാറ്റ | Q64399079 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 146 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PRABHAKARAN C T |
പി.ടി.എ. പ്രസിഡണ്ട് | SHARATH R |
എം.പി.ടി.എ. പ്രസിഡണ്ട് | SUBHA S |
അവസാനം തിരുത്തിയത് | |
14-01-2022 | 11450wiki |
ചരിത്രം
കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1930 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തിൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സർക്കാറിലേക്ക് തന്നതാണ്. കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാർഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവൻ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. കടലിലെ മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ നാട്ടുകാർ പരമാവധി ശ്രമിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും പുസ്തകശാലയും ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു. പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ ഈ സ്കൂൾ ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കലാരംഗത്ത് കുട്ടികൾക്ക് അധ്യാപകർ പരിശീലനം നൽകി വരുന്നുണ്ട്. ചന്ദനത്തിരി നിർമ്മാണം, നെറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ബീഡ്സ്സ് വർക്ക്, യോഗ തുടങ്ങിയവയിലൊക്കെ കുട്ടികൾക്ക് പരിശീലനം ലഭ്യമാകുന്നുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ചിത്രശാല
മാനേജ്മെന്റ്
നേട്ടങ്ങൾ
മുൻസാരഥികൾ
കൃഷ്ണൻ മാസ്റ്റർ വെളളുങ്കൻ മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്റർ ഇന്ദിരാഭായ് ടീച്ചർ മത്തായി മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സരോജിനി ടീച്ചർ ലക്ഷ്മി ടീച്ചർ സുമലത ( വില്ലേജ് ഓഫീസർ) നാരായണൻ (കാസർകോട് നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
വഴികാട്ടി
കാസർകോട് നഗരസഭയിലെ കസബ കടപ്പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാസർകോട് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് കസബ കടപ്പുറം. നഗരത്തിൽ നിന്നും നെല്ലിക്കുന്ന് റോഡിലൂടെ മൂന്നു കിലോമീറ്റർ ദൂരം അല്ലെങ്കിൽ പളളം റോഡിലൂടെ രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താം. ബസ് സൗകര്യമില്ലാത്ത പ്രദേശമാണ്.
സ്കൂൾ പ്രവർത്തനങ്ങളിലൂടെ
രാവിലെ 10 മണി മുതൽ വൈകു: 4 മണി വരെയാണ് സ്കൂൾ പ്രവൃത്തി സമയം. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും സ്ക്കുളിന് അവധിയാണ്.
നിരവധി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11450
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ