"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}ലിറ്റിൽ കൈറ്റ്സ്
{{PHSchoolFrame/Pages}}{{Yearframe/Header}}ലിറ്റിൽ കൈറ്റ്സ്

കാവിൽ സെന്റ് മൈക്കിൾ സ്  ഹൈസ്ക്കൂളിൽ 2019  മുതൽ ലിറ്റിൽ കൈറ്റ്സ് ഇന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിലെ  ഓരോ ക്ലാസ്സിലെയും 20 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ആദ്യ ബാച്ച് കുട്ടികൾ 2021 ഇൽ പാസ്സ് ഔട്ട്‌ ആയി ഇറങ്ങി. 20 പേരിൽ 19 പേർക്കും എ ഗ്രേഡ് കരസ്ഥമാക്കി. ഇത് കാവിൽ സ്കൂളിന്റെ ചരിത്ര താളുകളിൽ  സുവർണ  ലിപികളിൽ എഴുതി  ചേർക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ സ്കൂളിൽ  ലിറ്റിൽ കൈറ്റസിന്റെ രണ്ടു ബാച്ചുകൾ  പ്രവർത്തിക്കുന്നു., ഒമ്പതാം ക്ലാസ്സിന്റെയും, പത്താം ക്ലാസ്സിന്റെയും. നിലവിൽ നാല്പത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ആണ് സ്കൂളിൽ ഉള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ വളരെ  കാര്യ ക്ഷമതയോടെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് മാരായ  ആനറ്റ് സി അഗസ്റ്റിനും, ഷിബി എബ്രഹാമും കൂടി നടത്തി വരുന്നു. എല്ലാ ബുധനാഴ്ച  കളിലും, ഒഴിവു ദിനങ്ങളിലും റൂട്ടിൻ ക്ലാസുകൾ നടത്തിവരുന്നു. 2019 ഇൽ സ്കൂളിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ  ആയ  ' വർണങ്ങൾ' സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി പ്രകാശനം  ചെയ്തു. സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് സ്മാർട്ട്‌ ഫോൺ എങ്ങനെ കുട്ടികളുടെ പഠന  ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നതിനെ  കുറിച്ച് 2019 ജനുവരി മാസത്തിൽ ഒരു ക്ലാസ്സ്‌ എടുത്തിരുന്നു. സ്കൂളിലെ സ്മാർട്ട്‌ റൂമികളുടെയും, കമ്പ്യൂട്ടർ ലാബിന്റെയും പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു.കോവിഡ് കാലത്ത് പല  ബോധവത്കരണ  വീഡിയോസും സ്കൂൾ ഗ്രൂപ്പുകളിലേക് അവർ നിർമ്മിച്ചു നൽകിയിരുന്നു.ഡിജിറ്റൽ അറിവ് കുട്ടികളിൽ വാർത്തെടുക്കാൻ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗൂഗിൾ ക്ലാസ്സ്‌ റൂം കൈകാര്യം  ചെയുന്ന  വിധം എല്ലാ ക്ലാസ്സുകളിലും പഠിപ്പിച്ചു. തുടർന്നും മികവുറ്റ പ്രവർത്തങ്ങൾ  ഈ സംഘടനയിൽ നിന്നും ഉണ്ടായിരിക്കും. ഈ വർഷത്തേക്കുള്ള  ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.

15:42, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ലിറ്റിൽ കൈറ്റ്സ്

അടൽ ടിങ്കറിംഗ് ലാബ് (2021-2026)

അടൽ ടിങ്ക റിംഗ് ലാബ് വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്ക റിംഗ് ലാബ്. 6 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കളി കളിലൂടെ ശാസ്ത്രവും സങ്കേതിക വിദ്യയും സമന്വയിപ്പിച്ച് കണ്ടു പിടത്തങ്ങൾ നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം'.ഹെഡ്മാസ്റ്റർ സണ്ണി ജോസിന്റെ നേതൃത്വത്തിൽ അധ്യാപികമാരായ ലിൻസി ലൂക്കോസ്, റോസിലി T P, ജിസ്മി അഗസ്റ്റിൻ, ഷൈലമ്മ ജോർജ് എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു.

റെഡ്ക്രോസി

കാവിൽ സെന്റ് മൈക്കിൾ സ് ഹൈസ്ക്കൂളിൽ 9 വർഷക്കാലമായി ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ശ്രീമതി പു ഷ്പമ്മ ടീച്ചറിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏകദേശം 80 കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. ആതുരസേവനത്പരതയും നീതി ബോധവുമുള്ള കുട്ടികളെ വാർത്തെടുക്കാൻ ജൂനിയർ റെസ്ക്രോസിന് സാധിച്ചിട്ടുണ്ട്. എല്ലാവർഷവും ഇരുപതു കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരാകുന്നു.

Sincere Parenting and Child Education (SPACE)

കാവിൽ സെൻറ് മൈക്കിൾസ് ഹൈ സ്കൂളിൽ SPACE ന്റെ പ്രഥമ യോഗം 15-10-2018 ൽ നടന്നു. കുട്ടികൾ നേരിടുന്ന സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ മാതാപിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പരിഹരിക്കാനുള്ള ഒരു വേദിയാണ് SPACE.എല്ലാമാസവും യോഗം കൂടുകയും കുട്ടികളുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി പരിഹരിക്കുകയും ചെയ്തു.8,9,10 ക്ലാസ്സ്‌ അധ്യാപകർ, ക്ലാസ്സ്‌ ലീഡേഴ്‌സ്,ഹെഡ്മാസ്റ്റർ, SPACE ന്റെ PLV എന്നിവർ ഇതിൽ പങ്കെടുക്കുന്നു. പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് കൗൺസിലിങ് വിദഗ്ദ്ധൻ ഡോ. ബിജു സ്കറിയ കൗൺസിലിങ് നൽകി. PLV അമ്പിളി മഹേഷ്‌ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. അവധിക്കാല ക്യാമ്പിൽ സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുത്തു.

സംസ്കൃത ദിനാചരണം

2021. 22. വിദ്യാലയ വർഷത്തെ സംസ്കൃത ദിനാചരണം സംസ്കൃത സപ്താഹമായി ആചരിച്ചു. ഓഗസ്റ്റ് 24 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ആഘോഷമായിരുന്നു. സുപ്രശസ്ത സിനിമാ താരം പ്രഫസർ ശ്രീ ബാബൂ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. റവ.ഫാദർ ശ്രീവർഗ്ഗീസ്സ് പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സണ്ണി സാർ ആശംസകൾ നേർന്നു. തുടർന്നുള്ള ദിനങ്ങളിൽ ഡോക്ടർ ശിവകരൻ നമ്പൂതിരി സംസ്കൃതവും ആയുർവേദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. കൂടാതെ സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു. കലാമണ്ഡലം അശ്വതീ അരുണിന്റെ സംസ്കൃത ഗാനത്തിന്റെ നൃത്താവിഷ്കാരവും . ശ്രീ തിരുവഞ്ചൂർ രഞ്ജിത്ത് ഗുരുക്കളുടെ ആയോധന കലയിൽ സംസ്കൃതത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ക്ലാസുമുണ്ടായിരുന്നു. കുമാരിമാരായ നീലിമ, ആര്യ ലക്ഷ്മി, അനുശ്രീ, ആവണി സതീശൻ , മരിയ ടോം എന്നിവരും. അനന്തകൃഷ്ണൻ, ഗോകുൽ . എന്നിവരും കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിദ്ധ ബാല സിനിമാതാരം കുമാരി മീനാക്ഷി സമാപന സന്ദേശം നൽകി. ഈ വർഷത്തെ സംസ്കൃത ദിനാചരണം വളരെ മംഗളമായി സമാപിച്ചു.

ഞാനും വളരും പ്രസംഗക്കളരി

കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ പ്രസംഗകല പരിശീലിക്കുന്നതിനു മാത്രമായി പ്രവർത്തിക്കുന്ന ഈ കളരിയിൽ 8, 9, 10 ക്ലാസുകളിൽ നിന്ന് 25 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഹെഡ് മാസ്റ്റർ ശ്രീ . സണ്ണി പി.ജോസിന്റെ നേതൃത്വത്തിൽമലയാളം അധ്യാപകരായ പുഷ്പമ്മ ടി.പി. സിസ്റ്റർ ആൻസമ്മ തോമസ് എന്നിവർ പരിശീലനം നൽകി വരുന്നു.

കലാകേന്ദ്ര

ചിത്രകല, നൃത്തം, കവിതാ രചന, കഥാരചന , നാടകം .... തുടങ്ങിയ കലകളിൽ അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കലാകേന്ദ്രയിൽ വിവിധ കലകളുടെ പരിശീലനത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.

വായനോദ്യാനം ...ലൈബ്രറി .

മലയാളം, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിൽ വിവിധ സാഹിത്യപ്രസ്ഥാനങ്ങളിൽപ്പെട്ട 5000 ത്തോളം പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ശേഖരമാണ് വായനോദ്യാനത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.