"ജി എൽ പി എസ് മടക്കിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മടക്കിമല എന്ന പേരിൽ നിന്നു തന്നെ ഈ സ്ഥലത്തിന് മലയുമായി ബന്ധമുണ്ടെന്നു മനസ്സിലാകുന്നു. 'മലമടക്കുകൾക്കിടയിലുള്ള ഇടം' എന്നത് ലോപിച്ചാണ് മടക്കിമല എന്ന പേര് ലഭിച്ചതെന്നാണ് പ്രദേശവാസികളായ മുതിർന്ന പൗരന്മാർ അഭിപ്രായപ്പെടുന്നത്. അത് ശരിവെക്കും വിധമാണ് ഈ പ്രദേശത്തിൻറെ കിടപ്പ്. മുരണിക്കരക്കുന്ന്, തെറ്റുപാടിക്കുന്ന്, മലന്തോട്ടം എന്നീ ഉയർന്ന ഭൂഭാഗങ്ങൾ തല ഉയർത്തി നിൽക്കുന്ന പ്രദേശമാണ് ഇവിടം. | ||
ഗാന്ധിജിയുടെ പാദസ്പർശമേറ്റ അനുഗ്രഹീത പ്രദേശമാണ് മടക്കിമല. മുരണിക്കരയുടെ സമീപത്ത് താമസിക്കുന്ന തിരുനെല്ലി വിജയൻ എന്ന വ്യക്തിയുടെ വീട്ടിലാണ് മഹാത്മജി സന്ദർശനം നടത്തിയത്. | |||
1946 ഒക്ടോബർ മാസത്തിൽ സ്വാതന്ത്ര്യസമരസേനാനിയും അന്നത്തെ പൗരപ്രമുഖനുമായ M S ധർമ്മരാജയ്യരുടെ ശ്രമഫലമായിട്ടാണ് വിദ്യാഭ്യാസ-പരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്തെ ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലബാർ ഡിസ്ട്രിക് ബോർഡിൻറെ കീഴിൽ ഈ വിദ്യാലയത്തിന്റെ പിറവി. | |||
ജനവാസം വളരെ കുറവുള്ള മേഖലയായ മടക്കിമലയിൽ തോട്ടങ്ങളിൽ കൂലിവേല ചെയ്യുന്ന ജനങ്ങളുടെ മക്കളാണ് ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും. | |||
തെറ്റുപാടി, ആനേരിമൂല, കിണ്ടിപ്പാറ, കളത്തിൽ കോളനി എന്നീ കോളനികളിൽ നിന്നായി പത്തൊമ്പത് ST കുട്ടികളും ഒമ്പത് SC കുട്ടികളും ഈ വിദ്യാലയത്തിൽ ഈ അധ്യയന വർഷം പഠനം നടത്തി കൊണ്ടിരിക്കുന്നു. | |||
44 ആൺകുട്ടികളും 27 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം അറിവ് പകർന്നു കൊണ്ടിരിക്കുന്നു. | |||
പി.ടി.എ-യുടെ സഹകരണത്തോടെ ഒരു പ്രീ-പ്രൈമറി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. മുപ്പതിൽ പരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഈ വിദ്യാലയത്തിന്റെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു. |
12:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മടക്കിമല എന്ന പേരിൽ നിന്നു തന്നെ ഈ സ്ഥലത്തിന് മലയുമായി ബന്ധമുണ്ടെന്നു മനസ്സിലാകുന്നു. 'മലമടക്കുകൾക്കിടയിലുള്ള ഇടം' എന്നത് ലോപിച്ചാണ് മടക്കിമല എന്ന പേര് ലഭിച്ചതെന്നാണ് പ്രദേശവാസികളായ മുതിർന്ന പൗരന്മാർ അഭിപ്രായപ്പെടുന്നത്. അത് ശരിവെക്കും വിധമാണ് ഈ പ്രദേശത്തിൻറെ കിടപ്പ്. മുരണിക്കരക്കുന്ന്, തെറ്റുപാടിക്കുന്ന്, മലന്തോട്ടം എന്നീ ഉയർന്ന ഭൂഭാഗങ്ങൾ തല ഉയർത്തി നിൽക്കുന്ന പ്രദേശമാണ് ഇവിടം.
ഗാന്ധിജിയുടെ പാദസ്പർശമേറ്റ അനുഗ്രഹീത പ്രദേശമാണ് മടക്കിമല. മുരണിക്കരയുടെ സമീപത്ത് താമസിക്കുന്ന തിരുനെല്ലി വിജയൻ എന്ന വ്യക്തിയുടെ വീട്ടിലാണ് മഹാത്മജി സന്ദർശനം നടത്തിയത്.
1946 ഒക്ടോബർ മാസത്തിൽ സ്വാതന്ത്ര്യസമരസേനാനിയും അന്നത്തെ പൗരപ്രമുഖനുമായ M S ധർമ്മരാജയ്യരുടെ ശ്രമഫലമായിട്ടാണ് വിദ്യാഭ്യാസ-പരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്തെ ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലബാർ ഡിസ്ട്രിക് ബോർഡിൻറെ കീഴിൽ ഈ വിദ്യാലയത്തിന്റെ പിറവി.
ജനവാസം വളരെ കുറവുള്ള മേഖലയായ മടക്കിമലയിൽ തോട്ടങ്ങളിൽ കൂലിവേല ചെയ്യുന്ന ജനങ്ങളുടെ മക്കളാണ് ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും.
തെറ്റുപാടി, ആനേരിമൂല, കിണ്ടിപ്പാറ, കളത്തിൽ കോളനി എന്നീ കോളനികളിൽ നിന്നായി പത്തൊമ്പത് ST കുട്ടികളും ഒമ്പത് SC കുട്ടികളും ഈ വിദ്യാലയത്തിൽ ഈ അധ്യയന വർഷം പഠനം നടത്തി കൊണ്ടിരിക്കുന്നു.
44 ആൺകുട്ടികളും 27 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം അറിവ് പകർന്നു കൊണ്ടിരിക്കുന്നു.
പി.ടി.എ-യുടെ സഹകരണത്തോടെ ഒരു പ്രീ-പ്രൈമറി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. മുപ്പതിൽ പരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഈ വിദ്യാലയത്തിന്റെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു.