"ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
== '''''ചരിത്രം''''' == | == '''''ചരിത്രം''''' == | ||
1984 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. | 1984 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. | ||
='''പ്രവർത്തനങ്ങൾ'''= | ='''പ്രവർത്തനങ്ങൾ'''= |
15:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഈരാറ്റുപേട്ട ഉപജില്ലയിൽ,കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാർഡ്-
ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്.
ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ | |
---|---|
വിലാസം | |
ഇളംകാട് ഇളംകാട് പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 17 - 8 - 1984 |
വിവരങ്ങൾ | |
ഫോൺ | 04828 286023 |
ഇമെയിൽ | rsmupskodunga@gmail.com |
വെബ്‍സൈറ്റ് | http://rsmups.weebly.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 32248 (സമേതം) |
യുഡൈസ് കോഡ് | 32100200302 |
വിക്കിഡാറ്റ | Q87659347 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂട്ടിക്കൽ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കെ ബി |
പി.ടി.എ. പ്രസിഡണ്ട് | ജോജി വിൻസെന്റ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത സലിംകുമാർ |
അവസാനം തിരുത്തിയത് | |
11-01-2022 | 32248-hm |
ചരിത്രം
1984 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്.
പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2017-18 അദ്ധ്യായന വർഷത്തിൽ പ്രവേശനോത്സവം രക്ഷകർത്താക്കളുടെ നിറ സാന്നിധ്യമായിരുന്നു.
-
പ്രവവേശനോത്സവം 2017-18
സംസ്കൃത ദിനാഘോഷം
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
1266 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. ബാലസാഹിത്യകൃതികളാണ് ലൈബ്രറിയിൽ അധികവും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വായനാ മുറി
ക്ലാസ്സ് മുറികളിലെ വായനാ മൂലയിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
100 അടി നീളവും 40 അടി വീതിയുമുള്ള വിശാലമായ സ്കൂൾ ഗ്രൗണ്ടു് വിദ്യാർത്ഥികളുടെ കായിപരിശീലനത്തിനും കളികൾക്കുമായി ഉപയോഗിക്കുന്നു.
സയൻസ് ലാബ്
U P തലത്തിൽ പഠനത്തിനാവശ്യമായ ശാസ്ത്ര പഠന ഉപകരണങ്ങളും രാസനസ്തുക്കളും വിവിധ മാതൃകകളും അടങ്ങുന്ന സയൻസ് ലാബ് ഉണ്ട്.
ഐടി ലാബ്
ഏറ്റവും പുതിയ സ്കൂൾ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിട്ടുള്ള 4 കമ്പ്യൂട്ടറുകളുള്ള വിശാലമായ ഐ. ടി. ലാബ് ഉണ്ട്.
സ്കൂൾ ബസ്
മാനേജ് മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്കൂൾ ജീപ്പ് കുട്ടികളുടെ യാത്രാസൗകര്യാർത്ഥം രാവിലെയും വൈകുന്നേരവും സേവനം നടത്തുന്നുണ്ട്.
-
School Bus
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
പൊതുവെ ജല ലഭ്യത കുറവായ പ്രദേശമായതിനാൽ ചുരുങ്ങിയ നിലയിൽ മാത്രമാണ് ഈ സ്കൂളിന് കൃഷി കാര്യങ്ങൾ സാധ്യമാകുന്നത്. എല്ലാ വർഷവും ചെറിയ തോതിൽ സ്കൂൾ കൃഷിതോട്ടം കുട്ടികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കി, വിളവെടുത്തു വരുന്നു.
സ്കൗട്ട് & ഗൈഡ്
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ കെ. എൻ ബിനി ടീച്ചറിന്റെ മേൽനേട്ടത്തിൽ 26 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി എ. എൻ. ഗിരിജ ടീച്ചറുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
പ്രധാന അദ്ധ്യാപികയായ ശ്രീമതി എൻ. സുജ ടീച്ചറിന്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ഭാഷാദ്ധ്യാപികയായ ശ്രീമതി അശ്വതി ഗോപി ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
ശ്രീമതി. അശ്വതി ഗോപി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ നിലയിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
സയൻസ് ക്ലബ്ബ് കൺവീനറായ ശ്രീമതി. കെ. എൻ ബിനി ടീച്ചറിന്റെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിൻറെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു.
പൊതുവിദ്യാലയ സംരക്ഷണയജ്ഞം
ഹരിതകേരളം ഗ്രീൻപ്രോട്ടോകോൾ പദ്ധതി പ്രകാരം മാലിന്യപരിപാലനം നടത്തി. മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൂൾപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനമെടുത്തു. വാർഡ് മെമ്പർ, സ്കൂൾ മാനേജർ, പി ടി എ പ്രസിഡൻറ്, രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ശുചിത്വസന്ദേശപ്രതിജ്ഞ നിർവ്വഹിച്ചു.
നേട്ടങ്ങൾ
2017-18
2017-18 ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തുകൊണ്ട് 14 വിദ്യാർത്ഥികൾ മികവുതെളിയിച്ചു.
- ജനറൽ വിഭാഗത്തിലും രക്ഷിതാക്കളുടെ സഹകരണത്തോടെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.
പൊതുവായ നേട്ടങ്ങൾ
- ഈ സ്കൂളിൽ നിന്നും ഹൈസ്കൂൾ തലത്തിലേക്ക് പോയ വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ് മുൻ കഴിഞ്ഞ എല്ലാ വർഷങ്ങളിലും തുടർച്ചയായി S S L C, Plus 2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
- കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികവുപുലർത്തുന്നതിൽ ശ്രദ്ധപുലർത്തുന്നു.
- സംസ്കൃത കലോത്സവങ്ങളിൽ സബ് ജില്ലാ വിജയി, ജില്ലാ തല വിജയങ്ങളും നേട്ടങ്ങളാണ്.
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി. മിനി കെ ബി
- ശ്രീമതി. അശ്വതി ഗോപി
- ശ്രീ.കൈലാസ് എസ്
- ശ്രീമതി. പുലരി പി എസ്
അനധ്യാപകർ
- വി. എസ്. അനിൽകുമാർ
മുൻ പ്രധാനാധ്യാപകർ
- 1987-2006 ->ശ്രീ. എ എ തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ശുഭേഷ് സുധാകരൻ - A.I.Y .F. സംസ്ഥാന സെക്രട്ടറി (ബ്ലോക്ക് മെമ്പർ)
- ശ്രീ സിജു ഇളംകാട് - തിരക്കഥാകൃത്ത്
- കുമാരി അരുണ എസ്. - ആയുർവ്വേദ ഡോക്ടർ
- കുമാരി സിമി സിജു. - അഡ്വക്കേറ്റ്
വഴികാട്ടി
{{#multimaps:9.635097
,76.896079 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ആർ.എസ്.എം.യു.പി.എസ്. കൊടുങ്
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32248
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ